Panchayat:Repo18/vol2-page1545

From Panchayatwiki
Jump to navigation Jump to search
  • ഈഡിസ് കൊതുക്സ് നിയന്ത്രണത്തിന് പ്രധാന ഉറവിടം കണ്ടെത്തൽ * തോട്ടം മേഖലയിൽ ഉറവിട നശീകരണത്തിന് കർമ്മപരിപാടി
  • ജല ദൗർലഭ്യം ഉള്ളിടത്തും ഹൈറിസ്ക് പ്രദേശങ്ങളിലും കർമ്മപരിപാടി
  • ജൂൺ, ജൂലായ്ക്ക്, ആഗസ്റ്റ് - പ്രതിവാര ക്രൈഡഡേ ഒബ്സർവേഷൻ # വെള്ളിയാഴ്ച സ്കൂളുകളിൽ
  1. ശനിയാഴ്ച - ഓഫീസിൽ
  2. ഞായറാഴ്ച - വീടുകളിലും പൊതുസ്ഥലങ്ങളിലും
  3. വിദ്യാർത്ഥികൾക്ക് പ്രത്യേക പരിപാടികൾ, മത്സരങ്ങൾ
  4. മലമ്പനി, ഡെങ്കിപ്പനി വിരുദ്ധമാസാചരണങ്ങൾ

o രോഗം പടരുന്ന സാഹചര്യങ്ങൾ മുൻകൂട്ടി കാണാൻ ഫീൽഡ് തല സന്ദർശനങ്ങൾ o ഫീൽഡ്തല പ്രവർത്തനങ്ങൾ, ക്രോസ് ചെക്കിംഗ്, മേൽനോട്ടം, വിലയിരുത്തൽ 0 വാർഡ് തല ആരോഗ്യ, ശുചിത്വ പോഷണ സമിതികളുടേയും വിവിധ തലങ്ങളിൽ (സംസ്ഥാനം മുതൽ പഞ്ചായത്ത് വരെ) ഉള്ള രോഗനിയന്ത്രണ/അവലോകന സമിതികളുടേയും യോഗങ്ങൾ യഥാസമയം സംഘടിപ്പിക്കൽ. 0 വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ പകർച്ചവ്യാധി പ്രതിരോധം സഫലമാക്കാൻ ബന്ധ പ്പെട്ട വകുപ്പുകളുടെ യോഗം നടത്തിച്ച് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക ഠ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും സന്നദ്ധപ്രവർത്തകർക്കും ജനപ്രതിനിധികൾക്കും മറ്റുള്ളവർക്കും ആവശ്യമായ ബോധവൽക്കരണവും പരിശീലനവും നൽകുക. o അതിന് ആവശ്യമായ ബോധവൽക്കരണ ഉപാധികളും സാമഗ്രികളും തയ്യാറാക്കി ലഭ്യമാക്കുക. ഉദാ: കൈപുസ്തകം.

ഠ രോഗം പകരുന്നതിന് സാഹചര്യം സൃഷ്ടിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും എതിരെ പൊതുജനാരോഗ്യ നിയമപ്രകാരം നടപടികൾക്ക് നോട്ടീസ് നൽകൽ
3. വിദ്യാഭ്യാസ വകുപ്പ്
o ആരോഗ്യ, തദ്ദേശ സ്വയംഭരണ വകുപ്പുകൾ ആവിഷ്ക്കരിക്കുന്ന പ്രവർത്തനങ്ങൾ നടപ്പിലാക്കാ നുള്ള തന്ത്രങ്ങൾ സംയുക്തമായി ആലോചിച്ച രൂപപ്പെടുത്തി നടപ്പിലാക്കുക.

o ഉപജില്ലാ, ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ, ബ്ലോക്ക് പ്രോഗ്രാം ഓഫീസർമാർ, എസ്.എസ്.എ. ജില്ലാ പ്രോഗ്രാം ഓഫീസർമാർ, ഡയറ്റ് ഫാക്കൽറ്റി പരിശീലകർ എന്നിവരുടെ യോഗം വിളിച്ചു ചേർത്ത് മഴക്കാലപൂർവ്വ ശുചിത്വ ആരോഗ്യ കാമ്പയിനെക്കുറിച്ച അവബോധം നൽകുക. സ്കൂൾ തലത്തിൽ മാലിന്യ പരിപാലനം അടക്കമുള്ള ശുചിത്വാരോഗ്യ പ്രവർത്തനങ്ങളുടെ പ്ലാൻ തയ്യാറാക്കുക. o വീടുകൾ, വിദ്യാലയം, വിദ്യാലയം സ്ഥിതിചെയ്യുന്ന വാർഡ് മറ്റു പൊതുസ്ഥാപനങ്ങൾ എന്നിവ മാലിന്യമില്ലാതെ ശുചിയായും വെടിപ്പായും സൂക്ഷിക്കുന്നതിനു സ്കൂൾ കുട്ടികളുടെയും, അദ്ധ്യാ പകരുടെയും സ്കൂൾ തല സംഘടനകളുടേയും പങ്കാളിത്തം ഉറപ്പാക്കുക. നിർദ്ദേശങ്ങൾ നൽകുക, പ്രവർത്തനങ്ങൾ മോണിറ്ററിംഗ് നടത്തുക. മാലിന്യത്തിൽ നിന്നുള്ള ജൈവവളം ഉപയോഗിച്ച ജൈവകൃഷി നടത്തുവാൻ സ്കൂൾ കുട്ടികൾ വഴി കുടുംബാംഗങ്ങളെ പ്രോത്സാഹി പ്പിക്കുക. o ബന്ധപ്പെട്ട വകുപ്പുകളുടെ സഹായത്തോടെ മഴക്കാലപൂർവ്വ ശുചിത്വ ആരോഗ്യ കാമ്പയിൻ നടപ്പിലാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കുക. o ക്ലീൻ ആന്റ് ഹെൽത്തി ഹോം എന്ന നിലവാരത്തിലേക്ക് വീടിനേയും വിദ്യാലയത്തേയും ഉയർ ത്താനുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിന് സഹകരണം നൽകുക. ഠ വിദ്യാലയത്തിൽ ശുദ്ധജലലഭ്യത, ആവശ്യത്തിന് സാനിട്ടറി ടോയ്ക്കല്ലറ്റ് ലഭ്യത തുടങ്ങിയവ ഉറപ്പാ ക്കുക. o അദ്ധ്യാപകരേയും വിദ്യാർത്ഥികളേയും സ്വന്തം വാർഡ് തല പ്രവർത്തനങ്ങളിൽ പങ്കെടുക്കുവാൻ പ്രേരിപ്പിക്കുക. o പകർച്ചവ്യാധികൾ, മാലിന്യ സംസ്കരണം, ജൈവിക നിയന്ത്രണം, ജൈവകൃഷി എന്നിവ സംബന്ധിച്ച ലഘു പ്രോജക്ടുകൾ കുട്ടികളെക്കൊണ്ട് ചെയ്യിക്കുക. ഠ വിദ്യാലയത്തിൽ പകർച്ച വ്യാധികൾ ഉണ്ടാകുകയാണെങ്കിൽ ആരോഗ്യവകുപ്പുമായി ബന്ധ പ്പെടുക. 4. കൃഷിവകുപ്പ o രോഗ പ്രതിരോധ നിയന്ത്രണ കാര്യങ്ങളെക്കുറിച്ച കർഷകർക്കിടയിലും ക്ഷീര കർഷകർക്കിട യിലും അവബോധമുണ്ടാക്കുക.

Book.png ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ