Panchayat:Repo18/vol2-page0955

From Panchayatwiki
Jump to navigation Jump to search

സപ്പോർട്ട് ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട വ്യക്തികളും, ജില്ലാ-സംസ്ഥാനതലത്തിൽ പ്രവർത്തിക്കുന്ന പ്രൊഫ ഷണലുകളും കുട്ടികളെ അവരുടെ പരിപാടികൾ ആസൂത്രണം ചെയ്യുന്നതിനും, നിർവ്വഹിക്കുന്നതിനും, മോണിറ്റർ ചെയ്യുന്നതിനും സഹായിക്കുന്നു. കുട്ടികൾക്ക് സംഘടിക്കുന്നതിനും, അവരുടെ പ്രശ്നങ്ങൾ സംയുക്തമായി വിശകലനം ചെയ്യുന്നതിനും, അവ ബന്ധപ്പെട്ട വിവിധതലത്തിലുള്ള ഭരണാധികാരിക ളുടെ മുന്നിൽ എത്തിക്കുന്നതിനും ശ്രദ്ധയിൽപ്പെടുത്തുന്നതിനും ബാലസഭകൾ വഴി സാധിക്കുന്നു. തദ്ദേശ സ്വയംഭരണ തലത്തിലും ജില്ലാ തലത്തിലും ബാല പാർലമെന്റുകൾ സംഘടിപ്പിക്കുന്നതു വഴി, ജനാ ധിപത്യ സംഹിതകൾ മനസ്സിലാക്കുന്നതിനും, തീരുമാനം കൈക്കൊള്ളുന്നതിനും, സമാധാനപരമായ ചർച്ച കൾ നടത്തുന്നതിനും അവസരം ലഭിക്കുന്നു. കുടുംബശ്രീ ശ്യംഖലയുടെ പിന്തുണാസംവിധാനം സംസ്ഥാനത്തെ ബാലസഭ/ബാലപഞ്ചായത്തുകളുടെ ഘടന താഴെ പറയും പ്രകാരമാണ്. ബാലപഞ്ചായത്ത് ബാലസമിതി 6) JoaqmoØốl(OS) ബാലസഭ 6) Ορ (Y)(S 6ΥΣΙΟΕΔΟΥΟ(S ഘടനാപരമായി ബാലസഭ ശ്യംഖലയുടെ വിവിധ തട്ടുകൾ കുടുംബശ്രീയുടെ അയൽക്കുട്ട്/എഡി എസ്/സിഡിഎസ് ശൃംഖലകൾക്ക് സമാനമാണ്. വിവിധതലങ്ങളിലുള്ള ഏകോപിത ശ്രമങ്ങളിലൂടെ കുട്ടി കൾക്ക് നേതൃത്വഗുണം ലഭിക്കുന്നു. കുട്ടികളുടെ കൂട്ടായ്മയുടെ അടിത്തട്ടായ ബാലസഭകൾ അയൽക്കൂട്ട ങ്ങളുടെ സാമീപ്യത്തിൽ പ്രവർത്തിക്കുന്നു. ബാലസഭകളിൽ നിന്നും ഒരു ആൺപ്രതിനിധിയെയും പെൺ പ്രതിനിധിയെയും ബാലസമിതിയിലേക്ക് തെരഞ്ഞെടുക്കുന്നു. ബാലസമിതിയിൽ നിന്നും ഒരു ആൺ/ പെൺ പ്രതിനിധിയെ ബാലപഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കുന്നു. ഉദാഹരണത്തിന് ഒരു പഞ്ചായത്തിൽ 15 വാർഡുകൾ ഉണ്ടെങ്കിൽ 30 അംഗങ്ങൾ ചേർന്ന് ഒരു ബാലപഞ്ചായത്തുണ്ടാകും. നിലവിൽ ബാലസഭ/ബാലപഞ്ചായത്തുകൾക്കുള്ള പിന്തുണാസംവിധാനം താഴെ പറയും പ്രകാരമാണ്. 1. അയൽക്കൂട്ടതലം:- അയൽക്കുട്ട വോളന്റിയർ, റിസോഴ്സ്പേഴ്സസൺ 2. വാർഡ് തലം:- വാർഡ് മെമ്പറിന്റെ നേതൃത്വത്തിൽ 15-ൽ കൂടാത്ത അംഗബലമുള്ള ഒരു വാർഡ്തല സപ്പോർട്ട് കമ്മിറ്റി ഉണ്ടായിരിക്കും. ഈ സമിതിയിൽ ബാലസഭാ എക്സസിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, ക്ലബ്ബ് അംഗങ്ങൾ, അംഗൻവാടി ടീച്ചർമാർ, റിസോഴ്സ്പേഴ്സൺ മുതലായവർ അംഗങ്ങളായിരിക്കും. 3. പഞ്ചായത്ത്/നഗരസഭാതലം:- ഈ തലങ്ങളിൽ പഞ്ചായത്ത് പ്രസിഡന്റ്/നഗരസഭാ ചെയർമാന്റെ നേതൃത്വത്തിൽ 25-ൽ കൂടാതെ അംഗബലമുള്ള ഒരു സപ്പോർട്ട് കമ്മിറ്റി ഉണ്ടായിരിക്കും. ഈ സമിതിയിൽ ബാലപഞ്ചായത്ത്/ബാലനഗരസഭ എക്സസിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, മെമ്പർ സെക്രട്ടറി, റിസോഴ്സ് പേഴ്സസൺമാർ, വിദ്യാഭ്യാസ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങൾ, എസ്.സി/എസ്.റ്റി പ്രോമോട്ടേ ഴ്സ്, ഹെൽത്ത് ഇൻസ്പെക്ടർ, ഐ.സി.ഡി.എസ് സൂപ്പർവൈസർ, പിറ്റി.എ പ്രതിനിധി മുതലായവർ അംഗ ങ്ങളായി ഉണ്ടാകും. 2011-12-ൽ ബാലസഭ/ബാലപഞ്ചായത്തുകൾ നടപ്പിൽ വരുത്തിയ പുതുമയുള്ള പരിപാടികൾ മീനാ കമ്മ്യൂണിക്കേഷൻ ഉദ്യമം: മീന കഥാപുസ്തകങ്ങളിലൂടെയും ഫ്ളിപ്പ് ചാർട്ടുകളിലുടെയും സംസ്ഥാനത്തെ കുട്ടികളുടെ ആശയ വിനിമയ നൈപുണ്യം പരിപോഷിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ആരംഭിച്ചിട്ടുള്ള ഒരു നൂതന ആശയ മാണ് മീന കമ്മ്യൂണിക്കേഷൻ. ഇതിനായി കുടുംബശ്രീ റിസോഴ്സ് പേഴ്സസൺമാരെ പരിശീലിപ്പിക്കുക യും, ഈ കഥാപുസ്തകങ്ങൾ മിക്കവാറും എല്ലാ ബാലസഭകൾക്കും ലഭ്യമാക്കുകയും ചെയ്തു. ഈ പരി പാടിയുടെ തുടർച്ചയാണ് സംസ്ഥാനത്തൊട്ടാകെ പഞ്ചായത്ത് തലത്തിൽ സംഘടിപ്പിച്ച കുട്ടികൾക്കെതി രായുള്ള അതിക്രമങ്ങൾക്കെതിരെയുള്ള നിർഭയ ബാലപാർലമെന്റ്. യൂണിസെഫ്, കുടുംബശ്രീ, ആകാശവാണി എന്നിവയുടെ സംയുക്ത സംരംഭമായിരുന്നു 'മീന റേഡിയോ’. ഉത്തർപ്രദേശിലാണ് 2010-ൽ ആദ്യമായി ഈ പരിപാടി പ്രക്ഷേപണം ചെയ്തത്. ഗ്രാമീണ മേഖലയിലെ സ്കൂൾ കുട്ടികൾ, അദ്ധ്യാപകർ, രക്ഷാകർത്താക്കൾ, സാമൂഹ്യ നേതാക്കൾ മുതലായവ രുടെ ഇടയിൽ ശിശു സംരക്ഷണത്തെക്കുറിച്ചുള്ള സന്ദേശങ്ങൾ എത്തിക്കുന്നതിനായിട്ടാണ് ഈ പരിപാടി രുപകൽപ്പന ചെയ്തിട്ടുള്ളത്. സത്തിൽ വിദ്യാഭ്യാസം, ഘടനയിൽ വിനോദം എന്ന രൂപത്തിൽ പ്രീതി യാർജ്ജിച്ച ശൈലിയിൽ രൂപപ്പെടുത്തിയിട്ടുള്ള ഒരു വിനോദ-വിദ്യാഭ്യാസ (entertainment-education-(e-e)) പരിപാടിയാണ് ഇത്. മീന റേഡിയോയുടെ പരമപ്രധാനമായ ലക്ഷ്യം കേരളത്തിലാകമാനം കുട്ടികളുടെയും രക്ഷിതാക്കളുടെയും ഇടയിൽ കുട്ടികളുടെ സംരക്ഷണം സംബന്ധിച്ച പ്രശ്നങ്ങളെക്കുറിച്ച് അവരുടെ ഇട യിൽ ചർച്ചകൾക്ക് അവസരം സ്യഷ്ടിക്കുക എന്നുള്ളതാണ്.

Book.png ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ