Panchayat:Repo18/vol2-page1116

From Panchayatwiki
Jump to navigation Jump to search

1 1 1 6 GOVERNAMENT ORDERS — 2015-6) AJ o IOeilacogloi o, Iolo 106m) to Jo 1600)(i)63300 ലഭ്യമായിട്ടുള്ളതിനേക്കാൾ കൂടിയ വിദഗ്ദദ്ധ പരിശോധനയോ ചികിത്സയോ മരുന്നുകളോ രോഗികൾക്ക് ആവശ്യമായി വരുന്ന സന്ദർഭത്തിൽ അവ ലഭ്യമാക്കുന്നതിന് മുകൾതലങ്ങളിലേക്ക് (താലൂക്ക് ആശുപ്രതി കൾ/ജില്ല ആശുപ്രതികൾ/സർക്കാർ മെഡിക്കൽ കോളേജുകൾ/വിദഗ്ദദ്ധ ചികിത്സാ സൗകര്യങ്ങളുള്ള മറ്റ സർക്കാർ ആശുപ്രതികൾ എന്നിവിടങ്ങളിലേക്ക്) റഫർ ചെയ്യേണ്ടതാണ്. സാമ്പത്തിക ബുദ്ധിമുട്ട് അനു ഭവിക്കുന്ന രോഗികളെ അത്തരം ആരോഗ്യ സ്ഥാപനങ്ങളിലേക്ക് അടിയന്തിരമായി കൊണ്ടുപോകേണ്ടി വന്നാൽ അതിനുള്ള വാഹനച്ചെലവ് തദ്ദേശഭരണസ്ഥാപനത്തിന്റെ പാലിയേറ്റീവ് കെയർ പ്രോജക്റ്റടിൽ നിന്ന് വഹിക്കാവുന്നതാണ്. എന്നാൽ അങ്ങനെയുള്ള രോഗികൾക്ക് വേണ്ട ചികിത്സാ ചെലവുകൾ വഹി ക്കാൻ പാടില്ല. 2.6.10. പെൻഷൻ തുടങ്ങിയ സേവനങ്ങൾ രജിസ്റ്റർ ചെയ്യപ്പെട്ട രോഗികളിൽ ഗവൺമെന്റ്/ഗവൺമെന്റിതര സ്ഥാപനങ്ങൾ മുഖേന പെൻഷനു കൾ (അഗതിപെൻഷൻ/വിധവാ പെൻഷൻ/വാർദ്ധക്യകാല പെൻഷൻ/വികലാംഗ പെൻഷൻ/കർഷക ത്തൊഴിലാളി പെൻഷൻ) വിവിധ ക്ഷേമനിധികളിൽ നിന്നുള്ള സഹായം, ശാരീരിക-മാനസിക വെല്ലുവിളി കൾ നേരിടുന്നവർക്കുള്ള സ്കോളർഷിപ്പുകൾ ബത്തകൾ, ആശയപദ്ധതി പ്രകാരം ലഭിക്കേണ്ട ചികിത്സാ സഹായം ഉൾപ്പെടെയുള്ള വിവിധ സഹായങ്ങൾ, സാമൂഹ്യ സുരക്ഷാ മിഷനിൽ നിന്ന് ലഭിക്കാവുന്ന ആശ്വാസകിരണം, കാൻസർ ചികിത്സാപദ്ധതി മുതലായവയിൽ നിന്നുള്ള സഹായങ്ങൾ, ആരോഗ്യ ഇൻഷു റൻസ് (ചിസ്) പദ്ധതിയിലുടെയുള്ള ചികിത്സാസഹായം, കാരുണ്യ ചികിത്സാ പദ്ധതി പ്രകാരം ലഭിക്കാ വുന്ന സഹായം, ജീവിതശൈലി രോഗനിവാരണ ക്ലിനിക്കുകളിൽ നിന്നുള്ള സേവനങ്ങൾ, ദുരിതാശ്വാസ നിധികളിൽ നിന്നുള്ള സഹായം മുതലായവ ലഭിക്കുന്നതിന് അർഹതയുള്ളവരെ കണ്ടെത്താനും, അവരെ ഒരു തരത്തിലും ബുദ്ധിമുട്ടിയ്ക്കാതെ അവർക്ക് അർഹമായവ ലഭിക്കുന്നതിനും ഹോംകെയർ ടീമും പി. എം.സിയും സന്നദ്ധ പ്രവർത്തകരും ജനപ്രതിനിധികളും തദ്ദേശഭരണ സ്ഥാപനവും പ്രത്യേകം ശ്രദ്ധിക്കേ ണ്ടതാണ്. മാത്രമല്ല, തുടർച്ചയായി ലഭിക്കേണ്ട ആനുകൂല്യങ്ങൾ/സഹായങ്ങൾ തുടർച്ചയായി ലഭിക്കു ന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതുമാണ്. 2.6.11. സാമുഹ്യ പ്രശ്നങ്ങൾക്കുള്ള പിന്തുണ ഭക്ഷണം, കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങളിൽ ദുരിതം അനുഭവിക്കുന്ന രോഗികൾ അംഗങ്ങളായുള്ള കുടുംബങ്ങളിലെ ഭക്ഷണം, കുട്ടികളുടെ വിദ്യാഭ്യാസം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പൊതു സമൂഹത്തിന്റെ സഹായത്തോടെ ശ്രമം നടത്തേണ്ടതാണ്. കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ സൗജന്യ/സബ്സിഡി ഭക്ഷ്യവിതരണ പരിപാടികൾ, ആശയ പദ്ധതി എന്നിവ പ്രകാരം ഭക്ഷ്യധാന്യം ലഭിക്കുന്നതിന് അർഹതയുള്ള കുടുംബങ്ങളെ ആ പദ്ധതിയുടെ ഗുണഭോക്താ ക്കളാക്കുന്നതിന് തദ്ദേശഭരണ സ്ഥാപനം നടപടി സ്വീകരിക്കേണ്ടതാണ്. 2.6.12. പുനരധിവാസ പ്രവർത്തനങ്ങൾ തൊഴിൽപരമായി പുനരധിവസിപ്പിക്കാൻ കഴിയുന്ന പാലിയേറ്റീവ് കെയർ രോഗികൾക്ക് ആവശ്യമായ തൊഴിൽ പരിശീലനവും തൊഴിൽ സംരംഭം തുടങ്ങുന്നതിന് ആവശ്യമായ പ്രവർത്തനങ്ങളും വാർഷിക പദ്ധതിയുടെ ഭാഗമായി ഏറ്റെടുത്ത് നടപ്പാക്കുന്നതിന്, പ്രോജക്ട് മാനേജ്മെന്റ് കമ്മിറ്റിയും തദ്ദേശഭരണ സ്ഥാപനവും നടപടി സ്വീകരിക്കേണ്ടതാണ്. 2.6.13. ബോധവത്ക്കരണ പരിപാടികൾ 1) രജിസ്റ്റർ ചെയ്യപ്പെട്ട രോഗികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും വേണ്ടി ബോധവത്ക്കരണ പരിപാടികൾ സംഘടിപ്പിക്കാവുന്നതാണ്. അതിന്റെ ഭാഗമായി രോഗികളുടെയും കുടുംബങ്ങളുടേയും ഹോം്കെയർ ടീമിൽ അംഗങ്ങളായി പ്രവർത്തിക്കുന്ന സന്നദ്ധപ്രവർത്തകരുടേയും വാർഷിക സംഗമം വിളിച്ചു ചേർക്കാവുന്നതാണ്. സംഗമം ആർഭാടരഹിതമായി സംഘടിപ്പിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഇങ്ങനെ സംഘടിപ്പിക്കുന്ന സംഗമങ്ങളിൽ പങ്കെടുക്കുന്ന ഓരോരുത്തർക്കും ഭക്ഷണ ചെലവിലേക്കായി പരമാവധി 60 രൂപ വീതം ചെലവഴിക്കാവുന്നതാണ്. കൂടാതെ സംഗമ നടത്തിപ്പിന്റെ മറ്റ് ചെലവുകൾക്കായി പരമാവധി 3000 രൂപയും ചെലവഴിക്കാവുന്നതാണ്. കൂടുതൽ തുക വേണ്ടി വരുകയാണെങ്കിൽ സ്പോൺസർ ഷിപ്പിലൂടെ കണ്ടെത്തേണ്ടതാണ്. 2) ഫോളോ അപ്ത് ഹോംകെയർ രജിസ്റ്ററിൽ ഉൾപ്പെട്ട രോഗികളെ സംബന്ധിക്കുന്ന വിവരങ്ങൾ രോഗാ വസ്ഥയുടെയും (ഉദാ. കാൻസർ രോഗികൾ, കിഡ്നി രോഗികൾ..) ചെയ്തതുകൊടുക്കാവുന്ന സേവനങ്ങ ളുടെയും അടിസ്ഥാനത്തിൽ തരംതിരിച്ച നിർദ്ദേശിക്കപ്പെട്ട രീതിയിലുള്ള Patients Statistics Register-ൽ രേഖപ്പെടുത്തി സൂക്ഷിക്കേണ്ടതാണ്. ഇങ്ങനെ ചെയ്യുന്നത് മൂലം തദ്ദേശഭരണ സ്ഥാപനത്തിന്റെ പരിധി യിൽ ദുരിതമനുഭവിക്കുന്ന രോഗികളുടെ കൃത്യമായ വിവരങ്ങൾ ലഭിക്കുകയും അതനുസരിച്ച വാർഷിക പദ്ധതിയിൽ കൂടുതൽ പ്രാധാന്യം കൊടുക്കേണ്ട പ്രവർത്തനങ്ങൾ കണ്ടെത്തുകയും ചെയ്യാൻ കഴിയുന്ന താണ്. മാത്രമല്ല ഇങ്ങനെ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആവശ്യമായ ബോധവൽക്കരണം, കിടപ്പിലായ രോഗികൾക്കും രോഗികളുടെ കുടുംബാംഗങ്ങൾക്കും പൊതുജനങ്ങൾക്കും തങ്ങളുടെ സാധാ രണ ഫീൽഡ് പ്രവർത്തനത്തിന്റെ ഭാഗമായി നൽകുവാൻ ആരോഗ്യ വകുപ്പിലെ ഫീൽഡ് ജീവനക്കാരോടും അംഗൻവാടി വർക്കർമാരോടും ആശാവർക്കർമാരോടും നിർദ്ദേശിക്കുവാൻ പി.എം.സിക്ക് കഴിയുന്നതുമാണ്.

Book.png ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ