Panchayat:Repo18/vol2-page1059

From Panchayatwiki
Jump to navigation Jump to search

2. Laanha, (o6mo (SET) ആവശ്യമുള്ളവയുടെ ക്രമം അനുസരിച്ച് വേഗത്തിൽ എടുക്കാൻ സൗകര്യപ്രദമായ രീതിയിൽ തരം തിരിക്കുക. ഏതു വസ്തുവിനും അതിന്റേതായ സ്ഥാനം ഉണ്ടാകണം. എല്ലാ വസ്തുക്കളും അതിന്റേതായ സ്ഥാനത്ത് തന്നെ ഉണ്ടാകും എന്നും ഉറപ്പു വരുത്തുക. കാഴ്ചയിൽ തന്നെ സാധനങ്ങളുടെ സ്ഥാനവും ക്രമവും മനസിലാകത്തക്ക വിധത്തിൽ ചിത്രീകരിക്കുക. ഓരോ വസ്തുവും അതിനായി നിർദ്ദേശിച്ച സ്ഥാനത്തു മാത്രം വയ്ക്കാൻ കഴിയുന്ന രീതിയിലായിരിക്കണം സജ്ജീകരണങ്ങൾ ക്രമീകരിക്കേണ്ടത്. 3. colgaso (SHINE) മറ്റുള്ളവർ ശ്രദ്ധിക്കാത്തിടങ്ങൾ ഉൾപ്പെടെ എല്ലാ ഭാഗവും ശുചിയാക്കണം, ഭംഗിയാക്കണം. കാഴ്ച യുടെ കൗതുകമല്ല, ഫലപ്രാപ്തി കൂടി ആശ്രയിച്ചുവേണം ഭംഗി വിലയിരുത്തേണ്ടത്. ജോലി സ്ഥലം ശുചിയാക്കുന്നത് എല്ലാവരുടേയും ഉത്തരവാദിത്വമാണ്. സ്ഥലം തിരിച്ച് ഉത്തരവാദിത്വം ഏല്പിക്കുകയും ദിവസും 5 മിനിറ്റ് ശുചീകരണ പ്രവൃത്തിക്കുവേണ്ടി മാറ്റി വയ്ക്കുകയും ചെയ്യേണ്ടതാണ്. 4. നിലവാര നിർണ്ണയം (STANDARDISE) ആദ്യത്തെ 3 'S' കളും നടപ്പാക്കുക വഴി ലഭ്യമാകുന്ന അവസ്ഥയ്ക്ക് സ്ഥിരത ഉണ്ടാക്കാനാവശ്യമായ രീതികൾക്കും സമ്പ്രദായങ്ങൾക്കും നിലവാരം നിർണ്ണയിക്കുകയാണ് ഈ ഘട്ടത്തിൽ ചെയ്യേണ്ടത്. പഴയ അവസ്ഥയിലേക്ക് തിരിച്ചുപോകാതെ ആദ്യത്തെ 3 'S' ന്റേയും സമന്വയം ഉറപ്പാക്കണം. 5. amodillao (o) (SUSTAIN) 5 'S' ഒരു ശീലമാക്കുക. ജീവനക്കാരിൽ അച്ചടക്കത്തിന്റെയും സ്വഭാവത്തിന്റെയും ഭാഗമായി 5 'S' മാറ്റുക എന്നതാണ് ഇവിടെ ലക്ഷ്യമിടുന്നത്. റെക്കോർഡ് സൂക്ഷിപ്പ് നിശ്ചയിക്കുമ്പോൾ പരിഗണിക്കേണ്ട കാര്യങ്ങൾ (എ.) ദൈനംദിന പ്രവർത്തനത്തിന് അനിവാര്യമില്ലാത്ത രേഖകളും രജിസ്റ്ററുകളും റെക്കോർഡ് റൂമിൽ സൂക്ഷിക്കണം. (ബി) റെക്കോർഡ് റൂമിൽ സൂക്ഷിക്കുന്ന മുഴുവൻ രേഖകളുടെയും വിവരം തരംതിരിച്ച് ലേബൽ പതിച്ച പട്ടികകളായി തയ്യാറാക്കണം. പട്ടികയുടെ പകർപ്പുകൾ ആവശ്യാനുസരണം (സോഫ്റ്റ് കോപ്പിയോ, ഹാർഡ് കോപ്പിയോ) ലഭ്യമാക്കണം. (സി) ഓരോ ഇനം റെക്കോർഡുകളും പ്രത്യേകം വേർതിരിച്ച സൂക്ഷിക്കണം. അവയിലേതിൽ നിന്നും ആവശ്യം വേണ്ടത് മാത്രമായി അനായാസം തിരിച്ചെടുക്കാവുന്നവിധം ആകണം ഷെൽഫകൾ/അലമാര കൾ ക്രമീകരിക്കേണ്ടത്. റെക്കോർഡുകൾ എടുത്തു കഴിഞ്ഞാൽ അവ വേഗത്തിൽ തിരിച്ചറിയാൻ കഴി യുന്ന തരത്തിലായിരിക്കണം അലമാരയിൽ/ഷെൽഫിൽ അടക്കിവക്കേണ്ടത്. (ഡി) റെക്കോർഡ് റൂമിൽ ലഭ്യമായ രേഖകൾ പരസഹായമില്ലാതെ കണ്ടെത്തുന്നതിന് കഴിയുന്ന വിധ ത്തിൽ ആകണം പട്ടികകൾ തയ്യാറാക്കേണ്ടതും ലേബലുകൾ ക്രമീകരിക്കേണ്ടതും. (ഇ) റെക്കോർഡ് റൂമിൽ നിന്നും രേഖകൾ നൽകുന്നതിൽ വിശദാംശങ്ങൾ രേഖപ്പെടുത്തുന്നതിന് ഉചിതമായ വിധത്തിലുള്ള ഒരു രജിസ്റ്റർ സൂക്ഷിക്കേണ്ടതാണ്. കേരളപഞ്ചായത്ത് രാജ് (റെക്കോർഡുക ളുടെ സൂക്ഷിപ്പും, പകർപ്പ് നൽകലും) ചട്ടങ്ങൾ, 1998 നിഷ്കർഷിക്കുന്ന രജിസ്റ്ററും ക്രമീകരിക്കേണ്ടതാണ്. (എഫ്) വിതരണ രജിസ്റ്ററിൽ രേഖപ്പെടുത്താതെ റെക്കോർഡ് റൂമിൽ നിന്നും രേഖകൾ പുറത്തു പോകുവാനോ തിരികെ വെക്കുവാനോ പാടില്ല. (ജി) പകർപ്പുകൾ നൽകുന്നതിന് കേരള പഞ്ചായത്ത് രാജ് (റെക്കോർഡുകളുടെ സൂക്ഷിപ്പും പകർപ്പ നൽകലും) ചട്ടങ്ങൾ, 1998-ൽ നിഷ്കർഷിക്കുന്ന നടപടിക്രമങ്ങൾ പാലിക്കേണ്ടതാണ്. അനുബന്ധം 5: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കായി സർക്കാർ അംഗീകരിച്ചിട്ടുള്ള സോഫ്റ്റ്വെയറുകൾ തദ്ദേശഭരണസ്ഥാപനങ്ങളുടെ വിവിധ പ്രവർത്തനങ്ങൾ സുഗമമാക്കാൻ ഇൻഫർമേഷൻ കേരളാ മിഷൻ വികസിപ്പിച്ചെടുത്തതും സർക്കാർ അംഗീകരിച്ചിട്ടുള്ളതുമായ സോഫ്റ്റ്വെയറുകളും അവയുടെ ഉപയോ ഗവും ചുവടെ കൊടുക്കുന്നു. («Өь0 സോഫ്റ്റ്വെയറുകൾ ᎧoᏗᎶᏩ0Ꭷ0Ꮚ0o (γ) (η μό 1 സുലേഖ പദ്ധതി രൂപീകരണം, അംഗീകാരം, നിർവ്വഹണം, പുരോഗതി വിലയിരുത്തൽ 2 സേവന (സിവിൽ രജിസ്ട്രേഷൻ) ജനന/മരണ/വിവാഹ രജിസ്ട്രേഷനുകൾ നടത്തുന്നതിനും സർട്ടിഫിക്കറ്റുകൾ നൽകുന്നതിനും 3 സേവന (പെൻഷൻ) സാമൂഹ്യ സുരക്ഷാ പെൻഷനുകൾ, വിവിധ സാമൂഹ്യ സുരക്ഷാ പദ്ധതികൾ എന്നിവ വഴി അവശ വിഭാഗത്തിനു സഹായം എത്തിക്കുന്നതിന്

Book.png ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ