Panchayat:Repo18/vol2-page0930

From Panchayatwiki
Jump to navigation Jump to search

പദ്ധതിയുടെ അടിസ്ഥാനത്തിൽ ഓരോ വർഷവും പരിശീലനത്തിനായി വേണ്ടിവരുന്ന തുക നീക്കി വയ്ക്കക്കേ ണ്ടതാണ്. ബ്ലോക്ക് പഞ്ചായത്തിലെ വനിതാ ക്ഷേമ എക്സ്സ്റ്റൻഷൻ ഓഫീസർ നീർത്തട് വികസന ടീമിലെ അംഗങ്ങളുടെ സഹകരണത്തോടെ ഈ പ്രവർത്തനം ഏകോപിപ്പിക്കേണ്ടതാണ്. 11.3 ജീവനോപാധികൾ മെച്ചപ്പെടുത്തുന്നതിനായുള്ള പരിശീലന പരിപാടികൾക്ക് ആവശ്യമായ തുക സംയോജിത നീർത്തട പരിപാലന പരിപാടിയിൻ കീഴിൽ ഇൻസ്റ്റിറ്റ്യൂഷൻ ആന്റ് കപ്പാസിറ്റി ബിൽഡിംഗിനായി നീക്കി വെച്ചിരിക്കുന്ന 5% തുകയിൽ നിന്നും കണ്ടെത്തേണ്ടതാണ്. 11.4 ഗുണഭോക്താക്കളായ സംഘങ്ങൾക്കും വ്യക്തികൾക്കും ആവശ്യമായി വരുന്ന പൊതുവായ പരിശീലനങ്ങൾക്കു പുറമെ താഴെ പറയുന്ന ഘടകങ്ങൾക്ക് ഊന്നൽ നൽകിക്കൊണ്ട് തൊഴിൽ വൈദഗ്ദ്ധ്യ ത്തിൽ അധിഷ്ഠിതമായ പരിശീലന പരിപാടികൾ നിർബന്ധമായും ഏറ്റെടുക്കേണ്ടതാണ്. a. കണക്കുകളും രജിസ്റ്ററുകളും എഴുതി സൂക്ഷിക്കൽ (കാഷ് ബുക്ക്, ലഡ്ജർ, ബഡ്ജറ്റ് തയ്യാറാ ക്കൽ, കണക്കുകൾ തയ്യാറാക്കൽ, മൂല്യവും വിലയും നിർണ്ണയിക്കൽ തുടങ്ങിയവ) b. യോഗ നടപടിക്രമങ്ങളും അവ മിനിടസ് ആയി എഴുതി സൂക്ഷിക്കലും C. കൃഷി, മൃഗസംരക്ഷണം, നഴ്സസറി പരിപാലനം, ഉദ്യാന സസ്യകൃഷി, മത്സ്യം വളർത്തൽ, തേനീച്ച വളർത്തൽ, പട്ടുനൂൽ കൃഷി വ്യാപനം തുടങ്ങി വിവിധങ്ങളായ വരുമാനദായക പ്രവർത്തനങ്ങൾ സംബ ന്ധിച്ച പരിശീലനങ്ങളും വിജയകരമായ സംരംഭങ്ങളുടെ ഫീൽഡുതല സന്ദർശനങ്ങളും. d. വിപണിസാധ്യതകൾ കണ്ടെത്തൽ, വിപണന സംവിധാനങ്ങൾ രൂപപ്പെടുത്തൽ, വില നിർണ്ണ യം, മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ നിർമ്മിക്കൽ, പ്രൊഡ്യൂസർ കമ്പനികളുടെ രൂപീകരണം തുടങ്ങിയ വിവ രങ്ങൾ, 12. സംയോജിത നീർത്തട പരിപാടിയിൻ കീഴിൽ ഏറ്റെടുക്കുന്ന ജീവനോപാധി പ്രവർത്തനങ്ങളുടെ ജില്ലാതല ഏകോപനം നടത്തേണ്ട ചുമതല ജില്ലയിലെ അസിസ്റ്റന്റ് പ്രോജക്ട് ഓഫീസർ (വനിതാ വിക സനം)ക്ക് ആയിരിക്കും. അവർ ജില്ലാതല നീർത്തട സെൽ കം ഡാറ്റാ സെന്ററിന്റെ പ്രോജക്ട് മാനേജ രുടെ മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായി ഈ പ്രവർത്തനങ്ങൾ ജില്ലാതലത്തിൽ ഏകോപിപ്പിക്കുകയും യഥാസമയങ്ങളിൽ ഇതു സംബന്ധിച്ച റിപ്പോർട്ടുകൾ സംസ്ഥാനതല നോഡൽ ഏജൻസിക്ക് (എസ്.എൽ എൻ.എ.) സമർപ്പിക്കേണ്ടതുമാണ്. 13. ആധാർ രജിസ്ട്രേഷൻ വ്യാപകമാകുന്ന മുറക്ക് ഈ പദ്ധതിയിൻ കീഴിലെ ധനസഹായ വിതരണം ഗുണഭോക്താക്കളുടെ ആധാർ കാർഡുകളുമായി ബന്ധപ്പെടുത്തി നടത്തേണ്ടതാണ്. സാമ്പത്തിക ഇട പാടുകളിലെ സുതാര്യതയും കാര്യക്ഷമതയും ഉറപ്പാക്കുന്നതിനും ധനസഹായ വിതരണത്തിലെ ഇരട്ടിപ്പ ഒഴിവാക്കി യഥാർത്ഥ ഗുണഭോക്താക്കളുടെ കൈകളിൽ തന്നെ സഹായം എത്തിക്കുന്നതിനും ഇതിലുടെ സാധിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർക്കും സെക്രട്ടറിമാർക്കും അനുവദിച്ചിട്ടുള്ള ലാപ്ടോപ്പിന്റെ ഫലപ്രദമായ ഉപയോഗത്തിന് ബി.എസ്.എൻ.എൽ.ന്റെ നെറ്റ കണക്ടർ വാങ്ങുന്നതിന് അനുമതി നൽകുന്നത് സംബന്ധിച്ച ഉത്തരവ് (തദ്ദേശസ്വയംഭരണ (ഐ.ബി.) വകുപ്പ്, സ.ഉ (സാധാ) നം.258/2014/തസ്വഭവ. തിരു. തീയതി:28.01.2014) സംഗ്രഹം:- തദ്ദേശ സ്വയംഭരണ വകുപ്പ് - ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർക്കും സെക്രട്ടറിമാർക്കും അനുവദിച്ചിട്ടുള്ള ലാപ്സ്ട്രോപിന്റെ ഫലപ്രദമായ ഉപയോഗത്തിന് ബി.എസ്.എൻ.എൽ. ന്റെ നെറ്റ് കണക്ടർ വാങ്ങുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം: 1. 05-4-2013-ലെ സ.ഉ (സാധാ) സം. 915/2013/തസ്വഭവ നമ്പർ സർക്കാർ ഉത്തരവ്. 2. കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി ബഹു. പഞ്ചായത്തും സാമൂഹ്യനീതിയും വകുപ്പ് മന്ത്രിക്ക് നൽകിയ 04-07-2013-ലെ കത്ത്. 3. പഞ്ചായത്ത് ഡയറക്ടറുടെ 30-11-2013-ലെ ജെ 3-37845/13 നമ്പർ കത്ത്. ഉത്തരവ് വിവര സാങ്കേതിക വിദ്യയുടെ ഉപയോഗം വർദ്ധിച്ച സാഹചര്യത്തിലും ഗ്രാമപഞ്ചായത്തുകളിലെ പദ്ധതി പ്രവർത്തനങ്ങളും സേവനങ്ങളും ഓൺലൈൻ ആയ സാഹചര്യത്തിലും, ഇ-ഗവേണൻസ് പ്രവർത്ത നങ്ങൾ കാര്യക്ഷമമാക്കുന്നതിനും, ഗ്രാമപഞ്ചായത്തുകളുടെ തനത് ഫണ്ടിലോ ജനറൽ പർപ്പസ് ഫണ്ടിലോ ഉൾപ്പെടുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർക്കും സെക്രട്ടറിമാർക്കും ലാപ്സ്ട്രോപ്പ വാങ്ങുന്നതിന് പരാ മർശം (1)- ലെ ഉത്തരവ് പ്രകാരം അനുമതി നൽകിയിരുന്നു. ഇത്തരത്തിൽ പ്രസിഡന്റുമാർക്കും സെക്രട്ടറി മാർക്കും അനുവദിച്ചിട്ടുള്ള ലാപ്സ്ടോപ്പിന്റെ ഫലപ്രദമായ ഉപയോഗത്തിന് നെറ്റ്കണക്ടർ വാങ്ങുന്നതിന് അനുമതി നൽകണമെന്ന് കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി പരാമർശം (2) കത്തിലൂടെ അഭ്യർത്ഥിച്ചിരുന്നു. സംസ്ഥാനത്തെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർക്കും സെക്രട്ടറിമാർക്കും അനുവദിച്ചിട്ടുള്ള ലാപ്സ്ടോപ്പിന്റെ ഫലപ്രദമായ ഉപയോഗത്തിനായി ബി.എസ്.എൻ.


Book.png ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ