Panchayat:Repo18/vol2-page1514

From Panchayatwiki
Jump to navigation Jump to search

പഞ്ചായത്തുകൾ, നഗരസഭകൾ എന്നിവയിൽ നിക്ഷിപ്തമായിട്ടുള്ള നദികൾ, പുഴകൾ എന്നിവയുടെ ഭാഗങ്ങൾ ടി സ്ഥാപനങ്ങൾ ദീർഘകാലത്തേക്കോ താത്ക്കാലികമായോ പാട്ടത്തിന് നല്കുന്നത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ ചുവടെ കൊടുക്കുന്ന നിയമവശം ടി സ്ഥാപനങ്ങളുടെ ശ്രദ്ധ യിൽപ്പെടുത്തുന്നു.

     1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ട് വകുപ്പ് 218(1), 1994-ലെ കേരള മുനിസിപ്പാലിറ്റി ആക്ടിലെ 208എ(1) വകുപ്പ് എന്നിവ അനുസരിച്ച് പൊതുജനങ്ങളുടെ ഉപയോഗത്തിന് ഒരു ചിരാനുഭവ അവകാശം നൽകത്തക്ക വിധത്തിൽ ഉൾപ്പെടെയുള്ള എല്ലാ പൊതുജലമാർഗ്ഗങ്ങളും നദികളുടെ തടങ്ങളും തീരങ്ങളും ചെറുപുഴകളും ജലമാർഗ്ഗങ്ങളും കെട്ടിനിൽക്കുന്നതും ഒഴുകിപ്പോകുന്നതുമായ എല്ലാ നീരുറവകളും ജല സംഭരണികളും അവയോട് ചേർന്ന് കിടക്കുന്ന സ്വകാര്യവസ്തുവല്ലാത്ത തൊട്ടടുത്ത് കിടക്കുന്ന ഏതെങ്കിലും ഭൂമിയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് കൈമാറ്റം ചെയ്ത്, പൂർണ്ണമായും അതിൽ നിക്ഷിപ്തമായിരിക്കുന്നതും ആകുന്നു എന്ന് വ്യവസ്ഥ ചെയ്തിരിക്കുന്നു. 

പുഴയിലെയും കുളത്തിലെയും മറ്റു നീരുറവകളിലെയും കുടിവെള്ളവും മറ്റ് ജൈവസമ്പത്തുകളും പൊതുജനങ്ങളുടെ ഉപയോഗത്തിനുള്ള ചിരാനുഭവ അവകാശമാണെന്ന കാര്യം ഈ വകുപ്പിൽ വ്യക്തമാക്കിയിരിക്കുന്നു. ആകയാൽ ഇവ വാണിജ്യാവശ്യങ്ങൾക്ക് താൽക്കാലികമായോ സ്ഥിരമായോ നിയമ വിധേയമല്ലാതെ അന്യാധീനപ്പെടുത്താനുള്ള അവകാശം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കില്ല എന്നത് ശ്രദ്ധേയമാണ്. ഈ വകുപ്പിൽ മൂന്നാം ഉപവകുപ്പനുസരിച്ച്, സർക്കാരിന് ഗസറ്റ് വിജ്ഞാപനം വഴി തൊട്ടടുത്തതും അതിനോട് ചേർന്നുള്ളതുമായ പൊതു ഭൂമിയുടെ ഭരണം സർക്കാരിന് ഏറ്റെടുക്കാം എന്നുള്ളതല്ലാതെ പുഴഭാഗമോ അതിനോട് ചേർന്നുള്ള ഭൂമിയോ സ്ഥിരമായോ താത്ക്കാലികമായോ അന്യാധീനപ്പെടുത്താനുള്ള അവകാശം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കില്ല തന്നെ. കേരള പഞ്ചായത്ത് രാജ് ആക്ട് വകുപ്പ് 218(4), 1994-ലെ കേരള മുനിസിപ്പൽ ആക്ട് 208എ(4) എന്നിവ പ്രകാരം പുഴയുടെ ഉത്പന്നങ്ങളായ മണൽ, ഒഴുകിവരുന്ന തടി, മത്സ്യസമ്പത്ത്, ജലം എന്നിവ ചൂഷണം ചെയ്യുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനത്തിന് അവകാശം ഉണ്ട്. കേരള പഞ്ചായത്ത് രാജ്/ കേരള മുനിസിപ്പാലിറ്റി (വസ്തതു ആർജ്ജിക്കലും കൈയൊഴിക്കലും) ചട്ടങ്ങളിലെ ചട്ടം 8, 11 എന്നിവ പ്രകാരം പരസ്യലേല പ്രകാരമോ ടെണ്ടറുമൂലമോ ഇത് രണ്ടും നടന്നില്ലെങ്കിൽ നെഗോസ്യേഷനിലൂടെയോ ഇത്തരം ഉൽപ്പന്നങ്ങൾ ശേഖരിക്കാനുള്ള അവകാശം ഒരു വർഷത്തിൽ കവിയാത്ത കാലത്തേക്ക്, പുഴ യുടെ ഉപയോഗത്തേയും പരിസ്ഥിതിയേയും ദോഷകരമായി ബാധിക്കാത്തവിധം, പ്രത്യേക അനുമതി പ്രകാരം നല്കുന്നതിന് നിർദ്ദേശം ലഭിച്ചാൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ അത് പരിഗണിക്കേണ്ടതാണ്. നിശ്ചിത ഉൽപ്പന്നങ്ങൾ അല്ലാതെ പുഴയുടേയോ, നീർത്തടത്തിന്റെയോ ഏതെങ്കിലും ഭാഗം താത്ക്കാലിക മായോ സ്ഥിരമായോ അന്യാധീനപ്പെടുന്നതിന് അനുവദിക്കുന്നത് നിയമവിരുദ്ധമാണ്. ആയതിനാൽ നദികളുടേയും പുഴകളുടേയും ഏതെങ്കിലും ഭാഗം ദീർഘകാലത്തേയ്ക്കക്കോ താൽക്കാ ലികമായോ അന്യാധീനപ്പെടുത്തരുതെന്നും, ഇതിനകം പുഴഭാഗം പാട്ടത്തിന് നല്കിയിട്ടുണ്ടെങ്കിൽ അത്തരം നടപടി നിയമവിരുദ്ധമാകയാൽ എത്രയും വേഗം പാട്ടം റദ്ദ് ചെയ്യാനുള്ള നടപടി സ്വീകരിക്കണമെന്നും പഞ്ചായത്തുകൾക്കും നഗരസഭകൾക്കും ഇതിനാൽ കർശന നിർദ്ദേശം നല്കുന്നു. പ്രധാനമന്ത്രി ജൻധൻയോജന - എല്ലാവർക്കും ബാങ്ക് അക്കൗണ്ട് എന്ന ആശയം നടപ്പാക്കൽ സംബന്ധിച്ച് സർക്കുലർ

(തദ്ദേശസ്വയംഭരണ (ഡിബി) വകുപ്പ്, നം. 65413/ഡിബി1/14/തസ്വഭവ. TVPM, dt. 14-10-2014)

വിഷയം :-) തസ്വഭവ - പ്രധാനമന്ത്രി ജൻധൻയോജന-എല്ലാവർക്കും ബാങ്ക് അക്കൗണ്ട് എന്ന ആശയം നടപ്പാക്കൽ സംബന്ധിച്ച സൂചന :- 1, 2014 ആഗസ്റ്റ് മാസം 21-ന് നടന്ന പ്രധാനമന്ത്രി ജൻധൻയോജന സംസ്ഥാന തല യോഗത്തിന്റെ മിനിറ്റസ്. 2, 2014 സെപ്റ്റംബർ 18-ന് നടന്ന 113-ാമത് സംസ്ഥാനതല ബാങ്കേഴ്സ് കമ്മിറ്റി യോഗത്തിന്റെ തീരുമാനങ്ങൾ 3. കാനറാ ബാങ്ക് ജനറൽ മാനേജരുടെ 26-9-2014-ലെ കേരള എസ്എൽബിസി/12/ പി.എംജെഡിവൈ/267/ജി.എൻ/2014 നമ്പർ കത്ത് 2014 ആഗസ്റ്റ് 28-ന് കേന്ദ്ര സർക്കാർ ആവിഷ്കരിച്ച പ്രധാനമന്ത്രി ജൻധൻയോജന എന്ന പദ്ധതി യുടെ സംസ്ഥാനതല നടത്തിപ്പ് ബഹു. മുഖ്യമന്ത്രി അന്നേദിവസം തലസ്ഥാനത്ത് ഉദ്ഘാടനം ചെയ്യുക യുണ്ടായി. ബാങ്ക് അക്കൗണ്ടില്ലാത്ത എല്ലാ കുടുംബങ്ങൾക്കും, അല്ലെങ്കിൽ കുറഞ്ഞപക്ഷം കുടുംബത്തിലെ ഒരാൾക്കെങ്കിലും ആയത് ലഭ്യമാക്കുക എന്ന ഒന്നാംഘട്ട ലക്ഷ്യപൂർത്തീകരണാർത്ഥം സൂചന 2 പ്രകാരം വിപുലമായ മാർഗ്ഗങ്ങൾ ആവിഷ്കരിച്ചിട്ടുണ്ട്. ഇതിനായി പഞ്ചായത്ത/വാർഡ്തല വോട്ടോഴ്സ് ലിസ്റ്റ്, അസസ്സമെന്റ് രജിസ്റ്റർ ഇവയുടെ അടിസ്ഥാനത്തിൽ ബാങ്കുകൾ/സർവ്വേ ഏജൻസികൾ, സർവ്വേ നടത്തുന്നതും പുതുതായി ചേർക്കപ്പെട്ട വീടുകൾ സംബന്ധിച്ച വിവരങ്ങൾ അസസ്സമെന്റ് രജിസ്റ്ററുകളിൽ

Book.png ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ