വിവരാവകാശ (ഫീസിന്റെയും ചെലവിന്റെയും ക്രമീകരണം) ചട്ടങ്ങൾ, 2005 & 2006

From Panchayatwiki
Jump to navigation Jump to search
(v) കേന്ദ്ര പബ്ലിക് ഇൻഫർമേഷൻ ഓഫീസറുടെയോ കേന്ദ്ര അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസറുടെയോ ആദ്യത്തെ അപ്പീൽ തീരുമാനിച്ച അങ്ങനെയുള്ള സീനിയർ ഉദ്യോഗസ്ഥന്റെയോ ആർക്കെതിരായാണോ പരാതിയുള്ളത് ആ ആളുടെയോ മൂന്നാം കക്ഷിയുടെയോ സത്യവാങ്മൂലത്തിന്മേൽ തെളിവ് സ്വീകരിക്കാവുന്നതുമാണ്.

6. കമ്മീഷൻ നോട്ടീസ് നൽകുന്നത്.--കമ്മീഷൻ പുറപ്പെടുവിക്കേണ്ട നോട്ടീസ് താഴെപ്പറയുന്ന ഏതെങ്കിലും രീതിയിൽ നൽകേണ്ടതാണ്, അതായത്

(i) കക്ഷിതന്നെ നൽകിയോ,
(ii) പ്രോസസ്സ് സേർവർ മുഖേനയുള്ള കൈമാറ്റം വഴിയോ (dasti);
(iii) അക്നോളജ്മെന്റോടെ രജിസ്റ്റർ ചെയ്ത തപാൽവഴിയോ,
(iv) ഓഫീസിന്റെയോ ഡിപ്പാർട്ട്മെന്റിന്റെയോ മേധാവി വഴിയോ.

7. അപ്പീൽവാദിയുടെയോ പരാതിക്കാരന്റെയോ വ്യക്തിപരമായ സാന്നിധ്യം.-(1) എല്ലാ കേസിലും, വാദം കേൾക്കുന്ന തീയതി, അതതു സംഗതിപോലെ, അപ്പീൽവാദിയെയോ പരാതിക്കാരനെയോ, കുറഞ്ഞത് ആ തീയതിക്ക് ഏഴു ദിവസംമുമ്പ് അറിയിക്കേണ്ടതാണ്.

(2) കമ്മീഷൻ അപ്പീലോ പരാതിയോ കേൾക്കുന്ന സമയത്ത്, അതതു സംഗതിപോലെ, അപ്പീൽവാദിക്കോ പരാതിക്കാരനോ തന്റെ തീരുമാനമനുസരിച്ച് നേരിട്ടോ അധികാരപ്പെടുത്തിയ പ്രതിനിധി മുഖേനയോ ഹാജരാകാവുന്നതോ അല്ലെങ്കിൽ ഹാജരാകാതിരിക്കാവുന്നതോ ആണ്.
(3) കമ്മീഷൻ വാദം കേൾക്കുന്ന സമയത്ത്, അതതു സംഗതിപോലെ, അപ്പീൽവാദിയെയോ പരാതിക്കാരനെയോ ഹാജരാകുന്നതിൽ നിന്ന് തടയുന്ന സാഹചര്യങ്ങളുണ്ടെന്ന് കമ്മീഷന് ബോധ്യം വന്നാൽ, അന്തിമതീരുമാനം എടുക്കുന്നതിനോ ഉചിതമെന്ന് അത് കരുതുന്ന നടപടിയെടുക്കുന്നതിനോ മുമ്പ്, കമ്മീഷൻ, അതതു സംഗതിപോലെ, അപ്പീൽവാദിക്കോ പരാതിക്കാരനോ പറയാനുള്ളത് പറയാൻ മറ്റൊരു അവസരം നൽകുന്നതാണ്.
(4) അതതു സംഗതിപോലെ, അപ്പീൽവാദിക്കോ പരാതിക്കാരനോ അപ്പീൽ നടപടിയിൽ തന്റെ വാദഗതികൾ അവതരിപ്പിക്കുമ്പോൾ ഏതെങ്കിലും വ്യക്തിയുടെ സഹായം തേടാവുന്നതാണ്. അയാളെ പ്രതിനിധീകരിക്കുന്ന ആൾ ഒരു അഭിഭാഷകനാകണമെന്നില്ല.

8. കമ്മീഷന്റെ ഉത്തരവ്- കമ്മീഷന്റെ ഉത്തരവ്, തുറന്ന നടപടിക്രമത്തിൽ പുറപ്പെടുവിക്കേണ്ടതും രജിസ്ട്രാറോ ഇതിനുവേണ്ടി കമ്മീഷൻ അധികാരപ്പെടുത്തിയ മറ്റേതെങ്കിലും ഉദ്യോഗസ്ഥനോ അംഗീകരിച്ച് രേഖാമൂലം നൽകേണ്ടതുമാണ്.

വിവരാവകാശ (ഫീസിന്റെയും ചെലവിന്റെയും ക്രമീകരണം) ചട്ടങ്ങൾ, 2005

വിവരാവകാശ ആക്ട്, 2005 (2005-ലെ 22)-ലെ 27-ാം വകുപ്പിലെ (2)-ാം ഉപവകുപ്പിലെ (b)- ഉം (c)-ഉം ഖണ്ഡങ്ങൾ നൽകിയിരിക്കുന്ന അധികാരങ്ങൾ വിനിയോഗിച്ചുകൊണ്ട്, കേന്ദ്രസർക്കാർ താഴെപ്പറയുന്ന ചട്ടങ്ങൾ ഇതിനാൽ നിർമ്മിക്കുന്നു. അതായത്:-

1. ചുരുക്കപ്പേരും പ്രാരംഭവും.-(1) ഈ ചട്ടങ്ങളെ വിവരാവകാശ (ഫീസിന്റെയും ചെലവിന്റെയും ക്രമീകരണം) ചട്ടങ്ങൾ, 2005 എന്നു പേർ പറയാവുന്നതാണ്.

(2) ഔദ്യോഗിക ഗസറ്റിൽ അവ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ ഇവ പ്രാബല്യത്തിൽ വരുന്നതാണ്.

2. നിർവ്വചനങ്ങൾ.-ചട്ടങ്ങളിൽ, സന്ദർഭം മറിച്ച് ആവശ്യപ്പെടാത്തപക്ഷം.-

Book.png This page is Accepted in Panchayath Wiki Project. updated on: 28/ 05/ 2019 by: Somankr

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ

(a) "ആക്ട്" എന്നാൽ, വിവരാവകാശ ആക്ട്, 2005 എന്നർത്ഥമാകുന്നു;
(b) "വകുപ്പ്" എന്നാൽ, ആക്ടിലെ വകുപ്പ് എന്നർത്ഥമാകുന്നു;
(c) ഇവിടെ ഉപയോഗിച്ചിട്ടുള്ളതും എന്നാൽ, നിർവ്വചിച്ചിട്ടില്ലാത്തതും ആക്ടിൽ നിർവ്വചിച്ചിട്ടുള്ളതുമായ മറ്റെല്ലാ വാക്കുകൾക്കും പ്രയോഗങ്ങൾക്കും ആക്ടിൽ അവയ്ക്കു നൽകിയിരിക്കുന്ന അർത്ഥം തന്നെയായിരിക്കും.

3. 6-ാം വകുപ്പിലെ (1)-ാം ഉപവകുപ്പുപ്രകാരം വിവരത്തിനായുള്ള അപേക്ഷയുടെ കൂടെ പത്തുരൂപയുടെ ഫീസ് പണമായോ രസീതോടുകൂടി പബ്ലിക് അതോറിറ്റിയുടെ അക്കൗണ്ടസ് ഓഫീസർക്ക് നൽകാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റായോ ബാങ്കേഴ്സ് ചെക്കായോ ഇന്ത്യൻ പോസ്റ്റൽ ഓർഡറായോ വയ്ക്കേണ്ടതാണ്.

4. 7-ാം വകുപ്പിലെ (1)-ാം ഉപവകുപ്പുപ്രകാരം വിവരം നൽകുന്നതിനുവേണ്ടി, രസീതോടു കൂടി പണമായോ പബ്ലിക് അതോറിറ്റിയുടെ അക്കൗണ്ട്സ് ഓഫീസർക്ക് നൽകാവുന്ന ഡിമാൻഡ് ഡ്രാഫറ്റായോ ബാങ്കേഴ്സ് ചെക്കായോ ഇന്ത്യൻ പോസ്റ്റൽ ഓർഡറായോ താഴെപ്പറയുന്ന നിരക്കുകളിൽ ഫീസ് ചുമത്തേണ്ടതാണ്.

(a) ഉണ്ടാക്കുകയോ പകർപ്പെടുക്കുകയോ ചെയ്ത ഓരോ പേജിനും (എ-4 അല്ലെങ്കിൽ എ-3 വലിപ്പമുള്ള കടലാസ്സ്) രണ്ടുരൂപ വീതം;
(b) വലിപ്പമേറിയ കടലാസ്സിൽ എടുത്ത പകർപ്പിന്റെ യഥാർത്ഥ വിലയും അല്ലെങ്കിൽ ചെലവും;
(c) സാമ്പിളുകൾക്കോ മാതൃകയ്ക്കക്കോ ഉള്ള യഥാർത്ഥ ചലവും അല്ലെങ്കിൽ വിലയും;
(d) റിക്കാർഡുകളുടെ പരിശോധനയ്ക്ക് ആദ്യത്തെ മണിക്കുറിന് ഫീസുണ്ടായിരിക്കുന്നതല്ല. തുടർന്നുള്ള ഓരോ മണിക്കുറിനും (അല്ലെങ്കിൽ അതിന്റെ അംശത്തിനും) അഞ്ചു രൂപ ഫീസുണ്ടായിരിക്കുന്നതാണ്.

5. 7-ാം വകുപ്പിലെ (5)-ാം ഉപവകുപ്പുപ്രകാരമുള്ള വിവരം നൽകുന്നതിന്, രസീതോടുകൂടി പണമായോ, പബ്ലിക് അതോറിറ്റിയുടെ അക്കൗണ്ട്സ് ഓഫീസർക്ക് നൽകേണ്ട ഡിമാൻഡ് ഡ്രാഫ്റ്റായോ ബാങ്കേഴ്സ് ചെക്കായോ താഴെപ്പറയുന്ന നിരക്കുകളിൽ ഫീസ് നൽകേണ്ടതാണ്.-

(a) ഡിസ്കറ്റിലോ ഫ്ളോപ്പിയിലോ വിവരം നൽകുന്നതിന് ഓരോ ഡിസ്കറ്റിനും അല്ലെങ്കിൽ ഫ്ളോപ്പിക്കും അമ്പതുരൂപയും;
(b) അച്ചടിരൂപത്തിൽ വിവരം നൽകുന്നതിന് അങ്ങനെയുള്ള പ്രസിദ്ധീകരണത്തിന് നിശ്ചയിച്ചിരിക്കുന്ന വിലയും അല്ലെങ്കിൽ ആ പ്രസിദ്ധീകരണത്തിൽനിന്നുള്ള പ്രസക്തഭാഗങ്ങളുടെ ഫോട്ടോ കോപ്പിയുടെ ഓരോ പേജിനും രണ്ടുരൂപയും.
കേരള വിവരാവകാശ (ഫീസിന്റെയും ചെലവിന്റെയും ക്രമീകരണം) ചട്ടങ്ങൾ, 2006

S.R.O. No. 385/2006.- വിവരാവകാശ ആക്ട്, 2005 (2005-ലെ കേന്ദ്ര ആക്ട് 22)-ലെ 27-ാം വകുപ്പിലെ (2)-ാം ഉപവകുപ്പിലെ (b)-ഉം (c)- ഉം ഖണ്ഡങ്ങളോ (1)-ാം ഉപവകുപ്പോ നൽകുന്ന അധികാരങ്ങൾ വിനിയോഗിച്ചുകൊണ്ട്, കേരള സർക്കാർ ഇതിനാൽ താഴെപ്പറയുന്ന ചട്ടങ്ങൾ നിർമ്മിക്കുന്നു. അതായത്.-

Book.png This page is Accepted in Panchayath Wiki Project. updated on: 28/ 05/ 2019 by: Somankr

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ 1. ചുരുക്കപ്പേരും പ്രാരംഭവും.-(1) ഈ ചട്ടങ്ങൾക്ക് കേരള വിവരാവകാശ (ഫീസിന്റെയും ചെലവിന്റെയും ക്രമീകരണം) ചട്ടങ്ങൾ, 2006 എന്നു പേർ പറയാവുന്നതാണ്.

(2) ഇവ ഉടൻതന്നെ പ്രാബല്യത്തിൽ വരുന്നതാണ്.

2. നിർവ്വചനങ്ങൾ.-(1) ഈ ചട്ടങ്ങളിൽ, സന്ദർഭം മറിച്ച് ആവശ്യപ്പെടാത്തപക്ഷം.-

(a) "ആക്ട്" എന്നാൽ, വിവരാവകാശ ആക്ട്, 2005 (2005-ലെ കേന്ദ്ര ആക്ട് 22) എന്നർത്ഥമാകുന്നു.
(b) "കമ്മീഷൻ" എന്നാൽ, ആക്ടിലെ 15-ാം വകുപ്പിലെ (1)-ാം ഉപവകുപ്പു പ്രകാരം രൂപീകരിച്ച കേരള സംസ്ഥാന ഇൻഫർമേഷൻ കമ്മീഷൻ എന്നർത്ഥമാകുന്നു;
(c) "വകുപ്പ്" എന്നാൽ, ആക്ടിലെ വകുപ്പ് എന്നർത്ഥമാകുന്നു.

(2) ഈ ചട്ടങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതും എന്നാൽ, നിർവ്വചിച്ചിട്ടില്ലാത്തതും ആക്ടിൽ നിർവ്വചിച്ചിട്ടുള്ളതുമായ മറ്റെല്ലാ വാക്കുകൾക്കും പ്രയോഗങ്ങൾക്കും ആക്ടിൽ അവയ്ക്ക് നൽകിയിരിക്കുന്ന അർത്ഥം തന്നെയായിരിക്കും.

3. വിവരം തേടുന്നതിനുള്ള നടപടിക്രമം.-(1) ആക്റ്റിലെ 6-ാം വകുപ്പിലെ (1)-ാം ഉപവകുപ്പുപ്രകാരം വിവരം തേടുന്നതിനുള്ള അപേക്ഷ, അപേക്ഷാഫീസായ പത്തുരൂപസഹിതം, അതതു സംഗതിപോലെ, ബന്ധപ്പെട്ട സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്കോ സംസ്ഥാന അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ മുഖേനയോ നൽകേണ്ടതാണ്.

(2) താഴെപ്പറയുന്ന ഏതെങ്കിലും രീതിയിൽ അപേക്ഷാഫീസ് നൽകേണ്ടതാണ്, അതായത്.-

(a) കോർട്ട് ഫീ സ്റ്റാമ്പ് പതിക്കുന്നതിലൂടെ, അല്ലെങ്കിൽ
(b) (0070-60-118-99-Receipts under the Right to Information Act, 2005) എന്നീ അക്കൗണ്ട് ശീർഷകത്തിൽ സർക്കാർ ട്രഷറിയിൽ പണമടയ്ക്കുന്നതിലൂടെ, അല്ലെങ്കിൽ
(c) അതതു സംഗതിപോലെ, സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസറുടെ/സംസ്ഥാന അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസറുടെ ഓഫീസിൽ രസീത് കൈപ്പറ്റികൊണ്ട് പണമടക്കുന്നതിലൂടെ, അല്ലെങ്കിൽ
(d) സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്ക്/സംസ്ഥാന അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്ക് നൽകേണ്ട ഡിമാൻഡ് ഡ്രാഫ്റ്റിലൂടെ/ബാങ്കേഴ്സ് ചെക്കിലൂടെ/പേ ഓർഡറിലുടെ.
(e) ഈ ആവശ്യത്തിലേക്കായി ഓൺലൈൻ സോഫറ്റ്‌വെയർ മുഖേന ലഭിക്കുന്ന ശരിയായ രസീതിന്മേൽ അക്ഷയ പൊതുസേവന കേന്ദ്രങ്ങളിലോ, സർക്കാർ യഥാവിധി പ്രാധികാരപ്പെടുത്തിയ ഏതെങ്കിലും ഏജൻസിയിലോ തുക ഒടുക്കൽ വഴി, അഥവാ
(f) ഈ ആവശ്യത്തിലേക്കായി ഇലക്ട്രോണിക് മാർഗ്ഗങ്ങളിലൂടെ ഫീസ് സ്വീകരിക്കുന്നതിന് സംസ്ഥാനം രൂപകൽപന ചെയ്തിട്ടുള്ള ഇ-പെയ്മെന്റ് ഗേറ്റ്‌വെ പോലുള്ള സൗകര്യം ഓൺലൈൻ സോഫ്റ്റ്‌വെയറിൽ ലഭ്യമാകുന്ന പക്ഷം സർക്കാർ അക്കൗണ്ടിലേക്ക് ഇലക്ട്രോണിക് പെയ്മെന്റുവഴി:

എന്നാൽ, സർക്കാർ വകുപ്പുകളല്ലാത്ത പൊതു അധികാര സ്ഥാനങ്ങളുടെ കാര്യത്തിൽ, (c)-യും (d)-യും ഖണ്ഡങ്ങളിൽ വ്യവസ്ഥ ചെയ്തിട്ടുള്ള പ്രകാരം അത്തരം പൊതുഅധികാര സ്ഥാനത്തിന്റെ അക്കൗണ്ടിലേക്ക് ഫീസ് അടയ്ക്കക്കേണ്ടതാണ്.

Book.png This page is Accepted in Panchayath Wiki Project. updated on: 28/ 05/ 2019 by: Somankr

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (3) 1-ാം ഉപചട്ടപ്രകാരമുള്ള ഒരു അപേക്ഷയിൽ, അപേക്ഷകന്റെ മുഴുവൻ പേരും വിലാസവും, ആവശ്യപ്പെടുന്ന വിവരത്തിന്റെ വിശദാംശങ്ങളും, മറ്റു പ്രസക്ത പരാമർശമുണ്ടെങ്കിൽ അതും വിവരിക്കേണ്ടതാണ്.

4. വിവരം നൽകുന്നതിനുള്ള ഫീസ്.- (1) 7-ാം വകുപ്പിലെ 1-ാം ഉപവകുപ്പു പ്രകാരം വിവരം നൽകുന്നതിന്, പ്രത്യേക ഫീസ് നിർദ്ദേശിക്കപ്പെട്ടിട്ടില്ലെങ്കിൽ താഴെ പറയുന്ന നിരക്കുകളിൽ ഫീസ് ചുമത്തേണ്ടതാണ്, അതായത്.-

(a) 'എ'-4' വലിപ്പമുള്ള കടലാസിൽ ഓരോ പേജിനും 2 രൂപയും;
(b) വലിപ്പമേറിയ കടലാസിലുള്ള പകർപ്പിന്റെ യഥാർത്ഥ വിലയും അല്ലെങ്കിൽ ചെലവും;
(c) സാമ്പിളുകൾ അല്ലെങ്കിൽ മാതൃകകൾ, ഭൂപടങ്ങൾ, പ്ലാനുകൾ തുടങ്ങിയവയുടെ യഥാർത്ഥ ചെലവും അല്ലെങ്കിൽ വിലയും;
(d) റിക്കോർഡുകൾ പരിശോധിക്കുന്നതിന് ആദ്യത്തെ മണിക്കുറിന് ഫീസില്ല; തുടർന്നുള്ള ഓരോ 30 മിനിറ്റിനോ അതിന്റെ അംശത്തിനോ 10 രൂപ ഫീസ്,

(2) 7-ാം വകുപ്പിലെ 5-ാം ഉപവകുപ്പുപ്രകാരം വിവരം നൽകുന്നതിന് താഴെ പറയുന്ന നിരക്കുകളിൽ ഫീസ് ചുമത്താവുന്നതാണ്, അതായത്.-

(a) ഡിസ്ക്കറ്റിലോ, ഫ്ളോപ്പിയിലോ, സിഡിയിലോ മറ്റെന്തെങ്കിലും ഇലക്സ്ട്രോണിക് രീതിയിലോ വിവരം നൽകുന്നതിന് 50 രൂപയും (ഓരോന്നിനും);
(b) അച്ചടി രൂപത്തിൽ വിവരം നൽകുന്നതിന് ഓരോ പേജിനും 2 രൂപയും അല്ലെങ്കിൽ അത്തരം പ്രസിദ്ധീകരണത്തിന് നിശ്ചയിച്ചിരിക്കുന്ന യഥാർത്ഥ വിലയും.

(3) (1)-ഉം (2)-ഉം ഉപചട്ടങ്ങളിൽ പരാമർശിച്ചിരിക്കുന്ന ഫീസ്, ശരിയായ രസീത് കൈപ്പറ്റി 0070-60-118-99-Receipts under the Right to Information Act, 2005 എന്ന അക്കൗണ്ട് ശീർഷകത്തിൽ ട്രഷറിയിൽ തുക അടക്കുന്നതു വഴിയോ ബന്ധപ്പെട്ട സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്ക് നൽകേണ്ട ഡിമാൻഡ് ഡ്രാഫ്റ്റോ ബാങ്കേഴ്സ് ചെക്കോ പേ ഓർഡറോ വഴിയോ അഥവാ, ഈ ആവശ്യത്തിലേക്കായി ഓൺലൈൻ സോഫ്റ്റ്‌വെയർ മുഖേന ലഭിക്കുന്ന ശരിയായ രസീതിന്മേൽ അക്ഷയ പൊതുസേവനകേന്ദ്രങ്ങളിലോ, സർക്കാർ യഥാവിധി പ്രാധികാരപ്പെടുത്തിയ ഏതെങ്കിലും ഏജൻസിയിലോ തുക ഒടുക്കൽവഴി അഥവാ, ഈ ആവശ്യത്തിലേക്കായി ഇലക്ട്രോണിക് മാർഗ്ഗങ്ങളിലൂടെ ഫീസ് സ്വീകരിക്കുന്നതിന് സംസ്ഥാനം രൂപകൽപന ചെയ്തിട്ടുള്ള ഇ-പെയ്തമെന്റ് ഗേറ്റ്‌വെപോലുള്ള സൗകര്യം ഓൺലൈൻ സോഫ്റ്റ്‌വെയറിൽ ലഭ്യമാകുന്ന പക്ഷം, സർക്കാർ അക്കൗണ്ടിലേക്ക് ഇലക്സ്ട്രോണിക് പെയ്മെന്റുവഴി വസൂലാക്കേണ്ടതാണ്.

എന്നാൽ, സർക്കാർ വകുപ്പുകളല്ലാത്ത പൊതു അധികാര സ്ഥാനങ്ങളുടെ കാര്യത്തിൽ, 3-ാം ചട്ടത്തിന്റെയും (c)-യും (d)-യും ഖണ്ഡങ്ങളിൽ വ്യവസ്ഥ ചെയ്തിട്ടുള്ള പ്രകാരം അത്തരം പൊതു അധികാരസ്ഥാനത്തിന്റെ അക്കൗണ്ടിലേക്ക് ഫീസ് അടയ്ക്കക്കേണ്ടതാണ്.

(4) (1)-ഉം (2)-ഉം ഉപചട്ടങ്ങളിൽ എന്തുതന്നെ അടങ്ങിയിരുന്നാലും, ക്ഷമതയുള്ള അതോറിറ്റി നിർണ്ണയിച്ചിരിക്കുന്നതുപോലെ ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ള ആളുകളിൽ നിന്ന് (4)(1)(b) ചട്ടപ്രകാരമുള്ള കാര്യത്തിനല്ലാതെ ഫീസ് ഈടാക്കാനാകില്ല; എന്നാൽ, (4)(1)(a) ചട്ടപ്രകാര

Book.png This page is Accepted in Panchayath Wiki Project. updated on: 28/ 05/ 2019 by: Somankr

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ മുള്ള വസ്തുക്കൾ സൗജന്യമായി നൽകുന്നത് 20 പേജിലേക്കുമാത്രമായി പരിമിതപ്പെടുത്തേണ്ടതാണ്.) അവർ ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ള വിഭാഗത്തിൽ വരുന്നുവെന്നു തെളിയിക്കുന്ന സാധുതയുള്ള സർട്ടിഫിക്കറ്റ് അത്തരം ആളുകൾ അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതാണ്.

5. ഡിമാൻഡ് ഡ്രാഫ്റ്റ് തുടങ്ങിയവയിലുടെ ഫീസടക്കുന്നത്.- 3-ാം ചട്ടത്തിലോ 4-ാം ചട്ടത്തിലോ പരാമർശിക്കുന്ന ഡിമാൻഡ് ഡ്രാഫ്റ്റോ ബാങ്കേഴ്സ് ചെക്കോ പേ ഓർഡറോ സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസറുടെ/അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസറുടെ പേരിൽ എടുക്കേണ്ടതും സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസറുടെ/സംസ്ഥാന അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസറുടെ ഓഫീസിന് സമീപം സ്ഥിതിചെയ്യുന്ന ഏതെങ്കിലും ദേശസാൽകൃത ബാങ്കിന്റെ/ഷെഡ്യൂൾഡ് ബാങ്കിന്റെ ശാഖകളിൽ പണമാക്കി മാറ്റാവുന്ന രീതിയിൽ ഓരോ ഡിമാന്റ് ഡ്രാഫ്റ്റും എടുക്കേണ്ടതാണ്.

കേരള സംസ്ഥാന ഇൻഫർമേഷൻ കമ്മീഷൻ (അപ്പീലിനുള്ള നടപടിക്രമം) ചട്ടങ്ങൾ, 2006

SRO No. 412/2006.- വിവരാവകാശ ആക്ട്. 2005 (2005-ലെ കേന്ദ്ര ആക്ട് 22)- ലെ 19-ാം വകുപ്പിലെ 10-ാം ഉപവകുപ്പിനോടു കൂടി വായിക്കപ്പെടുന്ന 27-ാം വകുപ്പിലെ (2-ാം ഉപവകുപ്പിലെ (e)-ഉം (f)-ഉം ഖണ്ഡങ്ങൾ പ്രദാനം ചെയ്യുന്ന അധികാരങ്ങൾ വിനിയോഗിച്ചുകൊണ്ട്, കേരള സർക്കാർ താഴെ പറയുന്ന ചട്ടങ്ങൾ ഇതിനാൽ നിർമ്മിച്ചുകൊള്ളുന്നു. അതായത്.-

1. ചുരുക്കപ്പേരും പ്രാരംഭവും.-(1) ഈ ചട്ടങ്ങൾക്ക് കേരള സംസ്ഥാന ഇൻഫർമേഷൻ കമ്മീഷൻ (അപ്പീലിനുള്ള നടപടിക്രമം) ചട്ടങ്ങൾ, 2006 എന്നു പേർ പറയാവുന്നതാണ്.

(2) അവ ഉടൻ തന്നെ പ്രാബല്യത്തിൽ വരുന്നതാണ്.

2. നിർവ്വചനങ്ങൾ.-(1) ഈ ചട്ടങ്ങളിൽ, സന്ദർഭം മറിച്ച് ആവശ്യപ്പെടാത്തപക്ഷം.-

(a) "ആക്ട്" എന്നാൽ, വിവരാവകാശ ആക്ട്, 2005 (2005-ലെ കേന്ദ്ര ആക്ട് 22) എന്നർത്ഥമാകുന്നു;
(b) "കമ്മീഷൻ" എന്നാൽ, കേരള സംസ്ഥാന ഇൻഫർമേഷൻ കമ്മീഷൻ എന്നർത്ഥമാകുന്നു;
(c) "വകുപ്പ്" എന്നാൽ, ആക്ടിലെ വകുപ്പ് എന്നർത്ഥമാകുന്നു. (2) ഈ ചട്ടങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതും നിർവചിച്ചിട്ടില്ലാത്തതും എന്നാൽ, ആക്ടിൽ നിർവചിച്ചിട്ടുള്ളതുമായ മറ്റെല്ലാ വാക്കുകൾക്കും പ്രയോഗങ്ങൾക്കും ആക്ടിൽ യഥാക്രമം അവയ്ക്കു നൽകിയിരിക്കുന്ന അർത്ഥം തന്നെയായിരിക്കും.

3. അപ്പീലുകൾ- ഈചട്ടങ്ങളിൽ അനുബന്ധമായി നൽകിയിരിക്കുന്ന ഫോറത്തിലോ മേൽപ്പറഞ്ഞ ഫോറത്തിൽ പരാമർശിച്ചിരിക്കുന്ന വിശദാംശങ്ങൾ ഉൾപ്പെടുന്ന മറ്റേതെങ്കിലും മാതൃകയിലോ ഓരോ അപ്പീലും കമ്മീഷന് സമർപ്പിക്കേണ്ടതാണ്.

4. അപ്പീലിന്റെ കുടെ വയ്ക്കക്കേണ്ട രേഖകൾ.- ഓരോ അപ്പീലിന്റെയും കൂടെ താഴെപറ യുന്ന രേഖകൾ വയ്ക്കക്കേണ്ടതാണ്, അതായത്.-

(i) ഏതിനെതിരെയാണോ അപ്പീൽ കൊടുത്തിട്ടുള്ളത് ആ ഉത്തരവുകളുടെയോ രേഖകളുടെയോ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും;
Book.png This page is Accepted in Panchayath Wiki Project. updated on: 28/ 05/ 2019 by: Somankr

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ