Panchayat:Repo18/vol2-page0639

From Panchayatwiki
Jump to navigation Jump to search

GOVERNMENT ORDERS 639 പദ്ധതിയിൽ അനുബന്ധമായി ചേർക്കേണ്ടതാണ്. ഉദാ:ഒരു തെങ്ങിന്റെ തടം തുറക്കുന്നതിനുള്ള ചിലവ്, കോണ്ടുർ ബണ്ട് ഒരു മീറ്റർ നിർമ്മിക്കുന്നതിന് വേണ്ടി വരുന്ന തുക, ചെക്ക് ഡാം നിർമ്മിക്കാൻ ആവശ്യ മായി വരുന്ന തുക മുതലായവ. പ്രവർത്തനങ്ങൾ മുൻഗണന തീരുമാനിക്കുമ്പോൾ മുകൾഭാഗത്ത് നിന്ന് സമതലത്തിലേക്ക് (Ridge to Valley) എന്ന സമീപനം നിർബന്ധമായും സ്വീകരിച്ചിരിക്കേണ്ടതാണ്. പ്രവർത്തനം 11. സംയോജന സാദ്ധ്യതകൾ നീർത്തട് വികസനപരിപാടികൾ ഒരു സമഗ്രവികസന കാഴ്ചപ്പാടോടെയും, വിവിധ പദ്ധതികളുടെ സംയോജനത്തിലുടെയുമാണ് നടപ്പാക്കേണ്ടത്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, രാഷ്ട്രീയ കൃഷി വികാസ യോജന, കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം, ജലസേചനം, സാമൂഹ്യക്ഷേമം, പഞ്ചായ ത്തുകൾ തുടങ്ങിയ വകുപ്പുകളുടെയും, സ്ഥാപനങ്ങളുടെയും ഫണ്ടും സേവനവും നീർത്തട് വികസന ത്തിന് വിനിയോഗിക്കേണ്ടതാണ്. മാനദണ്ഡങ്ങൾക്കനുസൃതമായി ഇവയുടെ സംയോജനം എങ്ങനെ സാദ്ധ്യ മാക്കാം എന്ന കാര്യം കർമ്മ പദ്ധതിയിൽ പ്രതിപാദിക്കണം. സംയോജന സാദ്ധ്യതകൾക്കുള്ള ഒരു ഉദാഹ രണം അനുബന്ധമായി കൊടുത്തിരിക്കുന്നു. പ്രവർത്തനം 12. നിർവ്വഹണ തന്ത്രവും പ്രവർത്തന കലണ്ടറും നീർത്തടത്തിലെ വികസന പ്രവർത്തനങ്ങൾ ഫലപ്രദമായി നടപ്പാക്കാൻ സ്വീകരിക്കേണ്ട തന്ത്രങ്ങൾ ഈ ഭാഗത്ത് പരാമർശിക്കണം. ഓരോ തരം പ്രവർത്തികൾക്കും വ്യത്യസ്ഥമായ നിർവ്വഹണ തന്ത്രങ്ങളും സംവിധാനങ്ങളും ആവശ്യമായി വരും. എന്നാൽ ഇടനിലക്കാർ, കോൺട്രാക്ടർമാർ തുടങ്ങിയവർ യാതൊരു കാരണവശാലും നിർവ്വഹണത്തിന്റെ ഭാഗമാകാൻ പാടില്ല. ജനപങ്കാളിത്തം പൂർണ്ണമായി ഉറപ്പാക്കുകയും C3O)6OO. അതോടൊപ്പം തന്നെ ഒരു പ്രവർത്തന കലണ്ടറും തയ്യാറാക്കേണ്ടതുണ്ട്. സാധാരണ നീർത്തട കർമ്മ പദ്ധതികൾ അഞ്ച് വർഷംകൊണ്ട് പൂർത്തീകരിക്കത്തക്ക വിധത്തിലാണ് തയ്യാറാക്കാറുള്ളത്. എന്നാൽ ഫണ്ടിന്റെ ലഭ്യത, പ്രവർത്തന സൗകര്യങ്ങൾ, ജനപങ്കാളിത്തത്തിന്റെ സാദ്ധ്യതകൾ എന്നിവ കണക്കാക്കി അഞ്ചുവർഷത്തിൽ കുറഞ്ഞ സമയപരിധിയിലും പ്രവർത്തികൾ പൂർത്തിയാക്കാനുള്ള പ്രവർത്തന കല ണ്ടർ തയ്യാറാക്കാവുന്നതാണ്. അതോടൊപ്പം ഓരോ വർഷവും ഏറ്റെടുത്ത് നടത്താവുന്ന പ്രവർത്തികൾ ഏതുവിധത്തിലാണ് ചിട്ടപ്പെടുത്തുന്നത് എന്നത് സംബന്ധിച്ച ഒരു വാർഷിക പ്രവർത്തന കലണ്ടറും വാർഷിക കർമ്മ പദ്ധതിയിൽ ഉണ്ടാവണം. പ്രവർത്തനം 13 ആസ്തികളുടെ ഭാവി സംരക്ഷണം (Exit Protocol) നീർത്തട വികസന പദ്ധതിയിലൂടെ നിർമ്മിക്കുന്ന ആസ്തികളുടെ ഭാവിയിലുള്ള മെയിന്റനൻസിനുള്ള സംവിധാനം എന്തായിരിക്കും എന്ന് നീർത്തട പദ്ധതിയിൽ തന്നെ വ്യക്തമാക്കണം. ഗ്രാമപഞ്ചായത്തിന്റെ തീരുമാനപ്രകാരം നീർത്തടപ്രദേശത്തെ സ്വകാര്യ കർഷകരുടെ പറമ്പുകളിലെ പ്രവർത്തികൾക്ക് ചിലവാ ക്കുന്ന തുകയുടെ 10% തുക, അവരിൽ നിന്നും സ്വരൂപിച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്, സെക്രട്ടറി എന്നിവരുടെ സംയുക്ത അക്കൗണ്ടിൽ വാട്ടർഫെക്ഷേഡ് ഡവലപ്പുമെന്റ് ഫണ്ടായി നിക്ഷേപിക്കുന്നതിനും, തുടർ പ്രവർത്തികൾക്ക് വിനിയോഗിക്കുന്നതിനുമുള്ള ഗ്രാമപഞ്ചായത്ത് തീരുമാനം ഇവിടെ രേഖപ്പെടു (εOYO)6ΥΥς (O)O6ΥY). പ്രവർത്തനം 14. മോണിട്ടറിംഗും, സോഷ്യൽ ആഡിറ്റും പ്രവർത്തികളുടെ മോണിട്ടറിംഗ് വ്യക്തമായ സംവിധാനത്തിന് രൂപം നൽകുകയും പ്രസ്തുത വിവരം വ്യക്തമായി രേഖപ്പെടുത്തേണ്ടതുമാണ്. അതോടൊപ്പം തന്നെ നീർത്തടത്തിൽ നടത്തുന്ന പ്രവർത്തനങ്ങ ളുടെ സോഷ്യൽ ആഡിറ്റ് നടത്തുന്നത് സംബന്ധിച്ച വിശദാംശങ്ങളും നീർത്തടപ്ലാനിൽ ഉൾപ്പെടുത്തണം. പ്രവർത്തനം 15. നീർത്തടപ്ലാൻ - അംഗീകരിക്കൽ ഓരോ നീർത്തടത്തിന്റേയും വികസനപ്ലാൻ തയ്യാറാക്കിയ ശേഷം അവ ഒരുമിച്ച് ചേർത്ത് ഗ്രാമപഞ്ചാ യത്ത് തല നീർത്തട പ്ലാൻ ആക്കി മാറ്റേണ്ടതാണ്. ഇതിന് ഒരു പൊതു ആമുഖവും നൽകണം. നീർത്തട ഗ്രാമസഭകൾ അംഗീകരിച്ച നീർത്തട പ്ലാൻ പൊതുഗ്രാമസഭയിലും ഗ്രാമപഞ്ചായത്ത് കമ്മിറ്റിയിലും അവ തരിപ്പിച്ച് അംഗീകാരം ലഭ്യമാക്കണം. പ്രസ്തുത പ്ലാൻ ബ്ലോക്ക് തല നീർത്തട സാങ്കേതിക ഉപദേശക സമിതി പരിശോധിച്ച ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റിയിൽ വയ്ക്കക്കേണ്ടതും, ബ്ലോക്ക് പഞ്ചായത്തിന്റെ ശുപാർശയോടെ ജില്ലാതല സാങ്കേ തിക സമിതിക്ക് നൽകേണ്ടതുമാണ്. ജില്ലാതല സാങ്കേതിക സമിതിയുടെ പരിശോധനയ്ക്കും ശുപാർശ കൾക്കും ശേഷം, ജില്ലാ പ്ലാനിംഗ് കമ്മിറ്റി ഓരോ ഗ്രാമപഞ്ചായത്തിന്റെയും നീർത്തട പ്ലാൻ പരിശോധിച്ച അംഗീകാരം നൽകേണ്ടതും നിർവ്വഹണത്തിനായി ഗ്രാമപഞ്ചായത്തിന് തിരികെ നൽകേണ്ടതുമാണ്. Annexure I-III omitted