Panchayat:Repo18/vol2-page1542

From Panchayatwiki
Jump to navigation Jump to search

o മേൽപ്പറഞ്ഞ ഉറവിടങ്ങളിലെ ജലം വറ്റി ഉണങ്ങിക്കിടക്കുകയാണെങ്കിലും അപകടകാരികളായതി നാൽ ഉണങ്ങിയ ഉറവിടങ്ങളുടെ നിർമ്മാർജ്ജനം പ്രധാനമാണ്. o അടുക്കള, കുളിമുറി, കിണറ്റിൻകര എന്നിവിടങ്ങളിൽ നിന്നും ഒഴുകി വരുന്ന ജലം കെട്ടി നിൽക്കു ന്നില്ലെന്നും പൊതു ഓടകളിലേക്ക് ഒഴുക്കി വിടുന്നില്ലെന്നും ഉറപ്പാക്കുക. o വെള്ളം കോരാത്തതും മോട്ടോർ സ്ഥാപിച്ചിട്ടുള്ളതുമായ കിണറുകളിൽ വെള്ളത്തിന്റെ മുകൾത്തട്ട ചലിക്കാത്തതുകൊണ്ട് കൊതുക്സ് വളരാൻ ഇടയാകും. ഇവയിൽ ക്ലോറിനേറ്റ് ചെയ്യുകയോ, ഗപ്പി മത്സ്യം വളർത്തുകയോ, കൊതുകു കടക്കാത്തവിധം വലകൊണ്ട് മൂടുകയോ വേണം. മലിന ജലം മാത്രമല്ല ശുദ്ധജലവും കെട്ടിക്കിടക്കാനിടയാകുന്നത് അപകടകരകമാണെന്ന് ശ്രദ്ധയിൽ പ്പെടുത്തുക. o ജലദൗർലഭ്യമുള്ളിടത്ത് ടാങ്കുകളിലും പാത്രങ്ങളിലും സംഭരിച്ച സൂക്ഷിച്ചിരിക്കുന്ന ജല കൊതുകു കടക്കാത്തവിധം ഭദ്രമായി അടച്ചുസൂക്ഷിക്കുകയോ മറ്റ് മുൻകരുതലുകൾ സ്വീകരിക്കുകയോ വേണം. o ചെടിച്ചട്ടി, ചെടിച്ചട്ടിക്കടിയിലെ ഗ്രേട്, എയർ കൂളർ, റഫ്രിജറേറ്ററിന് അടിവശം എന്നിവിടങ്ങളിൽ കൊതുക്സ് മുട്ടയിട്ട് വളരാൻ സാഹചര്യമില്ലെന്ന് ഉറപ്പാക്കുക. o കോൺക്രീറ്റ് വീടുകളിൽ ടെറസിലും കൈവരിക്കുള്ളിലും ചപ്പുചവറുകൾ ഇല്ലെന്നും മഴവെള്ളം സുഗമമായി ഒഴുകിപ്പോകുന്നു എന്നും ഉറപ്പാക്കുക. o മാലിന്യങ്ങളും അഴുക്കുവെള്ളവും ഒഴിവാക്കുക. o (ക്രൈഡ് ഡേ) എല്ലാ ഞായറാഴ്ചയും വീടുകളിൽ ആചരിക്കാൻ. o ഗാർഹിക മാലിന്യങ്ങളുടെ തരംതിരിക്കൽ, ജൈവമാലിന്യങ്ങളുടെ ഉറവിട സംസ്കരണം ഉറപ്പാക്കൽ, ജൈവമാലിന്യത്തിൽ നിന്നും ജൈവവളം ഉത്പാദനം 6.1.3 ശുചിത്വ സ്ക്വാഡുകൾ ഭവന സന്ദർശനം നടത്തുമ്പോൾ മേൽപ്പറഞ്ഞ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിന് ആവശ്യമായ ബോധവൽക്കരണ സന്ദേശം ഓരോ കുടുംബത്തിലും എത്തിക്കേണ്ടതാണ്. തുടർന്ന് മഴക്കാലപൂർവ്വ പ്രവർത്തനങ്ങൾക്ക് ആശാ വർക്കേഴ്സ് കുടുംബശ്രീ, ഹെൽത്ത് വോളന്റിയേഴ്സ്, യൂത്ത് കോ-ഓർഡിനേറ്റർ, എസ്.സി. എസ്.ടി പ്രമോട്ടർ, സന്നദ്ധസംഘടനാ പ്രതിനിധികൾ എന്നിവരുടെ സേവനം പ്രയോജനപ്പെടുത്തേണ്ടതാണ്. ഇതിനായി ടീമുകൾ രൂപീകരിക്കുകയും ഓരോ ടീമും സന്ദർശി ക്കേണ്ട വീടുകൾ നിശ്ചയിച്ച നിർദ്ദേശം നൽകുകയും വേണം. ഈ ചുമതല തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിക്കായിരിക്കും. ആരോഗ്യവകുപ്പിൽ നിന്നും ലഭ്യമാക്കാൻ കഴിയുന്ന ഉദ്യോഗസ്ഥരും പ്രവർത്ത കരും ആരൊക്കെയാണെന്ന് പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ പഞ്ചായത്ത് സെക്രട്ടറിയെ അറിയിക്കുകയും അവരുടെ സേവനം ലഭിക്കുന്നുവെന്ന് ഉറപ്പാക്കുകയും വേണം.

6.1.4 ടീമംഗങ്ങൾ ഓരോ വീടും സന്ദർശിച്ച വെള്ളം കെട്ടി നിൽക്കാൻ സാദ്ധ്യതയുള്ള വസ്തുക്കളും സ്ഥലങ്ങളും കാണിച്ചുകൊടുക്കണം. ഇതിലൂടെ ശ്രദ്ധിക്കപ്പെടാതെ പോകുന്ന ജൈവമാലിന്യം ഉറവിട ത്തിൽ സംസ്കരിച്ച് ജൈവവളമാക്കാമെന്നും അത് സ്വന്തം പറമ്പിലെ പച്ചക്കറി കൃഷിക്ക്/ഉദ്യാന കൃഷിക്ക് വളമാക്കി മാറ്റാമെന്നുമുള്ള അവബോധം സൃഷ്ടിക്കുകയായിരിക്കണം ഗൃഹസന്ദർശനത്തിന്റെ ലക്ഷ്യം. (മൺസൂൺ ആരംഭിക്കുന്നതിന് മുമ്പും മഴക്കാലം ആരംഭിച്ച അഞ്ച് ദിവസം കഴിയുമ്പോഴും തുടർന്ന് ആഴ്ചയിലൊരിക്കലും ടീമംഗങ്ങൾ ഭവന സന്ദർശനം നടത്തണം.)
6.1.5 കൂടുതൽ ആളുകൾ ഒത്തുചേരുന്ന താഴെപ്പറയുന്ന വേദികൾ ബോധവൽക്കരണ സന്ദേശം എത്തിക്കുന്നതിനായി ഉപയോഗിക്കാവുന്നതാണ്.

o കുടുംബശ്രീയുടെ അയൽക്കുട്ട യോഗങ്ങൾ ം കുടുംബശ്രീയുടെ ബാലസഭാ യോഗങ്ങൾ. o അംഗണവാടികളിലെ മദേഴ്സ് കമ്മിറ്റി യോഗങ്ങൾ എൻ.സി.സി, സ്കൗട്ട്സ്, എൻ.എസ്.എസ് മുതലായ o തൊഴിലുറപ്പ് പദ്ധതി പ്രദേശം. o റസിഡൻസ് അസോസിയേഷൻ യോഗങ്ങൾ o സ്കൂൾ പി.റ്റി.എ കമ്മിറ്റികൾ o ഉത്സവവുമായി ബന്ധപ്പെട്ട കൂട്ടങ്ങൾ

6.2സംസ്ഥാനതലം

6.2.1 സർക്കാർ/സ്വകാര്യ സ്ഥാപനങ്ങളും അവയുടെ പരിസരങ്ങളും മാലിന്യമുക്തമാക്കേണ്ട പൂർണ്ണ ഉത്തരവാദിത്തം അത്തരം സ്ഥാപനങ്ങളുടെ ചുമതല വഹിക്കുന്നവർക്കാണ്. സ്ഥാപനങ്ങളിൽ അറ്റകുറ്റപ്പ ണികൾ നടത്തുമ്പോൾ പാഴ്സവസ്തുക്കൾ പരിസരത്ത് കുട്ടിയിടുന്നത് ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കും. ഇത്തരം കാര്യങ്ങൾ സ്ഥാപന മേധാവികളുടെ യോഗം തദ്ദേശഭരണ സ്ഥാപനത്തിന്റെ പ്രസിഡന്റിന്റെ/ ചെയർപേഴ്സസിന്റെ അദ്ധ്യക്ഷതയിൽ വിളിച്ചു ചേർത്ത് ബോധ്യപ്പെടുത്തണം. ഇപ്രകാരം യോഗം വിളിച്ചു ചേർക്കുന്നതിന് സെക്രട്ടറിമാർ നടപടി സ്വീകരിക്കേണ്ടതാണ്.

Book.png ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ