Panchayat:Repo18/vol2-page1380

From Panchayatwiki
Jump to navigation Jump to search
(ii) സാധാരണ ഗതിയിൽ മലിനജല ഗമനമാർഗ്ഗത്തിന്റെ ഓരോ മീറ്റർ നീളത്തിനും ഏകദേശം 20 മി.മീറ്റർ ചരിവു നൽകുകയും അവ മലിനജലം കെട്ടി നിൽക്കാവുന്ന കുഴികളില്ലാത്ത തരത്തിൽ ഒരേ നിര പ്പോടെയാണെന്ന് ഉറപ്പാക്കുകയും വേണം.
(iii) ശീതീകരിച്ച മുറികളിലോ വരണ്ട് സൂക്ഷിപ്പു സ്ഥലങ്ങളിലോ ഓവു ചാലുകൾ ഇടരുത്. ഇടുക്കുക ളിൽ കെട്ടി നിൽക്കുന്ന വെള്ളം മറ്റ് സംവിധാനങ്ങൾ ഒരുക്കാതെ തന്നെ ആവിയായി പോകാവുന്നതാണ ങ്കിൽ, അത്തരം മുറികളിൽ ഓവുകൾ ഘടിപ്പിക്കുമ്പോൾ അവയ്ക്കനുയോജ്യമായ ഇളക്കി മാറ്റാനാകുന്ന ലോഹംകൊണ്ടുള്ള സ്കൂ പ്ളറ്റുകൾ നൽകിയിരിക്കണം.

(എൽ) മലിനജല ഗമന മാർഗ്ഗത്തിലെ കുഴികളും ദ്വാരങ്ങളും

(i) രക്തമൊഴുകിപ്പോകുന്ന ചാലുൾപ്പെടെയുള്ള ഓരോ ഓവുചാലിനും ആഴത്തിൽ ഉള്ള ഒരു തടം (ട്രാപ്പ്) ഒരുക്കിയിരിക്കണം. (P/U/S ആകൃതിയിൽ)
(i) മലിനജല ഗമനമാർഗ്ഗങ്ങൾ പുറമേയ്ക്ക് വായു സഞ്ചാരമുണ്ടാകത്തക്ക രീതിയിലുള്ളതും മതി യായ തോതിൽ അരിപ്പകൾ സജ്ജീകരിച്ചതും ആയിരിക്കണം.

(എം) ശുചിത്വത്തിനുള്ള മലിനജല ഗമനമാർഗ്ഗങ്ങൾ

ശൗചാലയങ്ങളിൽ നിന്നും മൂത്രപ്പുരകളിൽ നിന്നുമുള്ള മലിനജല ഗമനമാർഗ്ഗങ്ങൾ പ്ളാന്റിനുള്ളിലെ അത്തരം പാതകളുമായി ബന്ധിപ്പിക്കാതിരിക്കുകയും വഴുവഴുപ്പുള്ള അറകളിലേക്ക് ഒഴുക്കി വിടാതിരിക്കു കയും വേണം. ചോർച്ചകൾ സംഭവിക്കുകയാണെങ്കിൽ ഉത്പന്നങ്ങളെയോ ഉപകരണങ്ങളെയോ ഒരു തര ത്തിലും ബാധിക്കാതിരിക്കത്തക്ക രീതിയിലായിരിക്കണം അവ സ്ഥാപിച്ചിരിക്കേണ്ടത്.|

(എൻ) വെളിച്ചം നൽകലും വായു സഞ്ചാരം ഉറപ്പാക്കലും

(i) വേണ്ടത്ര തോതിൽ നേരിട്ടുള്ള സൂര്യപ്രകാശവും വായു സഞ്ചാരവും ലഭിക്കുന്നതോ അതല്ലെ ങ്കിൽ സമൃദ്ധമായി കൃത്രിമ വെളിച്ചവും യന്ത്ര സംവിധാനത്തോടെയുള്ള വായു ക്രമീകരണവും ഉള്ളതോ ആയ ശീതീകരണം നടത്തിയിട്ടില്ലാത്ത പണി മുറികൾ നൽകണം.
(ii) മേൽത്തട്ടിനും ജനലുകൾക്കും നന്നായി പ്രകാശം കടന്നു പോകുന്ന നിറമില്ലാത്ത കണ്ണാടികൾ പിടിപ്പിച്ചിരിക്കണം.
(iii) പണി മുറിയുടെ തറ വിസ്തീർണ്ണത്തിന്റെ ഏകദേശം നാലിൽ ഒരു ഭാഗം കണ്ണാടി പിടിപ്പിച്ചതാ കണം. അടുത്തടുത്തായുള്ള കെട്ടിടങ്ങൾ, തൊട്ടുമുകളിലായി ഇടുക്കമുള്ള ഇടങ്ങൾ, എടുപ്പുകൾ എന്നി ങ്ങനെ നേരിട്ടുള്ള സൂര്യപ്രകാശത്തിന് തടസ്സമുണ്ടാകുന്ന സ്ഥലങ്ങളിൽ ഈ അനുപാതം വർദ്ധിപ്പിക്കാം.
(iv) പര്യാപ്തമായ തോതിൽ സൂര്യപ്രകാശം കിട്ടാത്തയിടങ്ങളിലെല്ലാം കേന്ദ്ര സർക്കാർ നിഷ്ക്കർഷി ച്ചിട്ടുള്ള അകലം പാലിച്ചുകൊണ്ട് ഗുണമേന്മയുള്ള കൃത്രിമ വെളിച്ചം നൽകിയിരിക്കണം.
(ഒ) എല്ലാ അറവുശാലകളിലും മൃഗങ്ങളെ അറവു നടത്തുന്ന ഹാളിലും പണി മുറികളിലും കേന്ദ്ര സർക്കാർ നിഷ്കർഷിച്ചിട്ടുള്ള അകലങ്ങളിൽ 200 (lux) ൽ കുറയാത്ത സാന്ദ്രതയിലുള്ള കൃത്രിമ വെളിച്ചം നൽകിയിരി ക്കണം. മാംസ പരിശോധന നടത്തുന്ന സ്ഥലത്ത് ഇത് 500 (lux) ൽ കുറയാതെയിരിക്കുകയും വേണം.

(പി) എല്ലാ അറവുശാലകളിലും അനുയോജ്യവും പര്യാപ്തവുമായ തോതിൽ വായുസഞ്ചാര സൗകര്യം ഏർപ്പെടുത്തിയിരിക്കണം. ഉരിഞ്ഞെടുത്ത ഡസുചെയ്ത മാംസത്തിന്മേൽ നേരിട്ടുള്ള സൂര്യപ്രകാശം ഏൽക്കാത്ത തരത്തിലായിരിക്കണം അറവു പുരയുടെ നിർമ്മാണം.

(ക്യു) പരിസരത്തായി പര്യാപ്തമായ മർദ്ദത്തിൽ, വേന്ദ്രത തോതിൽ, സുരക്ഷിതമായ ശുദ്ധജല ലഭ്യത സ്ഥിരമായി ഉറപ്പാക്കിയിരിക്കണം.

(ആർ) തറ വൃത്തിയാക്കുമ്പോൾ സാധാരണ ഗതിയിലുള്ള കഴുകലിന് ആവശ്യമായ ജലധാരാ മർദ്ദം; കഴിയുന്നതും 200-330 kPa ആയിരിക്കണം.

(എസ്) അറവു നടത്തിയ മൃഗശരീരം നന്നായി വൃത്തിയാക്കിയെടുക്കുന്നതിന് 1000-1700 kPa മർദ്ദം നിലനിർത്തിയിരിക്കണം.

(റ്റി) അറവു നടത്തുന്ന തറയിലും, പണിപ്പുരയിലും കഴിയുന്നതും 37 സ്ക്വയർ മീറ്റർ സ്ഥലമെങ്കിലും തറ കഴുകലിനുള്ള പോയിന്റായി നൽകിയിരിക്കണം.

(യു) അറവുപുരയിലും പണിമുറിയിലും ജോലി സമയങ്ങളിൽ ശുദ്ധമായ ചൂടുവെള്ളത്തിന്റെ സ്ഥിര മായ വിതരണം ഉണ്ടായിരിക്കണം. ഉപകരണങ്ങൾ ഇടയ്ക്കിടെ അണുവിമുക്തമാക്കാൻ ഉപയോഗിക്കുന്ന ചൂടുവെള്ളത്തിന്റെ താപനില 82 ഡിഗ്രി സെൽഷ്യസിൽ കുറയാതിരിക്കണം.

(വി) ശുചീകരണത്തിനാവശ്യമായ അറ്റകുറ്റപ്പണികൾ വേണ്ടി വരുന്നിടത്തെല്ലാം പൂർണ്ണമായും സ്വയം പ്രവർത്തനക്ഷമതയുള്ള ഉപകരണങ്ങൾ നിർമ്മിക്കുകയും സ്ഥാപിക്കുകയും ചെയ്തിരിക്കണം.

(ഡബ്ല) അറവുശാലകളിൽ താഴെപ്പറയുന്ന വസ്തുക്കൾ ഉപയോഗിക്കാതിരിക്കണം.

(i) ഭക്ഷ്യയോഗ്യമായ വസ്തുക്കൾ തയ്യാറാക്കുന്നതിന് ഉപയോഗിക്കുന്ന ഉപകരണങ്ങളിൽ ചെമ്പും ചെമ്പിന്റെ ലോഹക്കൂട്ടുകളും
(ii) ഭക്ഷ്യ യോഗ്യമായ വസ്തുക്കൾ കൈകാര്യം ചെയ്യുന്ന കാഡ്മിയം (യാതൊരുവിധ രൂപത്തിലും) ഉള്ള ഉപകരണങ്ങൾ.