Panchayat:Repo18/vol2-page1406

From Panchayatwiki
Jump to navigation Jump to search

സ്ഥാപനങ്ങളിൽ പ്രസ്തുത പദ്ധതികൾ നടപ്പിലാക്കുന്നതിന് ധാരാളം ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നതായി സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അതുമൂലം ഭവന നിർമ്മാണത്തിനായി അനുവദിച്ചിട്ടുള്ള തുകകൾ അർഹിക്കുന്നവർക്ക് അനുവദിക്കുവാൻ സാധിക്കാത്ത ഒരു അവസ്ഥയാണ് ഇപ്പോൾ നിലവിലുള്ളത്. പ്രത്യേ കിച്ച കോസ്റ്റൽ ഏരിയയോട് ചേർന്ന് കിടക്കുന്ന പഞ്ചായത്ത്/മുനിസിപ്പൽ പ്രദേശങ്ങളിൽ തീരദേശ പരി പാലന നിയമം ലംഘിക്കുന്നു എന്ന് വ്യാഖ്യാനിച്ച കെട്ടിട നിർമ്മാണത്തിനുള്ള അപേക്ഷകൾ പലതും നിര സിക്കപ്പെടുന്നു. അതുമൂലം പരമ്പരാഗതമായി തീരദേശത്ത് വസിക്കുന്നവർക്കു പോലും ചെറിയ ഭവനം നിർമ്മിക്കുന്നതിനോ സർക്കാർ നൽകുന്ന തുക വിനിയോഗിക്കുന്നതിനോ സാധിക്കുവാൻ പറ്റാത്ത ഒരു സാഹചര്യം വന്നിരിക്കുകയാണ്. തീരദേശ പരിപാലന നിയമത്തിൽ വേലിയേറ്റ രേഖയിൽ നിന്നും 500 മീറ്റർ വരെയുള്ള ഭാഗത്ത് തീര ദേശത്തുള്ള പരമ്പരാഗത വാസികൾക്ക് വീടുകൾ നിർമ്മിക്കുന്നതിനും, ഉള്ളവ പുനർ നിർമ്മിക്കുന്നതിനും ചില നിബന്ധനകളോടു കൂടി അനുവദനീയമാണ്. ഭവന പദ്ധതികളിൽ ഉൾപ്പെടുത്തി നിർമ്മിക്കുവാൻ ഉദ്ദേശിക്കുന്ന കെട്ടിടങ്ങളിൽ മിക്കവയും നിലവിലുള്ളവ പുനർ നിർമ്മിക്കുന്നതിനായി ഉദ്ദേശിക്കുന്നവയാ ണ്. ഇത്തരത്തിലുള്ള എല്ലാ അപേക്ഷകളും കോസ്റ്റൽ സോൺ മാനേജ്മെന്റ് അതോറിറ്റിയുടെ ശ്രദ്ധ യിൽപ്പെടുത്തി അനുവാദം വാങ്ങുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിനായി ഭവന നിർമ്മാണ പദ്ധ തികളിൽ ഉൾപ്പെട്ടതും, തീരദേശ പരിപാലന നിയന്ത്രണ മേഖലയിൽപെടുന്നതുമായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭവന നിർമ്മാണ അപേക്ഷകൾ കേരള കോസ്റ്റൽ സോൺ മാനേജ്മെന്റ് അതോറിറ്റിക്ക് അയച്ചുകൊടുക്കേണ്ടതും പ്രസ്തുത അപേക്ഷയോടൊപ്പം താഴെ പറയുന്ന വിശദമായ വിവരങ്ങൾ കൂടി ഉൾപ്പെടുത്തേണ്ടതുമാണ്. 1) പ്രസ്തുത നിർമ്മാണങ്ങൾ മുഴുവനും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു ലൊക്കേഷൻ പ്ലാൻ. 2) പ്രസ്തുത ലൊക്കേഷനിൽ പ്ലോട്ടുകളിലേക്കുള്ള വഴി, വഴിയുടെ വീതി, നിലവിലുള്ള വീടുകളുടെ സ്ഥാനം, അവയുടെ നമ്പർ എന്നിവ രേഖപ്പെടുത്തിയിരിക്കണം. 3) അപേക്ഷ പുതുക്കി പണിയുന്നതിനാണോ, കുട്ടിച്ചേർക്കലിനാണോ എന്ന് വ്യക്തമായി രേഖപ്പെടു ത്തിയിരിക്കണം. 4) അപേക്ഷകന് നഗരസഭ/പഞ്ചായത്തിൽ വേറെ വീടോ, സ്ഥലമോ ഉണ്ടോ? 5) അപേക്ഷകൻ പരമ്പരാഗത താമസക്കാരനാണോ? എങ്കിൽ എത്ര വർഷമായി താമസിച്ചുവരുന്നു. 6) വേലിയേറ്റ രേഖയിൽ നിന്നും നിർദ്ദിഷ്ട നിർമ്മാണങ്ങളിലേക്കുള്ള ദൂരം? 7) പ്രസ്തുത സ്ഥലത്ത് കുടിവെള്ള സംവിധാനം സ്വിവേജ് എന്നിവ നിലവിലുണ്ടോ? തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ടി മേഖലയിൽ ഉൾപ്പെടുന്ന അപേക്ഷകൾ ഒരുമിച്ച ശേഖരിച്ച താഴെ പറയുന്ന മേൽവിലാസത്തിൽ അയച്ചുകൊടുക്കേണ്ടതും ആയതിന്റെ ഒരു കോപ്പി ചീഫ് ടൗൺപ്ലാ നർക്ക് നൽകേണ്ടതുമാണ്. വിലാസം: ചെയർമാൻ, കേരള കോസ്റ്റൽ സോൺ മാനേജ്മെന്റ് അതോറിറ്റി & എക്സ് ഒഫിഷ്യോ പ്രിൻസിപ്പൽ സെക്രട്ടറി ശാസ്ത്ര-സാങ്കേതിക വകുപ്പ്, ശാസ്ത്രത്ഭവൻ, പട്ടം പി.ഒ. തിരുവനന്തപുരം69.5004. അംഗൻവാടികൾ മുഖേന നടപ്പിലാക്കുന്ന പോഷകാഹാര പ്രോജക്ടുകൾക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കൾ തീരമൈത്രി സൂപ്പർ മാർക്കറ്റുകളിൽ നിന്ന് വാങ്ങുന്നതിന് അനുമതി സംബന്ധിച്ച സർക്കുലർ (തദ്ദേശസ്വയംഭരണ(ഡി.ബി.) വകുപ്പ്, നം.62393/ഡി.ബി.2/10/തസ്വഭവ, തിരും തീയതി 18-11-10). വിഷയം:- തദ്ദേശസ്വയംഭരണവകുപ്പ. അംഗൻവാടികൾ മുഖേന നടപ്പിലാക്കുന്ന പോഷകാഹാര പ്രോജക്ട്ടുകൾക്ക് ആവശ്യമായ ഭക്ഷ്യ വസ്തുക്കൾ തീരമൈത്രി സൂപ്പർ മാർക്കറ്റു കളിൽ നിന്ന് വാങ്ങുന്നതിന് അനുമതി നൽകി നിർദ്ദേശം പുറപ്പെടുവിക്കുന്നത്സംബന്ധിച്ച്. 1, 26/8/1998-ലെ സ.ഉ.(പി) നം. 20/98/സാ.ക്ഷേ.വ നമ്പർ ഉത്തരവ 2. 20/5/2006-ലെ 17101/പി1/06/്തസ്വഭവ നമ്പർ സർക്കാർ കത്ത് 3, 14/5/2008-ലെ 31936/ഡിബി2/08/തസ്വഭവ നമ്പർ സർക്കുലർ 4. 5 സുചന:- . പഞ്ചായത്ത് ഡയറക്ടറുടെ 9/5/10-ലെ ജെ4-6771/10 നമ്പർ കത്ത് 26/10/10-ലെ 2.35 നമ്പരിലുള്ള വികേന്ദ്രീകൃതാസുത്രണ സംസ്ഥാനതല കോഓർഡിനേഷൻ കമ്മിറ്റി തീരുമാനം. anooGooglo) (soluogo ince onbo o colo Oslo)6s (goodoocol (Integrated Child Development Scheme) അംഗൻവാടികൾ മുഖേന നടപ്പാക്കുന്ന പോഷകാഹാര പ്രോജക്ടടുകളുടെ നടത്തിപ്പ് ചുമതല ഗ്രാമപഞ്ചാ യത്തുകൾക്കും, നഗരസഭകൾക്കും കൈമാറിയതിന്റെ അടിസ്ഥാനത്തിൽ പോഷകാഹാര വിതരണത്തിന്

Book.png ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ