Panchayat:Repo18/vol2-page0928

From Panchayatwiki
Jump to navigation Jump to search

ണ്ടതുമാണ്. ബ്ലോക്ക് പഞ്ചായത്തിന്റെ തീരുമാനത്തിനെതിരെ സംഘങ്ങൾക്ക് ബ്ലോക്കതല കോ-ഓർഡി നേഷൻ സമിതി മുമ്പാകെ അപ്പീൽ സമർപ്പിക്കാവുന്നതാണ്. ബ്ലോക്കതല കോ-ഓർഡിനേഷൻ സമിതി പരാതിക്കാരായ സംഘം ഭാരവാഹികളുടെ വാദം കൂടി കേട്ടതിനുശേഷം ഇക്കാര്യത്തിൽ അന്തിമ തീരു മാനം കൈക്കൊളേളണ്ടതാണ്. 8.4 സംഘങ്ങൾക്ക് പലിശരഹിത വായ്പയായി സീഡ് മണി നൽകുന്നതിനുള്ള അപേക്ഷകൾ വർഷ ത്തിൽ 2 പ്രാവശ്യമായി (ആറു മാസത്തെ ഇടവേളകളിൽ) സ്വീകരിക്കുന്നതാകും ഉചിതം. കുറേയധികം സംഘങ്ങൾക്ക് ഒരേ കാലയളവിൽ വായ്പ നൽകുവാനും അവയുടെ തിരിച്ചടവ് കമാനുഗതമായി മോണി റ്റർ ചെയ്യുവാനും ഇതിലൂടെ സാധിക്കും. مصر 8.5 ഒരു സംഘത്തിന് സീഡ് മണിയായി നൽകാവുന്ന പരമാവധി തുക 25,000/- രൂപയാണ്. സംഘം ഏറ്റെടുക്കുവാൻ ഉദ്ദേശിച്ചിട്ടുള്ള പ്രവർത്തനത്തിന് ആകെ ചെലവാകുമെന്ന് കണക്കാക്കപ്പെട്ട തുകയുടെ 90% പരമാവധി 25,000/- രൂപ സീഡ് മണിയായി നൽകാവുന്നത്. ബാക്കി തുക ഗുണഭോക്ത്യ വിഹിത മായോ ബാങ്ക് വായ്പയായോ കണ്ടെത്തണം. ഇപ്രകാരം സീഡ് മണിയായി ഓരോ സംഘത്തിനും ലഭി ക്കാൻ അർഹമായ തുകയെ സംബന്ധിച്ച ബ്ലോക്ക് തലത്തിലുള്ള സാങ്കേതിക സമിതി നിർണ്ണയിച്ച് ശുപാർശ ചെയ്യേണ്ടതാണ്. 8.6 സംഘങ്ങൾക്ക് പലിശ രഹിത വായ്ക്കപയായി ലഭിക്കുന്ന സീഡ്മണി വായ്ക്കപ് ലഭിച്ച് മുന്നു മാസ ത്തിനുശേഷം, എന്നാൽ 18 മാസത്തിനകം പൂർണ്ണമായും തിരിച്ചടക്കേണ്ടതാണ്. സംഘങ്ങളുടെ ശേഷി, അവർക്ക് ലഭ്യമായ വായ്ക്കപാത്തുക അവർ ഏറ്റെടുത്ത പ്രവർത്തനത്തിന്റെ സ്വഭാവം എന്നിവയുടെ അടി സ്ഥാനത്തിൽ തവണകളുടെ എണ്ണം, പ്രതിമാസ തിരിച്ചടവു തുക എന്നിവ നീർത്തട കമ്മിറ്റി തീരുമാനിച്ച അതത് സംഘങ്ങളെ അറിയിക്കേണ്ടതാണ്. ലഭ്യമായ സീഡ് മണി കൃത്യമായി തിരിച്ചടയ്ക്കുന്ന മുറക്ക അതേ സംഘത്തിനു തന്നെ വീണ്ടും സീഡ് മണി അനുവദിക്കാവുന്നതാണ്. ഇപ്രകാരം ഒരു ഗ്രൂപ്പിന് രണ്ടാ മതും സീഡ് മണി നൽകുന്നതിന് മുമ്പ് ആ നീർത്തട പ്രദേശത്ത് സീഡ് മണി ലഭിക്കാൻ അപേക്ഷ സമർപ്പിച്ച അർഹതയുള്ള സംഘങ്ങൾ ഇല്ലായെന്ന് ഉറപ്പു വരുത്തേണ്ടതാണ്. 8.7 സംഘങ്ങൾക്ക് ധനസഹായം നൽകുന്നതിനുമുമ്പ് അവർക്ക്, തുക ശരിയായി വിനിയോഗിക്കേണ്ട തിന്റെ ആവശ്യകത സംബന്ധിച്ചും, കൃത്യമായ തിരിച്ചടവ് ഉറപ്പാക്കേണ്ടതിന് ഓരോ അംഗത്തിനുമുള്ള ബാധ്യത സംബന്ധിച്ചും വ്യക്തമായ അവബോധം ഉണ്ടാക്കേണ്ടതാണ്. ഇതിനാവശ്യമായ ബോധവൽക്ക രണ പ്രവർത്തനം നീർത്തട കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കേണ്ടതാണ്. 8.8 ജെ.എൽ.ജി.കൾക്ക് നൽകുന്ന പലിശരഹിത വായ്ക്കുപയുടെ തിരിച്ചടവ് നീർത്തട കമ്മിറ്റി കൃത്യ മായി മോണിറ്റർ ചെയ്യേണ്ടതാണ്. വായ്ക്കപ് തിരിച്ചടവ് ഉറപ്പുവരുത്തുന്നതിനായി നീർത്തട വികസന സൊസൈ റ്റികൾ മുഖേന ആവശ്യമായ ഇടപെടലുകൾ നീർത്തട കമ്മിറ്റികൾ നടത്തേണ്ടതാണ്. 8.9 സംഘങ്ങൾക്ക് സീഡ് മണിയായി നൽകുന്ന തുക ശരിയായി വിനിയോഗിക്കുന്നുണ്ടോ എന്ന് ഫീൽഡ്മതല പരിശോധനയിലൂടെ ഉറപ്പുവരുത്തേണ്ടതാണ്. ഇതിനായി വില്ലേജ് എക്സ്റ്റൻഷൻ ഓഫീ സർമാർ, നീർത്തട വികസന ടീമിലെ സോഷ്യൽ മൊബിലൈസർ, കൃഷി അസിസ്റ്റന്റ് എന്നിവർക്ക് ചുമ തല നൽകേണ്ടതും അവർ റിപ്പോർട്ട് നീർത്തട കമ്മിറ്റിക്ക് സമർപ്പിക്കേണ്ടതുമാണ്. ലഭിച്ച തുക ദുരു പയോഗം ചെയ്യപ്പെട്ടതായി കണ്ടെത്തിയാൽ മുഴുവൻ തുകയും ഒരുമിച്ച തിരിച്ചുപിടിക്കാൻ നടപടി സ്വീക രിക്കേണ്ടതാണ്. 9. മുഖ്യജീവനോപാധി പ്രവർത്തനങ്ങൾക്കായുള്ള ധനസഹായം 9.1 മുഖ്യജീവനോപാധി പ്രവർത്തനങ്ങൾക്കായുള്ള സംരംഭങ്ങൾ ആരംഭിക്കുന്നതിനോ, അല്ലെങ്കിൽ നിലവിൽ ഏർപ്പെട്ടിരിക്കുന്ന സംരംഭങ്ങൾ വിപുലീകരിക്കുന്നതിനോ ഈ പദ്ധതിയിൻ കീഴിൽ സ്വയം സഹായ സംഘങ്ങൾ, ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകൾ/അവയുടെ ഫെഡറേഷൻ എന്നിവർക്ക് ധനസഹായം നൽകാവുന്നതാണ്. ഈ ധനസഹായം വായ്ക്കപാധിഷ്ഠിതമായി മാത്രമേ നൽകാൻ പാടുള്ള. ഇപ്രകാരം നൽകുന്ന ധസഹായം ആകെ ജീവനോപാധി പ്രവർത്തനങ്ങൾക്കായി നീക്കി വയ്ക്കപ്പെടുന്ന തുകയുടെ 30%-ൽ അധികരിക്കാൻ പാടുള്ളതല്ല. 9.2 ഇപ്രകാരം ധനസഹായം ലഭിക്കുന്നതിനായി സ്വയം സഹായ സംഘങ്ങൾ/അയൽക്കൂട്ടങ്ങൾ/ ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകൾ/(സീഡ്മണി ലഭിച്ചവയും അല്ലാത്തവയുമായവ)/അവയുടെ ഫെഡറേ ഷൻ എന്നിവർ വിശദമായ പ്രോജക്ട് പ്രൊപ്പോസൽ സഹിതം അപേക്ഷകൾ നീർത്തട വികസന സൊസൈ റ്റിയുടെ ശുപാർശ സഹിതം നീർത്തട കമ്മിറ്റിക്ക് സമർപ്പിക്കേണ്ടതാണ്. ഈ പ്രൊപ്പോസലിൽ സംഘം ഏറ്റെടുക്കുവാൻ പോകുന്ന പ്രവർത്തനത്തെ സംബന്ധിച്ച എല്ലാ വിശദാംശങ്ങളും (പ്രോജക്ട് ഘടക ങ്ങൾ, മുൻപിൻ ബന്ധങ്ങൾ, ഭൂമി, കെട്ടിടം, വൈദ്യുതി, വെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യത, ആകെ പദ്ധതി തുകയുടെ വിശദാംശങ്ങൾ, തുക കണ്ടെത്തുന്നതിനുള്ള വിവിധ സ്രോതസ്സുകൾ, വിപണി ലഭ്യതയും വിപണന സംവിധാനവും, പ്രതീക്ഷിത ലാഭം തുടങ്ങിയവ) ഉണ്ടായിരിക്കേണ്ടതാണ്. നീർത്തട കമ്മിറ്റി ഈ അപേക്ഷ പരിശോധിച്ച് തങ്ങളുടെ ശുപാർശ സഹിതം പദ്ധതി നിർവ്വഹണ ഏജൻസി യായ ബ്ലോക്ക് പഞ്ചായത്തിന് സമർപ്പിക്കേണ്ടതാണ്. തുടർന്ന് ബ്ലോക്ക് പഞ്ചായത്തിൽ ബ്ലോക്കു പഞ്ചാ യത്ത് സെക്രട്ടറി ചെയർപേഴ്സസണും, വനിതാക്ഷേമ എക്സസ്റ്റൻഷൻ ഓഫീസർ കൺവീനറുമായി രൂപീകരി


Book.png ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ