Panchayat:Repo18/vol2-page1441

From Panchayatwiki
Jump to navigation Jump to search

CIRCULARS 1441 ഉണ്ടായിരിക്കുന്നതാണ്. കരാർ കാലാവധി പൂർത്തിയാകുന്ന മുറയ്ക്കക്കോ കരാർ വിജയകരമായി പൂർത്തിയാ കുന്ന മുറയ്ക്കക്കോ പ്രസ്തുത സെക്യൂരിറ്റി ഡിപ്പോസിറ്റ് തുക പലിശയില്ലാതെ ക്ലെയിമുകൾ ഉണ്ടെങ്കിൽ ആയതിനുള്ള തുക കിഴിച്ചതിനുശേഷം ബാക്കി കരാറുകാരന് മടക്കി നൽകേണ്ടതാണ്. എഫ്) ആന്വൽ മെയിന്റനൻസ് കോൺട്രാക്ട് പ്രകാരമുള്ള ആനുപാതിക തുക കരാറിലെ വ്യവസ്ഥ കൾ നിറവേറ്റുന്ന മുറയ്ക്ക് മുന്നുമാസം കൂടുമ്പോൾ അടയ്ക്കക്കേണ്ടതാണ്. ജി) എ.എം.സി കരാറിലെ വ്യവസ്ഥകൾക്കനുസൃതമായി സ്ഥാപിക്കപ്പെടുന്ന എല്ലാ സംഗതികളും പ്രവർത്തന നിരതമാണോയെന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരികളും കരാറുകാരനും ഉറപ്പുവരുത്തേണ്ടതും ഇതു സംബന്ധിച്ച സ്ഥാപനത്തിന്റെയും കെ.എസ്.ഇ.ബി.യുടെയും ബന്ധപ്പെട്ട അധി കാരികളും കരാറുകാരനും കരാറിന്റെ പ്രാരംഭഘട്ടം മുതൽ സംയുക്തപരിശോധന നടത്തേണ്ടതുമാണ്. സംയുക്ത പരിശോധനയിൽ കണ്ടെത്തുന്ന പ്രവർത്തനരഹിതമായ യൂണിറ്റുകൾ, തദ്ദേശസ്വയംഭരണ/ കെ.എസ്.ഇ.ബിയുടെ മെറ്റീരിയൽസും തൊഴിൽ കൂലിയും ഉപയോഗിച്ച റിപ്പയർ ചെയ്യേണ്ടതാണ്. 3. കരാറുകാരന്റെ ബാധ്യതകളും അവകാശങ്ങളും എ) തെരുവുവിളക്കുകളുടെ സ്ഥാപിക്കലും അറ്റകുറ്റപ്പണികളും പോലെ തന്നെ സ്പെയർ പാർട്ടു കളുടെ വിതരണമുൾപ്പെടെ മീറ്ററിംഗ് & കൺസ്ട്രോൾ കിയോസ്കിന്റെയും ഉത്തരവാദിത്വം കരാറുകാരനാണ്. തെരുവുവിളക്കുകൾ, പ്രകാശിപ്പിക്കൽ, ഹോൾഡറുകൾ, ചോക്കുകൾ, സ്റ്റാട്ടറുകൾ, ബാക്കറ്റുകൾ, എൻ ക്ലോഷർ, ടൈമർമെക്കാനിസം, റിലേകൾ, കോൺടാക്ടറുകൾ, കൺട്രോൾ സ്വിച്ചുകൾ, MCBS, ഫ്യൂസുകൾ, കണക്ടിംഗ് വയറുകൾ, ക്ലാമ്പ് കൺഡ്യടസ് തുടങ്ങി തെരുവുവിളക്കു സമ്പ്രദായത്തിനാവശ്യമായി വരുന്ന എല്ലാ അനുബസോപാധികളും കരാറുകാരന്റെ ജോലിയിൽ ഉൾപ്പെടുന്നതാണ്. കെ.എസ്.ഇ.ബിയുടെതല്ലാതെയുള്ള പോളുകളിൽ സ്ഥാപിച്ചിരിക്കുന്ന തെരുവുവിളക്കുകളുടെയും ഭൂമി ക്കടിയിലും മുകളിലുമായി സ്ഥാപിക്കപ്പെട്ടിരിക്കുന്നവയുടെയും മെയിന്റനൻസ് കരാറുകാരന്റെ പ്രവർത്തന മേഖലയിൽപ്പെടുന്നതാണ്. കറന്റ് സപ്ലെയുടെ തുടക്കം മുതൽ ഇത് കരാറുകാരന്റെ ബാധ്യതയിൽപ്പെടു എല്ലാ സ്പെയർപാർട്ടുകളും അഡീഷണൽ തുക കൂടാതെ തന്നെ കരാറുകാരൻ നൽകേണ്ടതും കെ.എസ്. ഇ.ബി അധികൃതരുടെ മേൽനോട്ടത്തിൽ ഇതു സംബന്ധിച്ച ജോലികൾ നടത്തേണ്ടതുമാണ്. ഈ ജോലി കൾക്ക് വിതരണം ചെയ്യപ്പെടുന്ന സ്പെയർപാർട്ടുകളും മറ്റ് മെറ്റീരിയലുകളും അംഗീകൃത വെൽഡൽമാർ/ ഉൽപാദകരിൽ നിന്നുമുള്ളതും ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർസിന്റെ വിശിഷ്ടീകരണം ഉറപ്പാക്കിയി ട്ടുള്ളതുമായിരിക്കണം. കുറിപ്പ്-സോഡിയം വേപ്പർ ലാമ്പുകൾ, മെർക്കുറി വേപ്പർ ലാമ്പുകൾ എന്നിവയ്ക്കാവശ്യമായ പ്രത്യേക അനുബന്ധിത വസ്തുക്കൾ വളരെ കുറവായി മാത്രം ഉപയോഗിക്കപ്പെടുന്ന പ്രദേശങ്ങളിൽ ഇവയുടെ റിപ്പയറിംഗ്, കരാറുകാരന് കൂടുതൽ ബുദ്ധിമുട്ടുളവാക്കുമെന്നതിനാൽ ടി ജോലികൾ സംബന്ധിച്ച ജോലി ക്കൂലി അവകാശപ്പെടാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ കരാറുകാരനെ അനുവദിക്കേണ്ടതാണ്. ഇത്തരം അനുബന്ധിത വസ്തുക്കളുടെ സ്പെയർ പാർട്ടുകൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ തന്നെ വിതരണം ചെയ്യുകയോ ഇവയുടെ വില റീ ഇംബേഴ്സ് ചെയ്തതു നൽകുകയോ ആയിരിക്കും ഏറ്റവും ഉത്തമം. ബി) കരാർ വ്യവസ്ഥകളിൽ ഉൾപ്പെടുന്ന തെരുവുവിളക്കുകളുടെ പരിപാലനം കരാറുകാരൻ തന്നെ ചെയ്യേണ്ടതും ഏതെങ്കിലും തെരുവുവിളക്കുകൾ കത്താതിരുന്നാൽ ആയത് പരിഹരിച്ച് അടുത്ത അറ്റകുറ്റ പണികളുടെ ദിനത്തിൽത്തന്നെ പുനഃസ്ഥാപിക്കേണ്ടതുമാണ്. ഈ ജോലികൾക്ക് കരാറിലെ വ്യവസ്ഥ പ്രകാ രമുള്ള കെ.എസ്.ഇ.ബിയുടെ സഹകരണവും ക്ലിയറൻസും നേടിയിരിക്കണം. സി) തെരുവുവിളക്കുകളുടെ സ്ഥാപിക്കലും റിപ്പയറും മെയിന്റനൻസും സംബന്ധിച്ച എല്ലാ ജോലി കളും ചെയ്യുമ്പോൾ അത്യാവശ്യമായ സുരക്ഷാനടപടികൾ കരാറുകാരൻ തന്നെ കൈക്കൊളേളണ്ടതാണ്. ഡി) ലൈസൻസുള്ള ഇലക്സ്ട്രിക്കൽ സൂപ്പർവൈസറുടെ മേൽനോട്ടത്തിൽ യോഗ്യതയും വൈദ ഗ്ലദ്ധ്യവും ഉള്ള ആളുകളെക്കൊണ്ടുമാത്രമേ കരാറുകാരൻ വർക്കുകൾ ചെയ്യിപ്പിക്കാൻ പാടുള്ളൂ. ഇ) തെരുവുവിളക്കുകളുടെ സ്ഥാപിക്കലുമായി ബന്ധപ്പെട്ട പരാതികൾ രജിസ്റ്റർ ചെയ്യുന്നതിനായി ബന്ധപ്പെടേണ്ട വ്യക്തികളുടെ ഫോൺ നമ്പർ കരാറുകാരൻ പ്രസിദ്ധപ്പെടുത്തേണ്ടതാണ്. ഇപ്രകാരം ലഭ്യ മാകുന്ന പരാതികളുടെ സമയം, തീയതി, പരാതിക്കാരന്റെ പേര്, പരാതിയുടെ വിവരണം (പോസ്റ്റ ΟΟΟΟ Ιό ഉൾപ്പെടെ) എന്നിവ സംബന്ധിച്ച രജിസ്റ്റർ കരാറുകാരൻ തയ്യാറാക്കേണ്ടതും ഇതേ രജിസ്റ്ററുകൾ അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയോ, കെ.എസ്.ഇ.ബിയുടെയോ ഓഫീസുകളിൽ സൂക്ഷിക്കേണ്ടതു മാണ്. കരാറുകാരൻ എല്ലാ ദിവസവും പരാതി രജിസ്റ്റർ പരിശോധിക്കേണ്ടതും കരാർ വ്യവസ്ഥകൾക്കനു സ്യതമായി പരിഹരിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കേണ്ടതും ഇതു സംബന്ധിച്ച വിവരണങ്ങൾ രജിസ്റ്ററിൽ രേഖപ്പെടുത്തേണ്ടതുമാണ്. എഫ്) കെ.എസ്.ഇ.ബിയുടെ സമ്മതപത്രം കൂടാതെ തെരുവുവിളക്കു സ്ഥാപിച്ചിരിക്കുന്ന പോസ്റ്റോ, തെരുവുവിളക്കോ, അനുബന്ധിത വസ്തുക്കളോ നിലവിലുള്ള ലൊക്കേഷനിൽ നിന്നും മാറ്റി സ്ഥാപി ക്കുവാനോ ഇവയുടെ രൂപത്തിൽ മാറ്റം വരുത്തുവാനോ പാടുള്ളതല്ല.

Book.png ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ