കേരള പഞ്ചായത്ത് രാജ് (പൊതുജനാരോഗ്യ സ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള

From Panchayatwiki
Jump to navigation Jump to search

appended 2010-ലെ കേരള പഞ്ചായത്ത് രാജ് (പൊതുജനാരോഗ്യ സ്ഥാപനങ്ങൾക്കുവേണ്ടിയുള്ള മാനേജിംഗ് കമ്മിറ്റികൾ) ചട്ടങ്ങൾ

എസ്. ആർ. ഒ. നമ്പർ 598/2010 - 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) 173 എ വകുപ്പിനോട് 254-ാം വകുപ്പ് (1)-ാം ഉപവകുപ്പ് കൂട്ടി വായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച്, കേരള സർക്കാർ, 2003 ആഗസ്റ്റ്, 27-ാം തീയതിയിലെ സ.ഉ. (പി) നമ്പർ 259/2003/തസ്വഭവ എന്ന വിജ്ഞാപന പ്രകാരം പുറപ്പെടുവിച്ചതും 2003 ആഗസ്റ്റ് 29-ാം തീയതിയിലെ 1655-ാം നമ്പർ കേരള അസാധാരണ ഗസറ്റിൽ എസ്.ആർ.ഒ. നമ്പർ 837/2003 ആയി പ്രസിദ്ധപ്പെടുത്തിയതുമായ 2003-ലെ കേരള പഞ്ചായത്ത് രാജ് (പൊതുജനാരോഗ്യ സ്ഥാപന ങ്ങൾക്ക് വേണ്ടിയുള്ള മാനേജിംഗ് കമ്മിറ്റികൾ) ചട്ടങ്ങൾ അതിലംഘിച്ചുകൊണ്ട്, താഴെപ്പറയുന്ന ചട്ടങ്ങൾ ഉണ്ടാക്കുന്നു. അതായത്.-

ചട്ടങ്ങൾ

1. ചുരുക്കപ്പേരും പ്രാരംഭവും.- (1) ഈ ചട്ടങ്ങൾക്ക് 2010-ലെ കേരള പഞ്ചായത്ത് രാജ് (പൊതുജനാരോഗ്യ സ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള മാനേജിംഗ് കമ്മിറ്റികൾ) ചട്ടങ്ങൾ എന്ന് പേർ പറയാം

(1) ഇവ ഉടൻ പ്രാബല്യത്തിൽ വരുന്നതാണ്.

2. നിർവ്വചനങ്ങൾ.- (1) ഈ ചട്ടങ്ങളിൽ, സന്ദർഭം മറ്റുവിധത്തിൽ ആവശ്യപ്പെടാത്തപക്ഷം.-

(i) "ആക്റ്റ്' എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) എന്നർത്ഥമാകുന്നു;

(ii) "മാനേജിംഗ് കമ്മിറ്റി’ എന്നാൽ ഒരു പൊതുജനാരോഗ്യ സ്ഥാപനത്തിനു വേണ്ടി 3-ാം ചട്ടപ്രകാരം രൂപീകരിച്ച ഒരു കമ്മിറ്റി എന്നർത്ഥമാകുന്നു;

(iii) "പഞ്ചായത്ത്' എന്നാൽ ആക്റ്റിലെ 4-ാം വകുപ്പ് (1)-ാം ഉപവകുപ്പു പ്രകാരം രൂപീകരിക്കപ്പെട്ട ഒരു ഗ്രാമപഞ്ചായത്ത് അല്ലെങ്കിൽ ബ്ലോക്ക് പഞ്ചായത്ത് അല്ലെങ്കിൽ ജില്ലാ പഞ്ചായത്ത് എന്നർത്ഥമാകുന്നു;

(iv) "പൊതുജനാരോഗ്യ സ്ഥാപനം’ എന്നാൽ ആക്റ്റിലെ മൂന്നും നാലും അഞ്ചും പട്ടികകൾ പ്രകാരം, യഥാക്രമം ഗ്രാമപഞ്ചായത്തിനും, ബ്ലോക്ക് പഞ്ചായത്തിനും, ജില്ലാ പഞ്ചായത്തിനും നൽകപ്പെട്ട ചുമതലകൾ നിറവേറ്റുന്നതിനായി 166-ാം വകുപ്പ് (6)-ഉം (7)-ഉം ഉപവകുപ്പുകൾ പ്രകാരമോ 172-ാം വകുപ്പ് (5)-ഉം. (6)-ഉം ഉപവകുപ്പുകൾ പ്രകാരമോ 173-ാം വകുപ്പ് (5)-ഉം (6)-ഉം ഉപവകുപ്പുകൾ പ്രകാരമോ സർക്കാരിൽ നിന്ന് കൈമാറ്റം ചെയ്തതു കിട്ടിയതോ അതത് പഞ്ചായത്തിന് ഭരണ ചുമതലയുള്ളതുമായ, ഏതെങ്കിലും അംഗീകൃത ചികിത്സാസമ്പ്രദായത്തിന്റെ അടിസ്ഥാനത്തിൽ രോഗികൾക്ക് ചികിത്സ നൽകുന്ന ഡിസ്പൻസറി, പ്രാഥമികാരോഗ്യകേന്ദ്രം, കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ, താലൂക്ക് ആശുപ്രതി, ജില്ലാ ആശുപ്രതി അഥവാ മറ്റേതെങ്കിലും പ്രത്യേക തരത്തിലുള്ള ഒരു ആശുപത്രി എന്നർത്ഥമാകുന്നു;

(v) "വകുപ്പ് എന്നാൽ ആക്റ്റിലെ ഒരു വകുപ്പ് എന്നർത്ഥമാകുന്നു.

(2) ഈ ചട്ടങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതും, പക്ഷേ നിർവ്വചിച്ചിട്ടില്ലാത്തതും എന്നാൽ ആക്റ്റിൽ നിർവ്വചിച്ചിട്ടുള്ളതുമായ വാക്കുകൾക്കും പ്രയോഗങ്ങൾക്കും യഥാക്രമം ആക്റ്റിൽ അവയ്ക്ക് നൽകിയിട്ടുള്ള അർത്ഥം ഉണ്ടായിരിക്കുന്നതാണ്.

3. മാനേജിംഗ് കമ്മിറ്റിയുടെ രൂപീകരണം.- (1) ഓരോ പഞ്ചായത്തും, പ്രസ്തുത പഞ്ചായത്തിന് സർക്കാരിൽ നിന്ന് കൈമാറ്റം ചെയ്തുകിട്ടിയ ഒരു പൊതുജനാരോഗ്യ സ്ഥാപനത്തിന്റെ ശരിയായ പരിപാലനം, ആസൂത്രിതവികസനം, പ്രസ്തുത സ്ഥാപനം മുഖേന മെച്ചപ്പെട്ട സേവനം പ്രദാനം ചെയ്യൽ എന്നീ കാര്യങ്ങൾ നോക്കി നടത്തുന്നതിലേക്കായി ചെയർപേഴ്സൺ, വൈസ് ചെയർപേഴ്സൺ, മെമ്പർ സെക്രട്ടറി എന്നിവർ ഉൾപ്പെടെ പതിനഞ്ച് അംഗങ്ങളിൽ കവിയാത്ത ഒരു മാനേജിംഗ് കമ്മിറ്റി രൂപീകരിക്കേണ്ടതാണ്.

(2) (1)-ാം ഉപചട്ടപ്രകാരം രൂപീകരിക്കുന്ന മാനേജിംഗ് കമ്മിറ്റിയിൽ താഴെ പറയുന്നവർ അംഗങ്ങളായിരിക്കേണ്ടതാണ്, അതായത്.-

(i) പഞ്ചായത്ത് പ്രസിഡന്റ്;
(ii) പഞ്ചായത്തിലെ പൊതുജനാരോഗ്യത്തിന്റെ ചുമതലയുള്ള സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ;
(iii) പഞ്ചായത്തിലെ ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ,
(iv) പഞ്ചായത്തിലെ പൊതുമരാമത്തിന്റെ ചുമതലയുള്ള സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ,

(V), പൊതുജനാരോഗ്യസ്ഥാപനം സ്ഥിതിചെയ്യുന്നത് ഒരു ഗ്രാമപഞ്ചായത്ത് പ്രദേശത്താണെങ്കിൽ പഞ്ചായത്തിൽ ആ പ്രദേശത്തെ പ്രതിനിധീകരിക്കുന്ന അംഗം, (പ്രസ്തുത അംഗം (i)-ാം ഖണ്ഡത്തിൽ പരാമർശിക്കുന്ന ഒരു പഞ്ചായത്ത് പ്രസിഡന്റോ (ii)-ഉം (iii)-ഉം. (iv)-ഉം ഖണ്ഡങ്ങളിൽ പരാമർശിക്കുന്ന ഒരു സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനോ അല്ലാത്തപക്ഷം);

(v) പൊതുജനാരോഗ്യസ്ഥാപനത്തിന്റെ മരാമത്ത് പണികളുടെ ചുമതലയുള്ള, തദ്ദേശ സ്വയംഭരണ വകുപ്പ് നിയോഗിച്ച എഞ്ചിനീയർ,

(Vi) പൊതുജനാരോഗ്യസ്ഥാപനം സ്ഥിതി ചെയ്യുന്ന പ്രദേശത്തെ വൈദ്യുതി വിതരണത്തിന്റെ ചുമതലയുള്ള, സംസ്ഥാന വൈദ്യുതി ബോർഡിലെ എഞ്ചിനീയർ;

(viii) പൊതുജനാരോഗ്യസ്ഥാപനം സ്ഥിതി ചെയ്യുന്ന പ്രദേശത്തെ ശുദ്ധജല വിതരണത്തിന്റെ ചുമതലയുള്ള, കേരള ജല അതോറിറ്റിയിലെ എഞ്ചിനീയർ,

കുറിപ്പ്.- (vi), (vii), (viii) എന്നീ ഖണ്ഡങ്ങളിൽ പരാമർശിക്കുന്ന എഞ്ചിനീയർ, ഒരു ഗ്രാമപഞ്ചായത്തിന്റെ കാര്യത്തിൽ അസിസ്റ്റന്റ് എഞ്ചിനീയറുടെ പദവിയിൽ താഴെയല്ലാത്തയാളും, ഒരു ബ്ലോക്ക് പഞ്ചായത്തിന്റെ കാര്യത്തിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പദവിയിൽ താഴെയല്ലാത്തയാളും ഒരു ജില്ലാ പഞ്ചായത്തിന്റെ കാര്യത്തിൽ എക്സസിക്യൂട്ടീവ് എഞ്ചിനീയറുടെ പദവിയിൽ താഴെയല്ലാത്തയാളും ആയിരിക്കേണ്ടതാണ്.

കമ്മിറ്റിയിലെ ആകെ അംഗങ്ങളുടെ എണ്ണം 173.എ വകുപ്പിൽ പറഞ്ഞിട്ടുള്ള 15-ൽ കവിയാൻ പാടില്ല.

(ix) ഒരു പൊതുജനാരോഗ്യസ്ഥാപനത്തെ സംബന്ധിച്ച ഭരണപരമായ പ്രവർത്തനങ്ങളിലും, പൊതുജനാരോഗ്യ പ്രവർത്തനങ്ങളിലും പരിചയവും താൽപ്പര്യവും, സാമൂഹ്യ പ്രതിബദ്ധതയും സേവസന്നദ്ധതയും ഉള്ള, അതത് പഞ്ചായത്ത് പ്രദേശത്ത്, അല്ലെങ്കിൽ സമീപ പ്രദേശത്ത്, അല്ലെങ്കിൽ പൊതുജനാരോഗ്യ സ്ഥാപനം സ്ഥിതി ചെയ്യുന്ന പ്രദേശത്ത് താമസിക്കുന്നവരിൽ നിന്നും പഞ്ചായത്ത് ഏകകണ്ഠമായി തീരുമാനിച്ച് നാമനിർദ്ദേശം ചെയ്യുന്ന മൂന്നിൽ കവിയാത്ത വ്യക്തികൾ;

(x) പൊതുജനാരോഗ്യസ്ഥാപനത്തിലെ പ്രധാന മെഡിക്കൽ ആഫീസർ;

(xi) പൊതുജനാരോഗ്യസ്ഥാപനത്തിലെ പ്രധാന മെഡിക്കൽ ആഫീസർക്ക് തൊട്ട് താഴെ തലത്തിൽ മെഡിക്കൽ ആഫീസർ ഉണ്ടെങ്കിൽ പ്രസ്തുത മെഡിക്കൽ ആഫീസർ,

(xii) ഒരു ഗ്രാമപഞ്ചായത്തിന്റെ കാര്യത്തിൽ, പൊതുജനാരോഗ്യസ്ഥാപനം സ്ഥിതി ചെയ്യുന്ന പ്രദേശത്തെ, ബ്ലോക്ക് പഞ്ചായത്തിനും ജില്ലാ പഞ്ചായത്തിനും പ്രതിനിധീകരിക്കുന്ന അംഗങ്ങൾ;

(xiii) ഒരു ബ്ലോക്ക് പഞ്ചായത്തിന്റെ കാര്യത്തിൽ, പൊതുജനാരോഗ്യ സ്ഥാപനം സ്ഥിതി ചെയ്യുന്ന പ്രദേശം ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റും പ്രസ്തുത പ്രദേശത്തെ, ജില്ലാ പഞ്ചായത്തിലും, ഗ്രാമപഞ്ചായത്തിലും പ്രതിനിധീകരിക്കുന്ന അംഗങ്ങളും;

(xiv) ഒരു ജില്ലാ പഞ്ചായത്തിന്റെ കാര്യത്തിൽ, പൊതുജനാരോഗ്യസ്ഥാപനം സ്ഥിതിചെയ്യുന്നത് ഗ്രാമപഞ്ചായത്ത് പ്രദേശത്താണെങ്കിൽ, പ്രസ്തുത ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റും പ്രസ്തുത പ്രദേശത്തെ, ബ്ലോക്ക് പഞ്ചായത്തിലും ഗ്രാമപഞ്ചായത്തിലും പ്രതിനിധീകരിക്കുന്ന അംഗങ്ങളും. (3) പഞ്ചായത്ത് പ്രസിഡന്റ് മാനേജിംഗ് കമ്മിറ്റിയുടെ ചെയർപേഴ്സണും, പൊതുജനാരോഗ്യത്തിന്റെ ചുമതലയുള്ള സ്റ്റാന്റിംഗ് കമ്മിറ്റിയുടെ ചെയർമാൻ അതിന്റെ വൈസ് ചെയർപേഴ്സണും, പൊതുജനാരോഗ്യ സ്ഥാപനത്തിലെ പ്രധാന മെഡിക്കൽ ആഫീസർ അതിന്റെ മെമ്പർ-സെക്രട്ടറിയും ആയിരിക്കുന്നതാണ്.

(4) പഞ്ചായത്ത് തീരുമാനപ്രകാരം മാനേജിംഗ് കമ്മിറ്റി രൂപീകരിച്ചുകൊണ്ട് പഞ്ചായത്തിന്റെ എക്സ്-ഒഫീഷ്യോ സെക്രട്ടറി കൂടിയായ പ്രധാന മെഡിക്കൽ ആഫീസർ ഒരു ഉത്തരവ് പുറപ്പെടുവിക്കേണ്ടതും അതിന്റെ പകർപ്പ് എല്ലാ അംഗങ്ങൾക്കും ബന്ധപ്പെട്ട ജില്ലാ മെഡിക്കൽ ആഫീസർക്കും നൽകേണ്ടതും പകർപ്പ് പഞ്ചായത്തിന്റെ നോട്ടീസ് ബോർഡിലും, പൊതുജനാരോഗ്യ സ്ഥാപനത്തിന്റെ നോട്ടീസ് ബോർഡിലും പ്രസിദ്ധപ്പെടുത്തേണ്ടതുമാണ്. മാനേജിംഗ് കമ്മിറ്റിയിൽ നാമനിർദ്ദേശം ചെയ്യപ്പെടേണ്ട അംഗങ്ങളുടെ സ്ഥാനത്തുണ്ടാകുന്ന ഒഴിവുകൾ മാനേജിംഗ് കമ്മിറ്റി രൂപീകരിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നതിനോ, മാനേജിംഗ് കമ്മിറ്റിയുടെ യോഗങ്ങൾ വിളിച്ചു കൂട്ടുന്നതിനോ തടസ്സമായിരിക്കുന്നതല്ല.

(5) ഒരിക്കൽ രൂപീകരിക്കപ്പെട്ട മാനേജിംഗ് കമ്മിറ്റിയുടെ കാലാവധി അതത് പഞ്ചായത്ത് കമ്മിറ്റിയുടെ കാലാവധി തീരുന്ന മുറയ്ക്ക് അവസാനിക്കുന്നതാണ്.

(6) മാനേജിംഗ് കമ്മിറ്റിയിൽ അംഗമായ ഒരു പഞ്ചായത്തംഗം പഞ്ചായത്ത് കമ്മിറ്റിയിൽ തന്റെ സ്ഥാനം ഒഴിയുന്ന മുറയ്ക്ക് മാനേജിംഗ് കമ്മിറ്റിയിൽ അംഗമല്ലാതായിത്തീരുന്നതും അയാൾക്ക് പകരം പഞ്ചായത്തിൽ പ്രസ്തുത സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആൾ മാനേജിംഗ് കമ്മിറ്റിയിൽ അംഗമായി തീരുന്നതും യഥാസ്ഥാനം വഹിക്കുന്നതുമാണ്.

(7) മാനേജിംഗ് കമ്മിറ്റിയിലെ ഒരു അംഗം, ചെയർപേഴ്സന്റെ മുൻകൂട്ടിയുള്ള അനുവാദമില്ലാതെ അതിന്റെ തുടർച്ചയായ മൂന്നു യോഗങ്ങളിൽ ഹാജരാകാതിരിക്കുന്ന പക്ഷം, മാനേജിംഗ് കമ്മിറ്റിയിലെ അയാളുടെ അംഗത്വം ഒഴിഞ്ഞതായി കരുതപ്പെടുന്നതാണ്.

(8) മാനേജിംഗ് കമ്മിറ്റിയിലെ ഒരു അംഗം, സ്വയം രാജിവയ്ക്കുകയോ, പാപ്പരായി പ്രഖ്യാപിക്കപ്പെടുകയോ, സാൻമാർഗിക ദൂഷ്യം ഉൾപ്പെട്ട ഒരു കുറ്റത്തിന് ശിക്ഷിക്കപ്പെടുകയോ, ചെയ്താൽ മാനേജിംഗ് കമ്മിറ്റിയിലെ അയാളുടെ അംഗത്വം അവസാനിച്ചതായി കരുതപ്പെടുന്നതാണ്.

(9) (7)-ഉം (8)-ഉം ഉപചട്ടങ്ങൾ പ്രകാരം മാനേജിംഗ് കമ്മിറ്റിയിലെ ഒരാളുടെ അംഗത്വം ഇല്ലാതാകുന്ന സംഗതിയിൽ, ആ വിവരം മെമ്പർ സെക്രട്ടറി പ്രസ്തുത വ്യക്തിയെ രേഖാമൂലം അറിയിക്കേണ്ടതാണ്.

(10) മാനേജിംഗ് കമ്മിറ്റിയിൽ നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗങ്ങളുടെ സ്ഥാനത്തുണ്ടാകുന്ന ഒഴിവുകൾ, യഥാസമയം പുതിയ അംഗങ്ങളെ പഞ്ചായത്ത് തീരുമാനപ്രകാരം നാമനിർദ്ദേശം ചെയ്ത് നികത്തേണ്ടതാണ്.

(11) മാനേജിംഗ് കമ്മിറ്റിയുടെ യോഗങ്ങളിൽ,-

(i) പൊതുജനാരോഗ്യസ്ഥാപനം സ്ഥിതി ചെയ്യുന്ന പ്രദേശത്തെ പ്രതിനിധീകരിക്കുന്ന ലോകസഭാംഗം;

(ii) പൊതുജനാരോഗ്യസ്ഥാപനം സ്ഥിതി ചെയ്യുന്ന പ്രദേശത്തെ പ്രതിനിധീകരിക്കുന്ന നിയമസഭാംഗം;

(iii) ദേശീയ രാഷ്ട്രീയ കക്ഷികളുടെ ഓരോ പ്രതിനിധി വീതം;

(iv) ദേശീയ രാഷ്ട്രീയ കക്ഷികളിൽ ഉൾപ്പെടാത്തതും, എന്നാൽ കേരള നിയമസഭയിൽ പ്രാതിനിധ്യമുള്ളതുമായ മറ്റ് രാഷ്ട്രീയ കക്ഷികളുടെ ഓരോ പ്രതിനിധി വീതം;

(V) സംസ്ഥാന സർക്കാർ കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്ന ഉത്തരവുകൾ പ്രകാരം മാനേജിംഗ് കമ്മിറ്റിയിൽ ഉൾപ്പെടുത്തപ്പെടുന്നവർ എന്നിവർക്ക് പുറമേ

(എ.) ഒരു ഗ്രാമപഞ്ചായത്തിന്റെ സംഗതിയിൽ.-

(i) കമ്മ്യൂണിറ്റി ഡെവലപ്മെന്റ് സൊസൈറ്റി ചെയർപേഴ്സസൺ,

(ii) സംയോജിത ശിശുവികസന പദ്ധതിയുടെ ചുമതലയുള്ള ഉദ്യോഗസ്ഥൻ;

(iii) ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവരും;

(ബി) ഒരു ബ്ലോക്ക് പഞ്ചായത്തിന്റെ സംഗതിയിൽ.-

(i) സംയോജിത ശിശുവികസന പദ്ധതി പ്രോജക്ട് ആഫീസർ,

(ii) ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എന്നിവരും;

(സി) ഒരു ജില്ലാ പഞ്ചായത്തിന്റെ സംഗതിയിൽ.-

(i) ജില്ലാ മെഡിക്കൽ ആഫീസർ,

(ii) കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ;

(iii) ജില്ലാ പഞ്ചായത്ത് സെക്രട്ടറി എന്നിവരും; സ്ഥിരം ക്ഷണിതാക്കളായിരിക്കുന്നതാണ്.

(12) (11)-ാം ഉപചട്ടത്തിൽ (iii)-ഉം (iv)-ഉം ഖണ്ഡങ്ങളനുസരിച്ച രാഷ്ട്രീയ കക്ഷികൾക്ക് പ്രാതിനിധ്യം നൽകുവാനായി, സാമൂഹ്യ പ്രതിബദ്ധതയും സേവന സന്നദ്ധതയും ഉള്ളയാളും ജില്ലാ പഞ്ചായത്തിന്റെ സംഗതിയിൽ അതത് ജില്ലയിലെ താമസക്കാരനും ബ്ലോക്ക്-ഗ്രാമ പഞ്ചായത്തുകളുടെ സംഗതിയിൽ അതത് പഞ്ചായത്ത് പ്രദേശത്ത് താമസക്കാരനുമായ ഒരു വ്യക്തിയെ ശുപാർശ ചെയ്യുവാൻ അതത് രാഷ്ട്രീയ കക്ഷിയുടെ ജില്ലാ പ്രസിഡന്റിനോട് അഥവാ ജില്ലാ സെക്രട്ടറിയോട് പഞ്ചായത്ത് സെക്രട്ടറി ആവശ്യപ്പെടേണ്ടതും, അപ്രകാരം രാഷ്ട്രീയ കക്ഷികൾ ശുപാർശ ചെയ്യുന്ന ഓരോ വ്യക്തിയെ വീതം മാനേജിംഗ് കമ്മിറ്റി യോഗങ്ങളിലേക്ക് സ്ഥിരം ക്ഷണിതാക്കളായി പഞ്ചായത്ത് നിശ്ചയിക്കേണ്ടതുമാണ്.

(13) മാനേജിംഗ് കമ്മിറ്റി യോഗങ്ങളിൽ സ്ഥിരം ക്ഷണിതാക്കൾക്ക്, വോട്ടവകാശം ഒഴികെ കമ്മിറ്റിയിലെ ഏതൊരു അംഗത്തിനും ഉള്ള അവകാശങ്ങളുണ്ടായിരിക്കുന്നതാണ്.

(14) മാനേജിംഗ് കമ്മിറ്റിക്ക് ആവശ്യമായ സന്ദർഭങ്ങളിൽ സബ് കമ്മിറ്റികൾ രൂപീകരിക്കാവുന്നതാണ്.

4. മാനേജിംഗ് കമ്മിറ്റിയുടെ അധികാരങ്ങളും ചുമതലകളും.- (1) മാനേജിംഗ് കമ്മിറ്റിക്ക് താഴെപ്പറയുന്ന അധികാരങ്ങൾ ഉണ്ടായിരിക്കുന്നതാണ്. അതായത്.-

(i) അതത് സംഗതി പോലെ ഒരു ഡിസ്പൻസറിക്കോ, പ്രാഥമികാരോഗ്യ കേന്ദ്രത്തിനോ, കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിനോ താലൂക്ക് ആശുപത്രിക്കോ, ജില്ലാ ആശുപത്രിക്കോ അല്ലെങ്കിൽ മറ്റേതെങ്കിലും പ്രത്യേക തരത്തിലുള്ള ആശുപത്രിക്കോ നിശ്ചയിക്കപ്പെട്ടിട്ടുള്ള നിലവാരത്തിൽ കുറയാതെയുള്ള ഭൗതിക സൗകര്യങ്ങളും സേവനങ്ങളും പഞ്ചായത്തിന് ഭരണ ചുമതലയുള്ള പൊതുജനാരോഗ്യ സ്ഥാപനത്തിൽ ലഭ്യമാക്കുന്നതിന് ആവശ്യമായ ശുപാർശകൾ പഞ്ചായത്തിന് നൽകുക;

(ii) പൊതുജനാരോഗ്യസ്ഥാപനത്തിലെ മരാമത്ത് പണികൾ, കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികൾ, ഉപകരണങ്ങളും സാമഗ്രികളും ലഭ്യമാക്കലും അവയുടെ അറ്റകുറ്റപ്പണികളും, ശുദ്ധജല വിതരണം, വൈദ്യുതോപകരണങ്ങൾ ലഭ്യമാക്കലും അവയുടെ അറ്റകുറ്റപ്പണികളും, ശുചീകരണ പ്രവർത്തനങ്ങൾ, രോഗികൾക്കും അവരുടെ സഹായികൾക്കും അവരെ സന്ദർശിക്കുന്നവർക്കും ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തൽ എന്നിവയ്ക്ക് മേൽനോട്ടം വഹിക്കുക;

(iii) പൊതുജനാരോഗ്യസ്ഥാപനത്തെ സംബന്ധിച്ച് പഞ്ചവത്സര-വാർഷിക പദ്ധതികൾ തയ്യാറാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ പഞ്ചായത്തിന് സമർപ്പിക്കുക;

(iv) മാനേജിംഗ് കമ്മിറ്റിയിൽ നിക്ഷിപ്തമായ ചുമതലകളുടെ നിർവ്വഹണത്തിന് ആവശ്യമായ ഫണ്ട് സ്വരൂപിക്കുകയും ചട്ടങ്ങൾ വ്യവസ്ഥ ചെയ്തിരിക്കുന്ന പ്രകാരം അതിൽ നിന്ന് തുക ചെലവിടുകയും ചെയ്യുക;

(V), പൊതുജനാരോഗ്യ സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾ കാലാകാലങ്ങളിൽ വിലയിരുത്തി പഞ്ചായത്തിനും ജില്ലാ മെഡിക്കൽ ആഫീസർക്കും റിപ്പോർട്ട് നൽകുക:

(v) പൊതുജനാരോഗ്യസ്ഥാപനത്തെ സംബന്ധിച്ച പൗരാവകാശ രേഖ പാലിക്കപ്പെടുന്നുണ്ടോ എന്ന് വിലയിരുത്തുകയും ഇക്കാര്യത്തിൽ പഞ്ചായത്തിന് നിർദ്ദേശങ്ങൾ സമർപ്പിക്കുകയും ആവശ്യമെങ്കിൽ കേരള പഞ്ചായത്ത് രാജ് ആക്ട് 272 എ വകുപ്പ് പ്രകാരമുള്ള പൗരാവകാശ രേഖ പുതുക്കി തയ്യാറാക്കുന്നതിന് പഞ്ചായത്തിന് ശുപാർശ നൽകുകയും ചെയ്യുക.

(2) പൊതുജനാരോഗ്യസ്ഥാപനത്തിന്റെ മാനേജിംഗ് കമ്മിറ്റി താഴെപ്പറയുന്ന ചുമതലകൾ നിർവ്വഹിക്കേണ്ടതാണ്. അതായത്:-

(i) പൊതുജനാരോഗ്യസ്ഥാപനത്തിന്റെ പ്രവർത്തനങ്ങളിൽ രോഗികളും പൊതുജനങ്ങളും നേരിടുന്ന പ്രശ്നങ്ങൾ കണ്ടെത്തി പരിഹാരങ്ങൾ നിർദ്ദേശിക്കുക;

(ii) അതത് തലത്തിലുള്ള പൊതുജനാരോഗ്യസ്ഥാപനത്തിന്റെ പ്രവർത്തനത്തിന് ആവശ്യമായി വരുന്ന ഉപകരണങ്ങൾ, സാധന സാമഗ്രികൾ, ഫർണിച്ചർ, മരുന്നുകൾ, ചികിത്സാ സംബന്ധമായി ആവശ്യമുള്ള മറ്റ് വസ്തതുക്കൾ എന്നിവ വിലയ്ക്ക് വാങ്ങിയോ, സംഭാവനയായി സ്വീകരിച്ചോ, മറ്റ് വിധത്തിലോ ലഭ്യമാക്കുക;

(iii) പൊതുജനാരോഗ്യസ്ഥാപനത്തിന്റെ പ്രവർത്തനങ്ങളെപ്പറ്റി ഉന്നയിക്കപ്പെടുന്ന ആവലാതികൾ പരിശോധിക്കുകയും അവ പരിഹരിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുക;

(iv) പൊതുജനാരോഗ്യസ്ഥാപനവുമായി ബന്ധപ്പെട്ട ഫീൽഡ് തലജീവനക്കാരുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുകയും അവർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുക;

(v) പൊതുജനാരോഗ്യസ്ഥാപനത്തിന്റെ പ്രവർത്തനങ്ങളിൽ ക്രമക്കേടും അഴിമതിയും തടയാൻ ജാഗ്രത പാലിക്കുക;

(vi) സാമ്പത്തിക കാര്യങ്ങൾ ഉൾപ്പെടെയുള്ള പൊതുജനാരോഗ്യ സ്ഥാപനത്തിന്റെ പ്രവർത്തനങ്ങളിൽ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുക;

(vii) പൊതുജനാരോഗ്യസ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിന് പൊതുജന സഹകരണം പ്രോത്സാഹിപ്പിക്കുക;

(viii) മാതൃ-ശിശു സംരക്ഷണ പ്രവർത്തനങ്ങൾ, ഫീൽഡ്തല ആരോഗ്യ പ്രവർത്തനങ്ങൾ, പരിസര ശുചീകരണ പ്രവർത്തനങ്ങൾ, രോഗനിർണ്ണയ ചികിത്സാ ക്യാമ്പുകൾ എന്നിവ സംഘടിപ്പിക്കുക;

(x) ആശുപ്രതി മാലിന്യങ്ങളും മറ്റ് ബയോ-മെഡിക്കൽ മാലിന്യങ്ങളും ശാസ്ത്രീയമായ രീതിയിൽ കൈകാര്യം ചെയ്യുന്നതിന് ആവശ്യമായ സഹായം നൽകുക:

(x) ആവശ്യമെങ്കിൽ,പൊതുജനാരോഗ്യസ്ഥാപനത്തോടനുബന്ധിച്ച ക്യാന്റീൻ, ന്യായവില മെഡിക്കൽസ്റ്റോർ, ലബോറട്ടറി, പാൽബൂത്ത്, ടെലിഫോൺ ബൂത്ത് തുടങ്ങിയവ പ്രവർത്തിപ്പിക്കാൻ സൗകര്യമൊരുക്കുകയോ നേരിട്ട് നടത്തുകയോ ചെയ്യുക;

(xi) രോഗനിർണ്ണയത്തിനും ചികിത്സയ്ക്കുമായി അധിക സൗകര്യങ്ങൾ ലഭ്യമാക്കുക;

(xii) പൊതുജനാരോഗ്യസ്ഥാപനത്തിന്റെ പ്രവർത്തനങ്ങളെ സംബന്ധിച്ച കാലാകാലങ്ങ ളിൽ സാമൂഹ്യ, ആഡിറ്റ് നടത്തുന്നതിന് ഏർപ്പാടാക്കുക.

5. മാനേജിംഗ് കമ്മിറ്റി യോഗങ്ങളുടെ നടപടിക്രമം.- (1) മാനേജിംഗ് കമ്മിറ്റി നിലവിൽവന്നു കഴിഞ്ഞാൽ അതിന്റെ ആദ്യയോഗം ഒരു മാസത്തിനകവും, തുടർന്നുള്ള യോഗങ്ങൾ മൂന്നു മാസത്തിലൊരിക്കലും (കഴിയുന്നതും ഒരു നിശ്ചിത ദിവസം), ഇടയ്ക്കുള്ള കാലയളവിലെ യോഗങ്ങൾ ആവശ്യാനുസരണവും, ചെയർപേഴ്സസണുമായി ആലോചിച്ച് മെമ്പർ-സെക്രട്ടറി വിളിച്ചു കൂട്ടേണ്ടതാണ്.

(2) മാനേജിംഗ് കമ്മിറ്റി യോഗത്തിന്റെ തീയതിയും സമയവും അജണ്ടയും അറിയിച്ചുകൊണ്ടുള്ള നോട്ടീസ് യോഗ തീയതിക്ക് ഏഴ് ദിവസമെങ്കിലും മുമ്പ് മാനേജിംഗ് കമ്മിറ്റിയിലെ അംഗങ്ങൾക്കും സ്ഥിരം ക്ഷണിതാക്കൾക്കും മെമ്പർ-സെക്രട്ടറി നൽകേണ്ടതും അതിന്റെ പകർപ്പ പഞ്ചായത്തിന്റെയും, പൊതുജനാരോഗ്യസ്ഥാപനത്തിന്റെയും നോട്ടീസ് ബോർഡുകളിൽ പ്രസിദ്ധപ്പെടുത്തേണ്ടതുമാണ്.

എന്നാൽ ഏതെങ്കിലും കാര്യത്തിൽ മാനേജിംഗ് കമ്മിറ്റിയുടെ അടിയന്തിര തീരുമാനം അനിവാര്യമാകുന്ന ഘട്ടങ്ങളിൽ ഇരുപത്തിനാല് മണിക്കുറിൽ കുറയാത്ത സമയത്തെ നോട്ടീസ് നൽകി മാനേജിംഗ് കമ്മിറ്റിയുടെ പ്രത്യേക യോഗം വിളിച്ചുകൂട്ടാവുന്നതാണ്.

(3) മാനേജിംഗ് കമ്മിറ്റി യോഗത്തിന്റെ അജണ്ട ചെയർപേഴ്സണുമായി ആലോചിച്ച് മെമ്പർ -സെക്രട്ടറി തയ്യാറാക്കേണ്ടതാണ്.

(4) മാനേജിംഗ് കമ്മിറ്റി യോഗത്തിന്റെ കോറം ആകെ അംഗസംഖ്യയുടെ പകുതി (ഭിന്ന സംഖ്യയെങ്കിൽ തൊട്ടടുത്ത പൂർണ്ണ സംഖ്യ) ആയിരിക്കുന്നതാണ്.

(5) മാനേജിംഗ് കമ്മിറ്റിയുടെ യോഗങ്ങളിൽ മാനേജിംഗ് കമ്മിറ്റിയുടെ ചെയർപേഴ്സസണോ അദ്ദേഹത്തിന്റെ അസാന്നിദ്ധ്യത്തിൽ വൈസ് ചെയർപേഴ്സസണോ രണ്ടുപേരുടെയും അസാന്നിദ്ധ്യത്തിൽ യോഗത്തിൽ സന്നിഹിതരായിരിക്കുന്ന അംഗങ്ങൾ തദവസരത്തിൽ ആദ്ധ്യക്ഷ്യം വഹിക്കുന്നതിനായി ഭൂരിപക്ഷാഭിപ്രായ പ്രകാരം തെരഞ്ഞെടുക്കുന്ന ഒരംഗമോ ആദ്ധ്യക്ഷ്യം വഹിക്കേണ്ടതാണ്

(6) യോഗത്തിന്റെ അജണ്ടയും യോഗനടപടി കുറിപ്പുകളും തീരുമാനങ്ങളും യോഗത്തിൽ സന്നിഹിതരായ അംഗങ്ങളുടെയും സ്ഥിരം ക്ഷണിതാക്കളുടെയും ഹാജരും രജിസ്റ്ററുകളിൽ രേഖപ്പെടുത്തേണ്ടതും രജിസ്റ്ററുകൾ മെമ്പർ സെക്രട്ടറി സൂക്ഷിച്ചു പോരേണ്ടതുമാണ്.

(7) മാനേജിംഗ് കമ്മിറ്റി യോഗത്തിന്റെ പരിഗണനയ്ക്ക് വരുന്ന എല്ലാ വിഷയങ്ങളിലും മെമ്പർ -സെക്രട്ടറി രേഖാമൂലം അഭിപ്രായം നൽകേണ്ടതും, യോഗത്തിൽ ഹാജരുള്ള അംഗങ്ങളുടെ ഭൂരിപക്ഷ വോട്ട് പ്രകാരം തീരുമാനമെടുക്കേണ്ടതും വോട്ട് തുല്യമാകുന്ന എല്ലാ സംഗതികളിലും അദ്ധ്യക്ഷന് ഒരു കാസ്റ്റിംഗ് വോട്ടുകൂടി വിനിയോഗിക്കാവുന്നതും തീരുമാനങ്ങളുടെ പകർപ്പ് മെമ്പർസെക്രട്ടറി പഞ്ചായത്തിന് അയച്ചുകൊടുക്കേണ്ടതുമാണ്. ആവശ്യമായ സന്ദർഭങ്ങളിൽ യോഗ തീരുമാനങ്ങളുടെ പകർപ്പുകൾ സർക്കാരിനും ബന്ധപ്പെട്ട ജില്ലാ മെഡിക്കൽ ആഫീസർക്കും ബന്ധപ്പെട്ട മറ്റ് അധികാരസ്ഥാനങ്ങൾക്കും കൂടി മെമ്പർ-സെക്രട്ടറി അയച്ചുകൊടുക്കേണ്ടതാണ്.

(8) മാനേജിംഗ് കമ്മിറ്റിയുടെ യോഗതീരുമാനങ്ങൾ അതിന്റെ അധികാരപരിധിക്കും ചുമതല കൾക്കും വിധേയമായി മെമ്പർ-സെക്രട്ടറി നടപ്പാക്കേണ്ടതും അതിലേക്കായി സ്വീകരിച്ച നടപടികൾ മാനേജിംഗ് കമ്മിറ്റിയുടെ അടുത്ത യോഗത്തിൽ റിപ്പോർട്ട് ചെയ്യേണ്ടതുമാണ്.

എന്നാൽ പൊതുജനാരോഗ്യസ്ഥാപനത്തിന്റെ പൊതുവായ താൽപ്പര്യങ്ങൾക്കും സർക്കാരിന്റെ മാർഗ്ഗ നിർദ്ദേശങ്ങൾക്കും വിരുദ്ധമാണെന്ന് മെമ്പർ-സെക്രട്ടറി കരുതുന്ന കാര്യങ്ങൾ നടപ്പാക്കുന്ന തിന് മുമ്പ് പഞ്ചായത്തിന്റെയും, ജില്ലാ മെഡിക്കൽ ആഫീസറുടെയും ആവശ്യമെങ്കിൽ സർക്കാരിന്റെയും അനുമതി വാങ്ങേണ്ടതാണ്.

(9) ഒരു ഗ്രാമപഞ്ചായത്തിന്റെ ഭരണ നിയന്ത്രണത്തിലുള്ള ഒരു പൊതു ജനാരോഗ്യസ്ഥാപനത്തിന് വേണ്ടിയുള്ള മാനേജിംഗ് കമ്മിറ്റിയുടെ യോഗത്തിലെടുത്ത ഏതൊരു തീരുമാനവും പ്രസ്തുത യോഗത്തിനുശേഷം ആദ്യമായി ചേരുന്ന ഗ്രാമസഭാ യോഗത്തിൽ വായിക്കേണ്ടതും അതിനായി യോഗതീരുമാനത്തിന്റെ പകർപ്പുകൾ പഞ്ചായത്ത് സെക്രട്ടറി ഗ്രാമസഭാ കൺവീ നർമാർക്ക് നൽകേണ്ടതുമാണ്.

6. ആശുപ്രതി വികസനഫണ്ട് രൂപീകരിക്കൽ.- (1) പൊതുജനാരോഗ്യസ്ഥാപനത്തിലെ ഭൗതിക സൗകര്യങ്ങളും ചികിത്സാ സൗകര്യങ്ങളും സേവനങ്ങളും മെച്ചപ്പെടുത്തുന്നതിനും, നിർമ്മാണ പ്രവർത്തനങ്ങളും അറ്റകുറ്റപണികളും നടത്തുന്നതിനും, യന്ത്രസാമഗ്രികൾ, ചികിത്സയ്ക്കാവശ്യമായ മരുന്നുകൾ, ഉപകരണങ്ങൾ, മറ്റ് സാധന സാമഗ്രികൾ എന്നിവ വാങ്ങുന്നതിനും, ശുചീകരണ പ്രവർത്തനങ്ങൾ, മാലിന്യ നിർമ്മാർജ്ജനം, ശുദ്ധജല വിതരണം, വൈദ്യുതി വിതരണം എന്നിവ കാര്യക്ഷമമാക്കുന്നതിനും, രോഗ നിർണ്ണയ-ചികിത്സാ ക്യാമ്പുകൾ സംഘടിപ്പി ക്കുന്നതിനും, സർവ്വോപരി പൊതുജനാരോഗ്യസ്ഥാപനത്തിന്റെ വികസത്തിനും വേണ്ടി മാനേജിംഗ് കമ്മിറ്റി 'ആശുപത്രി വികസനഫണ്ട്' എന്ന പേരിൽ ഒരു ഫണ്ട് രൂപീകരിക്കേണ്ടതാണ്.

(2) ആശുപ്രതി വികസനഫണ്ടിൽ താഴെപ്പറയുന്ന വരവിനങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. അതായത്.-

(i) പഞ്ചായത്ത് ലഭ്യമാക്കുന്നതും പഞ്ചായത്ത് മുഖേന ലഭ്യമാകുന്നതുമായ ഫണ്ടുകൾ;

(ii) കേന്ദ്ര- സംസ്ഥാന സർക്കാരുകളും ഏജൻസികളും ലഭ്യമാക്കുന്ന ഫണ്ടുകൾ;

(iii) പൊതുജനാരോഗ്യസ്ഥാപനം നൽകുന്ന സേവനങ്ങൾക്കും, ഏർപ്പെടുത്തുന്ന സൗകര്യങ്ങൾക്കും, സർക്കാർ അനുവദിക്കുന്ന നിരക്കിൽ ഈടാക്കാവുന്ന ഫീസുകളും ചാർജ്ജുകളും;

(iv)പൊതുജനങ്ങളിൽ നിന്നും സന്നദ്ധ സംഘടനകളിൽ നിന്നും മറ്റ് സ്ഥാപനങ്ങളിൽ നിന്നും ലഭിക്കുന്ന സംഭാവനകൾ;

(v) 4-ാം (2)-ാം ഉപചട്ടം (X)-ാം ഖണ്ഡപ്രകാരം നടത്തുന്ന സ്ഥാപനങ്ങളിൽ നിന്നും ലഭി ക്കുന്ന ഫീസുകളും മറ്റ് വരുമാനവും;

(vi) മറ്റ് പലവക വരുമാനങ്ങൾ

(3) മാനേജിംഗ് കമ്മിറ്റിയുടെ മെമ്പർ-സെക്രട്ടറി ആശുപ്രതി വികസനഫണ്ടിന്റെ സൂക്ഷിപ്പുകാരൻ ആയിരിക്കുന്നതും അദ്ദേഹം ഫണ്ടിന്റെ വരവ് ചെലവ് കണക്കുകളും അതു സംബന്ധിച്ച രജിസ്റ്ററുകളും, രസീതുകളും, ബില്ലുകളും, വൗച്ചറുകളും സൂക്ഷിച്ചുപോരേണ്ടതുമാണ്.

(4) ആശുപത്രി വികസനഫണ്ടിലേക്ക് ലഭിക്കുന്ന ഏതൊരു സംഭാവനയ്ക്കും മെമ്പർസെക്രട്ടറി രസീത നൽകേണ്ടതും അതു അച്ചടിച്ച നമ്പരിട്ട ഫാറത്തിലും കാർബൺ പകർപ്പോട് കൂടിയതുമായിരിക്കേണ്ടതുമാണ്.

(5) ആശുപത്രി വികസനഫണ്ടിന്റെ സൂക്ഷിപ്പിനും വിനിയോഗത്തിനുമായി പൊതുജനാരോ ഗ്യസ്ഥാപനം സ്ഥിതിചെയ്യുന്ന പ്രദേശത്തോ, അതിനടുത്തോ ഉള്ള ഒരു ദേശസാൽകൃത ബാങ്കിൽ മാനേജിംഗ് കമ്മിറ്റി ചെയർപേഴ്സ്സന്റെയും മെമ്പർ-സെക്രട്ടറിയുടെയും പേരിൽ ഒരു സംയുക്ത അക്കൗണ്ട് ഉണ്ടായിരിക്കേണ്ടതും പ്രസ്തുത അക്കൗണ്ടിൽ തുക നിക്ഷേപിക്കേണ്ടതും തുക പിൻവലിക്കുന്നത് ചെയർപേഴ്സസണും മെമ്പർ-സെക്രട്ടറിയും ഒപ്പിട്ട ചെക്ക് മുഖേനയായിരിക്കേണ്ടതുമാണ്.

7. ആശുപത്രി വികസനഫണ്ടിന്റെ വിനിയോഗം.- (1) 6-ാം ചട്ടം (1)-ാം ഉപചട്ടത്തിൽ പറയുന്ന ആവശ്യങ്ങൾക്ക്, മാനേജിംഗ് കമ്മിറ്റി തീരുമാനിക്കുന്ന പ്രകാരം ആശുപ്രതി വികസനഫണ്ട് വിനിയോഗിക്കാവുന്നതാണ്.

എന്നാൽ ഓരോ തലത്തിലുമുള്ള പൊതുജനാരോഗ്യസ്ഥാപനത്തിന് അനുവദനീയമല്ലെന്ന് സർക്കാർ നിർദ്ദേശിച്ചിട്ടുള്ള സാധനസാമഗ്രികൾ വാങ്ങുന്നതിനോ ചെലവുകൾ ചെയ്യുന്നതിനോ ആശുപത്രി വികസനഫണ്ട് വിനിയോഗിക്കുവാൻ പാടുള്ളതല്ല.

(2) അടിയന്തിര പ്രാധാന്യമുള്ള ആവശ്യങ്ങളുടെ സംഗതിയിൽ മാനേജിംഗ് കമ്മിറ്റിയുടെ അനുവാദം മുൻകൂറായി വാങ്ങാൻ കഴിയാതെവരുന്ന സാഹചര്യത്തിൽ ചെയർപേഴ്സസിന്റെ അനുവാദത്തോടെ മെമ്പർ-സെക്രട്ടറിക്ക് ചെലവ് ചെയ്യാവുന്നതും അതിന് തൊട്ടടുത്ത് ചേരുന്ന മാനേജിംഗ് കമ്മിറ്റിയുടെ യോഗത്തിൽ കണക്ക് സമർപ്പിച്ച് സാധൂകരണം വാങ്ങേണ്ടതുമാണ്.

8. ജീവനക്കാരെ നിയോഗിക്കൽ- (1) മാനേജിംഗ് കമ്മിറ്റിക്ക് അതിൽ നിക്ഷിപ്തമായ ചുമതലകൾ ശരിയായ വിധത്തിൽ നിർവ്വഹിക്കുവാനും രോഗികൾക്കും, പൊതുജനങ്ങൾക്കും മെച്ചപ്പെട്ട സേവനം ലഭ്യമാക്കുവാനും. 6-ാം ചട്ടം (2)-ാം ഉപചട്ടത്തിൽ പരാമർശിക്കുന്ന (i)-ഉം (ii)-ഉം ഒഴിച്ചുള്ള ഇനങ്ങളിലെ വരുമാനത്തിന്റെ ലഭ്യതയ്ക്കും സർക്കാരിന്റെ മാർഗ്ഗ നിർദ്ദേശങ്ങൾക്കും പഞ്ചായത്തിന്റെ മുൻകൂർ അനുമതിക്കും വിധേയമായി, പൊതുജനാരോഗ്യ സ്ഥാപനത്തിൽ കരാർ അടിസ്ഥാനത്തിൽ, ജീവനക്കാരെ താൽക്കാലികമായി നിയോഗിക്കാവുന്നതാണ്.

എന്നാൽ, ഈ ഇനത്തിലുള്ള വാർഷികച്ചെലവ്, ഇതിനായി 6-ാം ചട്ടം (2)-ാം ഉപചട്ടത്തിൽ പരാമർശിക്കുന്ന (i)-ഉം (ii)-ഉം ഒഴിച്ചുള്ള ഇനങ്ങളിലെ വാർഷിക വരുമാനത്തിന്റെ അമ്പത് ശതമാനത്തിൽ കവിയാൻ പാടുള്ളതല്ല

എന്നുമാത്രമല്ല, മാനേജിംഗ് കമ്മിറ്റിയിലെയോ പഞ്ചായത്തിലെയോ ഒരംഗത്തെയോ അംഗത്തിന്റെ കുടുംബത്തിലെ ഏതെങ്കിലും വ്യക്തിയെയോ ഈ ചട്ടത്തിൻ കീഴിൽ പൊതുജനാരോഗ്യ സ്ഥാപനത്തിൽ കരാർ അടിസ്ഥാനത്തിൽ ജോലിക്ക് നിയോഗിക്കുവാൻ പാടുള്ളതല്ല.

കുറിപ്പ്:- ഈ ചട്ടത്തിന്റെ ആവശ്യത്തിന്, കുടുംബം എന്നതിൽ ഒരാളുടെ ഭാര്യ അല്ലെങ്കിൽ ഭർത്താവ്, മകൻ, മകൾ, സഹോദരൻ, സഹോദരി എന്നിവരും അവരുടെ മക്കളും, പിതാവ്, മാതാവ് എന്നിവരും ഉൾപ്പെടുന്നതാണ്.

(2) കരാർ അടിസ്ഥാനത്തിൽ ജീവനക്കാരെ നിയോഗിക്കുന്നത് സുതാര്യമായ രീതിയിലും ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചുകൊണ്ടും മാനേജിംഗ് കമ്മിറ്റി ഏർപ്പെടുത്തുന്ന ഒരു സെലക്ഷൻ കമ്മിറ്റി അപേക്ഷകരുടെ യോഗ്യതാനിർണ്ണയം നടത്തിയതിനുശേഷവും തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികളുടെ ലിസ്റ്റിന് പഞ്ചായത്തിന്റെ അംഗീകാരം വാങ്ങിയതിനുശേഷവുമായിരിക്കേണ്ടതാണ്.

(3) താൽക്കാലികമായി ജോലിക്ക് നിയോഗിക്കപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ അവർക്ക് സർവ്വീസിൽ സ്ഥിരനിയമത്തിന് യാതൊരു അർഹതയുമുണ്ടായിരിക്കുന്നതല്ല. ഇക്കാര്യം അവരെ നിയോഗിച്ചുകൊണ്ടുള്ള ഉത്തരവിലും, കരാറിലും വ്യക്തമാക്കിയിരിക്കേണ്ടതുമാണ്.

9. ആശുപ്രതി വികസനഫണ്ടിന്റെ ആഡിറ്റ്.- (1) ലോക്കൽ ഫണ്ട് അക്കൗണ്ടുകളുടെ എക്സ്സാമിനറോ അല്ലെങ്കിൽ അദ്ദേഹം നാമനിർദ്ദേശം ചെയ്യുന്ന ഉദ്യോഗസ്ഥന്മാരോ പഞ്ചായത്ത് ഫണ്ടിന്റെ കാര്യത്തിലെന്നപോലെ, ഓരോ പൊതുജനാരോഗ്യ സ്ഥാപനത്തെ സംബന്ധിച്ച ആശുപത്രി വികസനഫണ്ട് വർഷത്തിലൊരിക്കലോ, ആവശ്യമെന്ന് കണ്ടാൽ അതിനിടയ്ക്കക്കോ ആഡിറ്റ് ചെയ്യേണ്ടതും ആഡിറ്റ് റിപ്പോർട്ട് മെമ്പർ-സെക്രട്ടറിക്കും പഞ്ചായത്തിനും നൽകേണ്ടതുമാണ്.

(2) മെമ്പർ-സെക്രട്ടറിക്ക് ലഭിക്കുന്ന ആഡിറ്റ് റിപ്പോർട്ടിന്റെ പകർപ്പ് മാനേജിംഗ് കമ്മിറ്റിയുടെ അടുത്ത യോഗത്തിൽ ചർച്ചയ്ക്കും പരിഗണനയ്ക്കുമായി വയ്ക്കക്കേണ്ടതാണ്. കൂടാതെ അതിൽ ക്രമക്കേടുകളോ പോരായ്മകളോ പരാമർശിച്ചിട്ടുണ്ടെങ്കിൽ അവ മെമ്പർ-സെക്രട്ടറി പരിഹരിക്കേണ്ടതും അത് സംബന്ധിച്ച ഒരു റക്ടിഫിക്കേഷൻ റിപ്പോർട്ട് എത്രയും വേഗം മാനേജിംഗ് കമ്മിറ്റിക്കും, പഞ്ചായത്തിനും, ആഡിറ്റർക്കും നൽകേണ്ടതുമാണ്.

(3) ആശുപ്രതി വികസനഫണ്ട് സംബന്ധിച്ച പഞ്ചായത്തിന് ലഭിക്കുന്ന ആഡിറ്റ് റിപ്പോർട്ട് പഞ്ചായത്ത് പരിഗണിച്ച് ആവശ്യമായ നിർദ്ദേശങ്ങൾ മാനേജിംഗ് കമ്മിറ്റിക്കും അതിന്റെ മെമ്പർസെക്രട്ടറിക്കും നൽകേണ്ടതാണ്.

(4) 1-ാം ഉപചട്ടത്തിൽ എന്തുതന്നെ അടങ്ങിയിരുന്നാലും, പഞ്ചായത്ത്, ആശുപ്രതി വികസനഫണ്ട് വർഷത്തിലൊരിക്കൽ ഒരു ചാർട്ടേർഡ് അക്കൗണ്ടിനെക്കൊണ്ട് ആഡിറ്റ് ചെയ്യിക്കേണ്ടതാണ്.

10. പൊതുജനാരോഗ്യ സ്ഥാപനത്തിന്റെ പ്രവർത്തനങ്ങളിൽ പഞ്ചായത്തിനുള്ള നിയന്തണാധികാരം.- പൊതുജനാരോഗ്യ സ്ഥാപനത്തിന്റെ ഭരണനിർവ്വഹണത്തെ സംബന്ധിച്ചും ആശുപത്രി വികസനഫണ്ടിന്റെ വിനിയോഗത്തെ സംബന്ധിച്ചും സന്ദർഭം ആവശ്യപ്പെടുന്നപക്ഷം, പഞ്ചായത്ത് അധികാരപ്പെടുത്തുന്ന ഒരു സബ്-കമ്മിറ്റിക്ക് ആവശ്യമായ അന്വേഷണവും പരിശോധനയും നടത്താവുന്നതും സബ്-കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്തിന് മാനേജിംഗ് കമ്മിറ്റിക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകാവുന്നതാണ്.

(2) പഞ്ചായത്ത് അധികാരപ്പെടുത്തുന്ന സബ്-കമ്മിറ്റി നടത്തുന്ന അന്വേഷണവും പരിശോധനയുമായി മാനേജിംഗ് കമ്മിറ്റിയും മെമ്പർ-സെക്രട്ടറിയും സഹകരിക്കേണ്ടതും അതിനാവശ്യമായ സൗകര്യങ്ങൾ ചെയ്തു കൊടുക്കേണ്ടതുമാണ്.

Book.png This page is Accepted in Panchayath Wiki Project. updated on: 17/ 02/ 2018 by: Dinil

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ appended appended appended appended appended appended appended