Panchayat:Repo18/vol2-page0954

From Panchayatwiki
Jump to navigation Jump to search

ക്കുന്ന സുപ്രധാന ഘടകമായ ജെൻഡർ സംബന്ധമായ വീക്ഷണം അഭിസംബോധന ചെയ്യപ്പെടുകയും ചെയ്യും. ഇതുകൂടാതെ സ്വാതന്ത്ര്യം, നീതി, സമത്വം, അവസരസമത്വം, മതേതരത്വം എന്നീ ആശയങ്ങൾക്ക് പ്രാമുഖ്യം ലഭിക്കുന്ന സംഘടിത പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകുകയും ചെയ്യും. ഇങ്ങനെയുള്ള വിവിധ തരം പ്രശ്നങ്ങൾക്ക് പ്രാമുഖ്യം നൽകിക്കൊണ്ട് പഞ്ചായത്ത്/നഗരസഭ തലത്തിൽ രൂപീകരിച്ചിട്ടുള്ള കുട്ടി കളുടെ വേദികളാണ് ബാലപഞ്ചായത്തുകൾ/ബാലനഗരസഭകൾ. കുട്ടികൾ നാളത്തെ പൗരന്മാരാണെന്ന് വാദിക്കുമ്പോഴും ഇത് പ്രാവർത്തികതലത്തിൽ നടപ്പിലാക്കു ന്നതിനാവശ്യമായ അവബോധം കുട്ടികളിൽ വളർത്തിയെടുക്കേണ്ടത് അനിവാര്യമാണ്. 2013-ലെ നാഷ ണൽ പോളിസി ഫോർ ചിൽഡ്രൻ, ചൈൽഡ് സെന്റർ ഗവേണൻസിന്റെ ആവശ്യകതയും അനിവാര്യ തയും വ്യക്തമാക്കി മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതാണ്. ഇതിനനുസൃതമായി കുട്ടികളുടെ ഇടപെടൽ സൂക്ഷമതല ആസൂത്രണത്തിനും വികേന്ദ്രീകരണത്തിനും കുട്ടികളുടെ പ്രശ്നങ്ങളിൽ ഇടപെടുന്നതിനും ആവശ്യമായതിനാൽ കുട്ടികളുടെ ജനാധിപത്യ കൂട്ടായ്മകൾ പഞ്ചായത്ത് തലങ്ങളിൽ വളർത്തിയെടുക്കേ ണ്ടതുണ്ട്. ഇതുകൊണ്ട് കുട്ടികളിൽ പൗരബോധം, പങ്കാളിത്ത അവബോധം, ജനാധിപത്യ അവബോധം എന്നിവ വളർത്തിയെടുക്കുവാൻ സാധിക്കും. ഭാവിയിലെ പൗരന്മാരായി വാർത്തെടുക്കുന്നതിന് ഇത്തരം കൂട്ടായ്മകളും അവയിലൂടെയുള്ള പരിശീലനങ്ങളും അത്യന്താപേക്ഷിതമാണ്. ജനാധിപത്യ വികേന്ദ്രീകൃത അടിസ്ഥാനത്തിലൂന്നിയ ഇത്തരം കൂട്ടായ്മകൾ കുട്ടികൾക്ക് വികസന കാഴ്ചപ്പാടിന്റെ പുതിയ ദിശാമുഖം പരിശീലിപ്പിക്കുന്നതോടൊപ്പം അത്തരം കാഴ്ചപ്പാടുകളുടെ അനി വാര്യതയും ആവശ്യകതയും പ്രാവർത്തിക തലത്തിലുടെ അവർക്ക് പരിചിതമാക്കുകയും ചെയ്യുന്നു. ഈ പരിശീലന പരിചയങ്ങൾ ഗവേണൻസിന് പുതിയ ഒരു വികസന നയവും കാഴ്ചപ്പാടും നൽകുന്നു. ഈ കാഴ്ചപ്പാട് പാർശ്വവത്ക്കരിക്കപ്പെട്ട ജനസമൂഹത്തിന്റെ ശബ്ദങ്ങൾക്കുവേണ്ടി, പ്രശ്നങ്ങൾക്കുവേണ്ടി, ആവ ശ്യങ്ങൾക്കുവേണ്ടി തയ്യാറെടുക്കേണ്ട നാളത്തെ ഒരു വികസന സംസ്കാരം രൂപപ്പെടുത്തി എടുക്കുന്ന തിൽ നിർണ്ണായക പങ്കുവഹിക്കുന്നതാണ്. ഇത്തരം ആശയ-ത്ത്വാധിഷ്ഠിതമായ ഒരു ബദൽ കാഴ്ചപ്പാടി ലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെയുള്ള വികേന്ദ്രീകൃത പങ്കാളിത്ത് വികസനത്തിന് ഭാഗ ഭാക്കാക്കുന്നതിന് കുട്ടികളുടേതും കൂടിയുള്ള ഒരു ഗവേണൻസ് പ്രകിയയ്ക്ക് ഊന്നൽ നൽകുകയാണ് ബാലസഭകളും ബാലപഞ്ചായത്തും ബാലപാർലമെന്റും കൂടി ചേർന്ന കുടുംബശ്രീയുടെ ബാല കൂട്ടായ്മ കൾ. ബാലപഞ്ചായത്തും ബാലപാർലമെന്റും പഞ്ചായത്തിലെ വികസന പ്രവർത്തനങ്ങളിൽ കുട്ടികളെ ബോധപൂർവ്വം ഇടപെടുവിപ്പിച്ച് അത്തരം വികസന പ്രശ്നങ്ങളിലുള്ള അവബോധം, അവ കൈകാര്യം ചെയ്യുന്നതിനുള്ള രീതിയിൽ അവരെ പ്രാപ്തരാക്കാൻ, വിഭിന്നശേഷിയുള്ളവരോടുള്ള സഹവർത്തിത്ത്വ മനോഭാവം രൂപപ്പെടുത്തൽ, മതേതര കാഴ്ചപ്പാടുകളുടെ ഊട്ടിയുറപ്പിക്കൽ, സത്രീപക്ഷ ലിംഗ സമത്വ ന്യായങ്ങളുടെ ആവശ്യകത, പട്ടികജാതി പട്ടികവർഗ്ഗക്കാർ, ഭിന്നശേഷിയുള്ള കുട്ടികൾ, എച്ച്.ഐ.വി. ബാധി തരായ കുട്ടികൾ തുടങ്ങിയവരെ അനുതാപപൂർവ്വം കണ്ട ഇവരെ ഉൾപ്പെടുത്തിയുള്ള പുതിയ കൂട്ടായ്മ കൾക്കുള്ള ദിശാബോധം നൽകുക എന്നിവ കുടുംബശ്രീയിലെ ബാലകുട്ടായ്മകളുടെ ലക്ഷ്യങ്ങളിൽ ചിലത് മാത്രമാണ്. ഇതു കൂടാതെ കുട്ടികളുടെ ഇടയിൽ വളർന്നുവരുന്ന ലഹരിവാസന, അക്രമവാസന എന്നിവ യ്ക്കക്കെതിരെയുള്ള ശക്തമായ ചെറുത്തുനിൽപ്പുകൾക്കും ഈ കൂട്ടായ്മ വിനിയോഗിക്കുന്നതാണ്. കുട്ടിക ളുടെ ഇടയിൽ പലപ്പോഴും പറയാതെ പോകുന്ന ഇൻസെസ്റ്റ്, പീഡോഫീലിയ തുടങ്ങിയ സാമൂഹ്യ പ്രശ്ന ങ്ങളെ അതീവ ഗൗരവമായി കണ്ട് 15-18നും വയസ്സിനിടയിലുള്ള മുതിർന്ന കുട്ടികളുടെ നേതൃത്വത്തിൽ ഇത്തരം പ്രശ്നങ്ങൾക്കെതിരെ പ്രവർത്തിക്കുന്നതിനും ഈ കൂട്ടായ്മ ലക്ഷ്യമിടുന്നതും ഇതോടൊപ്പം തന്നെ 15-18 വയസ്സുവരെയുള്ള കുട്ടികൾക്കിടയിൽ ലൈംഗികതയെക്കുറിച്ചുള്ള പരിശീലന ക്ലാസ്സുകളും സ്ത്രീപുരുഷ സമത്വത്തിന്റെയും ബഹുമാനത്തിന്റെയും ആവശ്യകതയെക്കുറിച്ചുള്ള പരിശീലനങ്ങളും വ്യാപക മാകുന്നത് ഭാവിതലമുറയെ നീതിബോധവും ഉത്തവാദിത്വബോധവും മറ്റുള്ള ലിംഗസമത്വ വിശ്വാസമുള്ള പൗരന്മാരാക്കി മാറ്റുന്നതിനുള്ള നിർണ്ണായക പങ്കുവഹിക്കുന്നതാണ്. കൂടാതെ മനുഷ്യക്കടത്തിലേയ്ക്കും പെൺവാണിഭങ്ങളിലേക്കും നീങ്ങിമാറുന്ന കച്ചവടസംസ്കാരത്തിന്റെ മാറുന്ന ഇരകളാകുന്നതിൽ നിന്ന് ശക്തമായ പ്രതിരോധനിര നിർമ്മിക്കുന്നതിന്റെ കണ്ണികളാകാനും ഈ ബാലകുട്ടായ്മകളുടെ വ്യത്യസ്ത മായ പരിശീലനങ്ങൾ പങ്കുവഹിക്കുന്നതാണ്. അങ്ങനെ ബാലസൗഹൃദപഞ്ചായത്തുകളെ ലഹരിവിരുദ്ധ, അക്രമവിരുദ്ധ പഞ്ചായത്തുകളായി വാർത്തെടുക്കുന്നതിന് ജനാധിപത്യ ഭരണപ്രക്രിയയുടെ നിർണ്ണായക മായ ഭാഗഭാക്കുകളാകാൻ പ്രാപ്തമാക്കുന്ന ഒരു സാങ്കേതിക സംവിധാനമായി മാറുകയാണ് കുടുംബശ്രീ യുടെ ബാലസഭ. ഈ സംരംഭത്തിന്റെ സവിശേഷതകൾ കുട്ടികളെ സംബന്ധിച്ച ഏതൊരു സംരംഭങ്ങളിൽ നിന്നും വ്യത്യസ്തമായി, ബാലസഭകൾ കുട്ടി കൾക്ക് അവബോധമുണ്ടാക്കുന്നതിനും, സഹവർത്തിക്കുന്നതിനും പ്രവർത്തിക്കുന്നതിനും, സമൂഹത്തിൽ പങ്കാളികളാകുന്നതിനുള്ള ഒരു സാമൂഹ്യ വേദി ഒരുക്കുന്നു. ബാലസഭകൾ അടിസ്ഥാനപരമായി കുട്ടി കളുടെ അവകാശങ്ങൾ ഉറപ്പാക്കാനുള്ള കുടുംബശ്രീയുടെ സാമൂഹ്യാധിഷ്ഠിത ശ്യംഖലയാണെന്നി രിക്കിലും, അവരുടെ അമ്മമാരുടെ അയൽക്കൂട്ട ശൃംഖലയിൽ നിന്നോ അവർ പ്രതിനിധാനം ചെയ്യുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഉൾപ്പെടുന്ന മറ്റ് സാമൂഹ്യ ഘടകങ്ങളിൽ നിന്നോ അവർക്ക് യാതൊരു വിധത്തിലുള്ള പിന്തുണയും ലഭിക്കുന്നില്ല. നേരെമറിച്ച വാർഡ്, പഞ്ചായത്ത് ജില്ലാതലത്തിലുള്ള ഫ്രണ്ട്സ്

Book.png ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ