വിവരാവകാശ ആക്റ്റ്, 2005

From Panchayatwiki
Jump to navigation Jump to search
വിവരാവകാശ ആക്റ്റ്, 2005

(2005-ലെ 22-ാം നമ്പർ ആക്റ്റ്)
(2005 ജൂൺ 15)


ഓരോ പബ്ലിക് അതോറിറ്റിയുടെയും പ്രവർത്തനത്തിലെ സുതാര്യതയും ഉത്തരവാദിത്തവും വർദ്ധിപ്പിക്കുന്നതിനും പബ്ലിക് അതോറിറ്റികളുടെ നിയന്ത്രണത്തിലുള്ള വിവരങ്ങൾ ലഭിക്കുന്നത് ഉറപ്പുവരുത്താനും കേന്ദ്ര ഇൻഫർമേഷൻ കമ്മീഷനും സംസ്ഥാന ഇൻഫർമേഷൻ കമ്മീഷനുകളും രൂപീകരിക്കുന്നതിനും അതിനോടു ബന്ധപ്പെട്ടതോ ആനുഷംഗികമോ ആയ കാര്യങ്ങൾക്കുവേണ്ടിയും പൗരന്മാരുടെ അറിയാനുള്ള അവകാശത്തിൻറെ പ്രയോഗികഭരണ വ്യവസ്ഥ ക്രമീകരിക്കുന്നതിന് വ്യവസ്ഥ ചെയ്യുന്ന ആക്റ്റ്.

ഇന്ത്യൻ ഭരണഘടന സ്ഥാപിച്ചിട്ടുള്ളത് ജനാധിപത്യ റിപ്പബ്ലിക് ആകയാൽ;

അഴിമതി നിയന്ത്രിക്കുന്നതിനും സർക്കാരുകളെയും അവയുടെ ഘടകങ്ങളെയും ഭരിക്കപ്പെടുന്നവരോട് ഉത്തരവാദിത്തമുള്ളതാക്കി നിർത്തുന്നതിനും ജനാധിപത്യപ്രവർത്തനത്തിൽ പ്രാധാന്യമുള്ള പ്രബുദ്ധരായ പൗരസമൂഹവും വിവര സുതാര്യതയും ജനാധിപത്യം ആവശ്യപ്പെടുന്നതിനാൽ;

പ്രാവർത്തികതലത്തിലുള്ള വിവരങ്ങളുടെ വെളിപ്പെടുത്തൽ, സർക്കാരുകളുടെ കാര്യക്ഷമമായ പ്രവർത്തനങ്ങൾ, പരിമിതമായ ധനവിഭവങ്ങളുടെ പരമാവധി ഉപയോഗം, ക്ഷോഭജനകമായ വിവരങ്ങൾ രഹസ്യമാക്കിവയ്ക്കുന്നത് എന്നിവ ഉൾപ്പെടെയുള്ള മറ്റു പൊതുതാൽപ്പര്യങ്ങൾക്ക് വിരുദ്ധമാകാനുള്ള സാധ്യത ഉള്ളതിനാൽ;

ജനാധിപത്യതത്വത്തിൻറെ പരമപ്രാധാന്യം കാത്തുസൂക്ഷിച്ചുകൊണ്ട് ഏറ്റുമുട്ടുന്ന ഈ താൽപ്പര്യങ്ങൾ പൊരുത്തപ്പെടുത്തുന്നതിന് അത് ആവശ്യമായതിനാൽ,ഇപ്പോൾ, വിവരത്തിനായി ആഗ്രഹിക്കുന്ന പൗരന്മാർക്ക് ചില വിവരങ്ങൾ നൽകുന്നത് ഉചിതമാണ്.

ഇൻഡ്യൻ റിപ്പബ്ലിക്കിന്റെ അമ്പത്തിയാറാം ആണ്ടിൽ താഴെപ്പറയും പ്രകാരം പാർലമെന്റ് അധിനിയമം ചെയ്തിരിക്കുന്നു.

അദ്ധ്യായം I
പ്രാരംഭികം

1. ചുരുക്കപ്പേരും വ്യാപ്തിയും പ്രാരംഭവും.- (1) ഈ ആക്റ്റിന് വിവരാവകാശം ആക്റ്റ്, 2005 എന്നു പേർ പറയാവുന്നതാണ്.

(2) ജമ്മു-കാശ്മീർ സംസ്ഥാനമൊഴികെ ഇന്ത്യ മുഴുവൻ ഇത് വ്യാപിക്കുന്നതാണ്.

(3) 4-ാം വകുപ്പിലെ (1)-ാം ഉപവകുപ്പിലെയും, 5-ാം വകുപ്പിലെ (1) ഉം (2) ഉം ഉപവകുപ്പുകളിലെയും, 12 ഉം 13 ഉം 15 ഉം 16 ഉം 24 ഉം 27 ഉം 28 ഉം വകുപ്പുകളിലെയും വ്യവസ്ഥകൾ ഉടൻതന്നെ പ്രാബല്യത്തിൽ വരുന്നതും ഈ ആക്റ്റിലെ ശേഷിക്കുന്ന വ്യവസ്ഥകൾ നിയമം നിർമ്മിച്ചതിന്റെ നൂറ്റിയിരുപതാം ദിവസം പ്രാബല്യത്തിൽ വരുന്നതുമാണ്.

2. നിർവ്വചനങ്ങൾ- ഈ ആക്റ്റിൽ, സന്ദർഭം മറ്റുവിധത്തിൽ ആവശ്യപ്പെടാത്തപക്ഷം.-

Book.png This page is Accepted in Panchayath Wiki Project. updated on: 01/ 02/ 2018 by: Arjun

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (a) ‘സമുചിത സർക്കാർ' എന്നാൽ,-

(1) കേന്ദ്രസർക്കാരോ യൂണിയൻ ടെറിട്ടറി ഭരണമോ സ്ഥാപിച്ചതോ രൂപീകരിച്ചതോ ഉടമയായിരിക്കുന്നതോ നിയന്ത്രിക്കുന്നതോ പ്രത്യക്ഷമായോ പരോക്ഷമായോ ഫണ്ട് മുതൽമുടക്കുന്നതോ ആയ പബ്ലിക്സ് അതോറിറ്റിയോടു ബന്ധപ്പെട്ട കേന്ദ്ര സർക്കാരും;
(2) സംസ്ഥാന സർക്കാർ സ്ഥാപിച്ചതോ രൂപീകരിച്ചതോ ഉടമയായിരിക്കുന്നതോ നിയന്ത്രിക്കുന്നതോ പ്രത്യക്ഷമായോ പരോക്ഷമായോ ഫണ്ട് മുതൽ മുടക്കുന്നതോ ആയ പബ്ലിക്സ് അതോറിറ്റിയോടു ബന്ധപ്പെട്ട സംസ്ഥാന സർക്കാരും, എന്നർത്ഥമാകുന്നു;

(b) ‘കേന്ദ്ര ഇൻഫർമേഷൻ കമ്മീഷൻ' എന്നാൽ, 12-ാം വകുപ്പിലെ (1)-ാം ഉപവകുപ്പു പ്രകാരം രൂപീകരിച്ചിരിക്കുന്ന കേന്ദ്ര ഇൻഫർമേഷൻ കമ്മീഷൻ എന്നർത്ഥമാകുന്നു;

(c) ‘കേന്ദ്ര പബ്ലിക്സ് ഇൻഫർമേഷൻ ഓഫീസർ' എന്നാൽ, 5-ാം വകുപ്പിലെ (1)-ാം ഉപ വകുപ്പുപ്രകാരം നിയമിക്കപ്പെട്ട കേന്ദ്ര പബ്ലിക്സ് ഇൻഫർമേഷൻ ഓഫീസർ എന്നർത്ഥമാകുന്നതും 2-ാം ഉപവകുപ്പു പ്രകാരം നിയമിക്കപ്പെട്ട കേന്ദ്ര അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ ഇതിൽ ഉൾപ്പെടുന്നതുമാകുന്നു.

(d) 'ചീഫ് ഇൻഫർമേഷൻ കമ്മീഷണറും' 'ഇൻഫർമേഷൻ കമ്മീഷണറും" എന്നാൽ, 12-ാം വകുപ്പിലെ (3)-ാം ഉപവകുപ്പു പ്രകാരം നിയമിക്കപ്പെട്ട ചീഫ് ഇൻഫർമേഷൻ കമ്മീഷണറെന്നും ഇൻഫർമേഷൻ കമ്മീഷണറെന്നും അർത്ഥമാകുന്നു;

(e)'ക്ഷമതയുള്ള അതോറിറ്റി' എന്നാൽ,-

(1) ലോകസഭയുടെയോ, ഒരു സംസ്ഥാനത്തെ അല്ലെങ്കിൽ സഭ നിലവിലുള്ള കേന്ദ്ര ഭരണ പ്രദേശത്തെ നിയമസഭയുടെയോ കാര്യത്തിൽ സ്പീക്കറും, രാജ്യസഭയുടെയോ ഒരു സംസ്ഥാനത്തെ നിയമസമിതിയുടെയോ (Legislative Council) കാര്യത്തിൽ അദ്ധ്യക്ഷനും;
(2) സുപ്രീം കോടതിയുടെ കാര്യത്തിൽ ഇന്ത്യൻ ചീഫ് ജസ്റ്റിസ്,
(3) ഹൈക്കോടതിയുടെ കാര്യത്തിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ്,
(4) ഭരണഘടനയാലോ അതിൻ കീഴിലോ സ്ഥാപിച്ചതോ രൂപീകരിച്ചതോ ആയ മറ്റ് അതോറിറ്റികളുടെ കാര്യത്തിൽ, അതതു സംഗതിപോലെ, രാഷ്ട്രടപതിയോ ഗവർണറോ;
(5) ഭരണഘടനയുടെ 239-ാം അനുച്ഛേദപ്രകാരം നിയമിക്കപ്പെട്ട ഭരണാധികാരി, എന്നർത്ഥമാകുന്നു;

(f) ‘വിവരം' എന്നാൽ, തൽസമയം പ്രാബല്യത്തിലുള്ള മറ്റേതെങ്കിലും നിയമപ്രകാരം ഒരു പബ്ലിക്സ് അതോറിറ്റിക്ക് കരസ്ഥമാക്കാനാവുന്ന രേഖകൾ, പ്രമാണങ്ങൾ, മെമോകൾ, ഇ-മെയിലുകൾ, അഭിപ്രായങ്ങൾ, ഉപദേശങ്ങൾ, പ്രസ്സ് റിലീസുകൾ, സർക്കുലറുകൾ, ഉത്തരവുകൾ, ലോഗ് ബുക്കുകൾ, കരാറുകൾ, റിപ്പോർട്ടുകൾ, പേപ്പറുകൾ, സാമ്പിളുകൾ, മാതൃകകൾ തുടങ്ങിയ ഏതു രൂപത്തിലുള്ള വസ്തുതകളും ഏതെങ്കിലും ഇലക്ട്രോണിക്സ് രൂപത്തിലുള്ള വസ്തുതകളും ഏതെങ്കിലും സ്വകാര്യ സ്ഥാപനത്തോടു ബന്ധപ്പെട്ട വിവരവും എന്നർത്ഥമാകുന്നു;

(g) ‘നിർണ്ണയിച്ചിരിക്കുന്ന’ എന്നാൽ, സമുചിതസർക്കാരോ ക്ഷമതയുള്ള അതോറിറ്റിയോ, അതതു സംഗതിപോലെ, ഈ ആക്ടുപ്രകാരം നിർമ്മിച്ചിരിക്കുന്ന ചട്ടങ്ങളിലൂടെ നിർദ്ദേശിക്കുന്നത് എന്നർത്ഥമാകുന്നു;

(h)'പബ്ലിക്സ് അതോറിറ്റി' എന്നാൽ,-

(a) ഭരണഘടനയാലോ അതിൻകീഴിലോ;
(b) പാർലമെന്റ് നിർമ്മിച്ച മറ്റേതെങ്കിലും നിയമത്താലോ;
(c) സംസ്ഥാന നിയമസഭ നിർമ്മിച്ച മറ്റേതെങ്കിലും നിയമത്താലോ;
(d) സമുചിത സർക്കാർ നിർമ്മിച്ച ഉത്തരവിനാലോ പുറപ്പെടുവിച്ച വിജ്ഞാപനത്താലോ സ്ഥാപിക്കുകയോ രൂപീകരിക്കുകയോ ചെയ്ത സ്വയംഭരണാധികാരമുള്ള ഏതെങ്കിലും അതോറിറ്റിയോ ബോഡിയോ ഇൻസ്റ്റിറ്റ്യൂഷനോ എന്നർത്ഥമാകുന്നു. സമുചിത സർക്കാർ നൽകുന്ന ഫണ്ടു കൊണ്ട് പ്രത്യക്ഷമായോ പരോക്ഷമായോ;
Book.png This page is Accepted in Panchayath Wiki Project. updated on: 01/ 02/ 2018 by: Arjun

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ

(1) ധനസഹായം ലഭിക്കുന്നതോ അതിന്റെ നിയന്ത്രണത്തിലോ ഉടമസ്ഥതയിലോ ഉള്ള ബോഡി,
(2) ധനസഹായം ലഭിക്കുന്ന സർക്കാരിതര സംഘടന എന്നിവ ഇതിൽ ഉൾപ്പെടുന്നു;

(i) 'രേഖ" യിൽ:-

(1) ഏതൊരു പ്രമാണവും കൈയെഴുത്തു പ്രതിയും ഫയലും;
(2) ഒരു പ്രമാണത്തിന്റെ ഫാക്സിമിലി പകർപ്പും മൈക്രോഫിലിമും മൈക്രോഫിഷെയും;
(3) അത്തരം മൈക്രോഫിലിമിൽ (വലുതാക്കിയോ അല്ലാതെയോ) രൂപപ്പെട്ട പ്രതിബിംബത്തിന്റെയോ പ്രതിബിംബങ്ങളുടെയോ ഏതെങ്കിലും പുനരുൽപ്പാദനവും;
(4) കമ്പ്യൂട്ടറോ മറ്റെന്തെങ്കിലും ഉപകരണം വഴിയോ നിർമ്മിച്ചിരിക്കുന്ന മറ്റെന്തെങ്കിലും വസ്തുവും

ഉൾപ്പെടുന്നു.

(j) 'അറിയാനുള്ള അവകാശം’ എന്നാൽ, ഏതെങ്കിലും പബ്ലിക് അതോറിറ്റിയുടെ കൈവശമുള്ളതോ നിയന്ത്രണത്തിൻകീഴിലുള്ളതോ ആയ ഈ ആക്ടുപ്രകാരം ലഭ്യമാകുന്ന വിവരത്തിനായുള്ള അവകാശം എന്നർത്ഥമാകുന്നു. അതിൽ-

(1) പ്രവൃത്തിയും പ്രമാണങ്ങളും രേഖകളും പരിശോധിക്കുന്നതിനും;
(2) പ്രമാണങ്ങളുടെയോ രേഖകളുടെയോ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എടുക്കുന്നതിനോ പ്രസക്ത ഭാഗങ്ങൾ എടുക്കുന്നതിനോ കുറിപ്പെടുക്കുന്നതിനോ;
(3) വസ്തുവിന്റെ സാക്ഷ്യപ്പെടുത്തിയ സാമ്പിളുകൾ എടുക്കുന്നതിനും;
(4) കമ്പ്യൂട്ടറിലോ മറ്റെന്തെങ്കിലും ഉപകരണത്തിലോ വിവരങ്ങൾ സ്വരൂപിച്ചിട്ടുള്ളിടത്ത് ഡിസ്ക്കുകൾ, ഫ്ലോപ്പികൾ, ടേപ്പുകൾ, വീഡിയോ കാസറ്റുകൾ എന്നിവയുടെ രൂപത്തിലോ മറ്റെന്തെങ്കിലും ഇലക്ട്രോണിക് രീതിയിലോ പ്രിന്റ് ഔട്ടുകളിലോ വിവരങ്ങൾ സമ്പാദിക്കുന്നതിനും, ഉള്ള അവകാശം ഉൾപ്പെടുന്നു;

(k) ‘സംസ്ഥാന ഇൻഫർമേഷൻ കമ്മീഷൻ' എന്നാൽ, 15-ാം വകുപ്പിലെ (1)-ാം ഉപവകുപ്പു പ്രകാരം രൂപീകരിച്ച സംസ്ഥാന ഇൻഫർമേഷൻ കമ്മീഷൻ എന്നർത്ഥമാകുന്നു;

(l) ‘സംസ്ഥാന ചീഫ് ഇൻഫർമേഷൻ കമ്മീഷണറും’ ‘സംസ്ഥാന ഇൻഫർമേഷൻ കമ്മീഷണറും" എന്നാൽ, 15-ാം വകുപ്പിലെ (3)-ാം ഉപവകുപ്പു പ്രകാരം നിയമിക്കപ്പെട്ട സംസ്ഥാന ചീഫ് ഇൻഫർമേഷൻ കമ്മീഷണറും സംസ്ഥാന ഇൻഫർമേഷൻ കമ്മീഷണറും എന്നർത്ഥമാകുന്നു.

(m) ‘സംസ്ഥാന പബ്ലിക്സ് ഇൻഫർമേഷൻ ഓഫീസർ' എന്നാൽ, (1)-ാം ഉപവകുപ്പുപ്രകാരം നിയമിക്കപ്പെട്ട സംസ്ഥാന പബ്ലിക്സ് ഇൻഫർമേഷൻ ഓഫീസർ എന്നർത്ഥമാകുന്നതും, 5-ാം വകുപ്പിലെ (2)-ാം ഉപവകുപ്പു പ്രകാരം നിയമിക്കപ്പെട്ട സംസ്ഥാന അസിസ്റ്റന്റ് പബ്ലിക്സ് ഇൻഫർമേഷൻ ഓഫീസർ ഉൾപ്പെടുന്നതുമാകുന്നു;

(n) മൂന്നാം കക്ഷി' എന്നാൽ, വിവരത്തിനുവേണ്ടി അപേക്ഷ നടത്തുന്ന പൗരനല്ലാത്ത ഒരാൾ എന്നർത്ഥമാകുന്നതും ഇതിൽ പബ്ലിക്സ് അതോറിറ്റി ഉൾപ്പെടുന്നതുമാകുന്നു.

അദ്ധ്യായം II
അറിയാനുള്ള അവകാശവും പബ്ലിക് അതോറിറ്റികളുടെ ചുമതലകളും

3. അറിയാനുള്ള അവകാശം- ഈ ആക്ടിന്റെ വ്യവസ്ഥകൾക്കു വിധേയമായി, എല്ലാ പൗരന്മാർക്കും അറിയാനുള്ള അവകാശമുണ്ടായിരിക്കും.

Book.png This page is Accepted in Panchayath Wiki Project. updated on: 01/ 02/ 2018 by: Arjun

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ 4. പബ്ലിക് അതോറിറ്റികളുടെ ചുമതലകൾ.-(1) എല്ലാ പബ്ലിക് അതോറിറ്റിയും

(a) ഈ ആക്റ്റു പ്രകാരം അറിയാനുള്ള അവകാശത്തിന് സൗകര്യപ്പെടുത്തുന്ന രൂപത്തിൽ കാറ്റലോഗും ഇൻഡെക്സും തയ്യാറാക്കി അതിന്റെ എല്ലാ രേഖകളും സൂക്ഷിക്കുകയും കമ്പ്യൂട്ടറിലാക്കേണ്ടതായ എല്ലാ രേഖകളും യുക്തമായ സമയത്തിനുള്ളിൽ, വിഭവലഭ്യതയനുസരിച്ച് കമ്പ്യൂട്ടറിലാക്കുകയും അത്തരം രേഖകൾ ലഭ്യമാക്കുന്നതിന് രാജ്യം മുഴുവൻ നെറ്റ് വർക്കിലൂടെ ബന്ധിപ്പിക്കുകയും വേണം;
(b) ഈ ആക്റ്റ് നിർമ്മിച്ച് 120 ദിവസത്തിനുള്ളിൽ,-
(1) സംഘടനയുടെ വിവരങ്ങളും പ്രവർത്തനങ്ങളും കർത്തവ്യങ്ങളും;
(2) അതിന്റെ ഉദ്യോഗസ്ഥന്മാരുടെയും തൊഴിലാളികളുടെയും അധികാരങ്ങളും കർത്തവ്യങ്ങളും;
(3) തീരുമാനമെടുക്കുന്ന പ്രക്രിയയിൽ പാലിക്കേണ്ട നടപടിക്രമങ്ങൾ, മേൽനോട്ടവും ഉത്തരവാദിത്തവും ഉൾപ്പെടെ,
(4) സംഘടനയുടെ പ്രവർത്തനങ്ങൾ നിർവ്വഹിക്കുന്നതിന് അത് നിശ്ചയിച്ച നിയമങ്ങൾ;
(5) അതിന്റെ കൈവശമുള്ളതോ അതിന്റെ നിയന്ത്രണത്തിൻകീഴിലുള്ളതോ അതിന്റെ പ്രവർത്തനങ്ങൾ നിർവ്വഹിക്കുന്നതിന്, അതിന്റെ ജീവനക്കാർ ഉപയോഗിക്കുന്ന ചട്ടങ്ങൾ, റെഗുലേഷനുകൾ, നിർദ്ദേശങ്ങൾ, മാനുവലുകൾ, രേഖകൾ,
(6) അതിന്റെ കൈവശമുള്ളതോ അതിന്റെ നിയന്ത്രണത്തിൻകീഴിലുള്ളതോ ആയ പ്രമാണങ്ങളുടെ ഇനങ്ങളെകുറിച്ചുള്ള പ്രസ്താവന;
(7) നയരൂപീകരണവും അത് നടപ്പിൽ വരുത്തുന്നതും സംബന്ധിച്ച് പൊതുജന ങ്ങളുമായി കൂടിയാലോചിക്കുന്നതിനും പ്രാതിനിധ്യത്തിനുമായി നിലവിലുള്ള ഏർപ്പാടുകളെക്കുറിച്ചുള്ള വിവരങ്ങൾ;
(8) ബോർഡുകളുടെയും കൗൺസിലുകളുടെയും കമ്മിറ്റികളുടെയും അവയുടെ ഉപദേശത്തിനായോ അതിന്റെ ഭാഗമായോ രൂപീകരിച്ച രണ്ടോ അതിൽ കൂടുതലോ ആളുകൾ അടങ്ങുന്ന മറ്റു ബോഡികളുടെയും യോഗങ്ങളിൽ പൊതുജനങ്ങൾക്ക് പ്രവേശിക്കാമോ അല്ലെങ്കിൽ ആ യോഗങ്ങളുടെ മിനിറ്റസ് പൊതുജനത്തിന് പ്രാപ്യമാണോ എന്നതിനെസംബന്ധിച്ച ബോർഡുകളുടെയും കൗൺസിലുകളുടെയും കമ്മിറ്റികളുടെയും മറ്റു ബോഡികളുടെയും പ്രസ്താവന,
(9) അതിന്റെ ഉദ്യോഗസ്ഥന്മാരെയും ജീവനക്കാരെയുംകുറിച്ചുള്ള ഡയറക്ടറി;
(10) അതിന്റെ റെഗുലേഷനുകളിൽ വ്യവസ്ഥചെയ്തിരിക്കുന്ന നഷ്ടപരിഹാരസമ്പ്രദായം ഉൾപ്പെടെ, അതിന്റെ ഓരോ ഉദ്യോഗസ്ഥനും ജീവനക്കാരനും കൈപ്പറ്റുന്ന പ്രതിമാസവേതനം;
(11) അതിന്റെ ഓരോ ഏജൻസിക്കും നീക്കിവച്ചിട്ടുള്ള ബജറ്റ്, എല്ലാ പദ്ധതികളുടെയും വിവരങ്ങളും നിർദ്ദേശിച്ചിരിക്കുന്ന ചെലവുകളും പണം കൊടുത്തതുസംബന്ധിച്ച റിപ്പോർട്ടുകളും;
(12) അത്തരം പദ്ധതികളുടെ ഗുണഭോക്താക്കളെക്കുറിച്ചുള്ള വിശദവിവരങ്ങളും നീക്കി വച്ച തുകയും ഉൾപ്പെടെ, സഹായധനം ലഭിക്കുന്ന പദ്ധതി നടപ്പാക്കുന്ന രീതി,
(13) അത് നൽകിയ ആനുകൂല്യങ്ങളും അനുമതിയും അധികാരപ്പെടുത്തലും സ്വീകരിച്ചവരുടെ വിവരങ്ങളും;
(14) അതിന് ലഭ്യമായിട്ടുള്ളതോ അത് കൈവശം വച്ചിട്ടുള്ളതോ ആയ ഇലക്ട്രോണിക് രൂപത്തിൽ ഒതുക്കിയിട്ടുള്ള, വിവരത്തെ സംബന്ധിച്ച വിശദാംശങ്ങളും;
(15) പൊതുജനങ്ങൾക്കായി ലൈബ്രറിയോ വായനശാലയോ ഉണ്ടെങ്കിൽ, അതിന്റെ പ്രവർത്തനസമയം ഉൾപ്പെടെ, വിവരം നേടുന്നതിന് പൗരൻമാർക്ക്, ലഭ്യമായ സൗകര്യങ്ങളുടെ വിശദവിവരങ്ങൾ;
Book.png This page is Accepted in Panchayath Wiki Project. updated on: 01/ 02/ 2018 by: Arjun

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ

(16) പബ്ലിക്സ് ഇൻഫർമേഷൻ ഓഫീസർമാരുടെ പേരും ഉദ്യോഗപ്പേരും മറ്റു വിവരങ്ങളും;
(17) നിർദ്ദേശിച്ചിരിക്കുന്ന പ്രകാരമുള്ള അങ്ങനെയുള്ള മറ്റു വിവരവും പ്രസിദ്ധീകരിക്കേണ്ടതും അങ്ങനെ പ്രസിദ്ധീകരിച്ചത് എല്ലാവർഷവും നവീകരിക്കേ ണ്ടതുമാണ്;
(c) പ്രധാനനയങ്ങൾ രൂപീകരിക്കുകയോ പൊതുജനത്തെ ബാധിക്കുന്ന തീരുമാനങ്ങൾ അറിയിക്കുകയോ ചെയ്യുമ്പോൾ എല്ലാ പ്രസക്തവസ്തുതകളും പ്രസിദ്ധീകരിക്കേണ്ടതും;
(d) ഭരണപരമോ അർദ്ധനീതിന്യായപരമോ ആയ തീരുമാനങ്ങൾ കൈക്കൊള്ളുമ്പോൾ, ബാധിക്കുന്ന വ്യക്തികൾക്ക് അതിന്റെ കാരണങ്ങൾ നൽകേണ്ടതും ആണ്.

(2) (1)-ാം ഉപവകുപ്പിലെ (b) ഖണ്ഡത്തിലെ ആവശ്യങ്ങൾക്കനുസൃതമായി, ഇന്റർനെറ്റ് ഉൾപ്പെടെയുള്ള വിവിധ വിനിമയ മാർഗ്ഗങ്ങളിലൂടെ കൃത്യമായ ഇടവേളകളിൽ പൊതുജനങ്ങൾക്ക് സ്വമേധയാ വിവരം നൽകും വിധം നടപടികൾ കൈക്കൊള്ളുന്നതിന് എല്ലാ പബ്ലിക്സ് അതോറിറ്റിയും നിരന്തരം ഉദ്യമിക്കുകയും, അങ്ങനെ പൊതുജനങ്ങൾക്ക് വിവരം നേടുന്നതിന് ഈ ആക്ടിന്റെ ഉപയോഗം പരമാവധി കുറച്ച് ആശ്രയിക്കുന്നതാക്കുകയും വേണം.

(3) (1)-ാം ഉപവകുപ്പിന്റെ ആവശ്യത്തിന്, പൊതുജനങ്ങൾക്ക് എളുപ്പം ലഭ്യമാകുന്ന വിധത്തിലും വ്യാപകമായും എല്ലാ വിവരങ്ങളും പ്രചരിപ്പിക്കണം.

(4) ചെലവും പ്രാദേശികഭാഷയും ആ പ്രദേശത്തെ ഏറ്റവും ഫലപ്രദമായ വിനിമയമാർഗ്ഗവും പരിഗണിച്ചുകൊണ്ടുതന്നെ എല്ലാ വസ്തുതകളും പ്രചരിപ്പിക്കപ്പെടണം. കേന്ദ്ര പബ്ലിക്സ് ഇൻഫർമേഷൻ ഓഫീസറോ സംസ്ഥാന പബ്ലിക്സ് ഇൻഫർമേഷൻ ഓഫീസറോ, അതതു സംഗതി പോലെ, വിവരം കഴിയുന്നതും ഇലക്ട്രോണിക്സ് രൂപത്തിൽ സൗജന്യമായോ നിർദ്ദേശിച്ചിരിക്കുന്ന അച്ചടിച്ചെലവോ മാധ്യമച്ചെലവോ എടുത്തോ വിവരം എളുപ്പത്തിൽ ലഭ്യമാക്കേണ്ടതാണ്.

വിശദീകരണം.-(3)-ഉം (4)-ഉം ഉപവകുപ്പുകളുടെ ആവശ്യത്തിന്, 'പ്രചരിപ്പിക്കുക' എന്നാൽ, ഏതെങ്കിലും പബ്ലിക് അതോറിറ്റിയുടെ ഓഫീസുകൾ പരിശോധിക്കുന്നത് ഉൾപ്പെടെ, നോട്ടീസ് ബോർഡുകൾ, പത്രങ്ങൾ, പൊതു അറിയിപ്പുകൾ, മാധ്യമപ്രക്ഷേപണങ്ങൾ, ഇന്റർനെറ്റ് തുടങ്ങിയ ഏതെങ്കിലും മാർഗ്ഗങ്ങളിലൂടെ പൊതുജനങ്ങളെ അറിയിക്കുക അല്ലെങ്കിൽ അവർക്ക് വിവരം വിനിമയം ചെയ്യുക എന്നർത്ഥമാകുന്നു.

5. പബ്ലിക്സ് ഇൻഫർമേഷൻ ഓഫീസർമാരുടെ ഉദ്യോഗപ്പേര്.-(1) ഈ ആക്റ്റ് നിർമ്മിച്ച നൂറുദിവസത്തിനുള്ളിൽ ഈ ആക്റ്റൂപ്രകാരം വിവരത്തിന് അപേക്ഷിക്കുന്ന ആളുകൾക്ക് വിവരം നൽകുന്നതിന് ആവശ്യമായ ഉദ്യോഗസ്ഥന്മാരെ കേന്ദ്ര പബ്ലിക്സ് ഇൻഫർമേഷൻ ഓഫീസർമാരായോ സംസ്ഥാന പബ്ലിക്സ് ഇൻഫർമേഷൻ ഓഫീസർമാരായോ, അതതു സംഗതിപോലെ, എല്ലാ പബ്ലിക് അതോറിറ്റികളും അതിന്റെ കീഴിൽ വരുന്ന എല്ലാ ഭരണവിഭാഗങ്ങളിലുമോ ഓഫീസുകളിലുമോ നിയമിക്കേണ്ടതാണ്.

(2) ഈ ആക്റ്റു പ്രകാരമുള്ള വിവരത്തിനായുള്ള അപേക്ഷകളോ അപ്പീലുകളോ സ്വീകരിക്കുന്നതിനും അത് ഉടൻ തന്നെ, അതതു സംഗതിപോലെ, കേന്ദ്ര പബ്ലിക്സ് ഇൻഫർമേഷൻ ഓഫീസർക്കോ സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്കോ 19-ാം വകുപ്പിലെ (1)-ാം ഉപവകുപ്പിൽ പരാമർശിച്ചിട്ടുള്ള സീനിയർ ഉദ്യോഗസ്ഥനോ കേന്ദ്ര ഇൻഫർമേഷൻ കമ്മീഷനോ സംസ്ഥാന ഇൻഫർമേഷൻ കമ്മീഷനോ, അയക്കുന്നതിന് (1)-ാം ഉപവകുപ്പിന്റെ വ്യവസ്ഥകൾക്ക് ഭംഗം വരാതെ, എല്ലാ പബ്ലിക് അതോറിറ്റിയും, ഈ ആക്ട് നിർമ്മിച്ച നൂറുദിവസത്തിനുള്ളിൽ, ഓരോ സബ്-ഡിവിഷണൽ തലത്തിലോ മറ്റ് ഉപജില്ലാതലത്തിലോ ഒരു ഉദ്യോഗസ്ഥനെ, അതതു സംഗതി പോലെ, കേന്ദ്ര അസിസ്റ്റന്റ് പബ്ലിക്സ് ഇൻഫർമേഷൻ ഓഫീസറായോ സംസ്ഥാന അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസറായോ, നിയമിക്കേണ്ടതാണ്.

Book.png This page is Accepted in Panchayath Wiki Project. updated on: 01/ 02/ 2018 by: Arjun

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ എന്നാൽ, വിവരത്തിനായുള്ള അപേക്ഷയോ അപ്പീലോ, അതതു സംഗതിപോലെ, ഒരു കേന്ദ്ര അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്കോ സംസ്ഥാന അസിസ്റ്റന്റ് പബ്ലിക്സ് ഇൻഫർമേഷൻ ഓഫീസർക്കോ നൽകുമ്പോൾ, 7-ാം വകുപ്പിലെ (1)-ാം ഉപവകുപ്പിൻ കീഴിൽ പരമാർശിച്ചിരിക്കുന്ന മറുപടിക്കുവേണ്ടിയുള്ള കാലാവധി കണക്കുകൂട്ടുമ്പോൾ അഞ്ചു ദിവസക്കാലയളവ് അതിനോട് കൂട്ടേണ്ടതാണ്.

(3) അതതു സംഗതിപോലെ, കേന്ദ്ര പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാരോ സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാരോ വിവരം തേടുന്നവരിൽ നിന്നുള്ള അപേക്ഷകൾ കൈകാര്യം ചെയ്യുകയും അത്തരം വിവരം തേടുന്നവർക്ക് ന്യായമായ സഹായം നൽകുകയും ചെയ്യേണ്ടതാണ്.

(4) അതതു സംഗതിപോലെ, കേന്ദ്ര പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്കോ സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്കോ, അദ്ദേഹത്തിന്റെയോ അവരുടെയോ കർത്തവ്യങ്ങൾ ശരിയായി നിർവ്വഹിക്കുന്നതിന് ആവശ്യമെന്ന് അദ്ദേഹമോ അവരോ കരുതുന്നതുപോലെ മറ്റേതെങ്കിലും ഉദ്യോഗസ്ഥന്റെ സഹായം തേടാവുന്നതാണ്.

(5) (4)-ാം ഉപവകുപ്പുപ്രകാരം ഏത് ഉദ്യോഗസ്ഥന്റെ സഹായമാണോ തേടിയത് ആ ഉദ്യോഗസ്ഥൻ, അദ്ദേഹത്തിന്റെ അല്ലെങ്കിൽ അവരുടെ സഹായം തേടുന്ന, അതതു സംഗതിപോലെ, കേന്ദ്ര പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്കോ സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്കോ, എല്ലാ സഹായവും നൽകേണ്ടതാണ്. ഈ ആക്റ്റിന്റെ വ്യവസ്ഥകൾ ലംഘിക്കപ്പെടുകയാണെങ്കിൽ, അങ്ങനെയുള്ള ഉദ്യോഗസ്ഥനെ, അതതു സംഗതിപോലെ, കേന്ദ്ര പബ്ലിക് ഇൻഫർമേഷൻ ഓഫീസറായോ സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസറായോ കരുതേണ്ടതാണ്.

6. വിവരം നേടുന്നതിനുള്ള അപേക്ഷ. (1) ഈ ആക്റ്റു പ്രകാരം എന്തെങ്കിലും വിവരം നേടുന്നതിന് ആഗ്രഹിക്കുന്ന ആൾ,-

(a) ബന്ധപ്പെട്ട പബ്ലിക് അതോറിറ്റിയിലെ, അതതു സംഗതിപോലെ, കേന്ദ്ര പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്കോ സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്കോ;
(b) അതതു സംഗതിപോലെ, കേന്ദ്ര അസിസ്റ്റന്റ് പബ്ലിക്സ് ഇൻഫർമേഷൻ ഓഫീസർക്കോ സംസ്ഥാന അസിസ്റ്റന്റ് പബ്ലിക്സ് ഇൻഫർമേഷൻ ഓഫീസർക്കോ

അയാളോ അവളോ തേടുന്ന വിവരത്തിന്റെ വിശദാംശങ്ങൾ വ്യക്തമാക്കിക്കൊണ്ട് രേഖാ മൂലമോ ഇലക്ട്രോണിക് മാധ്യമത്തിലൂടെയോ, ഇംഗ്ലീഷിലോ ഹിന്ദിയിലോ, അപേക്ഷ നൽകിയ പ്രദേശത്തെ ഔദ്യോഗിക ഭാഷയിലോ ഉള്ള അപേക്ഷ, നിർണ്ണയിച്ചിരിക്കുന്ന ഫീസോടൊപ്പം നൽകേണ്ടതാണ്.

എന്നാൽ, അത്തരം അപേക്ഷ രേഖാമൂലം നൽകാനാവാതെ വരുമ്പോൾ, അതതു സംഗതിപോലെ, കേന്ദ്ര പബ്ലിക് ഇൻഫർമേഷൻ ഓഫീസറോ സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസറോ വാക്കാൽ അപേക്ഷ നടത്തുന്ന ആൾക്ക് അത് എഴുതി നൽകാൻ എല്ലാ ന്യായമായ സഹായങ്ങളും നൽകേണ്ടതാണ്.

(2) ഒരു വിവരത്തിനുവേണ്ടി അഭ്യർത്ഥന നടത്തുന്ന അപേക്ഷകൻ, വിവരത്തിനായി അപേക്ഷിക്കാനുള്ള കാരണമോ അയാളെ ബന്ധപ്പെടാൻ ആവശ്യമുള്ളവയല്ലാത്ത മറ്റെന്തെങ്കിലും വ്യക്തിപരമായ വിവരങ്ങളോ നൽകേണ്ടതില്ല. (3) ഒരു വിവരത്തിനുവേണ്ടി ഒരു പബ്ലിക് അതോറിറ്റിയോട് അപേക്ഷ നടത്തുമ്പോൾ,-

(i) മറ്റൊരു പബ്ലിക് അതോറിറ്റി കൈവശം വച്ചിട്ടുള്ള വിവരമോ, അല്ലെങ്കിൽ
(ii) മറ്റൊരു പബ്ലിക് അതോറിറ്റിയുടെ പ്രവർത്തനങ്ങളുമായി വളരെ അടുത്തു ബന്ധപ്പെട്ടിരിക്കുന്ന വിഷയമോ,

ആകുമ്പോൾ, അത്തരം അപേക്ഷ നൽകുന്നത് ഏതു പബ്ലിക് അതോറിറ്റിക്കാണോ, ആ അതോറിറ്റി അപേക്ഷയോ അതിന്റെ ആവശ്യമായിട്ടുള്ള ഭാഗമോ മറ്റേ പബ്ലിക്സ് അതോറിറ്റിക്ക് കൈമാറേണ്ടതും അങ്ങനെ കൈമാറിയതിനെക്കുറിച്ച് ഉടൻ തന്നെ അപേക്ഷകനെ അറിയിക്കേണ്ടതുമാണ്.

Book.png This page is Accepted in Panchayath Wiki Project. updated on: 01/ 02/ 2018 by: Arjun

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ എന്നാൽ, ഈ ഉപവകുപ്പുപ്രകാരം അപേക്ഷ കൈമാറുന്നത് കഴിയുന്നിടത്തോളം പെട്ടെ ന്നാകേണ്ടതും, എന്നാൽ, യാതൊരു കാരണവശാലും അപേക്ഷ കൈപ്പറ്റി അഞ്ചുദിവസത്തിൽ കൂടുതലാകാൻ പാടില്ലാത്തതുമാണ്.

7. അപേക്ഷയുടെ തീർപ്പുകൽപ്പിക്കൽ.-(1) 5-ാം വകുപ്പിലെ 2-ാം ഉപവകുപ്പിലെ പരിമിതിവ്യവസ്ഥയ്ക്കക്കോ 6-ാം വകുപ്പിലെ (3)-ാം ഉപവകുപ്പിലെ പരിമിതിവ്യവസ്ഥയ്ക്കക്കോ വിധേയമായി, അതതു സംഗതിപോലെ, കേന്ദ്ര പബ്ലിക് ഇൻഫർമേഷൻ ഓഫീസറോ സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസറോ, 6-ാം വകുപ്പു പ്രകാരമുള്ള അപേക്ഷ കൈപ്പറ്റുമ്പോൾ, കഴിയുന്നിടത്തോളം പെട്ടെന്നും, ഏതൊരു സംഗതിയിലും അപേക്ഷ കൈപ്പറ്റി മുപ്പതു ദിവസത്തിനുള്ളിലും, നിർണ്ണയിച്ചിരിക്കുന്ന ഫീസ് അടച്ചതിന്മേൽ വിവരം നൽകുകയോ, 8-ാം വകുപ്പിലോ 9-ാം വകു പ്പിലോ പരാമർശിച്ചിരിക്കുന്ന കാരണങ്ങളിന്മേൽ അപേക്ഷ നിഷേധിക്കുകയോ ചെയ്യാവുന്നതാണ്. എന്നാൽ, തേടുന്ന വിവരം ഒരാളുടെ ജീവനോടോ സ്വാതന്ത്ര്യത്തോടോ ബന്ധപ്പെട്ടതാണെങ്കിൽ, അപേക്ഷ കൈപ്പറ്റി നാൽപ്പത്തിയെട്ടു മണിക്കൂറിനുള്ളിൽ അത് നൽകേണ്ടതാണ്.

(2) (1)-ാം ഉപവകുപ്പിൽ പരാമർശിച്ചിരിക്കുന്ന കാലയളവിനുള്ളിൽ വിവരത്തിനായുള്ള അപേക്ഷയിന്മേൽ തീരുമാനമെടുക്കുന്നതിൽ, അതതു സംഗതിപോലെ, കേന്ദ്ര പബ്ലിക് ഇൻഫർമേഷൻ ഓഫീസറോ സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസറോ വീഴ്ചവരുത്തിയാൽ, അതതു സംഗതിപോലെ, കേന്ദ്ര പബ്ലിക് ഇൻഫർമേഷൻ ഓഫീസറോ സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസറോ അപേക്ഷ നിരസിച്ചതായി കരുതാവുന്നതാണ്.

(3) വിവരം നൽകുന്നതിന്റെ ചെലവിനായി എന്തെങ്കിലും കൂടുതൽ ഫീസ് നൽകുന്നതിന്മേൽ വിവരം നൽകാമെന്ന തീരുമാനമെടുക്കുമ്പോൾ, കേന്ദ്ര പബ്ലിക് ഇൻഫർമേഷൻ ഓഫീസറോ സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസറോ അപേക്ഷ നൽകുന്ന ആൾക്ക് അറിയിപ്പ് അയക്കേണ്ടതാണ്. ഈ അറിയിപ്പിൽ

(a) അദ്ദേഹം നിശ്ചയിച്ചിരിക്കുന്ന, വിവരം നൽകുന്നതിന്റെ ചെലവിനുവേണ്ടിയുള്ള കൂടുതൽ ഫീസിന്റെ വിശദാംശങ്ങൾ, (1)-ാം ഉപവകുപ്പിൽ നിർണ്ണയിച്ചിരിക്കുന്ന ഫീസിന് അനുസ്യതമായി തുകയിലേക്ക് എത്തിച്ചേരുന്നതിന് നടത്തിയ കണക്കുകൂട്ടലുകൾക്കൊപ്പം നൽകേണ്ടതും ആ ഫീസ് അടക്കുന്നതിന് അയാളോട് ആവശ്യപ്പെടേണ്ടതും അത്തരം അറിയിപ്പ് നൽകുന്നതിനും ഫീസ് നൽകുന്നതിനും ഇടയ്ക്കുള്ള കാലയളവ്, ആ ഉപവകുപ്പിൽ പരാമർശിച്ചിരിക്കുന്ന മുപ്പതു ദിവസക്കാലയളവ് കണക്കുകൂട്ടുമ്പോൾ ഒഴിവാക്കേണ്ടതുമാണ്.
(b) ഈടാക്കിയ ഫീസിനെ സംബന്ധിച്ചോ ലഭ്യമാക്കിയ രീതിയെ സംബന്ധിച്ചോ ഉള്ള തീരുമാനം പുനഃപരിശോധിക്കാനുള്ള അയാളുടെ അല്ലെങ്കിൽ അവളുടെ അവകാശത്തെക്കുറിച്ചുള്ള വിവരം, അപ്പലേറ്റ് അതോറിറ്റി, സമയപരിധി, നടപടിക്രമം മറ്റെന്തെങ്കിലും രീതികൾ എന്നിവ ഉൾപ്പെടെ, നൽകേണ്ടതുമാണ്.

(4) ഈ ആക്റ്റുപ്രകാരം രേഖയോ അതിന്റെ ഒരു ഭാഗമോ ലഭ്യമാക്കേണ്ടതും, ആർക്കാണോ അങ്ങനെ ലഭ്യമാക്കേണ്ടത് അയാൾ ഇന്ദ്രിയവൈകല്യമുള്ള ആളാണെങ്കിൽ, അതതു സംഗതിപോലെ, കേന്ദ്ര പബ്ലിക് ഇൻഫർമേഷൻ ഓഫീസറോ സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസറോ പരിശോധനയ്ക്ക് ആവശ്യമായ സഹായം നൽകുന്നതുൾപ്പെടെ വിവരം ലഭ്യമാക്കാൻ പ്രാപ്തമാക്കുന്ന സഹായം നൽകേണ്ടതാണ്.

(5) അച്ചടിരൂപത്തിലോ ഇലക്ട്രോണിക് രൂപത്തിലോ വിവരം നൽകുമ്പോൾ, (6)-ാം ഉപവകുപ്പിലെ വ്യവസ്ഥകൾക്കു വിധേയമായി, നിർണ്ണയിച്ചിരിക്കുന്ന ഫീസ് അപേക്ഷകൻ കൊടുക്കേണ്ടതാണ്.

എന്നാൽ, 6-ാം വകുപ്പിലെ (1)-ാം ഉപവകുപ്പും 7-ാം വകുപ്പിലെ (1)ഉം (5)ഉം ഉപവകുപ്പുകളും പ്രകാരം നിർണ്ണയിച്ചിരിക്കുന്ന ഫീസ് ന്യായമായിരിക്കേണ്ടതും സമുചിതസർക്കാർ നിശ്ചയിച്ചിരിക്കുന്ന ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരിൽ നിന്ന് അത്തരം ഫീസ് ഈടാക്കാൻ പാടില്ലാത്തതുമാണ്.

(6) (5)-ാം ഉപവകുപ്പിൽ എന്തുതന്നെ അടങ്ങിയിരുന്നാലും, (1)-ാം ഉപവകുപ്പിൽ പരാമർശി ച്ചിരിക്കുന്ന സമയപരിധി പാലിക്കുന്നതിൽ ഒരു പബ്ലിക് അതോറിറ്റി വീഴ്ചവരുത്തുമ്പോൾ, വിവരത്തിനായി അപേക്ഷിച്ചയാൾക്ക് സൗജന്യമായി വിവരം നൽകേണ്ടതാണ്.

Book.png This page is Accepted in Panchayath Wiki Project. updated on: 01/ 02/ 2018 by: Arjun

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (7) (1)-ാം ഉപവകുപ്പുപ്രകാരം എന്തെങ്കിലും തീരുമാനമെടുക്കുംമുമ്പ്, അതതു സംഗതിപോലെ, കേന്ദ്ര പബ്ലിക് ഇൻഫർമേഷൻ ഓഫീസറോ സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസറോ, 11-ാം വകുപ്പുപ്രകാരം ഒരു മൂന്നാംകക്ഷി നൽകിയ ആക്ഷേപം കണക്കിലെടുക്കേണ്ടതാണ്.

(8) (1)-ാം ഉപവകുപ്പു പ്രകാരം ഒരു അപേക്ഷ നിരസിക്കപ്പെടുമ്പോൾ, അതതു സംഗതി പോലെ, കേന്ദ്ര പബ്ലിക് ഇൻഫർമേഷൻ ഓഫീസറോ സംസ്ഥാന പബ്ലിക്സ് ഇൻഫർമേഷൻ ഓഫീസറോ,-

(i) അങ്ങനെ നിരസിച്ചതിനുള്ള കാരണങ്ങളും,
(ii) അങ്ങനെ നിരസിക്കുന്നതിനെതിരെയുള്ള അപ്പീൽ നൽകുന്നതിനുള്ള കാലയളവും;
(iii) അപ്പലേറ്റ് അതോറിറ്റിയുടെ വിവരങ്ങളും
അപേക്ഷ നൽകിയ ആളെ അറിയിക്കണം.

(9) പബ്ലിക് അതോറിറ്റിയുടെ വസ്തുക്കൾ അനുയോജ്യമല്ലാത്ത രീതിയിൽ മാറ്റിക്കളയുകയോ തർക്കവിഷയമായ രേഖയുടെ സംരക്ഷണത്തിനോ ഭദ്രതയ്ക്കോ ഹാനികരമാകുകയോ ചെയ്യാത്ത പക്ഷം, ആവശ്യപ്പെടുന്ന രൂപത്തിൽത്തന്നെ വിവരം സാധാരണയായി നൽകപ്പെടേണ്ടതാണ്.

8. വിവരം വെളിപ്പെടുത്തുന്നതിൽ നിന്ന് ഒഴിവാക്കിയത്.-(1) ഈ ആക്ടിൽ എന്തുതന്നെ അടങ്ങിയിരുന്നാലും, ഏതെങ്കിലും പൗരന് താഴെപറയുന്ന വിവരങ്ങൾ നൽകേണ്ടതില്ല.-

(a) വെളിപ്പെടുത്തിയാൽ, ഇന്ത്യയുടെ പരമാധികാരത്തെയും അഖണ്ഡതയെയും രാജ്യത്തിന്റെ സുരക്ഷിതത്വത്തെയും യുദ്ധതന്ത്രപരവും ശാസ്ത്രീയവും സാമ്പത്തികവുമായ താൽപ്പര്യങ്ങളെയും വിദേശരാജ്യവുമായുള്ള ബന്ധത്തെയും പ്രതികൂലമായി ബാധിക്കുന്നതോ കുറ്റം ചെയ്യാൻ പ്രേരിപ്പിക്കുന്നതോ ആയ വിവരം;

(b) ഏതെങ്കിലും കോടതിയോ ട്രൈബ്യൂണലോ പ്രസിദ്ധീകരിക്കരുതെന്ന് വിലക്കിയിട്ടുള്ള അല്ലെങ്കിൽ വെളിപ്പെടുത്തിയാൽ, കോർട്ടലക്ഷ്യമാകുന്ന വിവരം;

(c) വെളിപ്പെടുത്തിയാൽ, പാർലമെന്റിന്റെയോ നിയമസഭയുടെയോ പ്രത്യേക അവകാശത്തെ ലംഘിക്കുന്ന വിവരം;

(d) ഒരു വിവരം വെളിപ്പെടുത്തുന്നത് പൊതുതാൽപ്പര്യത്തിന് ആവശ്യമുണ്ടെന്ന് ക്ഷമതയുള്ള അതോറിറ്റിക്ക് ബോദ്ധ്യമായിട്ടില്ലെങ്കിൽ വാണിജ്യ വിശ്വാസ്യത, വ്യവസായ രഹസ്യങ്ങൾ അല്ലെങ്കിൽ ധൈഷണികസമ്പത്ത് ഉൾപ്പെടെയുള്ളതും, വെളിപ്പെടുത്തിയാൽ ഒരു മൂന്നാം കക്ഷിയുടെ മത്സരനിലയ്ക്ക് ഹാനികരമാകുന്നതുമായ വിവരം;

(e) ഒരു വിവരം വെളിപ്പെടുത്തുന്നത് പൊതുതാൽപ്പര്യത്തിന് ആവശ്യമാണെന്ന് ക്ഷമതയുള്ള അതോറിറ്റിക്ക് ബോദ്ധ്യപ്പെടാത്തപക്ഷം, ഒരാൾക്ക് വിശ്വാസബന്ധത്തിൽ ലഭ്യമായ വിവരം;

(f) വിദേശ രാജ്യത്തുനിന്ന് വിശ്വാസത്തിൽ ലഭിച്ച വിവരം;

(g) വെളിപ്പെടുത്തിയാൽ, ഏതെങ്കിലും ആളുടെ ജീവനോ ശാരീരിക സുരക്ഷയ്ക്കോ അപകടമുണ്ടാക്കുകയോ, നിയമം നടപ്പാക്കാനോ സുരക്ഷാപരമായോ ആവശ്യങ്ങൾക്കോ വേണ്ടി രഹസ്യമായി നൽകിയ വിവരത്തിന്റെയോ സഹായത്തിന്റെയോ സ്രോതസ്സ് തിരിച്ചറിയുകയോ ചെയ്യുന്ന വിവരം;

(h) കുറ്റാന്വേഷണപ്രക്രിയയെയോ കുറ്റവാളികളുടെ അറസ്റ്റിനെയോ പ്രോസിക്യൂഷനെയോ തടസ്സപ്പെടുത്തുന്ന വിവരം;

(i) മന്ത്രിസഭയുടെയും സെക്രട്ടറിമാരുടെയും മറ്റുദ്യോഗസ്ഥരുടെയും ചർച്ചാരേഖകൾ ഉൾപ്പെടുന്ന ക്യാബിനറ്റ് പേപ്പറുകൾ:

എന്നാൽ, മന്ത്രിസഭയുടെ തീരുമാനങ്ങളും അതിന്റെ കാരണങ്ങളും തീരുമാനമെടുത്തതിന് അടിസ്ഥാനമാക്കിയ വസ്തുതയും, തീരുമാനമെടുത്തതിനും കാര്യം പൂർണ്ണമാകുകയും പൂർത്തിയാകുകയും ചെയ്തതിനും ശേഷം പരസ്യമാക്കാവുന്നതാണ്.

Book.png This page is Accepted in Panchayath Wiki Project. updated on: 01/ 02/ 2018 by: Arjun

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ എന്നുമാത്രമല്ല, ഈ വകുപ്പിൽ പരാമർശിച്ച ഒഴിവാക്കപ്പെട്ട സംഗതികൾ വെളിപ്പെടുത്തേണ്ടതില്ല;

(j) അതതു സംഗതിപോലെ, കേന്ദ്ര പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്കോ സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്കോ അപ്പലേറ്റ് അതോറിറ്റിക്കോ, വിവരം വെളിപ്പെടുത്തുന്നത് പൊതുതാൽപ്പര്യത്തിനുവേണ്ടിയാണെന്ന് ബോദ്ധ്യപ്പെടാത്തപക്ഷം, എന്തെങ്കിലും പൊതു പ്രവർത്തനവുമായോ പൊതുതാൽപ്പര്യവുമായോ ബന്ധമില്ലാത്തതോ വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള നീതീകരിക്കാനാവാത്ത കടന്നുകയറ്റം നടത്തുന്നതോ ആയ വ്യക്തിപരമായ വിവരം:

എന്നാൽ, പാർലമെന്റിനോ സംസ്ഥാന നിയമസഭയ്ക്കോ നിഷേധിക്കപ്പെടാത്ത ഏതൊരു വിവരവും ഒരു വ്യക്തിക്കും നിഷേധിക്കപ്പെട്ടുകൂടാ.

(2) ഔദ്യോഗികരഹസ്യ ആക്റ്റ് 1923 (1923-ലെ 19)-ൽ എന്തുതന്നെ അടങ്ങിയിരുന്നാലും (1)-ാം ഉപവകുപ്പനുസരിച്ച ഒഴിവാക്കപ്പെട്ട കാര്യങ്ങളിൽ ഏതെങ്കിലും അനുവദനീയമല്ലെങ്കിലും, വെളിപ്പെടുത്തൽകൊണ്ട്, സംരക്ഷിക്കപ്പെടുന്ന താൽപ്പര്യങ്ങൾക്കുണ്ടാകുന്ന ഹാനിയേക്കാൾ മുൻതൂക്കം പൊതുതാൽപ്പര്യത്തിനുണ്ടെങ്കിൽ, പബ്ലിക് അതോറിറ്റി വിവരം നൽകേണ്ടതാണ്.

(3) (1)-ാം ഉപവകുപ്പിലെ (a)-യും (c)-യും (I)-യും ഖണ്ഡങ്ങളുടെ വ്യവസ്ഥകൾക്കു വിധേയമായി, 6-ാം വകുപ്പുപ്രകാരം അപേക്ഷ നൽകിയ തീയതിക്ക് ഇരുപതു വർഷം മുമ്പ് ഉണ്ടായതോ നടന്നതോ ആയ സംഭവത്തോടു ബന്ധപ്പെട്ട എന്തെങ്കിലും വിവരം ആ വകുപ്പു പ്രകാരം അപേക്ഷ നൽകിയ ഏതൊരാൾക്കും നൽകേണ്ടതാണ്.

എന്നാൽ,പ്രസ്തുത ഇരുപതുവർഷക്കാലയളവ് ഏതു തീയതിതൊട്ടാണ് കണക്കാക്കേണ്ടതെന്ന ഏതെങ്കിലും ചോദ്യമുദിക്കുമ്പോൾ, ഈ ആക്റ്റിൽ വ്യവസ്ഥചെയ്തിരിക്കുന്ന അപ്പീലുകൾക്ക് വിധേയമായി, കേന്ദ്ര സർക്കാരിന്റെ തീരുമാനംഅന്തിമമായിരിക്കും.

9. ചില കാര്യങ്ങളിൽ വിവരലഭ്യത നിഷേധിക്കാനുള്ള കാരണങ്ങൾ.- വിവരത്തിനു വേണ്ടിയുള്ള ഒരു അപേക്ഷ അനുവദിക്കുന്നത്, രാജ്യത്തിന്റേതല്ലാത്ത, ഒരു വ്യക്തിയിൽ അധിഷ്ഠിതമായ പകർപ്പവകാശം ലംഘിക്കുന്നതാകുമ്പോൾ, 8-ാം വകുപ്പിലെ വ്യവസ്ഥകൾക്ക് ഭംഗമില്ലാതെ, അതതു സംഗതിപോലെ, കേന്ദ്ര പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്കോ സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്കോ അത്തരം അപേക്ഷ നിരസിക്കാവുന്നതാണ്.

10. വേർതിരിക്കൽ.- (1) വെളിപ്പെടുത്തലിൽ നിന്ന് ഒഴിവാക്കപ്പെട്ട വിവരമാണെന്ന കാരണത്തിന്മേൽ വിവരലഭ്യതയ്ക്കുവേണ്ടിയുള്ള ഒരു അപേക്ഷ നിരസിക്കപ്പെടുമ്പോൾ, ഈ ആക്ടിൽ എന്തുതന്നെ അടങ്ങിയിരുന്നാലും, ഒഴിവാക്കപ്പെട്ട വിവരം ഉൾപ്പെടുന്ന ഭാഗത്തുനിന്ന് യുക്തിയുക്തമായി അത് വേർതിരിക്കാവുന്നതും വെളിപ്പെടുത്തുന്നതിൽനിന്ന് ഒഴിവാക്കപ്പെട്ട വിവരം ഉൾപ്പെടാത്ത രേഖയുടെ ഭാഗം നൽകാവുന്നതുമാണ്.

(2) (1)-ാം ഉപവകുപ്പുപ്രകാരം രേഖയുടെ ഒരു ഭാഗം ലഭ്യമാക്കാൻ അനുവദിക്കുമ്പോൾ, അതതു സംഗതിപോലെ, കേന്ദ്ര പബ്ലിക് ഇൻഫർമേഷൻ ഓഫീസറോ സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസറോ,-

(a) വെളിപ്പെടുത്തുന്നതിൽ നിന്ന് ഒഴിവാക്കപ്പെട്ട വിവരം ഉൾപ്പെടുന്ന രേഖ വേർതിരിച്ചതിനുശേഷം, ആവശ്യപ്പെട്ട രേഖയുടെ ഒരു ഭാഗം മാത്രമാണ് നല്കുന്നതെന്നും;
(b) കണ്ടെത്തലുകൾക്ക് അടിസ്ഥാനമായ വസ്തുതകൾ പരാമർശിച്ചുകൊണ്ട് വസ്തുതാപരമായ പ്രശ്നത്തിന്മേലുള്ള എന്തെങ്കിലും കണ്ടെത്തലുകൾ ഉൾപ്പെടെ തീരുമാനത്തിനുള്ള കാരണങ്ങളും;
(c) തീരുമാനം നൽകുന്ന വ്യക്തിയുടെ പേരും ഉദ്യോഗപ്പേരും;
(d) അയാൾ അല്ലെങ്കിൽ അവൾ കണക്കാക്കിയ ഫീസിന്റെ വിവരങ്ങളും അപേക്ഷകൻ അടക്കേണ്ടതായ ഫീസും;
Book.png This page is Accepted in Panchayath Wiki Project. updated on: 01/ 02/ 2018 by: Arjun

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ

(e) 19-ാം വകുപ്പിലെ (1)-ാം ഉപവകുപ്പു പ്രകാരം പരാമർശിച്ചിരിക്കുന്ന, അതതു സംഗതി പോലെ, സീനിയർ ഉദ്യോഗസ്ഥന്റെയോ കേന്ദ്ര ഇൻഫർമേഷൻ കമ്മീഷന്റെയോ സംസ്ഥാന ഇൻഫർമേഷൻ കമ്മീഷന്റെയോ, വിവരങ്ങളും, സമയപരിധിയും നടപടിക്രമവും ലഭ്യമാക്കാനുള്ള മറ്റെന്തെങ്കിലും രീതിയും ഉൾപ്പെടെ, വിവരത്തിന്റെ ഭാഗം വെളിപ്പെടുത്താതിരിക്കുന്നതു സംബന്ധിച്ചുള്ള തീരുമാനം, ചുമത്തുന്ന ഫീസ്, വ്യവസ്ഥ ചെയ്യപ്പെട്ട ലഭ്യമാക്കുന്ന രീതി എന്നിവ പുനഃപരി ശോധിക്കുന്നതിനോടു ബന്ധപ്പെട്ട അയാളുടെയോ അവളുടെയോ അവകാശങ്ങൾ,
അറിയിച്ചുകൊണ്ട് അപേക്ഷകന് ഒരു നോട്ടീസ് നല്കേണ്ടതാണ്.

11. മൂന്നാം കക്ഷി വിവരം.- (1) ഈ ആക്ടുപ്രകാരം നടത്തിയ അപേക്ഷയിന്മേൽ, മൂന്നാം കക്ഷിയോടു ബന്ധപ്പെട്ടതോ മൂന്നാം കക്ഷി നൽകിയിട്ടുള്ളതോ ആ മൂന്നാം കക്ഷി രഹസ്യമായി കരുതിയിട്ടുള്ളതോ ആയ ഏതെങ്കിലും വിവരമോ രേഖയോ അതിന്റെ ഭാഗമോ, അതതു സംഗതി പോലെ, ഒരു കേന്ദ്ര പബ്ലിക് ഇൻഫർമേഷൻ ഓഫീസറോ സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസറോ വെളിപ്പെടുത്താൻ ഉദ്ദേശിക്കുന്നെങ്കിൽ, അതതു സംഗതിപോലെ, കേന്ദ്ര പബ്ലിക് ഇൻഫർമേഷൻ ഓഫീസറോ സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസറോ, അപേക്ഷ കൈപ്പറ്റി അഞ്ചുദിവസത്തിനുള്ളിൽ, അപേക്ഷയെക്കുറിച്ചും, അതതു സംഗതിപോലെ, കേന്ദ്ര പബ്ലിക് ഇൻഫർമേഷൻ ഓഫീസറോ സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസറോ, വിവരമോ, രേഖയോ അതിന്റെ ഭാഗമോ വെളിപ്പെടുത്താൻ ഉദ്ദേശിക്കുന്നുവെന്ന വസ്തുതയെക്കുറിച്ചും രേഖാമൂലമുള്ള അറിയിപ്പ് അത്തരം മൂന്നാം കക്ഷിക്ക് നൽകേണ്ടതും വിവരം വെളിപ്പെടുത്തേണ്ടതാണോ എന്നതിനെ സംബന്ധിച്ച് വാക്കാലോ രേഖാമൂലമോ ഒരു ആക്ഷേപം നടത്താൻ മൂന്നാം കക്ഷിയെ ക്ഷണിക്കേണ്ടതും വിവരം വെളിപ്പെടുത്തുന്നതിനെ സംബന്ധിച്ച് ഒരു തീരുമാനമെടുക്കുമ്പോൾ, മൂന്നാം കക്ഷിയുടെ ആക്ഷേപം കണക്കിലെടുക്കേണ്ടതുമാണ്.

എന്നാൽ, നിയമസംരക്ഷണമുള്ള വാണിജ്യപരമോ വ്യവസായികമോ ആയ രഹസ്യങ്ങളുടെ കാര്യത്തിലൊഴികെ, വിവരം വെളിപ്പെടുത്തിയാൽ, മൂന്നാം കക്ഷിയുടെ താൽപ്പര്യങ്ങൾക്ക് സംഭവിക്കാവുന്ന ഹാനിയേക്കാൾ മുൻതൂക്കം പൊതുതാൽപ്പര്യത്തിനാണെങ്കിൽ, വെളിപ്പെടുത്തൽ അനുവദിക്കപ്പെടാവുന്നതാണ്.

(2) (1)-ാം ഉപവകുപ്പു പ്രകാരം, അതതു സംഗതിപോലെ, കേന്ദ്ര പബ്ലിക് ഇൻഫർമേഷൻ ഓഫീസറോ സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസറോ, ഏതെങ്കിലും വിവരത്തെയോ രേഖയെയോ അതിന്റെ ഭാഗത്തെയോ സംബന്ധിച്ചു നോട്ടീസ് മൂന്നാം കക്ഷിക്ക് നൽകുമ്പോൾ, ആ നോട്ടീസ് കൈപ്പറ്റിയ തീയതിതൊട്ട് പത്തുദിവസത്തിനുള്ളിൽ ഉദ്ദേശിക്കുന്ന വെളിപ്പെടുത്തലിനെതിരെ ആക്ഷേപം ഉന്നയിക്കാൻ മൂന്നാം കക്ഷിക്ക് അവസരം നൽകേണ്ടതാണ്.

(3)7-ാം വകുപ്പിൽ എന്തുതന്നെ അടങ്ങിയിരുന്നാലും, (2)-ാം ഉപവകുപ്പു പ്രകാരം ആക്ഷേപം നടത്താൻ മൂന്നാം കക്ഷിക്ക് അവസരം നൽകപ്പെട്ടിട്ടുണ്ടെങ്കിൽ, അതതു സംഗതിപോലെ, കേന്ദ്ര പബ്ലിക് ഇൻഫർമേഷൻ ഓഫീസറോ സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസറോ, 6-ാം വകുപ്പു പ്രകാരമുള്ള അപേക്ഷ കൈപറ്റി നാൽപ്പതുദിവസത്തിനുള്ളിൽ, വിവരമോ രേഖയോ അതിന്റെ ഭാഗമോ വെളിപ്പെടുത്തണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടതും അദ്ദേഹത്തിന്റെ തീരുമാനത്തെക്കുറിച്ച് രേഖാമൂലമുള്ള അറിയിപ്പ് മൂന്നാം കക്ഷിക്ക് നൽകേണ്ടതുമാണ്.

(4) അറിയിപ്പ് നൽകപ്പെട്ട മൂന്നാം കക്ഷി തീരുമാനത്തിനെതിരെ 19-ാം വകുപ്പുപ്രകാരം അപ്പീൽ നൽകാൻ അർഹനാണെന്ന പ്രസ്താവന, (3)-ാം ഉപവകുപ്പുപ്രകാരമുള്ള നോട്ടീസിൽ അടങ്ങിയിരിക്കേണ്ടതാണ്.

അദ്ധ്യായം III

കേന്ദ്ര ഇൻഫർമേഷൻ കമ്മീഷൻ

12. കേന്ദ്ര ഇൻഫർമേഷൻ കമ്മീഷന്റെ രൂപീകരണം.-(1) ഔദ്യോഗിക ഗസറ്റിലെ വിജ്ഞാപനം വഴി, ഈ ആക്ടുപ്രകാരം നൽകപ്പെട്ടിരിക്കുന്ന അധികാരങ്ങൾ വിനിയോഗിക്കാനും ഏൽപ്പിക്കപ്പെട്ടിരിക്കുന്ന പ്രവർത്തനങ്ങൾ നിർവ്വഹിക്കാനും, കേന്ദ്ര സർക്കാർ, കേന്ദ്ര ഇൻഫർമേഷൻ കമ്മീഷൻ എന്നറിയപ്പെടുന്ന ഒരു ബോഡി രൂപീകരിക്കേണ്ടതാണ്.

Book.png This page is Accepted in Panchayath Wiki Project. updated on: 01/ 02/ 2018 by: Arjun

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (2) കേന്ദ്ര ഇൻഫർമേഷൻ കമ്മീഷനിൽ

(a) ചീഫ് ഇൻഫർമേഷൻ കമ്മീഷനറും;
(b) ആവശ്യമെന്നു കരുതുന്നത്ര, എന്നാൽ പത്തിൽ കവിയാത്ത, കേന്ദ്ര ഇൻഫർമേഷൻ കമ്മീഷണർമാരും അടങ്ങിയിരിക്കണം.

(3) ചീഫ് ഇൻഫർമേഷൻ കമ്മീഷണറെയും ഇൻഫർമേഷൻ കമ്മീഷണർമാരെയും താഴെ പ്പറയുന്നവർ ഉൾപ്പെട്ട കമ്മിറ്റിയുടെ ശുപാർശയിന്മേൽ രാഷ്ട്രപതി നിയമിക്കുന്നതാണ്.-

(i) പ്രധാനമന്ത്രി, അദ്ദേഹമായിരിക്കും കമ്മിറ്റിയുടെ അദ്ധ്യക്ഷൻ;
(ii) ലോകസഭയിലെ പ്രതിപക്ഷ നേതാവ്;
(iii) പ്രധാനമന്ത്രി നാമനിർദ്ദേശം ചെയ്യുന്ന കേന്ദ്ര ക്യാബിനറ്റ് മന്ത്രി.
വിശദീകരണം. ലോക്‌സഭയിൽ പ്രതിപക്ഷനേതാവായി അംഗീകരിക്കപ്പെട്ട ഒരാളില്ലെങ്കിൽ, ലോക്‌സഭയിൽ സർക്കാരിന്റെ എതിർപക്ഷത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയുടെ നേതാവിനെ പ്രതിപക്ഷ നേതാവായി കരുതാവുന്നതാണെന്ന്, സംശയമൊഴിവാക്കുന്നതിനായി ഇതിനാൽ പ്രഖ്യാപിച്ചുകൊള്ളുന്നു.

(4) കേന്ദ്ര ഇൻഫർമേഷൻ കമ്മീഷന്റെ കാര്യങ്ങളുടെ നടത്തിപ്പും നിയന്ത്രണവും പൊതു മേൽനോട്ടവും ചീഫ് ഇൻഫർമേഷൻ കമ്മീഷണറിൽ നിക്ഷിപ്തമാണ്. അദ്ദേഹത്തെ ഇൻഫർമേഷൻ കമ്മീഷണർമാർ സഹായിക്കുന്നതാണ്. ഈ ആക്ടുപ്രകാരം, മറ്റേതെങ്കിലും അതോറിറ്റിയുടെ നിർദ്ദേശങ്ങൾക്കു വിധേയമായല്ലാതെ, സ്വയംഭരണപരമായി കേന്ദ്ര ഇൻഫർമേഷൻ കമ്മീഷന് പ്രയോഗിക്കാവുന്നതും ചെയ്യാവുന്നതുമായ കാര്യങ്ങളും എല്ലാ പ്രവൃത്തികളും ചെയ്യേണ്ടതും എല്ലാ അധികാരങ്ങളും വിനിയോഗിക്കേണ്ടതുമാണ്.

(5) ചീഫ് ഇൻഫർമേഷൻ കമ്മീഷണറും ഇൻഫർമേഷൻ കമ്മീഷണർമാരും, പൊതു ജീവിതത്തിൽ ഔന്നത്യം പുലർത്തുന്നവരും, നിയമത്തിലോ ശാസ്ത്ര സാങ്കേതിക വിദ്യയിലോ സാമൂഹ്യസേവനത്തിലോ മാനേജ്മെന്റിലോ പത്രപവർത്തനത്തിലോ ബഹുജനമാധ്യമങ്ങളിലോ ഭരണകാര്യനിർവ്വഹണങ്ങളിലോ വിപുലമായ വിജ്ഞാനവും അനുഭവസമ്പത്തുമുള്ളവരും ആയിരിക്കേണ്ടതാണ്.

(6) ചീഫ് ഇൻഫർമേഷൻ കമ്മീഷണറോ ഒരു ഇൻഫർമേഷൻ കമ്മീഷണറോ പാർലമെന്റംഗമോ, അതതു സംഗതിപോലെ, സംസ്ഥാനത്തെയോ കേന്ദ്രഭരണപ്രദേശത്തെയോ നിയമസഭാംഗമോ ആകാനോ എന്തെങ്കിലും ആദായകരമായ പദവി വഹിക്കാനോ ഏതെങ്കിലും രാഷ്ട്രീയ കക്ഷിയുമായി ബന്ധപ്പെട്ടതാകാനോ എന്തെങ്കിലും ബിസിനസ്സ് നടത്തിക്കൊണ്ടുപോകാനോ എന്തെങ്കിലും പ്രൊഫഷനിൽ പ്രവർത്തിക്കാനോ പാടില്ലാത്തതാണ്.

(7) കേന്ദ്ര ഇൻഫർമേഷൻ കമ്മീഷന്റെ ആസ്ഥാനം ഡൽഹിയിലായിരിക്കും. കേന്ദ്ര സർക്കാരിന്റെ മുൻകൂട്ടിയുള്ള അനുമതിയോടെ ഇന്ത്യയിലെ മറ്റു സ്ഥലങ്ങളിലും ഓഫീസുകൾ സ്ഥാപിക്കാവുന്നതാണ്.

13. ഔദ്യോഗിക കാലാവധിയും സേവനവ്യവസ്ഥകളും.-(1) പദവിയിൽ പ്രവേശിക്കുന്ന തീയതിതൊട്ട് അഞ്ചുവർഷത്തേക്ക് ചീഫ് ഇൻഫർമേഷൻ കമ്മീഷണർക്ക് പദവി വഹിക്കാവുന്നതും അദ്ദേഹത്തിന് പുനർനിയമനത്തിന് അർഹതയില്ലാത്തതുമാണ്.

എന്നാൽ, ഏതൊരു ചീഫ് ഇൻഫർമേഷൻ കമ്മീഷണറും അറുപത്തിയഞ്ചുവയസ്സിനു ശേഷം ഔദ്യോഗികപദവിയിലിരിക്കാൻ പാടില്ല.

(2) ഔദ്യോഗികപദവിയിൽ പ്രവേശിക്കുന്ന തീയതി തൊട്ട് അഞ്ചുവർഷമോ അദ്ദേഹത്തിന് അറുപത്തിയഞ്ചുവയസ്സാകുന്നതുവരെയോ, ഏതാണോ ആദ്യം അതുവരെ ഏതൊരു ഇൻഫർമേഷൻ കമ്മീഷണർക്കും ഔദ്യോഗിക പദവി വഹിക്കാവുന്നതാണ്. ഇൻഫർമേഷൻകമ്മീഷണറായി വീണ്ടും നിയമിക്കപ്പെടാൻ അദ്ദേഹം അർഹനല്ല.

Book.png This page is Accepted in Panchayath Wiki Project. updated on: 01/ 02/ 2018 by: Arjun

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ എന്നാൽ, ഈ ഉപവകുപ്പു പ്രകാരം ഓരോ ഇൻഫർമേഷൻ കമ്മീഷണറും പദവി ഒഴിയുമ്പോൾ, 12-ാം വകുപ്പിലെ (3)-ാം ഉപവകുപ്പിൽ പരാമർശിച്ച രീതിയിൽ ചീഫ് ഇൻഫർമേഷൻ കമ്മീഷണറായി നിയമിക്കപ്പെടാൻ അദ്ദേഹം അർഹനാണ്.

എന്നുതന്നെയുമല്ല, ഒരു ഇൻഫർമേഷൻ കമ്മീഷണർ ചീഫ് ഇൻഫർമേഷൻ കമ്മീഷണറായി നിയമിക്കപ്പെടുമ്പോൾ, ഇൻഫർമേഷൻ കമ്മീഷണറെന്ന നിലയ്ക്കും ചീഫ് ഇൻഫർമേഷൻ കമ്മീഷണറെന്ന നിലയ്ക്കും ആകെയുള്ള അഞ്ചുവർഷത്തേക്കാൾ അദ്ദേഹത്തിന്റെ ഔദ്യോഗിക കാലാവധി കവിയാൻ പാടില്ല.

(3) ഔദ്യോഗിക പദവിയിൽ പ്രവേശിക്കുന്നതിനു മുമ്പ്, ചീഫ് ഇൻഫർമേഷൻ കമ്മീഷണറോ ഇൻഫർമേഷൻ കമ്മീഷണറോ, രാഷ്ട്രപതിയുടെയോ അതിനായി അദ്ദേഹം നിയോഗിക്കുന്ന മറ്റൊരാളുടെയോ മുമ്പാകെ ഒന്നാം പട്ടികയിൽ തയ്യാറാക്കിയിരിക്കുന്ന മാതൃകയിൽ ശപഥം അല്ലെങ്കിൽ പ്രതിജ്ഞ ചെയ്യേണ്ടതാണ്.

(4) ചീഫ് ഇൻഫർമേഷൻ കമ്മീഷണർക്കോ ഇൻഫർമേഷൻ കമ്മീഷണർക്കോ ഏതു സമയത്തും, തന്റെ കൈപ്പടയിൽ രേഖാമൂലം രാജി രാഷ്ട്രപതിക്ക് നൽകി ഔദ്യോഗിക സ്ഥാനത്തു നിന്ന് ഒഴിയാവുന്നതാണ്:

എന്നാൽ, ചീഫ് ഇൻഫർമേഷൻ കമ്മീഷണറെയോ ഇൻഫർമേഷൻ കമ്മീഷണറെയോ 14-ാം വകുപ്പിൻ കീഴിൽ പരാമർശിക്കുന്ന രീതിയിൽ നീക്കം ചെയ്യാവുന്നതാണ്.

(5) ശമ്പളവും അലവൻസുകളും മറ്റു സേവനവ്യവസ്ഥകളും

(a) ചീഫ് ഇൻഫർമേഷൻ കമ്മീഷണർക്ക് ചീഫ് ഇലക്ഷൻ കമ്മീഷണറുടേതുപോലെയും;
(b) ഇൻഫർമേഷൻ കമ്മീഷണർക്ക് ഇലക്ഷൻ കമ്മീഷണറുടേതുപോലെയും; ആയിരിക്കും;

എന്നാൽ, ചീഫ് ഇൻഫർമേഷൻ കമ്മീഷണറോ ഇൻഫർമേഷൻ കമ്മീഷണറോ നിയമിക്കപ്പെടുന്ന സമയത്ത്, ഇന്ത്യാസർക്കാരിലെയോ സംസ്ഥാനസർക്കാരിലെയോ എന്തെങ്കിലും മുൻകാല സേവനത്തെ സംബന്ധിച്ചുള്ള പെൻഷൻ (അവശതയ്ക്കോ പരിക്കിനോ ഉള്ള പെൻഷൻ അല്ലാ ത്തത്) സ്വീകരിക്കുന്നുണ്ടെങ്കിൽ, ചീഫ് ഇൻഫർമേഷൻ കമ്മീഷണറോ ഇൻഫർമേഷൻ കമ്മീഷണറോ എന്ന നിലയ്ക്കുള്ള അദ്ദേഹത്തിന്റെ ശമ്പളത്തിൽ നിന്ന് കമ്മ്യൂട്ടു ചെയ്ത പെൻഷന്റെ ഭാഗവും, റിട്ടയർമെന്റ് ഗ്രാറ്റുവിറ്റിക്ക് തുല്യമായ പെൻഷൻ ഒഴികെയുള്ള മറ്റുതരം റിട്ടയർമെന്റ് ആനുകൂല്യങ്ങൾക്ക് തുല്യമായ പെൻഷനും ഉൾപ്പെടെയുള്ള പെൻഷൻ തുക കുറയ്ക്കക്കേണ്ടതാണ്.

എന്നുതന്നെയുമല്ല, ചീഫ് ഇൻഫർമേഷൻ കമ്മീഷണറോ ഇൻഫർമേഷൻ കമ്മീഷണറോ നിയമിക്കപ്പെടുന്ന സമയത്ത്, കേന്ദ്ര നിയമത്താലോ സംസ്ഥാന നിയമത്താലോ അവയ്ക്കു കീഴിലോ സ്ഥാപിച്ച ഒരു കോർപ്പറേഷനിലോ, കേന്ദ്ര സർക്കാരിന്റെയോ സംസ്ഥാനസർക്കാരിന്റെയോ ഉടമസ്ഥതയിലുള്ളതോ നിയന്ത്രണത്തിലുള്ളതോ ആയ ഒരു സർക്കാർ കമ്പനിയിലോ ചെയ്ത മുൻകാല സേവനത്തെ സംബന്ധിച്ചുള്ള റിട്ടയർമെന്റ് ആനുകൂല്യങ്ങൾ സ്വീകരിക്കുന്നുണ്ടെങ്കിൽ, ചീഫ് ഇൻഫർമേഷൻ കമ്മീഷണറോ ഇൻഫർമേഷൻ കമ്മീഷണറോ എന്ന നിലയിലെ സേവനത്തിനുള്ള അദ്ദേഹത്തിന്റെ ശമ്പളത്തിൽ നിന്ന് റിട്ടയർമെന്റ് ആനുകൂല്യങ്ങൾക്കു തുല്യമായ പെൻഷൻ തുക കുറയക്കേണ്ടതാണ്.

എന്നു മാത്രമല്ല, ചീഫ് ഇൻഫർമേഷൻ കമ്മീഷണറുടെയും ഇൻഫർമേഷൻ കമ്മീഷണർമാരുടെയും നിയമനത്തിനുശേഷം അവരുടെ ശമ്പളം, അലവൻസുകൾ, മറ്റു സേവന വ്യവസ്ഥകൾ എന്നിവ അവർക്ക് ദോഷകരമാകുംവിധം മാറ്റാനാവില്ല.

(6) ഈ ആക്ടുപ്രകാരമുള്ള, ചീഫ് ഇൻഫർമേഷൻ കമ്മീഷണറുടെയോ ഇൻഫർമേഷൻ കമ്മീഷണറുടെയോ പ്രവർത്തനങ്ങൾ ഫലപ്രദമായി നടത്തുന്നതിന് ആവശ്യമായ ഉദ്യോഗസ്ഥരെയും തൊഴിലാളികളെയും കേന്ദ്രസർക്കാർ അവർക്ക് നൽകേണ്ടതാണ്. ഈ ആക്ടിന്റെ ആവശ്യത്തിന് നിയമിച്ചിരിക്കുന്ന ഉദ്യോഗസ്ഥരുടെയും മറ്റു തൊഴിലാളികളുടെയും സേവന വ്യവസ്ഥകളും നൽകേണ്ട ശമ്പളവും അലവൻസുകളും നിർണ്ണയിക്കപ്പെടുന്നതുപോലെയായിരിക്കും.

Book.png This page is Accepted in Panchayath Wiki Project. updated on: 01/ 02/ 2018 by: Arjun

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ 14. ചീഫ് ഇൻഫർമേഷൻ കമ്മീഷണറെയോ ഇൻഫർമേഷൻ കമ്മീഷണറെയോ നീക്കം ചെയ്യൽ.-(1) (3)-ാം ഉപവകുപ്പിന്റെ വ്യവസ്ഥകൾക്കു വിധേയമായി, രാഷ്ട്രപതി നടത്തിയ റഫറൻസിന്മേൽ സുപ്രീം കോടതി അന്വേഷണം നടത്തി, അതതു സംഗതിപോലെ, ചീഫ് ഇൻഫർമേഷൻ കമ്മീഷണറെയോ ഏതെങ്കിലും ഇൻഫർമേഷൻ കമ്മീഷണറെയോ തെളിയിക്കപ്പെട്ട നടപടി ദോഷത്തിന്റെയോ പ്രാപ്തിയില്ലായ്മയുടെയോ കാരണത്തിന്മേൽ നീക്കം ചെയ്യാവുന്നതാണെന്ന് റിപ്പോർട്ട് നൽകിയാൽ രാഷ്ട്രപതിയുടെ ഉത്തരവിലൂടെ ചീഫ് ഇൻഫർമേഷൻ കമ്മീഷണറെയോ ഏതെങ്കിലും ഇൻഫർമേഷൻ കമ്മീഷന്റെയോ ഔദ്യോഗികസ്ഥാനത്തുനിന്ന് നീക്കം ചെയ്യാവുന്നതാണ്.

(2) (1)-ാം ഉപവകുപ്പുപ്രകാരം സുപ്രീംകോടതിയിൽ റഫറൻസ് നടത്തിയിരിക്കുന്നത് ഏത് ചീഫ് ഇൻഫർമേഷൻ കമ്മീഷണർക്കോ ഇൻഫർമേഷൻ കമ്മീഷണർക്കോ എതിരെയാണോ അദ്ദേഹത്തെ, അത്തരം റഫറൻസിന്മേൽ സുപ്രീംകോടതിയുടെ റിപ്പോർട്ട് കൈപ്പറ്റിയ രാഷ്ട്രപതി ഉത്തരവുകൾ പാസാക്കുന്നതുവരെ രാഷ്ട്രപതിക്ക് ഔദ്യോഗികസ്ഥാനത്തുനിന്ന് സസ്പെൻഡ് ചെയ്യാവുന്നതും, ആവശ്യമെന്ന് കരുതുന്നെങ്കിൽ, അന്വേഷണസമയത്ത് ഔദ്യോഗിക കാര്യങ്ങളിൽ നിന്ന് വിലക്കാവുന്നതുമാണ്.

(3) (1)-ാം വകുപ്പിൽ എന്തുതന്നെ അടങ്ങിയിരുന്നാലും, അതതു സംഗതിപോലെ, ചീഫ് ഇൻഫർമേഷൻ കമ്മീഷണറോ ഇൻഫർമേഷൻ കമ്മീഷണറോ-

(a) നിർധനനായി നിർണ്ണയിക്കപ്പെടുകയോ; അല്ലെങ്കിൽ
(b) രാഷ്ട്രപതിയുടെ അഭിപ്രായത്തിൽ സദാചാരലംഘനം ഉൾപ്പെട്ടിരിക്കുന്ന ഒരു കുറ്റത്തിന് കുറ്റസ്ഥാപനം ചെയ്യപ്പെടുകയോ; അല്ലെങ്കിൽ
(c) ഔദ്യോഗിക്കാലയളവിൽ, അദ്ദേഹത്തിന്റെ ഔദ്യോഗിക കർത്തവ്യങ്ങൾക്കു പുറമെ ശമ്പളം പറ്റുന്ന ഏതെങ്കിലും ജോലിയിൽ ഏർപ്പെടുകയോ; അല്ലെങ്കിൽ
(d) രാഷ്ട്രപതിയുടെ അഭിപ്രായത്തിൽ, മനസ്സിന്റെയോ ശരീരത്തിന്റെയോ വൈകല്യം മൂലം ഔദ്യോഗിക സ്ഥാനത്ത് യോഗ്യനല്ലാതായിത്തീരുകയോ; അല്ലെങ്കിൽ
(e) ചീഫ് ഇൻഫർമേഷൻ കമ്മീഷണർ അല്ലെങ്കിൽ ഇൻഫർമേഷൻ കമ്മീഷണർ എന്നീ നിലയിലുള്ള പ്രവർത്തനങ്ങൾക്ക് ദോഷകരമായി ബാധിക്കാൻ സാധ്യതയുള്ള സാമ്പത്തികമോ മറ്റേ തെങ്കിലും താൽപ്പര്യമോ നേടുകയോ ചെയ്താൽ, ചീഫ് ഇൻഫർമേഷൻ കമ്മീഷണറെയോ ഏതെങ്കിലും ഇൻഫർമേഷൻ കമ്മീ ഷണറെയോ ഔദ്യോഗിക സ്ഥാനത്തുനിന്ന് രാഷ്ട്രപതിക്ക് ഉത്തരവുവഴി നീക്കം ചെയ്യാവുന്നതാണ്.

(4) ചീഫ് ഇൻഫർമേഷൻ കമ്മീഷണറോ ഇൻഫർമേഷൻ കമ്മീഷണറോ, ഒരു ഇൻകോർപ്പറേറ്റഡ് കമ്പനിയുടെ മറ്റംഗങ്ങൾക്ക് പൊതുവായുള്ളതോ ഒരു അംഗമെന്ന നിലയ്ക്കുള്ളതോ അല്ലാതെ, ഇന്ത്യാസർക്കാരോ ഇന്ത്യാസർക്കാരിനുവേണ്ടിയോ നടത്തിയ കരാറിലോ ഉടമ്പടിയിലോ ഏതെങ്കിലും വിധത്തിൽ ബന്ധപ്പെട്ടിരിക്കുകയോ താൽപ്പര്യമുണ്ടായിരിക്കുകയോ, അതിൽ നിന്നു കിട്ടുന്ന പ്രതിഫലത്തിലോ ആനുകൂല്യത്തിലോ അതിന്റെ ലാഭത്തിലോ ഏതെങ്കിലും വിധത്തിൽ പങ്കുകൊള്ളുകയോ ചെയ്താൽ, (1)-ാം ഉപവകുപ്പിന്റെ ആവശ്യത്തിന്, നടപടിദോഷം വരുത്തിയ കുറ്റക്കാരനായി അദ്ദേഹത്തെ കരുതാവുന്നതാണ്.

അദ്ധ്യായം IV
സംസ്ഥാന ഇൻഫർമേഷൻ കമ്മീഷൻ

15. സംസ്ഥാന ഇൻഫർമേഷൻ കമ്മീഷന്റെ രൂപീകരണം.-(1) ഈ ആക്ടുപ്രകാരം, നൽകപ്പെട്ടിരിക്കുന്ന അധികാരങ്ങൾ വിനിയോഗിക്കാനും അതിനെ ഏൽപ്പിച്ചിരിക്കുന്ന ചുമതലകൾ നിർവ്വഹിക്കാനും ഓരോ സംസ്ഥാന സർക്കാരും, ഔദ്യോഗികഗസ്റ്റിലെ വിജ്ഞാപനം വഴി......... (സംസ്ഥാനത്തിന്റെ പേർ) ഇൻഫർമേഷൻ കമ്മീഷൻ എന്നറിയപ്പെടുന്ന ഒരു ബോഡി രൂപീകരിക്കേണ്ടതാണ്.

(2) സംസ്ഥാന ഇൻഫർമേഷൻ കമ്മീഷനിൽ-

Book.png This page is Accepted in Panchayath Wiki Project. updated on: 01/ 02/ 2018 by: Arjun

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ

(a) സംസ്ഥാന ചീഫ് ഇൻഫർമേഷൻ കമ്മീഷണറും
(b) ആവശ്യമെന്ന് കരുതുന്ന, പത്തിൽ കവിയാത്ത, സംസ്ഥാന ഇൻഫർമേഷൻ കമ്മീഷണർമാരും ഉൾപ്പെടുന്നു.

(3) സംസ്ഥാന ചീഫ് ഇൻഫർമേഷൻ കമ്മീഷണറെയും സംസ്ഥാന ഇൻഫർമേഷൻ കമ്മീഷണർമാരെയും

(i) കമ്മിറ്റിയുടെ അദ്ധ്യക്ഷനായ മുഖ്യമന്ത്രിയും;
(ii) നിയമസഭയിലെ പ്രതിപക്ഷനേതാവും;
(iii) മുഖ്യമന്ത്രി നാമനിർദ്ദേശം ചെയ്ത ക്യാബിനറ്റ് മന്ത്രിയും, അടങ്ങുന്ന കമ്മിറ്റിയുടെ ശുപാർശയിന്മേൽ ഗവർണർ നിയമിക്കേണ്ടതാണ്.
വിശദീകരണം.- നിയമസഭയിൽ പ്രതിപക്ഷനേതാവായി അംഗീകരിക്കപ്പെട്ട ഒരാളില്ലെങ്കിൽ, നിയമസഭയിൽ സർക്കാരിന്റെ എതിർപക്ഷത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയുടെ നേതാവിനെ പ്രതിപക്ഷനേതാവായി കരുതാവുന്നതാണെന്ന് സംശയങ്ങൾ ഒഴിവാക്കുന്നതിനായി ഇതിനാൽ പ്രഖ്യാപിച്ചുകൊള്ളുന്നു.

(4) സംസ്ഥാന ഇൻഫർമേഷൻ കമ്മീഷന്റെ കാര്യങ്ങളുടെ നടത്തിപ്പും മേൽനോട്ടവും നിയന്ത്രണവും സംസ്ഥാന ചീഫ് ഇൻഫർമേഷൻ കമ്മീഷണറിൽ നിക്ഷിപ്തമാണ്. അദ്ദേഹത്തെ സംസ്ഥാന ഇൻഫർമേഷൻ കമ്മീഷണർമാർ സഹായിക്കേണ്ടതാണ്. ഈ ആക്ടുപ്രകാരം, സംസ്ഥാന ഇൻഫർമേഷൻ കമ്മീഷൻ മറ്റേതെങ്കിലും അതോറിറ്റിയുടെ നിർദ്ദേശങ്ങൾക്കു വിധേയമാകാതെ, സ്വയംഭരണസ്വഭാവത്തോടെ, എല്ലാ അധികാരങ്ങളും വിനിയോഗിക്കേണ്ടതും പ്രവൃത്തികളും കാര്യങ്ങളും നിർവ്വഹിക്കേണ്ടതും ചെയ്യേണ്ടതുമാണ്.

(5) സംസ്ഥാന ചീഫ് ഇൻഫർമേഷൻ കമ്മീഷണറും സംസ്ഥാന ഇൻഫർമേഷൻ കമ്മീഷണർമാരും, പൊതു ജീവിതത്തിൽ ഔന്നത്യം പുലർത്തുന്നവരും, നിയമത്തിലോ ശാസ്ത്രസാങ്കേതികവിദ്യയിലോ സാമൂഹ്യസേവനത്തിലോ മാനേജ്മെന്റിലോ പത്രപ്രവർത്തനത്തിലോ ബഹുജന മാധ്യമങ്ങളിലോ ഭരണകാര്യനിർവ്വഹണങ്ങളിലോ വിപുലവിജ്ഞാനവും അനുഭവസമ്പത്തുമുള്ളവരും ആയിരിക്കണം.

(6) സംസ്ഥാന ചീഫ് ഇൻഫർമേഷൻ കമ്മീഷണർ അല്ലെങ്കിൽ സംസ്ഥാന ഇൻഫർമേഷൻ കമ്മീഷണർ, പാർലമെന്റംഗമോ, അതതു സംഗതിപോലെ, ഏതെങ്കിലും സംസ്ഥാനത്തെയോ കേന്ദ്ര ഭരണ പ്രദേശത്തെയോ നിയമസഭാംഗമോ ആയിരിക്കാനോ, ആദായകരമായ മറ്റെന്തെങ്കിലും പദവി വഹിക്കാനോ, ഏതെങ്കിലും രാഷ്ട്രടീകക്ഷിയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കാനോ, എന്തെങ്കിലും ബിസിനസ്സ് നടത്താനോ, എന്തെങ്കിലും പ്രൊഫഷനിൽ പ്രവർത്തിക്കാനോ പാടില്ലാത്തതാണ്.

(7) സംസ്ഥാന ഇൻഫർമേഷൻ കമ്മീഷന്റെ ആസ്ഥാനം, ഔദ്യോഗിക ഗസറ്റിലെ വിജ്ഞാപനം വഴി സംസ്ഥാനസർക്കാർ പറയുന്ന സംസ്ഥാനത്തെ പ്രദേശത്ത് ആയിരിക്കുന്നതും, സംസ്ഥാന സർക്കാരിന്റെ മുൻകൂട്ടിയുള്ള അനുമതിയോടെ സംസ്ഥാന ഇൻഫർമേഷൻ കമ്മീഷന് സംസ്ഥാനത്തെ മറ്റു സ്ഥലങ്ങളിൽ ഓഫീസുകൾ സ്ഥാപിക്കാവുന്നതുമാണ്.

16. ഔദ്യോഗിക കാലാവധിയും സേവനവ്യവസ്ഥകളും.-(1) ഔദ്യോഗിക സ്ഥാനത്ത് പ്രവേശിക്കുന്ന തീയതിതൊട്ട് അഞ്ചുവർഷം സംസ്ഥാന ചീഫ് ഇൻഫർമേഷൻ കമ്മീഷണർക്ക് സ്ഥാനം വഹിക്കാവുന്നതാണ്. അദ്ദേഹം പുനർനിയമനത്തിന് അർഹനായിരിക്കുന്നതല്ല.

എന്നാൽ, സംസ്ഥാന ചീഫ് ഇൻഫർമേഷൻ കമ്മീഷണർ അറുപത്തഞ്ചു വയസ്സുകഴിഞ്ഞാൽ ഔദ്യോഗികസ്ഥാനം വഹിക്കാൻ പാടില്ലാത്തതാണ്.

(2) ഔദ്യോഗികസ്ഥാനത്ത് പ്രവേശിക്കുന്ന തീയതിതൊട്ട് അഞ്ചുവർഷക്കാലയളവിലേക്കോ അറുപത്തഞ്ചു വയസ്സാകുന്നതുവരെയോ, ഏതാണോ ആദ്യം അതുവരെ എല്ലാ സംസ്ഥാന ഇൻഫർമേഷൻ കമ്മീഷണർമാർക്കും ഔദ്യോഗികസ്ഥാനത്തിരിക്കാവുന്നതാണ്. സംസ്ഥാന ഇൻഫർമേഷൻ കമ്മീഷണർ എന്ന നിലയ്ക്ക് പുനർനിയമനത്തിന് അർഹതയുണ്ടായിരിക്കുന്നതല്ല

Book.png This page is Accepted in Panchayath Wiki Project. updated on: 01/ 02/ 2018 by: Arjun

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ എന്നാൽ, ഈ ഉപവകുപ്പ് പ്രകാരം ഔദ്യോഗികസ്ഥാനത്തുനിന്ന് ഒഴിയുമ്പോൾ എല്ലാ സംസ്ഥാന ഇൻഫർമേഷൻകമ്മീഷണർമാരും, 15-ാം വകുപ്പിലെ 3-ാം ഉപവകുപ്പിൽ പരാമർശിച്ചിരിക്കുന്ന രീതിയിൽ സംസ്ഥാന ചീഫ് ഇൻഫർമേഷൻ കമ്മീഷണറായി നിയമിക്കപ്പെടാൻ അർഹനാണ്.

എന്നുമാത്രമല്ല, സംസ്ഥാന ഇൻഫർമേഷൻ കമ്മീഷണറെ സംസ്ഥാന ചീഫ് ഇൻഫർമേഷൻ കമ്മീഷണറായി നിയമിക്കുമ്പോൾ, സംസ്ഥാന ഇൻഫർമേഷൻ കമ്മീഷണർ എന്ന നിലയ്ക്കും സംസ്ഥാന ചീഫ് ഇൻഫർമേഷൻ കമ്മീഷണർ എന്ന നിലയ്ക്കും അദ്ദേഹത്തിന്റെ ആകെയുള്ള ഔദ്യോഗിക കാലാവധി അഞ്ചുവർഷത്തിൽ കവിയാൻ പാടില്ലാത്തതാണ്.

(3) സംസ്ഥാന ചീഫ് ഇൻഫർമേഷൻ കമ്മീഷണറോ സംസ്ഥാന ഇൻഫർമേഷൻ കമ്മീഷണറോ ഔദ്യോഗിക പദവിയിൽ പ്രവേശിക്കുന്നതിനുമുമ്പ്, ഗവർണറുടെയോ അതിനുവേണ്ടി അദ്ദേഹം നിയോഗിക്കുന്ന മറ്റൊരാളുടെയോ മുമ്പാകെ, ഒന്നാമത്തെ പട്ടികയിൽ പ്രതിപാദിച്ചിരിക്കുന്ന ഫോറത്തിനനുസൃതമായി ശപഥമോ പ്രതിജ്ഞയോ ചെയ്യേണ്ടതാണ്.

(4) സംസ്ഥാന ചീഫ് ഇൻഫർമേഷൻ കമ്മീഷണർക്കോ സംസ്ഥാന ഇൻഫർമേഷൻ കമ്മീഷണർക്കോ ഏതുസമയത്തും, തന്റെ കൈപ്പടയിൽ രേഖാമൂലം രാജി നൽകി ഗവർണ്ണർക്ക് ഔദ്യോഗിക സ്ഥാനത്തുനിന്ന് ഒഴിയാവുന്നതാണ്.

എന്നാൽ, 17-ാം വകുപ്പിൽ പറയുന്ന രീതിയിൽ സംസ്ഥാന ചീഫ് ഇൻഫർമേഷൻ കമ്മീഷണറെയോ സംസ്ഥാന ഇൻഫർമേഷൻ കമ്മീഷണറെയോ നീക്കം ചെയ്യാവുന്നതാണ്.

(5) നൽകേണ്ട ശമ്പളവും അലവൻസുകളും മറ്റു സേവന വ്യവസ്ഥകളും

(a) സംസ്ഥാന ചീഫ് ഇൻഫർമേഷൻ കമ്മീഷണർക്ക് ഇലക്ഷൻ കമ്മീഷണറുടേതു പോലെയും;
(b) സംസ്ഥാന ഇൻഫർമേഷൻ കമ്മീഷണർക്ക് സംസ്ഥാന സർക്കാരിന്റെ ചീഫ് സെക്രട്ടറിയുടേതുപോലെയും;

ആയിരിക്കും:

എന്നാൽ, സംസ്ഥാന ചീഫ് ഇൻഫർമേഷൻ കമ്മീഷണറോ സംസ്ഥാന ഇൻഫർമേഷൻ കമ്മീഷണറോ നിയമിക്കപ്പെടുന്ന സമയത്ത് ഇന്ത്യാസർക്കാരിലെയോ സംസ്ഥാനസർക്കാരിലെയോ മുൻകാലസേവനത്തെ സംബന്ധിച്ചുള്ള പെൻഷൻ (അവശതയ്ക്കക്കോ പരിക്കിനോ ഉള്ള പെൻഷൻ അല്ലാ ത്തത്) സ്വീകരിക്കുന്നുണ്ടെങ്കിൽ, സംസ്ഥാന ചീഫ് ഇൻഫർമേഷൻ കമ്മീഷണറോ സംസ്ഥാന ഇൻഫർമേഷൻ കമ്മീഷണറോ എന്ന നിലയ്ക്കുള്ള അദ്ദേഹത്തിന്റെ ശമ്പളത്തിൽ നിന്ന് കമ്മ്യൂട്ട് ചെയ്ത പെൻഷന്റെ ഭാഗവും, റിട്ടയർമെന്റ് ഗ്രാറ്റുവിറ്റിക്ക് തുല്യമായ പെൻഷൻ ഒഴികെയുള്ള മറ്റു തരം റിട്ടയർമെന്റ് ആനുകൂല്യങ്ങൾക്ക് തുല്യമായ പെൻഷനും ഉൾപ്പെടെയുള്ള പെൻഷൻതുക കുറയ്ക്കേണ്ടതാണ്.

എന്നുമാത്രമല്ല, സംസ്ഥാന ചീഫ് ഇൻഫർമേഷൻ കമ്മീഷണറോ സംസ്ഥാന ഇൻഫർമേഷൻ കമ്മീഷണറോ, നിയമിക്കപ്പെടുന്ന സമയത്ത്, കേന്ദ്രനിയമത്താലോ സംസ്ഥാനനിയമത്താലോ അവയ്ക്കു കീഴിലോ സ്ഥാപിച്ച ഒരു കോർപ്പറേഷനിലോ, കേന്ദ്ര സർക്കാരിന്റെയോ സംസ്ഥാന സർക്കാരിന്റെയോ ഉടമസ്ഥതയിലുള്ളതോ നിയന്ത്രണത്തിലുള്ളതോ ആയ ഒരു സർക്കാർ കമ്പനിയിലോ ചെയ്ത മുൻകാലസേവനത്തിനുള്ള റിട്ടയർമെന്റ് ആനുകൂല്യങ്ങൾ സ്വീകരിക്കുന്നുണ്ടെങ്കിൽ, സംസ്ഥാന ചീഫ് ഇൻഫർമേഷൻ കമ്മീഷണറോ സംസ്ഥാന ഇൻഫർമേഷൻ കമ്മീഷണറോ എന്ന നിലയിലെ സേവനത്തിനുള്ള അദ്ദേഹത്തിന്റെ ശമ്പളത്തിൽ നിന്ന് റിട്ടയർമെന്റ് ആനുകൂല്യങ്ങൾക്ക് തുല്യമായ പെൻഷൻ തുക കുറയ്ക്കക്കേണ്ടതാണ്.

എന്നുതന്നെയുമല്ല, സംസ്ഥാന ചീഫ് ഇൻഫർമേഷൻ കമ്മീഷണറുടെയും സംസ്ഥാന ഇൻഫർമേഷൻ കമ്മീഷണർമാരുടെയും നിയമനത്തിനുശേഷം, അവരുടെ ശമ്പളം, അലവൻസു കൾ, മറ്റു സേവന വ്യവസ്ഥകൾ എന്നിവ അവർക്ക് ദോഷകരമാകുംവിധം മാറ്റാനാവില്ല.

(6) ഈ ആക്ടുപ്രകാരമുള്ള സംസ്ഥാന ചീഫ് ഇൻഫർമേഷൻ കമ്മീഷണറുടെയോ സംസ്ഥാന ഇൻഫർമേഷൻ കമ്മീഷണർമാരുടെയോ ചുമതലകൾ കാര്യക്ഷമമായി നടത്തുന്നതിന് ആവശ്യമായ ഉദ്യോഗസ്ഥരെയും തൊഴിലാളികളെയും കേന്ദ്രസർക്കാർ അവർക്ക് നല്കേണ്ടതാണ്.

Book.png This page is Accepted in Panchayath Wiki Project. updated on: 01/ 02/ 2018 by: Arjun

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ ഈ ആക്ടിന്റെ ആവശ്യത്തിന് നിയമിച്ചിരിക്കുന്ന ഉദ്യോഗസ്ഥരുടെയും മറ്റു തൊഴിലാളികളുടെയും സേവനവ്യവസ്ഥകളും നൽകേണ്ട ശമ്പളവും അലവൻസുകളും നിർണ്ണയിക്കപ്പെടുന്നതുപോലെയായിരിക്കും.

17. സംസ്ഥാന ചീഫ് ഇൻഫർമേഷൻ കമ്മീഷണറെയോ സംസ്ഥാന ഇൻഫർമേഷൻ കമ്മിഷണറെയോ നീക്കം ചെയ്യൽ. (1) (3)-ാം ഉപവകുപ്പിലെ വ്യവസ്ഥകൾക്കു വിധേയമായി, ഗവർണ്ണർ നടത്തിയ ഒരു റഫറൻസിന്മേൽ സുപ്രീം കോടതി അന്വേഷണം നടത്തി, അതതു സംഗതിപോലെ, സംസ്ഥാന ചീഫ് ഇൻഫർമേഷൻ കമ്മീഷണറെയോ ഏതെങ്കിലും സംസ്ഥാന ഇൻഫർമേഷൻ കമ്മീഷണറെയോ തെളിയിക്കപ്പെട്ട നടപടിദോഷത്തിന്റെയോ പ്രാപ്തിയില്ലായ്മയുടെയോ കാരണത്തിന്മേൽ നീക്കം ചെയ്യാവുന്നതാണെന്ന് റിപ്പോർട്ട് നൽകിയാൽ, ഗവർണ്ണറുടെ ഉത്തരവിലൂടെ സംസ്ഥാന ചീഫ് ഇൻഫർമേഷൻ കമ്മീഷണറെയോ, ഏതെങ്കിലും സംസ്ഥാന ഇൻഫർമേഷൻ കമ്മീഷണറെയോ ഔദ്യോഗിക സ്ഥാനത്തുനിന്ന് നീക്കം ചെയ്യാവുന്നതാണ്.

(2) (1)-ാം ഉപവകുപ്പു പ്രകാരം സുപ്രീംകോടതിയിൽ റഫറൻസ് നടത്തിയിരിക്കുന്നത് ഏത് സംസ്ഥാന ചീഫ് ഇൻഫർമേഷൻ കമ്മീഷണർക്കോ സംസ്ഥാന ഇൻഫർമേഷൻ കമ്മീഷണർക്കോ എതിരെയാണോ അദ്ദേഹത്തെ, അത്തരം റഫറൻസിന്മേൽ സുപ്രീംകോടതിയുടെ റിപ്പോർട്ട് കൈപ്പറ്റി ഗവർണ്ണർ ഉത്തരവുകൾ പാസ്സാക്കുന്നതുവരെ ഗവർണ്ണർക്ക് ഔദ്യോഗിക സ്ഥാനത്തുനിന്ന് സസ്പെൻഡ് ചെയ്യാവുന്നതും ആവശ്യമെന്ന് കരുതുന്നെങ്കിൽ, അന്വേഷണസമയത്ത് ഔദ്യോഗിക കാര്യങ്ങളിൽ നിന്ന് വിലക്കാവുന്നതുമാണ്.

(3) (1)-ാം വകുപ്പിൽ എന്തുതന്നെ അടങ്ങിയിരുന്നാലും, അതതു സംഗതിപോലെ, സംസ്ഥാന ചീഫ് ഇൻഫർമേഷൻ കമ്മീഷണറെയോ സംസ്ഥാന ഇൻഫർമേഷൻ കമ്മീഷണറെയോ-

(a) നിർധനനായി നിർണ്ണയിക്കപ്പെടുകയോ, അല്ലെങ്കിൽ
(b) ഗവർണ്ണറുടെ അഭിപ്രായത്തിൽ, സദാചാരലംഘനം ഉൾപ്പെട്ടിരിക്കുന്ന ഒരു കുറ്റത്തിന് കുറ്റസ്ഥാപനം ചെയ്യപ്പെടുകയോ, അല്ലെങ്കിൽ
(c) ഔദ്യോഗിക കാലയളവിൽ, അദ്ദേഹത്തിന്റെ ഔദ്യോഗിക കർത്തവ്യങ്ങൾക്കു പുറമെ ശമ്പളം പറ്റുന്ന മറ്റേതെങ്കിലും ജോലിയിൽ ഏർപ്പെടുകയോ അല്ലെങ്കിൽ
(d) ഗവർണ്ണറുടെ അഭിപ്രായത്തിൽ മനസ്സിന്റെയോ ശരീരത്തിന്റെയോ വൈകല്യം മൂലം ഔദ്യോഗികസ്ഥാനത്ത് യോഗ്യനല്ലാത്തതായിത്തീരുകയോ, അല്ലെങ്കിൽ
(e) സംസ്ഥാന ചീഫ് ഇൻഫർമേഷൻ കമ്മീഷണറോ സംസ്ഥാന ഇൻഫർമേഷൻ കമ്മീഷണറോ എന്ന നിലയിലുള്ള കർത്തവ്യങ്ങൾക്ക് ദോഷകരമായി ബാധിക്കാൻ സാധ്യതയുള്ള സാമ്പത്തികമോ മറ്റേതെങ്കിലും താൽപ്പര്യമോ നേടുകയോ,

ചെയ്ത സംസ്ഥാന ചീഫ് ഇൻഫർമേഷൻ കമ്മീഷണറെയോ ഏതെങ്കിലും സംസ്ഥാന ഇൻഫർമേഷൻ കമ്മീഷണറെയോ ഔദ്യോഗിക സ്ഥാനത്തുനിന്ന് ഗവർണ്ണർക്ക് ഉത്തരവുവഴി നീക്കം ചെയ്യാവുന്നതാണ്.

(4) സംസ്ഥാന ചീഫ് ഇൻഫർമേഷൻ കമ്മീഷണറോ സംസ്ഥാന ഇൻഫർമേഷൻ കമ്മീഷണറോ, ഒരു ഇൻകോർപ്പറേറ്റഡ് കമ്പനിയുടെ മറ്റംഗങ്ങൾക്ക് പൊതുവായുള്ളതോ ഒരു അംഗമെന്ന നിലയ്ക്കുള്ളതോ അല്ലാതെ, സംസ്ഥാന സർക്കാരോ സംസ്ഥാന സർക്കാരിനുവേണ്ടിയോ നടത്തിയ കരാറിലോ ഉടമ്പടിയിലോ ഏതെങ്കിലും വിധത്തിൽ ബന്ധപ്പെട്ടിരിക്കുകയോ താൽപ്പര്യമുണ്ടായിരിക്കുകയോ, അതിൽ നിന്നു കിട്ടുന്ന പ്രതിഫലത്തിലോ ആനുകൂല്യത്തിലോ അതിന്റെ ലാഭത്തിലോ ഏതെങ്കിലും വിധത്തിൽ പങ്കുകൊള്ളുകയോ ചെയ്താൽ, (1)-ാം ഉപവകുപ്പിന്റെ ആവശ്യത്തിന്, നടപടിദോഷം വരുത്തിയ കുറ്റക്കാരനായി അദ്ദേഹത്തെ കരുതാവുന്നതാണ്.

അദ്ധ്യായം V
ഇൻഫർമേഷൻ കമ്മീഷനുകളുടെ അധികാരങ്ങളും ചുമതലകളും, അപ്പീലും ശിക്ഷകളും

18. കമ്മീഷന്റെ അധികാരങ്ങളും ചുമതലകളും.-(1) ഈ ആക്ടിലെ വ്യവസ്ഥകൾക്കു വിധേയമായി.-

Book.png This page is Accepted in Panchayath Wiki Project. updated on: 01/ 02/ 2018 by: Arjun

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ

(a) ഈ ആക്ടുപ്രകാരം കേന്ദ്ര പബ്ലിക്സ് ഇൻഫർമേഷൻ ഓഫീസറെയോ സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസറെയോ നിയമിക്കാതിരുന്നതുമൂലമോ, അതതു സംഗതിപോലെ, കേന്ദ്ര അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസറോ സംസ്ഥാന അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസറോ, കേന്ദ്ര പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്കോ സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്കോ 19-ാം വകുപ്പിലെ (1)-ാം ഉപവകുപ്പിൽ പരാമർശിക്കുന്ന സീനിയർ ഉദ്യോഗസ്ഥനോ കേന്ദ്ര ഇൻഫർമേഷൻ കമ്മീഷനോ സംസ്ഥാന ഇൻഫർമേഷൻ കമ്മീഷനോ അയച്ചു കൊടുക്കേണ്ട ഈ ആക്ടുപ്രകാരമുള്ള അയാളുടെയോ അവളുടെയോ വിവരത്തിനായുള്ള അപേക്ഷയോ അപ്പീലോ കൈപ്പറ്റാൻ കൂട്ടാക്കാതിരുന്നതുകൊണ്ടോ, അതതു സംഗതിപോലെ, കേന്ദ്ര പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്കോ സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്കോ ഒരു അപേക്ഷ സമർപ്പിക്കാൻ കഴിയാതെ വന്ന ആളിൽ നിന്നുള്ളതും;
(b) ഈ ആകടുപ്രകാരം അപേക്ഷിച്ച ഏതെങ്കിലും വിവരത്തിന്റെ ലഭ്യത നിഷേധിക്കപ്പെട്ട ആളിൽ നിന്നുള്ളതും;
(c) ഈ ആക്ടുപ്രകാരം പറഞ്ഞിരിക്കുന്ന സമയപരിധിക്കുള്ളിൽ വിവരത്തിനോ വിവര ലഭ്യതയ്ക്കക്കോ വേണ്ടിയുള്ള ഒരു അപേക്ഷയ്ക്ക് മറുപടി ലഭിച്ചിട്ടില്ലാത്ത ആളിൽ നിന്നുള്ളതും;
(d) അയാളോ അവളോ അന്യായമെന്നു കരുതുന്ന ഫീസ് അടയ്ക്കാൻ നിർബന്ധിക്കപ്പെട്ട ആളിൽ നിന്നുള്ളതും;
(e) അപൂർണ്ണമോ തെറ്റിദ്ധരിപ്പിക്കുന്നതോ വ്യാജമോ ആയ വിവരമാണ് അയാൾക്ക് അല്ലെങ്കിൽ അവൾക്ക് ഈ ആക്ടുപ്രകാരം ലഭിച്ചിട്ടുള്ളതെന്ന് കരുതുന്ന ആളിൽ നിന്നുള്ളതും;
(f) ഈ ആക്ടുപ്രകാരം രേഖകൾക്കായ്ക്ക് അപേക്ഷിക്കുന്നതിനോടോ അവ ലഭ്യമാക്കുന്നതിനോടോ ബന്ധപ്പെട്ട മറ്റെന്തെങ്കിലും കാര്യത്തെ സംബന്ധിച്ചുള്ളതും,

ആയ ഒരു പരാതി സ്വീകരിക്കേണ്ടതും അന്വേഷിക്കേണ്ടതും, അതതു സംഗതിപോലെ, കേന്ദ്ര ഇൻഫർമേഷൻ കമ്മീഷന്റെയോ സംസ്ഥാന ഇൻഫർമേഷൻ കമ്മീഷന്റെയോ ചുമതലയാണ്.

(2) അതതു സംഗതിപോലെ, കേന്ദ്ര ഇൻഫർമേഷൻ കമ്മീഷനോ സംസ്ഥാന ഇൻഫർമേഷൻ കമ്മീഷനോ കാര്യം അന്വേഷിക്കുന്നതിന് ന്യായമായ കാരണങ്ങളുണ്ടെന്ന് ബോധ്യം വന്നാൽ, അതിന് അതുസംബന്ധിച്ച് ഒരു അന്വേഷണത്തിന് തുടക്കമിടാവുന്നതാണ്.

(3) ഈ വകുപ്പുപ്രകാരം ഏതെങ്കിലും കാര്യത്തിൽ അന്വേഷണം നടത്തുമ്പോൾ, അതതു സംഗതിപോലെ, കേന്ദ്ര ഇൻഫർമേഷൻ കമ്മീഷനോ സംസ്ഥാന ഇൻഫർമേഷൻ കമ്മീഷനോ, സിവിൽ നടപടി നിയമസംഹിത. 1908 (1908-ലെ5) പ്രകാരമുള്ള ഒരു അന്യായം വിചാരണ ചെയ്യു മ്പോൾ ഒരു സിവിൽ കോടതിയിൽ നിക്ഷിപ്തമായിരിക്കുന്ന അതേ അധികാരങ്ങൾ താഴെപ്പറയുന്ന കാര്യങ്ങളെ സംബന്ധിച്ച് ഉണ്ടാകണം; അതായത്:-

(a) ആളുകളെ സമൻ ചെയ്യുന്നതിനും ഹാജരാക്കുന്നതിനും ശപഥത്തിന്മേൽ വാക്കാലോ രേഖാമൂലമോ തെളിവ് നൽകാൻ അവരെ നിർബന്ധിക്കുന്നതിനും പ്രമാണങ്ങളും സാധനങ്ങളും ഹാജരാക്കുന്നതിനും;
(b) പ്രമാണങ്ങളുടെ കണ്ടെത്തലും പരിശോധനയും ആവശ്യപ്പെടുന്നതിനും; (c) സത്യവാങ്മൂലത്തിന്മേൽ തെളിവ് സ്വീകരിക്കുന്നതിനും;
(d) ഏതെങ്കിലും കോടതിയിൽ നിന്നോ ഓഫീസിൽ നിന്നോ പബ്ലിക് രേഖയോ അതിന്റെ പകർപ്പുകളോ ആവശ്യപ്പെടുന്നതിനും;
(e) സാക്ഷികളെ വിസ്തരിക്കാനോ പ്രമാണങ്ങൾ പരിശോധിക്കാനോ സമൻസ് പുറപ്പെടുവിക്കുന്നതിനും;
(f) നിർണ്ണയിക്കപ്പെട്ടിരിക്കുന്ന മറ്റെന്തെങ്കിലും കാര്യത്തിനും.

(4) അതതു സംഗതിപോലെ, പാർലമെന്റിന്റെയോ സംസ്ഥാനനിയമസഭയുടെയോ മറ്റേതെങ്കിലും ആക്ടിൽ എന്തെങ്കിലും വിരുദ്ധമായുണ്ടെങ്കിലും, ഈ ആക്ടുപ്രകാരമുള്ള ഏതെങ്കിലും പരാതിയുടെ അന്വേഷണത്തിനിടയ്ക്ക്, അതതു സംഗതിപോലെ, കേന്ദ്ര ഇൻഫർമേഷൻ കമ്മീഷനോ

Book.png This page is Accepted in Panchayath Wiki Project. updated on: 01/ 02/ 2018 by: Arjun

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ സംസ്ഥാന ഇൻഫർമേഷൻ കമ്മീഷനോ, പബ്ലിക് അതോറിറ്റിയുടെ നിയന്ത്രണത്തിൻകീഴിലുള്ള, ഈ ആക്ട് ബാധകമാകുന്ന ഏതെങ്കിലും രേഖ പരിശോധിക്കാവുന്നതും ഏതൊരു കാരണത്തിന്മേലും അത്തരം രേഖ തടഞ്ഞുവയ്ക്കാൻ പാടില്ലാത്തതുമാണ്.

19. അപ്പീൽ- (1) 7-ാം വകുപ്പിലെ (3)-ാം ഉപവകുപ്പിലെ (a) ഖണ്ഡത്തിലോ (1)-ാം ഉപ വകുപ്പിലോ പറഞ്ഞിരിക്കുന്ന സമയത്തിനുള്ളിൽ ഒരു തീരുമാനം കിട്ടാതിരിക്കുന്നതോ, അതതു സംഗതിപോലെ, കേന്ദ്ര പബ്ലിക് ഇൻഫർമേഷൻ ഓഫീസറുടെയോ സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസറുടെയോ തീരുമാനത്തിൽ പരാതിയുള്ള ആളോ അത്തരം കാലാവധി തീർന്ന അന്നു തൊട്ടോ അത്തരം തീരുമാനം കൈപ്പറ്റിയ അന്നു തൊട്ടോ മുപ്പതു ദിവസത്തിനുള്ളിൽ, അതതു സംഗതിപോലെ, കേന്ദ്ര പബ്ലിക് ഇൻഫർമേഷൻ ഓഫീസറേക്കാളോ സംസ്ഥാന പബ്ലിക ഇൻഫർമേഷൻ ഓഫീസറെക്കാളോ സീനിയർ റാങ്കിലുള്ള ഉദ്യോഗസ്ഥന് അപ്പീൽ നൽകേണ്ടതാണ്.

എന്നാൽ, അപ്പീൽവാദി സമയത്തിനുള്ളിൽ അപ്പീൽ ഫയൽ ചെയ്യാതിരുന്നത് മതിയായ കാരണം കൊണ്ടാണെന്ന് ബോധ്യമായാൽ, 30 ദിവസക്കാലയളവ് തീർന്നതിനുശേഷവും അത്തരം ഉദ്യോഗസ്ഥന് അപ്പീൽ സ്വീകരിക്കാവുന്നതാണ്.

(2) അതതു സംഗതിപോലെ, കേന്ദ്ര പബ്ലിക് ഇൻഫർമേഷൻ ഓഫീസറോ സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസറോ നൽകിയ ഉത്തരവിനെതിരെ 11-ാം വകുപ്പു പ്രകാരം, മൂന്നാം കക്ഷിയെ സംബന്ധിക്കുന്ന വിവരം വെളിപ്പെടുത്തുന്നതിന് ബന്ധപ്പെട്ട മൂന്നാം കക്ഷിക്ക് ഉത്തരവിന്റെ തീയതി മുതൽ മുപ്പതുദിവസത്തിനുള്ളിൽ അപ്പീൽ നൽകാവുന്നതാണ്.

(3) (1)-ാം ഉപവകുപ്പു പ്രകാരം ഒരു തീരുമാനത്തിനെതിരെയുള്ള രണ്ടാമത്തെ അപ്പീൽ, തീരുമാനമെടുത്തതോ സ്വീകരിച്ചതോ ആയ തീയതി മുതൽ തൊണ്ണൂറു ദിവസത്തിനുള്ളിൽ കേന്ദ്ര ഇൻഫർമേഷൻ കമ്മീഷനോ സംസ്ഥാന ഇൻഫർമേഷൻ കമ്മീഷനോ നൽകാവുന്നതാണ്.

എന്നാൽ, അപ്പീൽവാദി യഥാസമയം അപ്പീൽ ഫയൽ ചെയ്യാതിരുന്നതിന് മതിയായ കാരണമുണ്ടെന്ന് ബോദ്ധ്യപ്പെട്ടാൽ, അതതു സംഗതിപോലെ, തൊണ്ണൂറുദിവസക്കാലയളവ് തീർന്നതിനു ശേഷവും, അതതു സംഗതിപോലെ, കേന്ദ്ര ഇൻഫർമേഷൻ കമ്മീഷനോ സംസ്ഥാന ഇൻഫർമേഷൻ കമ്മീഷനോ അപ്പീൽ സ്വീകരിക്കാവുന്നതാണ്.

(4) മൂന്നാം കക്ഷി വിവരം സംബന്ധിച്ച്, അതതു സംഗതിപോലെ, കേന്ദ്ര പബ്ലിക് ഇൻഫർമേഷൻ ഓഫീസറുടെയോ സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസറുടെയോ തീരുമാനത്തിനെതിരെ ഒരു അപ്പീൽ നൽകപ്പെടുമ്പോൾ, അതതു സംഗതിപോലെ, കേന്ദ്ര ഇൻഫർമേഷൻ കമ്മീഷനോ സംസ്ഥാന ഇൻഫർമേഷൻ കമ്മീഷനോ ആ മൂന്നാം കക്ഷിക്ക് പറയാനുള്ളതു പറയാൻ ന്യായമായ അവസരം നൽകേണ്ടതാണ്.

(5) ഏതെങ്കിലും അപ്പീൽ നടപടികളിൽ, അപേക്ഷ നിഷേധിച്ചത് നീതിപൂർവ്വകമാണെന്ന് തെളിയിക്കാനുള്ള ബാദ്ധ്യത, അപേക്ഷ നിരസിച്ചതായ, അതതു സംഗതിപോലെ, കേന്ദ്ര പബ്ലിക് ഇൻഫർമേഷൻ ഓഫീസറുടെ മേലോ സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസറുടെ മേലോ ആയിരിക്കും.

(6) (1)-ാം ഉപവകുപ്പോ (2)-ാം ഉപവകുപ്പോ പ്രകാരമുള്ള അപ്പീൽ, അതതു സംഗതിപോലെ, അപ്പീൽ കൈപ്പറ്റി മുപ്പതു ദിവസത്തിനുള്ളിലോ, അത് ഫയൽ ചെയ്ത തീയതിതൊട്ട് ആകെ നാല്പത്തഞ്ചുദിവസത്തിൽ കവിയാത്ത നീട്ടിയ കാലാവധിക്കുള്ളിലോ കാരണങ്ങൾ രേഖപ്പെടുത്തിക്കൊണ്ട് തീർപ്പാക്കേണ്ടതാണ്.

(7) അതതു സംഗതിപോലെ, കേന്ദ്ര ഇൻഫർമേഷൻ കമ്മീഷന്റെയോ സംസ്ഥാന ഇൻഫർമേഷൻ കമ്മീഷന്റെയോ തീരുമാനം ബാധകമായിരിക്കും.

(8) അതിന്റെ തീരുമാനത്തിൽ, അതതു സംഗതിപോലെ, കേന്ദ്ര ഇൻഫർമേഷൻ കമ്മീഷനോ സംസ്ഥാന ഇൻഫർമേഷൻ കമ്മീഷനോ

(a) ഈ ആക്ടിന്റെ വ്യവസ്ഥകൾ പാലിക്കുന്നത് ഉറപ്പാക്കാൻ.-
(i) അപേക്ഷിച്ചിട്ടുണ്ടെങ്കിൽ, പ്രത്യേക രീതിയിൽ വിവരം ലഭ്യമാക്കുന്നത്;
Book.png This page is Accepted in Panchayath Wiki Project. updated on: 01/ 02/ 2018 by: Arjun

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ

(ii) അതതു സംഗതിപോലെ, കേന്ദ്ര പബ്ലിക് ഇൻഫർമേഷൻ ഓഫീസറെയോ സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസറെയോ നിയമിക്കുന്നത്.
(iii) ചില വിവരങ്ങളോ തരംതിരിച്ച വിവരങ്ങളോ പ്രസിദ്ധീകരിക്കുന്നത്;
(iv) രേഖകളുടെ പരിപാലനം, കൈകാര്യം, നശീകരണം എന്നിവയോടു ബന്ധപ്പെട്ട കാര്യങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നത്.
(v) വിവരാവകാശത്തെക്കുറിച്ച് അതിന്റെ ഉദ്യോഗസ്ഥന്മാർക്ക് കൂടുതൽ പരിശീലനം നൽകുന്നത്.
(vi) 4-ാം വകുപ്പിലെ (1)-ാം ഉപവകുപ്പിലെ (b) ഖണ്ഡപ്രകാരം ഒരു വാർഷിക റിപ്പോർട്ട നൽകുന്നത്,

ഉൾപ്പെടെ ആവശ്യമായിരിക്കുന്ന നടപടികൾ കൈക്കൊള്ളുന്നതിന് പബ്ലിക് അതോറിറ്റിയോട് ആവശ്യപ്പെടാനും;

(b) പരാതിക്കാരന് വന്നുപെട്ട നഷ്ടമോ കോട്ടമോ പരിഹരിക്കുന്നതിന് പബ്ലിക്ക് അതോറിറ്റിയോട് ആവശ്യപ്പെടാനും;

(c) ഈ ആക്ടുപ്രകാരം വ്യവസ്ഥ ചെയ്തിരിക്കുന്ന ഏതെങ്കിലും ശിക്ഷകൾ ചുമത്താനും;

(d) അപേക്ഷ നിരസിക്കാനും,

അധികാരമുണ്ട്.

(9) അതതു സംഗതിപോലെ, കേന്ദ്ര ഇൻഫർമേഷൻ കമ്മീഷനോ സംസ്ഥാന ഇൻഫർമേ ഷൻ കമ്മീഷനോ അപ്പീലിലുള്ള അവകാശം ഉൾപ്പെടെ, അതിന്റെ തീരുമാനത്തെക്കുറിച്ചുള്ള അറിയിപ്പ് പരാതിക്കാരനും പബ്ലിക് അതോറിറ്റിക്കും നൽകേണ്ടതാണ്.

(10) അതതു സംഗതിപോലെ, കേന്ദ്ര ഇൻഫർമേഷൻ കമ്മീഷനോ സംസ്ഥാന ഇൻഫർമേഷൻ കമ്മീഷനോ നിർണ്ണയിക്കപ്പെട്ടിരിക്കുന്ന നടപടിക്കനുസൃതമായി അപ്പീൽ തീരുമാനിക്കേണ്ടതാണ്.

20. ശിക്ഷകൾ.- (1) അതതു സംഗതിപോലെ, കേന്ദ്ര പബ്ലിക് ഇൻഫർമേഷൻ ഓഫീസറോ സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസറോ ന്യായമായ കാരണമൊന്നും കൂടാതെ, വിവരത്തിനായുള്ള അപേക്ഷ സ്വീകരിക്കാതിരിക്കുകയോ, 7-ാം വകുപ്പിലെ (1)-ാം ഉപവകുപ്പു പ്രകാരം പറഞ്ഞിരിക്കുന്ന സമയത്തിനുള്ളിൽ വിവരം നൽകാതിരിക്കുകയോ, വിവരത്തിനായുള്ള അപേക്ഷ ഉത്തമവിശ്വാസത്തോടെയല്ലാതെ നിരസിക്കുകയോ, ശരിയല്ലാത്തതും അപൂർണ്ണവും തെറ്റിദ്ധരിപ്പിക്കുന്നതുമായ വിവരം അറിഞ്ഞുകൊണ്ട് നൽകുകയോ, അപേക്ഷയുടെ വിഷയമായ വിവരം നശിപ്പിക്കുകയോ, വിവരം നൽകുന്നത് എന്തെങ്കിലും രീതിയിൽ തടസ്സപ്പെടുത്തുകയോ ചെയ്തതെന്ന്, അതതു സംഗതിപോലെ, കേന്ദ്ര ഇൻഫർമേഷൻ കമ്മീഷനോ സംസ്ഥാന ഇൻഫർമേഷൻ കമ്മീഷനോ പരാതിയോ അപ്പീലോ തീരുമാനിക്കുന്ന സമയത്ത് അഭിപ്രായമുള്ളപ്പോൾ, അപേക്ഷ സ്വീകരിക്കുന്നതുവരെയോ വിവരം നൽകുന്നതുവരെയോ ഓരോ ദിവസവും ഇരുന്നൂറ്റമ്പതുരൂപ വച്ച് പിഴ ചുമത്താവുന്നതാണ്. എന്നിരുന്നാലും, അത്തരം പിഴയുടെ ആകെത്തുക ഇരുപത്തയ്യായിരം രൂപയേക്കാൾ കവിയാൻ പാടില്ലാത്തതാണ്.

എന്നാൽ, പിഴ ചുമത്തുന്നതിനുമുമ്പ്, അതതു സംഗതിപോലെ, കേന്ദ്ര പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്കോ സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്കോ പറയാനുള്ളത് പറയാൻ ന്യായമായ അവസരം കൊടുക്കേണ്ടതാണ്.

എന്നുമാത്രമല്ല, താൻ ന്യായമായും കാര്യശേഷിയോടെയും പ്രവർത്തിച്ചുവെന്ന് തെളിയിക്കാനുള്ള ബാദ്ധ്യത, അതതു സംഗതിപോലെ, കേന്ദ്ര പബ്ലിക് ഇൻഫർമേഷൻ ഓഫീസറുടെയോ സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസറുടെയോ മേൽ ആയിരിക്കും.

(2) അതതു സംഗതിപോലെ, കേന്ദ്ര പബ്ലിക് ഇൻഫർമേഷൻ ഓഫീസറോ സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസറോ ന്യായമായ കാരണമൊന്നും കൂടാതെ വിവരത്തിനായുള്ള അപേക്ഷ സ്വീകരിക്കാതിരിക്കുകയോ, 7-ാം വകുപ്പിലെ (1)-ാം ഉപവകുപ്പിൽ പറഞ്ഞിരിക്കുന്ന സമയത്തിനു ള്ളിൽ വിവരം നല്കാതിരിക്കുകയോ, വിവരത്തിനായുള്ള അപേക്ഷ ഉത്തമവിശ്വാസത്തോടെയല്ലാതെ

Book.png This page is Accepted in Panchayath Wiki Project. updated on: 01/ 02/ 2018 by: Arjun

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ നിരസിക്കുകയോ, അറിഞ്ഞുകൊണ്ട്, ശരിയല്ലാത്തതും പുർണ്ണമല്ലാത്തതും തെറ്റിദ്ധരിപ്പിക്കുന്നതുമായ വിവരം നൽകുകയോ, അപേക്ഷയുടെ വിഷയമായ വിവരം നശിപ്പിക്കുകയോ വിവരം നല്കുന്നതിൽ എന്തെങ്കിലും തരത്തിൽ തടസ്സപ്പെടുത്തുകയോ ചെയ്തതെന്ന്, അതതു സംഗതിപോലെ, കേന്ദ്ര ഇൻഫർമേഷൻ കമ്മീഷനോ സംസ്ഥാന ഇൻഫർമേഷൻ കമ്മീഷനോ, പരാതിയോ അപ്പീലോ തീരുമാനിക്കുന്ന സമയത്ത് അഭിപ്രായമുള്ളപ്പോൾ, അതതു സംഗതിപോലെ, കേന്ദ്ര പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്കോ സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്കോ എതിരെ, ബാധകമാകുന്ന സേവനചട്ടങ്ങൾ പ്രകാരം അച്ചടക്കനടപടി എടുക്കാൻ ശുപാർശ ചെയ്യേണ്ടതാണ്.

അദ്ധ്യായം VI
പലവക

21. ഉത്തമവിശ്വാസത്തോടെ കൈക്കൊണ്ട നടപടിക്കുള്ള സംരക്ഷണം.- ഈ ആക്ടുപ്രകാരമോ അതിൻകീഴിലുള്ള ഏതെങ്കിലും ചട്ടപ്രകാരമോ ഉത്തമവിശ്വാസത്തോടെ ചെയ്തതോ ചെയ്യാനുദ്ദേശിച്ചതോ ആയ ഏതെങ്കിലും കാര്യത്തിന്മേൽ ഒരാൾക്കെതിരെ അന്യായമോ പ്രോസിക്യൂഷനോ മറ്റു നിയമനടപടിയോ നിലനിൽക്കില്ല.

22. ആക്ടിന് മുൻഗണനയുണ്ടാകുമെന്ന്.- ഔദ്യോഗികരഹസ്യ ആക്ട്, 1923 (1923-ലെ 19)-ലോ തൽസമയം പ്രാബല്യത്തിലുള്ള മറ്റെന്തെങ്കിലും നിയമത്തിലോ ഈ ആക്ടല്ലാത്ത മറ്റെ ന്തെങ്കിലും നിയമത്തിന്റെ ബലത്തിൽ പ്രഭാവമുള്ള ഏതെങ്കിലും പ്രമാണത്തിലോ അടങ്ങിയിരിക്കുന്നവയുമായി എന്തെങ്കിലും വൈരുദ്ധ്യം വന്നാലും ഈ ആക്ടിലെ വ്യവസ്ഥകൾക്ക് മുൻഗണനയുണ്ടായിരിക്കും.

23. കോടതികളുടെ അധികാരം തടയുന്നത്.- ഈ ആക്ടുപ്രകാരം ഉണ്ടാക്കിയിരിക്കുന്ന ഏതെങ്കിലും ഉത്തരവിനെ സംബന്ധിച്ചുള്ള ഏതെങ്കിലും അന്യായമോ അപേക്ഷയോ മറ്റു നടപടിയോ കോടതി പരിഗണിക്കാൻ പാടില്ലാത്തതും ഈ ആക്ടടുപ്രകാരമുള്ള അപ്പീൽവഴിയല്ലാതെ അത്തരം ഉത്തരവിനെ ചോദ്യം ചെയ്യാൻ പാടില്ലാത്തതുമാണ്.

24, ചില സംഘടനകൾക്ക് ആക്ട് ബാധകമാകില്ല.-(1) ഈ ആക്ടിൽ അടങ്ങിയിരിക്കുന്ന യാതൊന്നും രണ്ടാം പട്ടികയിൽ പരാമർശിച്ചിരിക്കുന്ന, കേന്ദ്ര സർക്കാർ സ്ഥാപിച്ചിട്ടുള്ള രഹസ്യാന്വേഷണ-സുരക്ഷാസംഘടനകൾക്കോ അത്തരം സംഘടനകൾ സർക്കാരിലേക്ക് നൽകുന്ന എന്തെങ്കിലും വിവരത്തിനോ ബാധകമല്ല; എന്നാൽ, അഴിമതിയുടെയും മനുഷ്യാവകാശ ലംഘനങ്ങളുടെയും ആരോപണങ്ങളോടു ബന്ധപ്പെട്ട വിവരം ഈ ഉപവകുപ്പു പ്രകാരം ഒഴിവാക്കാനാവില്ല. എന്നുമാത്രമല്ല, ആവശ്യപ്പെടുന്ന വിവരം മനുഷ്യാവകാശ ലംഘനത്തെക്കുറിച്ചുള്ള ആരോപണങ്ങളെ സംബന്ധിച്ചാണെങ്കിൽ, കേന്ദ്ര ഇൻഫർമേഷൻ കമ്മീഷന്റെ അനുമതി കിട്ടിയശേഷം മാത്രം വിവരം നൽകേണ്ടതാണ്. 7-ാം വകുപ്പിൽ എന്തുതന്നെ അടങ്ങിയിരുന്നാലും, അപേക്ഷ കൈപ്പറ്റിയ തീയതിതൊട്ട് 45 ദിവസങ്ങൾക്കുള്ളിൽ അത്തരം വിവരം നൽകേണ്ടതാണ്.

(2) കേന്ദ്രസർക്കാരിന്, ഔദ്യോഗിക ഗസറ്റിലെ വിജ്ഞാപനം വഴി, സർക്കാർ സ്ഥാപിച്ച മറ്റേതെങ്കിലും രഹസ്യാന്വേഷണ ഏജൻസിയേയോ സുരക്ഷാസ്ഥാപനത്തെയോ ഉൾപ്പെടുത്തിക്കൊണ്ടോ അതിൽ പരാമർശിച്ചിരിക്കുന്ന ഏതെങ്കിലും സംഘടനയെ അതിൽ നിന്ന് നീക്കം ചെയ്തതുകൊണ്ടോ കേന്ദ്ര സർക്കാരിന് പട്ടിക ഭേദഗതി ചെയ്യാവുന്നതാണ്. അത്തരം വിജ്ഞാപനം പ്രസിദ്ധീകരിച്ചാൽ അത്തരം സംഘടനയെ, അതതു സംഗതിപോലെ, പട്ടികയിൽ ഉൾപ്പെടുത്തിയതായോ അതിൽ നിന്ന് നീക്കം ചെയ്തതായോ കരുതേണ്ടതാണ്.

(3) (2)-ാം ഉപവകുപ്പുപ്രകാരം പുറപ്പെടുവിക്കുന്ന എല്ലാ വിജ്ഞാപനങ്ങളും പാർലമെന്റിനു മുമ്പാകെ വയ്ക്കണം.

(4) സർക്കാർ സമയാസമയങ്ങളിൽ ഔദ്യോഗിക ഗസറ്റിലെ വിജ്ഞാപനം വഴി പരാമർശിക്കുന്ന, സംസ്ഥാനസർക്കാർ സ്ഥാപിച്ച രഹസ്യാന്വേഷണ-സുരക്ഷാസംഘടനകൾക്ക് ഈ ആക്ടിൽ അടങ്ങിയിരിക്കുന്ന യാതൊന്നും ബാധകമല്ല

Book.png This page is Accepted in Panchayath Wiki Project. updated on: 01/ 02/ 2018 by: Arjun

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ എന്നാൽ, അഴിമതിയെയും മനുഷ്യാവകാശലംഘനങ്ങളെയും കുറിച്ചുള്ള ആരോപണങ്ങളോടു ബന്ധപ്പെട്ട വിവരം ഈ ഉപവകുപ്പുപ്രകാരം ഒഴിവാക്കാനാവില്ല.

എന്നുമാത്രമല്ല, മനുഷ്യാവകാശലംഘനത്തെക്കുറിച്ചുള്ള ആരോപണങ്ങളെ സംബന്ധിച്ചാണ് വിവരം തേടുന്നതെങ്കിൽ, സംസ്ഥാന ഇൻഫർമേഷൻ കമ്മീഷന്റെ അനുമതി കിട്ടിയതിനുശേഷം മാത്രം വിവരം നലകണം. 7-ാം വകുപ്പിൽ എന്തുതന്നെ അടങ്ങിയിരുന്നാലും, അപേക്ഷ സ്വീകരിച്ച തീയതി തൊട്ട് 45 ദിവസത്തിനുള്ളിൽ അത്തരം വിവരം നലകണം.

(5) 4-ാം ഉപവകുപ്പുപ്രകാരം പുറപ്പെടുവിച്ച എല്ലാ വിജ്ഞാപനവും സംസ്ഥാന നിയമസഭ യുടെ മുമ്പാകെ വയ്ക്കക്കണം.

25. മോണിറ്ററിങ്ങും റിപ്പോർട്ടിങ്ങും.-(1) അതതു സംഗതിപോലെ, കേന്ദ്ര ഇൻഫർമേ ഷൻ കമ്മീഷനോ സംസ്ഥാന ഇൻഫർമേഷൻ കമ്മീഷനോ, ഓരോ വർഷാവസാനത്തിനു ശേഷവും കഴിയുന്നത്ര പെട്ടെന്ന്, ആ വർഷത്തിനുള്ളിൽ ഈ ആക്ടിന്റെ വ്യവസ്ഥകൾ നടപ്പാക്കിയതിനെക്കുറിച്ച ഒരു റിപ്പോർട്ട് തയ്യാറാക്കേണ്ടതും അതിന്റെ ഒരു പകർപ്പ് ഉചിതമായ സർക്കാരിന് അയക്കേണ്ടതുമാണ്.

(2) ഈ വകുപ്പുപ്രകാരം റിപ്പോർട്ട് തയ്യാറാക്കുന്നതിന് ആവശ്യമായിരിക്കുന്നതിനാൽ, ഓരോ മന്ത്രാലയവും അല്ലെങ്കിൽ ഡിപ്പാർട്ട്മെന്റും, അവയുടെ അധികാരപരിധിയിൽപ്പെട്ട പബ്ലിക് അതോറിറ്റികളോടു ബന്ധപ്പെട്ട വിവരങ്ങൾ സമാഹരിക്കേണ്ടതും, അതതു സംഗതിപോലെ, കേന്ദ്ര ഇൻഫർമേഷൻ കമ്മീഷനോ സംസ്ഥാന ഇൻഫർമേഷൻ കമ്മീഷനോ നൽകേണ്ടതും ഈ വകുപ്പിന്റെ ആവശ്യത്തിന്, റിക്കോർഡുകൾ സൂക്ഷിച്ചുവയ്ക്കുന്നതിനോടും ആ വിവരം നല്കുന്നതിനോടും ബന്ധപ്പെട്ട വ്യവസ്ഥകൾ പാലിക്കേണ്ടതുമാണ്.

(3) റിപ്പോർട്ടിനോടു ബന്ധപ്പെട്ട വർഷത്തെ ഓരോ റിപ്പോർട്ടിലും,-

(a) ഓരോ പബ്ലിക്സ് അതോറിറ്റിക്കും നല്കിയിരിക്കുന്ന അപേക്ഷകളുടെ എണ്ണം;
(b) അപേക്ഷകളെത്തുടർന്ന് രേഖകൾ ലഭ്യമാകുന്നതിന് അപേക്ഷകൾ അർഹരല്ലാതിരിക്കുമ്പോൾ എടുത്ത തീരുമാനങ്ങളുടെ എണ്ണം, ഈ തീരുമാനങ്ങളെടുത്തത് ഏതു പ്രകാരമാണോ ആക്ടിലെ ആ വ്യവസ്ഥകൾ, അത്തരം വ്യവസ്ഥകൾ എത്ര തവണ ബാധകമാക്കിയെന്നത്;
(c) റിവ്യൂവിനുവേണ്ടി, അതതു സംഗതിപോലെ, കേന്ദ്ര ഇൻഫർമേഷൻ കമ്മീഷനോ സംസ്ഥാന ഇൻഫർമേഷൻ കമ്മീഷനോ അയച്ച അപ്പീലുകളുടെ എണ്ണം, അപ്പീലുകളുടെ സ്വഭാവം, അപ്പീലുകളുടെ ഫലം;
(d) ഈ ആക്ടിന്റെ നടത്തിപ്പുസംബന്ധിച്ച് ഏതെങ്കിലും ഉദ്യോഗസ്ഥനെതിരെ കൈക്കൊണ്ട അച്ചടക്കനടപടിയുടെ വിവരങ്ങൾ;
(e) ഈ ആക്ടുപ്രകാരം ഓരോ പബ്ലിക് അതോറിറ്റിയും സ്വരൂപിച്ച ചാർജ്ജുകളുടെ തുക;
(f) ഈ ആക്ടിന്റെ അന്ത:സത്തയും ലക്ഷ്യവും നടപ്പാക്കാനും നിർവ്വഹിക്കാനും പബ്ലിക് അതോറിറ്റികൾ നടത്തിയ ഉദ്യമത്തെ സൂചിപ്പിക്കുന്ന വസ്തുതകൾ,
(g) വിവരലഭ്യതയ്ക്കുള്ള അവകാശം പ്രാവർത്തികമാക്കാൻ, പബ്ലിക് അതോറിറ്റികളെ സംബന്ധിച്ചുള്ള ശുപാർശകൾ ഉൾപ്പെടെ, ഈ ആക്ടിനോ മറ്റു നിയമത്തിനോ പൊതുനിയമത്തിനോ വികസനമോ മെച്ചപ്പെടുത്തലോ നവീകരണമോ പരിഷ്ക്കരണമോ ഭേദഗതിയോ വരുത്താനുള്ളതോ, പ്രസക്തമായ മറ്റെന്തെങ്കിലും കാര്യത്തിനുള്ളതോ ആയ പരിഷ്ക്കരണത്തിനുള്ള ശുപാർശകൾ

എന്നിവ പ്രതിപാദിക്കേണ്ടതാണ്.

(4) അതതു സംഗതി പോലെ, കേന്ദ്ര സർക്കാരോ സംസ്ഥാന സർക്കാരോ ഓരോ വർഷാവസാനത്തിനും ശേഷം കഴിയുന്നത്ര പെട്ടെന്ന്, അതതു സംഗതിപോലെ, കേന്ദ്ര ഇൻഫർമേഷൻ കമ്മീഷന്റെയോ സംസ്ഥാന ഇൻഫർമേഷൻ കമ്മീഷന്റെയോ, (1)-ാം ഉപവകുപ്പിൽ പരാമർശിക്കുന്ന റിപ്പോർട്ടിന്റെ ഒരു പകർപ്പ്, പാർലമെന്റിന്റെ ഓരോ സഭയുടെയും മുമ്പാകെയോ, അതതു സംഗതി പോലെ, രണ്ടുസഭകളുള്ള സംസ്ഥാനങ്ങളിൽ സംസ്ഥാനനിയമനിർമ്മാണസഭയുടെ ഓരോ സഭയുടെയും മുമ്പാകെയോ, സംസ്ഥാനനിയമനിർമ്മാണസഭയ്ക്ക് ഒരു സഭ മാത്രമുള്ള സ്ഥലത്ത് ആ സഭയുടെ മുമ്പാകെയോ വയ്ക്കേണ്ടതാണ്.

Book.png This page is Accepted in Panchayath Wiki Project. updated on: 01/ 02/ 2018 by: Arjun

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (5) അതതു സംഗതിപോലെ, കേന്ദ്ര ഇൻഫർമേഷൻ കമ്മീഷനോ സംസ്ഥാന ഇൻഫർമേഷൻ കമ്മീഷനോ, ഈ ആക്ടുപ്രകാരമുള്ള കർത്തവ്യങ്ങൾ നിർവ്വഹിക്കുന്നതിനോടു ബന്ധപ്പെട്ട ഒരു പബ്ലിക് അതോറിറ്റിയുടെ പ്രവർത്തനം, ഈ ആക്ടിന്റെ വ്യവസ്ഥകളോടോ അന്ത:സത്തയോടോ പൊരുത്തപ്പെടുന്നില്ലെന്നു കണ്ടാൽ, അതിന്റെ അഭിപ്രായത്തിൽ അങ്ങനെയുള്ള പൊരുത്തപ്പെടുത്തൽ പുരോഗമിപ്പിക്കാൻ കൈക്കൊളേളണ്ട നടപടികൾ വിവരിക്കുന്ന ശുപാർശ ആ അതോറിറ്റിക്ക് നൽകേണ്ടതാണ്.

26. സമുചിത സർക്കാർ തയ്യാറാക്കുന്ന കർമ്മപദ്ധതികൾ-(1) സമ്പത്തിന്റെയും മറ്റു വിഭവങ്ങളുടെയും ലഭ്യതയുടെ വ്യാപ്തിക്കനുസൃതമായി സമുചിത സർക്കാർ,-

(a) ഈ ആകടുപ്രകാരമുള്ള അവകാശങ്ങൾ എങ്ങനെ നിർവ്വഹിക്കണമെന്നുള്ള പൊതു ജനങ്ങളുടെ, പ്രത്യേകിച്ച അവശസമുദായങ്ങളുടെ, അവബോധം വളർത്തുന്നതിന് വിദ്യാഭ്യാസ പദ്ധ തികൾ ആവിഷ്ക്കരിക്കേണ്ടതും വിപുലീകരിക്കേണ്ടതും;
(b) (a) ഖണ്ഡത്തിൽ പരാമർശിക്കുന്ന പദ്ധതികളുടെ ആവിഷ്ക്കരണത്തിലും വിപുലീകരണത്തിലും പങ്കെടുക്കുന്നതിനും അത്തരം പദ്ധതികൾ അവർ തന്നെ നടത്തുന്നതിനും പബ്ലിക് അതോറിറ്റികളെ പ്രോത്സാഹിപ്പിക്കേണ്ടതും;
(c) തങ്ങളുടെ പ്രവർത്തനങ്ങളെ സംബന്ധിച്ച് പബ്ലിക് അതോറിറ്റികൾ കൃത്യമായ വിവരം കാലാനുസൃതമായും ഫലപ്രദമായും പ്രചരിപ്പിക്കുന്നത് പ്രോത്സാഹിപ്പിക്കേണ്ടതും;
(d) പബ്ലിക് അതോറിറ്റികളുടെ, അതതു സംഗതിപോലെ, കേന്ദ്ര പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാരെയോ സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാരെയോ പരിശീലിപ്പിക്കേണ്ടതും പബ്ലിക് അതോറിറ്റികൾ തന്നെ ആവശ്യമുള്ള പരിശീലനസാമഗ്രികൾ നൽകേണ്ടതും,

ആണ്.

(2) ഈ ആക്ട് നിലവിൽ വന്നതുതൊട്ട് പതിനെട്ടുമാസത്തിനുള്ളിൽ, സമുചിത്രസർക്കാർ, അതിന്റെ ഔദ്യോഗിക ഭാഷയിൽ, എളുപ്പം മനസ്സിലാക്കാവുന്ന രൂപത്തിലും രീതിയിലും, ഈ ആക്ടിൽ പരാമർശിച്ചിരിക്കുന്ന ഏതെങ്കിലും അവകാശം വിനിയോഗിക്കുന്നതിന് ആഗ്രഹിക്കുന്ന ആൾക്ക്, ന്യായമായും ആവശ്യമായിരിക്കുന്നവിധം, അത്തരം വിവരമടങ്ങുന്ന മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറാക്കേണ്ടതാണ്.

(3) സമുചിത സർക്കാരിന്, ആവശ്യമെങ്കിൽ, 2-ാം ഉപവകുപ്പിന്റെ പൊതു സ്വഭാവത്തിന് ഭംഗം വരാതെ, (2)-ാം ഉപവകുപ്പിൽ പരാമർശിച്ച മാർഗ്ഗനിർദ്ദേശങ്ങൾ കൃത്യമായ ഇടവേളകളിൽ പുതുക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്യാവുന്നതാണ്. അതിൽ-

(a) ഈ ആക്ടിന്റെ ലക്ഷ്യങ്ങൾ;
(b) 5-ാം വകുപ്പിലെ 1-ാം ഉപവകുപ്പുപ്രകാരം നിയമിക്കപ്പെട്ട, എല്ലാ പബ്ലിക് അതോറിറ്റികളുടെ, അതതു സംഗതിപോലെ, കേന്ദ്ര പബ്ലിക് ഇൻഫർമേഷൻ ഓഫീസറുടെ അല്ലെങ്കിൽ സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസറുടെ തപാൽ വിലാസവും സ്ട്രീറ്റ് വിലാസവും ഫോൺ-ഫാക്സ് നമ്പരും ഇലക്ട്രോണിക് മെയിൽ വിലാസം ലഭ്യമെങ്കിൽ, അതും;
(c) അതതു സംഗതിപോല, കേന്ദ്ര പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്കോ സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്കോ വിവരലഭ്യതയ്ക്കുവേണ്ടി നടത്തുന്ന അപേക്ഷയുടെ രീതിയും ഫോറവും;
(d) ഈ ആക്ടുപ്രകാരമുള്ള, ഒരു പബ്ലിക് അതോറിറ്റിയുടെ, അതതു സംഗതിപോലെ, കേന്ദ്ര പബ്ലിക് ഇൻഫർമേഷൻ ഓഫീസറുടെ അല്ലെങ്കിൽ സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസറുടെ കർത്തവ്യങ്ങളും അവരിൽ നിന്ന് ലഭിക്കാവുന്ന സഹായവും;
(e) അതതു സംഗതിപോലെ, കേന്ദ്ര ഇൻഫർമേഷൻ കമ്മീഷനിൽ നിന്നോ സംസ്ഥാന ഇൻഫർമേഷൻ കമ്മീഷനിൽ നിന്നോ ലഭിക്കാവുന്ന സഹായവും;
(f) ഈ ആക്ട് പ്രദാനം ചെയ്യുന്നതും ചുമത്തുന്നതുമായ അവകാശമോ കർത്തവ്യമോ സംബന്ധിച്ച ഒരു കൃത്യമോ കൃത്യം ചെയ്യുന്നതിലുള്ള വീഴ്ചയോ കണക്കിലെടുത്ത്, കമ്മീഷനിൽ ഒരു അപ്പീൽ ഫയൽ ചെയ്യുന്ന രീതി ഉൾപ്പെടെ, നിയമത്തിൽ ലഭ്യമായ എല്ലാ പ്രതിവിധികളും;
Book.png This page is Accepted in Panchayath Wiki Project. updated on: 01/ 02/ 2018 by: Arjun

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ

(g) 4-ാം വകുപ്പിനനുസൃതമായി തരംതിരിച്ച റിക്കോർഡുകൾ സ്വേച്ഛയാ വെളിപ്പെടുത്തുന്നതിനുള്ള വ്യവസ്ഥകളും;
(h) വിവരലഭ്യതയ്ക്കായുള്ള അപേക്ഷകളോടു ബന്ധപ്പെട്ട അടക്കേണ്ട ഫീസുകൾ സംബന്ധിച്ചുള്ള അറിയിപ്പുകളും;
(i) ഈ ആക്ടിന് അനുസൃതമായി വിവരലഭ്യതയോടു ബന്ധപ്പെട്ട് നിർമ്മിച്ചതോ പുറപ്പെടുവിച്ചതോ ആയ അഡീഷണൽ റെഗുലേഷനുകളും അല്ലെങ്കിൽ സർക്കുലറുകളും,

ഉൾപ്പെടുന്നു.

(4) സമുചിത്രസർക്കാർ, ആവശ്യമെങ്കിൽ, കൃത്യമായ ഇടവേളകളിൽ മാർഗ്ഗനിർദ്ദേശങ്ങൾ പുതുക്കി പ്രസിദ്ധീകരിക്കേണ്ടതാണ്.

27. ചട്ടങ്ങൾ നിർമ്മിക്കുന്നതിന് സമുചിത്രസർക്കാരിനുള്ള അധികാരം.-(1) ഈ ആക്ടിലെ വ്യവസ്ഥകൾ നടപ്പാക്കാൻ സമുചിത സർക്കാരിന്, ഔദ്യോഗിക ഗസറ്റിലെ വിജ്ഞാപനം വഴി, ചട്ടങ്ങൾ നിർമ്മിക്കാവുന്നതാണ്.

(2) മുൻപറഞ്ഞ അധികാരത്തിന്റെ പൊതുസ്വഭാവത്തിന് ഭംഗം വരാതെ അത്തരം ചട്ടങ്ങൾ താഴെപ്പറയുന്ന എല്ലാമോ ഏതെങ്കിലുമോ കാര്യങ്ങൾക്ക് പ്രത്യേകമായി ഉണ്ടാക്കാവുന്നതാണ്, അതായത്.-

(a)4-ാം വകുപ്പിലെ (4)-ാം ഉപവകുപ്പു പ്രകാരം പ്രചരണത്തിനുള്ള മാധ്യമച്ചെലവും അല്ലെങ്കിൽ അച്ചടിച്ചെലവും വസ്തതുക്കളുടെ വിലയും;
(b) 6-ാം വുപ്പിലെ (1)-ാം ഉപവകുപ്പു പ്രകാരം അടക്കേണ്ട ഫീസും;
(c) 7-ാം വകുപ്പിലെ (1)-ാം ഉപവകുപ്പും (5)-ാം ഉപവകുപ്പുംപ്രകാരം അടക്കേണ്ടതായ ഫീസും;
(d) 13-ാം വകുപ്പിലെ (6)-ാം ഉപവകുപ്പുപ്രകാരവും 16-ാം വകുപ്പിലെ (6)-ാം ഉപവകുപ്പു പ്രകാരവും ഉദ്യോഗസ്ഥന്മാരുടെയും മറ്റു ജീവനക്കാരുടെയും ശമ്പളവും അലവൻസുകളും സേവന വ്യവസ്ഥകളും;
(e) 19-ാം വകുപ്പിലെ (10)-ാം ഉപവകുപ്പു പ്രകാരമുള്ള അപ്പീലുകൾ തീർപ്പു കൽപ്പിക്കുന്നതിൽ, അതതു സംഗതിപോലെ, കേന്ദ്ര ഇൻഫർമേഷൻ കമ്മീഷനോ സംസ്ഥാന ഇൻഫർമേഷൻ കമ്മീഷനോ കൈക്കൊളേളണ്ട നടപടിക്രമവും;
(f) ആവശ്യമായിരിക്കുന്നതോ നിർണ്ണയിക്കപ്പെട്ടിരിക്കുന്നതോ ആയ മറ്റെന്തെങ്കിലും കാര്യവും.

28. ചട്ടങ്ങൾ നിർമ്മിക്കാൻക്ഷമതയുള്ള അതോറിറ്റിയുടെ അധികാരം.-(1)ക്ഷമതയുള്ള അതോറിറ്റിക്ക്, ഔദ്യോഗിക ഗസറ്റിലെ വിജ്ഞാപനം വഴി, ഈ ആക്ടിലെ വ്യവസ്ഥകൾ നടപ്പാക്കുന്നതിന് ചട്ടങ്ങളുണ്ടാക്കാവുന്നതാണ്.

(2) പ്രത്യേകമായും മുൻപറഞ്ഞ അധികാരത്തിന്റെ പൊതുസ്വഭാവത്തിന് ഭംഗം വരാതെയും താഴെപ്പറയുന്ന എല്ലാമോ ഏതെങ്കിലുമോ കാര്യങ്ങൾക്കുവേണ്ടി അത്തരം ചട്ടങ്ങൾ ഉണ്ടാക്കാവുന്നതാണ്, അതായത്.-

(i) 4-ാം വകുപ്പിലെ (4)-ാം ഉപവകുപ്പുപ്രകാരം പ്രചരണത്തിനുള്ള മാധ്യമച്ചെലവും അല്ലെങ്കിൽ അച്ചടിച്ചെലവും വസ്തുക്കളുടെ വിലയും;
(ii) 6-ാം വകുപ്പിലെ (1)-ാം ഉപവകുപ്പുപ്രകാരം അടക്കേണ്ട ഫീസും;
(iii) 7-ാം വകുപ്പിലെ (1)-ാം ഉപവകുപ്പുപ്രകാരം അടക്കേണ്ട ഫീസും;
(iv) ആവശ്യമായിരിക്കുന്നതോ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നതോ ആയ മറ്റെന്തെങ്കിലും കാര്യവും.

29. ചട്ടങ്ങൾ സഭയിൽ വയ്ക്കൽ. (1) ഈ ആക്ടുപ്രകാരം കേന്ദ്രസർക്കാർ നിർമ്മിച്ച എല്ലാ ചട്ടങ്ങളും, അത് നിർമ്മിച്ചശേഷം ഉടൻതന്നെ, പാർലമെന്റിന്റെ ഓരോ സഭയുടെയും മുമ്പാകെ, പാർലമെന്റ് സമ്മേളിക്കുന്ന സമയത്താണെങ്കിൽ ആകെ മുപ്പതുദിവസത്തേക്ക് വയ്ക്കേണ്ടതാണ്.

Book.png This page is Accepted in Panchayath Wiki Project. updated on: 01/ 02/ 2018 by: Arjun

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ ഒന്നോ രണ്ടോ സമ്മേളനകാലത്തിലോ കൂടുതൽ തുടർച്ചയായ കാലത്തിലോ അത് ഉൾപ്പെടാവുന്നതാണ്. മുൻപറഞ്ഞ സമ്മേളനത്തിനോ തുടർന്നുവരുന്ന സമ്മേളനത്തിനോ സമ്മേളനങ്ങൾക്കോ ശേഷം ഉടനെ വരുന്ന സമ്മേളനത്തിന്റെ കാലാവധി തീരുംമുൻപ്, ചട്ടത്തിൽ എന്തെങ്കിലും പരിഷ്കരണം ഉണ്ടാക്കുന്നതിൽ രണ്ടുസഭകളും യോജിക്കുകയോ, രണ്ടുസഭകളും ചട്ടം നിർമ്മിക്കരുതെന്ന് യോജിക്കുകയോ ചെയ്താൽ, ചട്ടത്തിന്, അതതു സംഗതിപോലെ, അത്തരം പരിഷ്ക്കരിച്ച രൂപത്തിൽ പ്രാബല്യമുണ്ടായിരിക്കുകയോ അല്ലെങ്കിൽ പ്രാബല്യമില്ലാതിരിക്കുകയോ ചെയ്യുന്നതാണ്. എന്നാൽ, അത്തരം പരിഷ്കരണമോ റദ്ദാക്കലോ, ആ ചട്ടപ്രകാരം മുൻപു ചെയ്ത എന്തിന്റെയെങ്കിലും സാധ്യതയ്ക്ക് ഭംഗം വരാത്തതായിരിക്കണം.

(2) ഈ ആക്ടുപ്രകാരം സംസ്ഥാന സർക്കാർ നിർമ്മിച്ച എല്ലാ ചട്ടങ്ങളും, വിജ്ഞാപനം ചെയ്തയുടനെ, സംസ്ഥാന നിയമസഭയ്ക്കു മുമ്പാകെ വയ്തക്കേണ്ടതാണ്.

30. വിഷമതകൾ നീക്കുന്നതിനുള്ള അധികാരം.-(1) ഈ ആക്ടിലെ വ്യവസ്ഥകൾക്ക് പ്രാബല്യം നൽകുന്നതിൽ എന്തെങ്കിലും വിഷമതയുണ്ടായാൽ, കേന്ദ്രസർക്കാരിന്, ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന ഉത്തരവുവഴി, ഈ ആക്ടിലെ വ്യവസ്ഥകൾക്ക് വിരുദ്ധമല്ലാത്തതും, വിഷമത മാറ്റുന്നതിന് ആവശ്യമുള്ളതും അനുയോജ്യവുമായ വ്യവസ്ഥകൾ നിർമ്മിക്കാവുന്നതുമാണ്.

എന്നാൽ, ഈ ആക്ടിന്റെ പ്രാരംഭത്തീയതി മുതൽ രണ്ടുവർഷത്തെ കാലാവധി തീർന്നശേഷം അത്തരം ഉത്തരവ് ഉണ്ടാക്കാനാവില്ല.

(2) ഈ വകുപ്പുപ്രകാരം ഉണ്ടാക്കിയ എല്ലാ ഉത്തരവുകളും, അത് ഉണ്ടാക്കിയ ഉടൻ തന്നെ, പാർലമെന്റിന്റെ ഓരോ സഭയുടെയും മുമ്പാകെ വയ്ക്കണം.

31. റദ്ദാക്കൽ- വിവരസ്വാതന്ത്ര്യം ആക്ട്, 2002 (2003-ലെ 5) ഇതിനാൽ റദ്ദാക്കിയിരിക്കുന്നു.

ഒന്നാം പട്ടിക
[13(3)-ഉം 16(3)-ഉം വകുപ്പുകൾ നോക്കുക)]
ചീഫ് ഇൻഫർമേഷൻ കമ്മീഷണർ/ഇൻഫർമേഷൻ കമ്മീഷണർ/സംസ്ഥാന ചീഫ് ഇൻഫർമേഷൻ കമ്മീഷണർ/സംസ്ഥാന ഇൻഫർമേഷൻ കമ്മീഷണർ നടത്തേണ്ടതായ ശപഥത്തിന്റെയോ പ്രതിജ്ഞയുടെയോ മാതൃക
ചീഫ് ഇൻഫർമേഷൻ കമ്മീഷണർ/ഇൻഫർമേഷൻ കമ്മീഷണർ/സംസ്ഥാന ചീഫ് ഇൻഫർമേഷൻ കമ്മീഷണർ/സംസ്ഥാന ഇൻഫർമേഷൻ കമ്മീഷണറായി നിയമിക്കപ്പെട്ടിരിക്കുന്ന ഞാൻ, ............ , നിയമം വഴി സ്ഥാപിതമായ ഇന്ത്യൻ ഭരണഘടനയോട് നിർവ്യാജമായ വിശ്വസ്തതയും കൂറും പുലർത്തുമെന്നും, ഇന്ത്യയുടെ പരമാധികാരവും അഖണ്ഡതയും മുറുകെപ്പിടിക്കുമെന്നും, മുറപ്രകാരവും വിശ്വസ്തതയോടെയും എന്റെ കഴിവിന്റെയും അറിവിന്റെയും നിർണ്ണയ ശക്തിയുടെയും പരമാവധി എന്റെ ഉദ്യോഗത്തിന്റെ കർത്തവ്യങ്ങൾ, ഭീതിയോ പക്ഷപാതമോ പ്രീതിയോ വിദേഷമോ കൂടാതെ നിർവ്വഹിക്കുമെന്നും ഭരണഘടനയും നിയമങ്ങളും നിലനിർത്തുമെന്നും ദൈവനാമത്തിൽ ശപഥം/ദൃഢപ്രതിജ്ഞ ചെയ്യുന്നു.
രണ്ടാം പട്ടിക
[24-ാം വകുപ്പ് നോക്കുക]
കേന്ദ്രസർക്കാർ സ്ഥാപിച്ച രഹസ്യാന്വേഷണ-സുരക്ഷാസംഘടന
1. ഇന്റലിജൻസ് ബ്യൂറോ.
2. ക്യാബിനറ്റ് സെക്രട്ടറിയേറ്റിന്റെ റിസർച്ച ആന്റ് അനാലിസിസ് വിങ്,
3. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ്.
4. കേന്ദ്ര ഇക്കണോമിക്സ് ഇന്റലിജൻസ് ബ്യൂറോ.
5. ഡയറക്ടറേറ്റ് ഓഫ് എൻഫോഴ്സ്മെന്റ്.
6. നാർക്കോട്ടിക്സ് കൺട്രോൾ ബ്യറോ.
7. ക്യാബിനറ്റ് സെക്രട്ടറിയേറ്റിന്റെ ഏവിയേഷൻ റിസേർച്ച് സെന്റർ
Book.png This page is Accepted in Panchayath Wiki Project. updated on: 01/ 02/ 2018 by: Arjun

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ

8. ക്യാബിനറ്റ് സെക്രട്ടറിയേറ്റിന്റെ സ്പെഷൽ ഫ്രോൻറിയർ ഫോഴ്സ്.
9. ബോർഡർ സെക്യൂരിറ്റി ഫോഴ്സ്.
10. കേന്ദ്ര റിസർവ് പോലീസ് ഫോഴ്സ്.
11. ഇൻഡോ-ടിബറ്റൻ ബോർഡർ ഫോഴ്സ്.
12. കേന്ദ്ര ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ്.
13, നാഷണൽ സെക്യൂരിറ്റി ഗാർഡ്സ്.
14. അസ്സം റൈഫിൾസ്.
15. ശാസ്ത്ര സീമ ബൽ.
16. ഡയറക്ടറേറ്റ് ജനറൽ ഓഫ് ഇൻകം ടാക്സ് (ഇൻവെസ്റ്റിഗേഷൻ).
17. നാഷണൽ ടെക്നിക്കൽ റിസർച്ച് ഓർഗനൈസേഷൻ.
18. ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റ്, ഇൻഡ്യ
19. സ്പെഷൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ്
20. ഡിഫെൻസ് റിസർച്ച് ആന്റ് ഡെവലപ്പ്മെന്റ് ഓർഗനൈസേഷൻ.
21. ബോർഡർ റോഡ് ഡെവലപ്പ്മെന്റ് ബോർഡ്.
22. നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടേറിയറ്റ്.
23. സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ.
24. നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി.
25. നാഷണൽ ഇന്റലിജൻസ് ഗ്രിഡ്.
വിവരാവകാശ ചട്ടങ്ങൾ, 2012

വിവരാവകാശ ആക്റ്റ് 2005 (2005-ലെ 22)-ലെ 27-ാം വകുപ്പു പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ചുകൊണ്ടും, കേന്ദ്ര ഇൻഫർമേഷൻ കമ്മീഷൻ (അപ്പീൽ നടപടിക്രമം) ചട്ടങ്ങൾ, 2005-ഉം വിവരാവകാശ (ഫീസിന്റെയും ചെലവിന്റെയും ക്രമീകരണം) ചട്ടങ്ങൾ, 2005-ഉം മറികടന്നുകൊണ്ടും, അങ്ങനെയുള്ള മറികടക്കലിനുമുമ്പ് ചെയ്തതോ ചെയ്യാതിരുന്നതോ ആയ സംഗതികൾ സംബന്ധിച്ചുള്ളവ ഒഴികെ, കേന്ദ്രസർക്കാർ ഇതിനാൽ താഴെപ്പറയുന്ന ചട്ടങ്ങൾ നിർമ്മിക്കുന്നു. അതായത്.-

1. ചുരുക്കപ്പേരും പ്രാരംഭവും.-(1) ഈ ചട്ടങ്ങളെ വിവരാവകാശ ചട്ടങ്ങൾ, 2012 എന്നു പേർ പറയുന്നു.

(2) ഔദ്യോഗിക ഗസറ്റിൽ അവ പ്രസിദ്ധീകരിക്കുന്ന തീയതിയിൽ അവ പ്രാബല്യത്തിൽ വരുന്നതാണ്.

2. നിർവ്വചനങ്ങൾ.- ഈ ചട്ടങ്ങളിൽ സന്ദർഭം മറ്റുപ്രകാരത്തിൽ ആവശ്യപ്പെടാത്ത പക്ഷം.-

(a) “ആക്റ്റ്" എന്നാൽ വിവരാവകാശ ആക്റ്റ് 2005 (2005-ലെ 22) എന്നർത്ഥമാകുന്നു;
Book.png This page is Accepted in Panchayath Wiki Project. updated on: 01/ 02/ 2018 by: Arjun

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ