Panchayat:Repo18/vol2-page1440

From Panchayatwiki
Jump to navigation Jump to search

1440 CIRCULARS കളുടെ സ്പെയർ പാർട്ടുകൾ മാറ്റിവയ്ക്കുന്നതിലോ കരാറിൽ ഉൾപ്പെടുന്ന മറ്റ് ജോലികൾ നടത്തുന്ന കാര്യത്തിലോ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന് യാതൊരു പങ്കും ഉണ്ടായിരിക്കുന്നതല്ല. ജി) കരാർ പ്രകാരമുള്ള ജോലി നടക്കുന്ന സമയത്ത് തൊഴിലാളിക്ക് ഏതെങ്കിലും വിധത്തിലുള്ള അപകടങ്ങൾ ഉണ്ടായാൽ വർക്ക്സ്മാൻ കോമ്പൻസേഷൻ ആക്ട് പ്രകാരം തൊഴിലാളിക്ക് നഷ്ടപരി ഹാരം നൽകാൻ തദ്ദേശസ്വയംഭരണ വകുപ്പോ കേരളാ സ്റ്റേറ്റ് ഇലക്സ്ടിസിറ്റി ബോർഡോ ബാധ്യസ്ഥമല്ല. എച്ച്) കേരളാ സ്റ്റേറ്റ ഇലക്സ്ടിസിറ്റി ബോർഡിന്റെ അംഗീകാരമില്ലാതെ കരാറുകാരനോ തദ്ദേശസ്വയം ഭരണ സ്ഥാപനമോ പുതുതായോ/സ്ഥിരമായോ തെരുവുവിളക്കനുബന്ധിത വസ്തുക്കൾ സ്ഥാപിക്കുവാൻ പാടുള്ളതല്ല. ഐ) കേരളാ സ്റ്റേറ്റ് ഇലക്സ്ടിസിറ്റി ബോർഡിന്റെ വിതരണ ശൃംഖലയുമായി ബന്ധപ്പെട്ട ഇലക്സ്ട്രിക്സ് പോളുകളിൽ, പരസ്യബോർഡുകൾ/ഹോർഡിങ്ങ്സ്/പോസ്റ്ററുകൾ എന്നിവ പ്രദർശിപ്പിക്കുവാൻ അനുവ ദിക്കുന്നതല്ല. ജെ) അതിവിശിഷ്ട വ്യക്തികളുടെ സന്ദർശന വേളകളിലോ സംസ്ഥാനത്തിന്റെ മറ്റ് അടിയന്തിര ഘട്ട ങ്ങളിലോ തെരുവുവിളക്കുകളുടെ സ്വിച്ച് ഓഫ് കെ.എസ്.ഇ.ബി അധികാരികളുടെ നിർദ്ദേശപ്രകാരമായി രിക്കും നടത്തുക. ഇതു സംബന്ധിച്ച് മുൻകൂട്ടിയുള്ള അറിയിപ്പ് കേരളാ സ്റ്റേറ്റ് ഇലക്സ്ട്രിസിറ്റി ബോർഡ് കരാറുകാരനോ തസ്വഭവ സ്ഥാപനത്തിനോ നൽകേണ്ടതാണ്. കെ) തദ്ദേശസ്വയംഭരണ സ്ഥാപനം/ സർക്കാർ/കേരളാ സ്റ്റേറ്റ് ഇലക്സ്ടിസിറ്റി ബോർഡ് എന്നിവയുടെ അവകാശത്തിലും താൽപര്യത്തിലുമിരിക്കുന്ന ധനം/വസ്തുവകകൾ എന്നിവയിന്മേൽ കരാറുകാരന് മറ്റു അധികാരമോ അവകാശമോ ഉണ്ടായിരിക്കുന്നതല്ല. എൽ) ഈ കരാറുമായി ബന്ധപ്പെട്ട എല്ലാ വ്യവഹാരങ്ങളും ബന്ധപ്പെട്ട സിവിൽ കോടതികളിലും തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന തസ്വഭവ സ്ഥാപനങ്ങൾക്കായുള്ള ട്രിബ്യൂണലിലും മാത്രമേ നടത്തു വാൻ പാടുള്ള. 2. ടെണ്ടറിങ്ങിനുള്ള മാർഗ്ഗരേഖകൾ എ) തെരുവു വിളക്കുകളുടെ മെയിന്റനൻസും സ്ഥാപിക്കലും പോലെ തന്നെ അവയുടെ മീറ്ററിംഗ്ദ്& കൺട്രോൾ കിയോസ്ക, പ്രകാശിപ്പിക്കൽ, വിളക്കുകൾ, ഹോൾഡറുകൾ, ചോക്കസ്, സ്റ്റാട്ടറുകൾ, ബ്രാക്ക റ്റുകൾ, എൻക്ലോഷർ, മീറ്ററിംഗ് വ്യവസ്ഥ, ടൈമർ മെക്കാനിസം, റിലേകൾ, കോൺടാക്സ്ടേഴ്സ്, കൺട്രോൾ സ്വിച്ചുകൾ, MCBS, ഫ്യൂസുകൾ, കണക്ടിംഗ് വയറുകൾ, ക്ലാമ്പസ് കൺഡ്യൂട്സ് തുടങ്ങി തെരുവു വിളക്കു സമ്പ്രദായത്തിനാവശ്യമായി വരുന്ന എല്ലാ അനുബസോപാധികൾക്കും നിയമാനുസൃതമായ ഇല ക്ലടിക്കൽ കോൺട്രാക്സ്ടേഴ്സ് ലൈസൻസുള്ള അംഗീകൃത കരാറുകാരിൽ നിന്നും ടെണ്ടർ ക്ഷണിക്കാവു ΟΥ)(O)O6ΥY). ബി) തെരുവു വിളക്ക് അനുബന്ധിത വസ്തുക്കൾ, അവയുടെ മീറ്റർ ഘടിപ്പിക്കൽ, ഉറപ്പിക്കപ്പെടുന്ന വസ്തുക്കളുടെ മാതൃക; എന്നുവച്ചാൽ സോഡിയം വേപ്പർ ലാമ്പ്, മെർക്കുറി വേപ്പർ ലാമ്പ്, 1X40 വാട്ട ഫ്ളൂറസെന്റ് ട്യൂബ, 2X40 വാട്ട് ഫ്ളൂറസെന്റ് ട്യൂബ്, സി.എഫ്.എൽ, ഇൻകാൻഡസന്റ് ബൾബുകൾ, ലൈറ്റ് ഉറപ്പിക്കുന്ന സാധാരണ പോൾ, സ്പെഷ്യൽ പോളുകൾ, ഹൈമാസ്റ്റ് സ്ട്രച്ചറുകൾ മുതലായവ സ്ഥാപിക്കാനുദ്ദേശിക്കുന്ന പ്രദേശം തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെയും കെ.എസ്.ഇ.ബി.യിലേയും അധികാരികൾ സംയുക്ത പരിശോധന നടത്തുകയും ഇവ സംബന്ധിച്ച് ടെണ്ടർ രേഖകളിൽ വ്യക്തമായി പരാമർശിച്ചിരിക്കേണ്ടതുമാണ്. സി) കരാർ രേഖകളിൽ സൂചിപ്പിക്കുന്ന തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണികളുടെ 36 മാസത്തേ ക്കുള്ള നഷ്ടപരിഹാരം സംബന്ധിച്ച വിവരങ്ങൾ കരാറുകാരൻ ക്രൈത്രമാസികമായി രേഖപ്പെടുത്തിയിരിക്കണം. ഇപ്രകാരം സൂചിപ്പിച്ച നിരക്കിൽ തെരുവുവിളക്കുകളുടെ സ്പെയർ പാർട്ടുകൾക്കും തൊഴിൽക്കൂലിക്കും ആവശ്യമായ തുക കൂടി വകയിരുത്തിയിരിക്കണം. സ്പെയർ പാർട്ടുകൾ വാങ്ങുമ്പോൾ ഉണ്ടാകുന്ന തുൾപ്പെടെയുള്ള നികുതികളും ലെവികളും അവയുടെ ശരിയായ തെളിവുകൾ ഹാജരാക്കിയാൽ അതതു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ടി തുക റീ ഇംബേഴ്സ് ചെയ്തതു നൽകേണ്ടതാണ്. ഡി) കരാറുകാരൻ/സൂപ്പർവൈസറി ലൈസൻസുള്ള കരാറുകാരൻ/സൂപ്പർവൈസർ/ഇത്തരം ജോലി കൾ ഏർപ്പാടാക്കി നൽകുന്ന ഏജൻസികളിൽ പ്രവർത്തിച്ചയാൾ എന്നിങ്ങനെ സമാന ജോലികളിലുള്ള മുൻപരിചയ സർട്ടിഫിക്കറ്റിന്റെ പകർപ്പുകൾ കരാർ സമർപ്പിക്കുന്ന ആൾ ഹാജരാക്കേണ്ടതാണ്. ഇ) കരാർ ലഭിക്കുന്നയാൾ ആകെ കരാർ തുകയുടെ പത്തുശതമാനം സെക്യൂരിറ്റി ഡിപ്പോസിറ്റ് ആയി നൽകേണ്ടതാണ്. കരാറുകാരന്റെ അപാകതകൾ മൂലം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കെതി രായി ഉണ്ടാകാവുന്ന കോടതി ഉത്തരവിലൂടെ വന്നു ചേരുന്ന ക്ലെയിമുകൾ, ഇൻഷ്വറൻസ് ക്ലെയിമുകൾ, കരാറിലെ വ്യവസ്ഥകളിൽ ലംഘിക്കുന്നതുമൂലം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയോ, സർക്കാരിന്റെ യോ കെ.എസ്.ഇ.ബി.യുടെയോ വസ്തതു വകകൾക്കുണ്ടാകുന്ന തകരാറുകൾ/നഷ്ടങ്ങൾ, തെരുവുവിള ക്കുകൾ കത്തിക്കുന്നതുമായി ബന്ധപ്പെട്ട താമസം മൂലം ഉളവാകുന്ന പിഴകൾ തുടങ്ങിയവയ്ക്കുള്ള തുക സെക്യൂരിറ്റി ഡിപ്പോസിറ്റിൽ നിന്നും വസൂലാക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് അധികാരം

Book.png ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ