Panchayat:Repo18/vol2-page1381

From Panchayatwiki
Jump to navigation Jump to search

(iii) വസ്തുക്കൾ തയ്യാറാക്കുന്ന ഭാഗത്ത് പെയിന്റെ ചെയ്തിട്ടുള്ള ഉപകരണം (v) ഇനാമലുള്ള കണ്ടെയ്നറുകളും ഉപകരണങ്ങളും, ആശാസ്യമല്ല. (v) goʻyocO)o (എക്സ്) സ്ഥിരമായി ഉറപ്പിച്ചു നിർത്തുന്ന എല്ലാ ഉപകരണങ്ങളും വൃത്തിയാക്കലിനും പരിശോധന കൾക്കും സഹായകമാകുന്ന തരത്തിൽ ഭിത്തിയിൽ നിന്ന് വേണ്ടത്ര അകലത്തിൽ (കുറഞ്ഞത് 300 മി. മീറ്റർ) ആയിരിക്കണം. (വൈ) സ്ഥിരമായി ഉറപ്പിച്ചു നിർത്തുന്ന എല്ലാ ഉപകരണങ്ങളും വൃത്തിയാക്കലിനും പരിശോധനകൾക്കും സഹായകമാകുന്ന തരത്തിൽ തറയിൽ നിന്ന് വേണ്ടത്ര ഉയരത്തിലോ (കുറഞ്ഞത് 300 മി. മീറ്റർ) അതല്ലെങ്കിൽ തറയിൽ പൂർണ്ണമായും ചേർത്തുറപ്പിച്ചതോ (തീരെ ഇടയില്ലാത്ത വിധം) സ്ഥാപിച്ചിരിക്കണം. 6. അറിവുകാരനെ നിയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ (എ.) മുനിസിപ്പാലിറ്റിയോ മറ്റ് തദ്ദേശ സ്ഥാപന അധികാരിയോ നൽകിയിട്ടുള്ള അംഗീകൃത ലൈസൻസോ അധികാര പ്രതമോ ഇല്ലാത്ത ഒരാളിനെ അറവുശാലയുടെ ഉടമസ്ഥനോ കൈവശാവകാശ ക്കാരനോ മൃഗങ്ങളെ അറക്കാനായി നിയോഗിക്കാൻ പാടില്ല. (ബി.) 18 വയസ്സ് പൂർത്തിയാകാത്ത ഒരാളിനെ യാതൊരു തരത്തിലും അറവുശാലയിൽ ജോലിക്കു നിർത്താൻ പാടില്ല. (സി) പകർച്ചവ്യാധിയോ അണുബാധയോ ഉള്ള ഒരാളിനെ മൃഗങ്ങളെ അറക്കാൻ അനുവദിക്കാൻ പാടില്ല. 7. അറിവുശാലയിലെ പരിശോധന നടത്താൻ ചുമതലയുള്ളവർ (എ.) അനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യയോ അധികാരപ്പെടുത്തപ്പെട്ട ഏതെങ്കിലും വ്യക്തിക്കോ അനിമൽ വെൽഫെയർ ഓർഗനൈസേഷനോ അറിവുശാലയുടെ ഉടമസ്ഥനെയോ ചുമതല ക്കാരനെയോ ജോലി സമയത്ത് മുൻകൂട്ടി അറിയിക്കാതെ ഏതു സമയത്തും മുകളിൽപ്പറഞ്ഞ വ്യവസ്ഥ കൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പു വരുത്തുന്നതിനായി പരിശോധന നടത്താൻ അധികാരം ഉള്ളതാണ്. (ബി) അധികാരപ്പെടുത്തപ്പെട്ട ഏതെങ്കിലും വ്യക്തിയോ അനിമൽ വെൽഫെയർ ഓർഗനൈസേഷനോ പരിശോധനയ്ക്കു ശേഷം തയ്യാറാക്കിയ റിപ്പോർട്ട് മുകളിൽപ്പറഞ്ഞ വ്യവസ്ഥകൾ ഏതെങ്കിലും ലംഘനം ഉണ്ടായിട്ടുണ്ടെങ്കിൽ നിയമനടപടികളടക്കം ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനായി അനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യയ്ക്കും മറ്റ് ബന്ധപ്പെട്ട അധികാരികൾക്കും നൽകാൻ ചുമതലയുണ്ട്. മുകളിൽപ്പറഞ്ഞ വ്യവസ്ഥകൾ പാലിക്കപ്പെടുന്നു എന്നുറപ്പാക്കേണ്ടത് ഓരോ തദ്ദേശസ്വയംഭരണ സ്ഥാപ നത്തിന്റെയും ചുമതലയാണ്. എൻ.ആർ.ഇ.ജി.എസ്.(കേരളം) വനപ്രദേശങ്ങളിലെ പ്രവൃത്തികൾക്ക് സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച സർക്കുലർ (തദ്ദേശസ്വയംഭരണ (ഡി.ഡി.)വകുപ്പ് നം. 75744/ഡി.ഡി.2/09/തസ്വഭവ, തിരും തീയതി 13-1-10). വിഷയം:- തസ്വഭവ:- എൻ.ആർ.ഇ.ജി.എസ്.(കേരളം) വനപ്രദേശങ്ങളിലെ പ്രവൃത്തികൾക്ക് സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച സൂചന:- 1, 7-5-07-ലെ സ.ഉ.(കൈ) 126/2007/തസ്വഭവ നമ്പർ ഉത്തരവ്. 2, 28-7-08-ലെ സ.ഉ.(കൈ) 214/08/തസ്വഭവ നമ്പർ ഉത്തരവ് 3. ഗ്രാമവികസന കമ്മീഷണറുടെ 3-12-09-ലെ 28474/എൻ.ആർ.ഇ.ജി.സെൽ. 2/09/ സി.ആർ.ഡി. നമ്പർ കത്ത്. സംസ്ഥാനത്തെ വനപ്രദേശങ്ങളിൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും വനം വകുപ്പും സംയു ക്തമായി പ്രവൃത്തികൾ ഏറ്റെടുത്തു നടപ്പാക്കുന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ സൂചന 1, 2 ഉത്തരവു കൾ പ്രകാരം സർക്കാർ പുറപ്പെടുവിച്ചിരുന്നു. എന്നാൽ വനം മേഖലയിലെ 100% പ്രവൃത്തികളും ഫോറസ്റ്റ് റേഞ്ച് ഓഫീസർമാർ സർട്ടിഫൈ ചെയ്യണമെന്ന് ഗ്രാമപഞ്ചായത്തുകൾ ആവശ്യപ്പെടുന്നതായും, ഇപ്രകാ രമുള്ള ഒരു നിബന്ധന അപ്രായോഗികമാണെന്ന് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ചൂണ്ടിക്കാണിച്ചതി ന്റെയും അടിസ്ഥാനത്തിൽ 28-10-09- ലെ സംസ്ഥാന തൊഴിലുറപ്പ് കൗൺസിൽ ഇക്കാര്യം പരിഗണിക്കു കയും താഴെ പറയുന്ന തീരുമാനങ്ങൾ എടുക്കുകയുമുണ്ടായി. പ്രസ്തുത തീരുമാനം അംഗീകരിച്ച മാർഗ്ഗ നിർദ്ദേശം പുറപ്പെടുവിക്കണമെന്ന് സൂചന 3 കത്ത് പ്രകാരം ഗ്രാമവികസന കമ്മീഷണർ അഭ്യർത്ഥിച്ചിരി ക്കുന്നു. (1) ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ വനം മേഖലയിലെ പ്രവൃത്തികൾ ഏറ്റെടുത്ത് നടപ്പാ ക്കുമ്പോൾ, ആകെ പ്രവൃത്തികളുടെ 25% പ്രവൃത്തികൾക്ക് മാത്രം ഫോറസ്റ്റ് റേഞ്ച് ഓഫീസർമാർ സർട്ടി ഫിക്കറ്റ് നൽകിയാൽ മതി.


Book.png ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ