Panchayat:Repo18/vol2-page0797

From Panchayatwiki
Jump to navigation Jump to search

GOVERNMENT ORDERS 797 സംസ്ഥാനതലത്തിലുമുള്ള സാങ്കേതികവിഭാഗം ഉദ്യോഗസ്ഥർ എന്നിവർ നിലവിലെ മറ്റു മരാമത്ത് പ്രവർത്തി കൾക്ക് സാങ്കേതികാനുമതി നൽകുന്ന മാതൃകയിൽ സംയോജിത നീർത്തട പരിപാലന പരിപാടി പദ്ധതി കളുടെയും സാങ്കേതികാനുമതി നൽകേണ്ടതാണ്.

അളവുകളും പരിശോധനയും

വ്യക്തികൾ യൂസർ ഗ്രൂപ്പുകൾ എന്നിവ വഴി നടത്തുന്ന പ്രവർത്തികളുടെ അളവുകൾ എടുക്കേണ്ടത് WDT എഞ്ചിനീയർ, LSGD എഞ്ചിനീയർ എന്നിവരാണ്. ഇവരെ സഹായിക്കുവാൻ നീർത്തട കമ്മിറ്റിയുടെ നേതൃത്വത്തിൽ Bare foot engineer -മാരെ ചുമതലപ്പെടുത്താവുന്നതാണ്. ബെയർ ഫുട്ട് എഞ്ചിനീയർ മാരുടെ തിരഞ്ഞെടുപ്പ് പരിശീലനം എന്നിവ സംബന്ധിച്ച് സർക്കാർ ഉത്തരവ് ഉടൻ പുറപ്പെടുവിക്കുന്നതാ ണ്. എല്ലാ അളവുകളും ചെക്ക് മെഷർ ചെയ്യുന്നതിനുള്ള അധികാരം LSGD എഞ്ചിനീയർ, Block-ലെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർമാർ എന്നിവർക്കായിരിക്കും

ക്യാമറ ഉപയോഗിച്ച് പ്രവർത്തി സ്ഥലത്തിന്റെ പദ്ധതി തുടങ്ങുന്നതിന് മുമ്പുള്ള അവസ്ഥ, പ്രവർത്തി നടക്കുന്ന സമയത്തെ അവസ്ഥ, നീർത്തട പദ്ധതി പൂർത്തീകരണത്തിൽ ശേഷമുള്ള അവസ്ഥ എന്നിവ യുടെ ഫോട്ടോകൾ എടുത്ത് IWMP -യുടെ വെബ്ബ് സൈറ്റിൽ അപ്ലോഡ് ചെയ്യേണ്ടതാണ്. അപ് ലോഡിംഗ് സംബന്ധിച്ച നിർദ്ദേശം ഉടൻ പുറപ്പെടുവിക്കുന്നതാണ്.

ബില്ലുകളും പേയ്മെന്റുകളും

- എല്ലാ പ്രവർത്തികൾക്കും ബില്ലുകൾ തയ്യാറാക്കണം. പ്രവർത്തികളുടെ അളവുകൾ എടുത്ത് ബില്ലു കൾ തയ്യാറാക്കേണ്ടതുണ്ട്. അത്യാവശ്യ അവസരങ്ങളിൽ ഒരാഴ്ചയിൽ ഒരിക്കൽ അളന്ന് മൂല്യനിർണ്ണയ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലും പ്രവർത്തിയുടെ തുക നൽകാവുന്നതാണ്. തയ്യാറാക്കിയ ബില്ലു കൾ പ്രകാരമുള്ള തുക യൂസർ ഗ്രൂപ്പുകളുടെ അക്കൗണ്ടിൽ നിക്ഷേപിക്കേണ്ടതും ആയത് ബന്ധപ്പെട്ട വരെ അറിയിക്കേണ്ടതുമാണ്. യൂസർ ഗപ്പ് വ്യക്തികൾ നേരിട്ട് ചെയ്ത പദ്ധതിയാണെങ്കിൽ ആ വ്യക്തി. കൾക്കുള്ള ആനുകൂല്യം അതാത് വ്യക്തികളുടെ അക്കൗണ്ടിൽ നിക്ഷേപിക്കേണ്ടതാണ്.

മൂന്നാം ഘട്ടം

സംയോജിത നീർത്തട പരിപാലന പരിപാടിയനുസരിച്ച് ഏറ്റെടുക്കുന്ന എല്ലാ പ്രവർത്തികളും പൂർത്തീ കരിക്കുന്നതാണ് മൂന്നാം ഘട്ടത്തിലെ ഏറ്റവും വലിയ ചുമതല. മാത്രമല്ല പ്രോജക്ടിന്റെ കാലാവധി കഴിഞ്ഞ നീർത്തടത്തിൽ സുസ്ഥിര വികസനത്തിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾ ക്രമപ്പെടുത്തുക, ജനകീയ സംവി ധാനങ്ങൾ സ്ഥാപനവൽക്കരിക്കുക, പൂർത്തീകരണ റിപ്പോർട്ടുകൾ തയ്യാറാക്കുക, ഡോക്യുമെന്റേഷൻ നട പടികൾ പൂർത്തീകരിക്കുക, ലക്ഷ്യങ്ങളും നേട്ടങ്ങളും വിലയിരുത്തുക എന്നിങ്ങനെയുള്ള പ്രവർത്തനങ്ങൾ മുന്നാം ഘട്ടത്തിൽ നടത്തുന്നു. ഇതിന്റെ നിർവ്വഹണം സംബന്ധിച്ച ഉത്തരവുകൾ പിന്നാലെ പുറപ്പെടുവി ക്കുന്നതാണ്. - അപൂർവ്വമായി ചില സമയങ്ങളിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ബന്ധപ്പെട്ട വകുപ്പുകളു ടെയും ജനപ്രതിനിധികളുടെയും, ഉദ്യോഗസ്ഥരുടെയും, ഗുണഭോക്താക്കളുടെയുമൊക്കെ കാര്യക്ഷമമായ പ്രവർത്തനവും ഇടപെടലുകളും ഉണ്ടായിരുന്നാൽ പോലും പദ്ധതി നടത്തിപ്പിന് വിഘാതം സംഭവിക്കുവാൻ സാധ്യതയുണ്ട്. ഈ സമയത്ത് പദ്ധതി പ്രവർത്തനത്തിന് അനുവദിച്ച ധനവും മറ്റ് വിഭവങ്ങളും ദുരുപ യോഗം ചെയ്യാതിരിക്കുവാൻ പദ്ധതികൾ അവസാനിപ്പിക്കുവാൻ SLNA -യ്ക്ക് അധികാരമുണ്ടായിരിക്കും.

3.ധനകാര്യ മാനേജ്മെന്റ്

- സംയോജിത നീർത്തട പരിപാലന പദ്ധതിയുടെ യൂണിറ്റ് കോസ്റ്റായി മലമ്പ്രദേശങ്ങളിൽ ഒരു ഹെക റിന് 15000 രൂപയും നിരപ്പായ പ്രദേശങ്ങളിൽ 12000 രൂപയുമാണ് അനുവദിക്കുന്നത്. സംസ്ഥാനാടിസ്ഥാ നത്തിൽ തയ്യാറാക്കിയ നീർത്തടാധിഷ്ഠിത സമഗ്ര വികസനത്തിനായുള്ള ദീർഘകാലപരിപ്രഘ്യത്തിന്റെ (State Perspective and Strategic Plan) അടിസ്ഥാനത്തിലാണ് സംസ്ഥാന നോഡൽ ഏജൻസിക്ക് ഫണ്ട് അനു വദിക്കുന്നത്. ഈ ഫണ്ട് SLNA ദീർഘകാല പരിപ്രഘ്യ പദ്ധതിയുടെ അടിസ്ഥാനത്തിൽ വിതരണം ചെയ്യു ന്നതായിരിക്കും.

ക്രമ നമ്പർ ഇനം ശതമാനം
1 ഭരണപരമായ ചെലവുകൾ 10
2 മോണിറ്ററിംഗ് 1
3 വിലയിരുത്തൽ 1
പ്രാരംഭഘട്ടം
4 മുന്നൊരുക്ക പ്രവർത്തനങ്ങൾ 4
5 പ്രാദേശിക സംവിധാനങ്ങൾ സ്ഥാപിക്കലും പരിശീലനവും 5
6 വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കൽ 1


Book.png ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ