Panchayat:Repo18/vol2-page0800

From Panchayatwiki
Jump to navigation Jump to search

പരിപാടികൾ ഫലപ്രദമായി നടപ്പിലാക്കിയിരുന്നു. പ്രസ്തുത സന്ദേശം കൂടുതൽ ജനങ്ങളിൽ എത്തിക്കുവാൻ മുൻവർഷം നടപ്പിലാക്കിയ പരിപാടികളുടെ തുടർപരിപാടികൾ ആവശ്യമാണെന്നും സമൂഹത്തിലെ എല്ലാ ശ്രേണിയിൽപ്പെട്ടവരെയും ഉൾപ്പെടുത്തിക്കൊണ്ട് ഉറവിടമാലിന്യ സംസ്കരണ യൂണിറ്റുകൾ സ്ഥാപി ക്കുന്നത് ലക്ഷ്യമിടുന്നതിനായി "ശുചിത്വകേരളം 2012' എന്ന പദ്ധതിക്ക് ശുചിത്വമിഷൻ രൂപം നൽകു കയും പരാമർശം (3) പ്രകാരം അംഗീകാരത്തിനായി സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്.

സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചു. ഇതോടുനബന്ധമായി ചേർത്തിരിക്കുന്ന “ശുചിത്വ കേരളം 2012 കർമ്മപരിപാടി അംഗീകരിച്ചും, പരിപാടി സംസ്ഥാനയുവജനക്ഷേമബോർഡ്, നെഹ്റു യുവ കേന്ദ്ര, കേരള യൂണിവേഴ്സിറ്റി ഗാന്ധിയൻ പഠനകേന്ദ്രം, സ്റ്റുഡന്റ്-പോലീസ് കോർപ്സ്, എൻ.എസ്. എസ്.എൻ.സി.സി/സ്കൗട്ട്, ഹെൽത്ത് ക്ലബ്ബ്, സന്നദ്ധസംഘടനകൾ, എന്നിവരുടെ സഹകരണത്തോടെ ആവശ്യമായ തുക സംസ്ഥാനശുചിത്വ മിഷന്റെ CCDU ഫണ്ട്, മാലിന്യവിമുക്തകേരളം മീഡിയ കാംപെയിൻ ഫണ്ട്, ജില്ലാ ശുചിത്വമിഷനുകളുടെ IEC ഫണ്ട്, അതാത് സർക്കാർ വകുപ്പുകളുടെ/ഏജൻസികളിൽ ലഭ്യമായ തുക എന്നിവയിൽ നിന്ന് ചെലവഴിക്കുവാൻ അനുമതി നൽകിയും ഉത്തരവ് പുറപ്പെടുവിക്കുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട വകുപ്പുകളെ/ഏജൻസികളെ ഏകോപിപ്പിച്ച് പദ്ധതി ഫലപ്രദമായി നടപ്പിലാക്കുന്നതിന് ശുചിത്വമിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ മേൽനോട്ടം വഹിക്കേണ്ടതാണ്.

ശുചിത്വകേരളം 2012 കർമ്മ പരിപാടി

ആമുഖം : ശുചിത്വം മനോഭാവമായി, സംസ്കാരമായി മാറുമ്പോഴാണ് ആരോഗ്യമുള്ള തലമുറയും സുരക്ഷിതമായ പരിസ്ഥിതിയും സാധ്യമാകുന്നത്. മനുഷ്യന്റെ നിലനിൽപിനും പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്കും ഇത് ആവശ്യമാണ്. ശുചിത്വ കേരളം 2012 മഹത്തായ ഈ ലക്ഷ്യത്തിലേക്ക് ഊന്നൽ നൽകുന്നു. മുൻവർഷം നടപ്പിലാക്കിയ ബോധവൽക്കരണ പരിപാടികളുടെ പിൻബലത്തിൽ പുതിയൊരു ശീലവൽക്കരണ കർമ്മപദ്ധതിയാണ് ഇപ്പോഴത്തെ ലക്ഷ്യം. കേന്ദ്രീകൃത മാലിന്യ സംസ്കരണമല്ല ഉറവിട മാലിന്യ സംസ്കരണമാണ് അഭികാമ്യം. ആയതിലേക്കുള്ള പ്രവൃത്യുന്മുഖ പദ്ധതികൾ വിവിധ ഡിപ്പാർട്ടുമെന്റുകളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്നു.

ശീലവൽക്കരണം, ഉറവിടമാലിന്യസംസ്കരണം, മാലിന്യത്തിന്റെ അളവ് കുറയ്ക്കൽ എന്നിവ ലക്ഷ്യമിടുന്നു

ശുചിത്വ കേരളം 2011-ൽ : ശുചിത്വകേരളം 2011-ൽ ശുചിത്വം, മാലിന്യം, മാലിന്യ സംസ്കരണം എന്നീ വിഷയങ്ങളിൽ ബോധവൽക്കരണ പരിപാടികൾക്കായിരുന്നു മുൻതൂക്കം നൽകിയത്. സുകൃതപുരം, ശുചിത്വ ഗ്രാമം, ഹരിതഗ്രാമം, ജില്ലാതല പ്രദർശന വില്പനമേളകൾ, വിവിധ ബോധവൽക്കരണ പരിപാടികൾ, ഒഴിവുകാല വിദ്യാലയ ക്യാമ്പുകൾ മുതലായവ വഴി ശുചിത്വ കാര്യത്തിൽ ജനങ്ങളിൽ അവബോധമുണ്ടാക്കുന്നതിനും മാലിന്യ സംസ്കരണ മാർഗ്ഗങ്ങളുടെ ആവശ്യകത ബോധ്യപ്പെടുത്തുന്നതിനും കഴിഞ്ഞു. എന്നാൽ പൊതു പങ്കാളിത്തത്തിന്റെ കുറവും പ്രാദേശികഭരണ സ്ഥാപനങ്ങളെ പ്രയോജനപ്പെടുത്തുന്നതിലുണ്ടായ സംഘാടന കുറവും സാങ്കേതിക ജ്ഞാനത്തിലെ അപര്യാപ്തതയും പല പദ്ധതികളിലേയും പ്രതീക്ഷയ്ക്കക്കൊപ്പം ഉയർത്താൻ കഴിഞ്ഞില്ല. ഉദാ: തിരുവനന്തപുരം നഗരസഭയിൽ ഒരു ലക്ഷം പൈപ്പ് കമ്പോസ്റ്റ് സ്ഥാപിക്കുന്നതിന് അനുവദിച്ച തുകയിൽ 30000 മാത്രമേ നാളിതുവരെ സ്ഥാപിച്ചിട്ടുള്ളു. ഇത്തരം അപാകതകൾ പരിഹരിക്കുവാനാണ് ശുചിത്വകേരളം 2012 പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്.

'ശൈശവ ശുദ്ധി ശാശ്വത ശുദ്ധി', 'അക്ഷരമുറ്റം ശുചിത്വമുറ്റം 'ശുചിത്വഭൂമി സുന്ദരഭൂമി' എന്നിങ്ങനെ മൂന്ന് പദ്ധതികൾ യഥാക്രമം കുട്ടികൾ, യുവാക്കൾ, മുതിർന്നവർ എന്നിവർക്കായി രൂപകല്പന ചെയ്തിരിക്കുന്നു. 1. ശൈശവ ശുദ്ധി ശാശ്വത ശുദ്ധി- ശിശുക്കളെ ശാരീരിക മാനസിക വിശുദ്ധിയുടെ ലോകത്തേയ്ക്ക കൈപിടിച്ചു നടത്തുകയാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. അഞ്ചുവയസ്സിനു താഴെയുള്ള കുട്ടികളാണ് ലക്ഷ്യവിഭാഗം. അംഗൻവാടികൾ, നഴ്സറികൾ, ശിശുഭവനങ്ങൾ, പ്രീസ്ക്ളുകൾ തുടങ്ങി കുട്ടികളുമായി ഇടപെടുന്ന സ്ഥാപനങ്ങൾ വഴിയാണ് പദ്ധതി നടപ്പാക്കേണ്ടത്.

ലക്ഷ്യ വിഭാഗത്തെ കണ്ടെത്തി കണക്കെടുക്കുക, അവരവരുടെ നിലവിലുള്ള ശുചിത്വാവസ്ഥ രേഖപ്പെടുത്തുക, അന്വേഷിച്ചു കണ്ടെത്തുന്ന കുറവുകൾ രക്ഷകർത്താക്കളേയും സ്ഥാപനങ്ങളേയും അറിയിക്കുക എന്നിവ പ്രാഥമിക ഘട്ടത്തിൽപെടുന്നു. രണ്ടാം ഘട്ടത്തിൽ കുട്ടികളുടെ ശുചിത്വാരോഗ്യത്തിനാവശ്യമായ സാഹചര്യമൊരുക്കുക, അതിനു വേണ്ടുന്ന വിഭവങ്ങൾ സമാഹരിച്ച് യഥാസമയം വിതരണം ചെയ്യുക. ദിശാഗതി നിയന്ത്രണവും മൂല്യ നിർണ്ണയവും നടത്തുക, കണ്ടെത്തുന്നതും നടപ്പിലാക്കുന്നതുമായ കാര്യ ങ്ങൾ ഡോക്യുമെന്റ് ചെയ്യുക എന്നീ പ്രവർത്തനങ്ങൾ ഒരു പ്രവർത്തനകലണ്ടറിന്റെ അടിസ്ഥാനത്തിൽ നടപ്പിലാക്കേണ്ടതാണ്.

അഞ്ചുവയസ്സുവരെയുള്ളവർ ലക്ഷ്യ വിഭാഗം, ശിശുക്കളിൽ ശാസ്ത്രീയമായ ശുചിത്വ ശീലം വളർത്തുക ലക്ഷ്യം, സാഹചര്യ സർവ്വെ, ഭൗതിക സാഹചര്യമൊരുക്കൽ, ദിശാഗതി നിയന്ത്രണം, മൂല്യനിർണ്ണയം, ഡോക്യുമെന്റേഷൻ പ്രവർത്തനങ്ങൾ


Book.png ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ