കേരള പഞ്ചായത്ത് രാജ് (നികുതി നിർണ്ണയവും ഈടാക്കലും അപ്പീലും) ചട്ടങ്ങൾ, 1996

From Panchayatwiki
Jump to navigation Jump to search

1996-ലെ കേരള പഞ്ചായത്ത് രാജ (നികുതി നിർണ്ണയവും ഈടാക്കലും അപ്പീലും) ചട്ടങ്ങൾ

എസ്.ആർ.ഒ. നമ്പർ 110/96- 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13-ാം നമ്പർ ആക്റ്റ്) 210, 241 എന്നീ വകുപ്പുകളോട് 254-ാം വകുപ്പ് കൂട്ടി വായിച്ചപ്രകാരം നിക്ഷിപ്തത മായ അധികാരങ്ങൾ വിനിയോഗിച്ച് കേരള സർക്കാർ താഴെ പറയുന്ന ചട്ടങ്ങൾ ഉണ്ടാക്കുന്നു; അതാ യത്:-

ചട്ടങ്ങൾ

1. ചുരുക്കപ്പേരും പ്രാരംഭവും

(1) ഈ ചട്ടങ്ങൾക്ക് 1996-ലെ കേരള പഞ്ചായത്ത് രാജ് (നികുതി നിർണ്ണയവും ഈടാക്കലും അപ്പീലും) ചട്ടങ്ങൾ എന്ന് പേരു പറയാം.
(2) ഇവ ഉടനടി പ്രാബല്യത്തിൽ വരുന്നതാണ്.

2. നിർവ്വചനങ്ങൾ.

ഈ ചട്ടങ്ങളിൽ സന്ദർഭം മറ്റു വിധത്തിൽ ആവശ്യപ്പെടാത്ത പക്ഷം,-
(എ) ‘ആക്റ്റ് എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994- ലെ 13-ാം ആക്റ്റ്) എന്നർത്ഥമാകുന്നു; '[(എഎ) "പഞ്ചായത്ത് എന്നാൽ ആക്റ്റിലെ 4-ാം വകുപ്പ് (1)-ാം ഉപവകുപ്പ് (എ) ഖണ്ഡ പ്രകാരം രൂപീകരിച്ച ഒരു ഗ്രാമ പഞ്ചായത്ത് എന്നർത്ഥമാകുന്നു);
(ബി) ഈ ചട്ടങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതും പക്ഷേ നിർവ്വചിച്ചിട്ടില്ലാത്തതും എന്നാൽ ആക്റ്റിൽ നിർവ്വചിച്ചിട്ടുള്ളതുമായ വാക്കുകൾക്കും പ്രയോഗങ്ങൾക്കും ആക്റ്റിൽ അവയ്ക്കു നൽകിയിട്ടുള്ള അർത്ഥങ്ങൾ യഥാക്രമം ഉണ്ടായിരിക്കുന്നതാണ്.

3. നികുതി ചുമത്തുവാൻ തീരുമാനിച്ചു കൊണ്ട് പ്രമേയം പാസ്സാക്കുന്നതിനുള്ള നടപടിക്രമം.-

ആക്റ്റിൽ ഇനംതിരിച്ച് പറഞ്ഞിട്ടുള്ള നികുതികൾ ചുമത്തുവാൻ തീരുമാനിച്ചുകൊണ്ട് പഞ്ചായത്ത് പാസ്സാക്കുന്ന ഏതൊരു പ്രമേയത്തിലും അങ്ങനെയുള്ള ഏതൊരു നികുതിയും ചുമ ത്തേണ്ടത് ഏത് നിരക്കിലാണെന്നും, ഏതു തീയതി മുതൽക്കാണെന്നും പറഞ്ഞിരിക്കേണ്ടതാണ്. എന്നാൽ ആദ്യമായി നികുതി ചുമത്തിക്കൊണ്ടോ നിലവിലിരിക്കുന്ന നികുതിനിരക്കു വർദ്ധിപ്പി ച്ചുകൊണ്ടോ പ്രമേയം പാസ്സാക്കുന്നതിനു മുൻപായി അതിന്റെ ഉദ്ദേശത്തെപ്പറ്റി പഞ്ചായത്ത് കുറ ഞ്ഞത് ആ പ്രദേശത്തെ പ്രധാന ഭാഷയിൽ പ്രസിദ്ധപ്പെടുത്തുന്ന ഒരു വർത്തമാനപത്രത്തിലും, പഞ്ചായത്തിന്റെ നോട്ടീസ് ബോർഡിലും, പഞ്ചായത്ത് നിർദ്ദേശിക്കുന്ന സ്ഥലങ്ങളിലും ഒരു നോട്ടീസ് പ്രസിദ്ധപ്പെടുത്തുകയും, ലഘുലേഖ, ഉച്ചഭാഷിണി മുതലായവ ഉപയോഗിച്ച പരസ്യം നൽകുകയും ചെയ്യേണ്ടതും, ആക്ഷേപങ്ങൾ സമർപ്പിക്കപ്പെടുന്നതിനു വേണ്ടി മുപ്പതു ദിവസത്തിൽ കുറയാതെ യുള്ള കാലം നൽകേണ്ടതും നിശ്ചിത കാലത്തിനുള്ളിൽ ആക്ഷേപങ്ങൾ കിട്ടിയിട്ടുണ്ടെങ്കിൽ അവ പരിഗണിക്കേണ്ടതുമാകുന്നു. എന്നു മാത്രമല്ല, നിലവിലിരിക്കുന്ന നികുതി നിർത്തൽ ചെയ്തതു കൊണ്ടോ, ഏതു നിരക്കി ലാണോ നികുതി ചുമത്തിയിട്ടുള്ളത്, ആ നിരക്കു കുറവു ചെയ്തതു കൊണ്ടോ ഉള്ള ഏതൊരു പ്രമേ യത്തേയും പറ്റി സർക്കാർ ഈ ആവശ്യത്തിലേക്ക് നിശ്ചയിച്ച ഉദ്യോഗസ്ഥന് റിപ്പോർട്ട് ചെയ്യേണ്ടതും അങ്ങനെ കുറവു ചെയ്യുകയോ നിർത്തൽ ചെയ്യുകയോ ചെയ്യുന്ന കാര്യം സർക്കാർ ഈ ആവശ്യ ത്തിലേക്ക് നിശ്ചയിച്ച ഉദ്യോഗസ്ഥന്റെ അനുമതി കൂടാതെ നടപ്പിലാക്കാൻ പാടില്ലാത്തതുമാകുന്നു

Book.png ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ എന്നുതന്നെയുമല്ല, ഈ ചട്ടപ്രകാരമുള്ള ഏതെങ്കിലും പ്രമേയം ഒരു പ്രത്യേക വർഷത്തേക്ക് പ്രാബല്യത്തിൽ കൊണ്ടുവന്നിട്ടുള്ള പക്ഷം, ആ വർഷം അങ്ങനെയുള്ള പ്രമേയത്തിൽ നിശ്ചയിച്ച നിരക്കുകളോ, തീയതിയോ മാറ്റുവാനുള്ള യാതൊരു നിർദ്ദേശവും പഞ്ചായത്ത് പരിഗണിക്കുവാൻ പാടില്ലാത്തതാകുന്നു.

4. പുതിയ നികുതികൾ പരസ്യപ്പെടുത്തൽ

ആദ്യമായോ അഥവാ പുതിയ നിരക്കിലോ വല്ല നികുതിയും ചുമത്തുവാൻ ഈ ചട്ടങ്ങളിലെ വ്യവസ്ഥകൾക്ക് വിധേയമായി പഞ്ചായത്ത് തീരുമാനി ക്കുകയാണെങ്കിൽ സെക്രട്ടറി, ഉടനടി അങ്ങനെയുള്ള നികുതി ചുമത്തുന്നത് ഏത് നിരക്കിലാണെന്നും, ഏത് തീയതി മുതലാണെന്നും, നികുതി ചുമത്തേണ്ട കാലം വല്ലതുമുണ്ടെങ്കിൽ അത് ഏതാണെന്നു കാണിച്ചു കൊണ്ട് പഞ്ചായത്തിന്റെ നോട്ടീസ് ബോർഡിലും, പഞ്ചായത്ത് നിർദ്ദേശിക്കുന്ന സ്ഥലങ്ങ ളിലും ഒരു നോട്ടീസ് പ്രസിദ്ധപ്പെടുത്തുകയും ലഘുലേഖ, ഉച്ചഭാഷിണി മുതലായവ ഉപയോഗിച്ചു വിവരം പരസ്യപ്പെടുത്തേണ്ടതുമാണ്.

5. സെക്രട്ടറി അസ്സസ്തമെന്റ് ബുക്കുകൾ വച്ചു പോരണമെന്ന്.-

(1) സെക്രട്ടറി അസ്സസ്മെന്റ് ബുക്കുകൾ നിശ്ചയിച്ച ഫോറത്തിൽ തയ്യാറാക്കി വച്ചു പോരേണ്ടതും, ആക്റ്റ് പ്രകാരം നികുതി ചുമത്തപ്പെടാനിടയുള്ള ആളുകൾ ആരെന്നും വസ്തുക്കൾ ഏതെന്നും അവയിൽ കാണിക്കേണ്ടതു മാകുന്നു.
(2) ആക്റ്റ് പ്രകാരം പുറപ്പെടുവിച്ച മറ്റേതെങ്കിലും ചട്ടങ്ങളിൽ വിപരീതമായി എന്തുതന്നെ അടങ്ങിയിരുന്നാലും, അസ്സസ്സമെന്റ് ബുക്കുകളും ഏതെങ്കിലും നികുതി നിർണ്ണയത്തെ സംബന്ധിച്ച വിശദവിവരങ്ങൾ വെവ്വേറെ റിക്കാർഡുകളിൽ സൂക്ഷിച്ചിട്ടുണ്ടെങ്കിൽ അങ്ങനെയുള്ള വിവരങ്ങൾ അടങ്ങിയ അവയുടെ ഭാഗവും, പഞ്ചായത്തിനു ഏതെങ്കിലും നികുതി കൊടുക്കുന്ന ഏതൊരാൾക്കോ അയാളുടെ അധികൃത ഏജന്റിനോ, എല്ലാ ന്യായമായ സമയത്തും ചാർജ്ജ് കൂടാതെയും പരിശോ ധിക്കുവാൻ വച്ചിരിക്കേണ്ടതും, അങ്ങനെയുള്ള ആൾക്കോ ഏജന്റിനോ പ്രസ്തുത പുസ്തകങ്ങളിൽ നിന്നും, റിക്കാർഡുകളിൽ നിന്നും ചാർജ്ജില്ലാതെ ഏതെങ്കിലും ഭാഗം പകർത്തിയെടുക്കാൻ അവ കാശമുണ്ടായിരിക്കുന്നതുമാണ്.
(3) ആക്റ്റ് പ്രകാരം പുറപ്പെടുവിച്ച മറ്റേതെങ്കിലും ചട്ടങ്ങളിൽ വിപരീതമായി എന്തു തന്നെ അടങ്ങിയിരുന്നാലും, പഞ്ചായത്തിന്റെ അക്കൗണ്ടു ബുക്കുകൾ പഞ്ചായത്തിന് വല്ല നികുതി കൊടു ക്കുന്ന ഏതെങ്കിലുമാൾക്കോ അയാളുടെ ഏജന്റിനോ പഞ്ചായത്തു നിശ്ചയിക്കുന്ന ഓരോ മാസവും ദിവസമോ ദിവസങ്ങളിലോ ചാർജ്ജില്ലാതെ പരിശോധിക്കാൻ വച്ചിരിക്കേണ്ടതുമാകുന്നു.

6. (സെക്രട്ടറി) നികുതി നിർണ്ണയിക്കണമെന്ന്

ആക്റ്റിലും അതിൻകീഴിൽ ഉണ്ടാക്കിയിട്ടുള്ള ചട്ടങ്ങളിലും മറ്റുവിധത്തിൽ വ്യവസ്ഥ ചെയ്തിട്ടുള്ളതൊഴികെ, ഓരോ ആളും കൊടുക്കുവാൻ ബാദ്ധ്യ സ്ഥമായ നികുതി (സെക്രട്ടറി) നിർണ്ണയിക്കേണ്ടതാണ്. [xxxx]

7. അസ്സസ്മെന്റ് ബുക്കുകൾ ഭേദഗതി ചെയ്യുവാൻ നിർദ്ദേശങ്ങൾ നൽകുന്നതിന് '[ധന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റിക്കുള്ള അധികാരം)-

(1) ഏതെങ്കിലും നികുതി സംബന്ധിച്ചിടത്തോളം വല്ല ആൾക്കോ വസ്തുവിനോ അപര്യാപ്തമായി നികുതി ചുമത്തിയിട്ടുണ്ടെന്നോ, അഥവാ ആ ആളെയോ വസ്തുവിനെയോ അസ്സേ ബുക്കുകളിൽ നിന്ന് അശ്രദ്ധമായോ അനുചിതമായോ വിട്ടുകളഞ്ഞിട്ടുണ്ടെന്നോ, അഥവാ പ്രസ്തുത പുസ്തകങ്ങളിൽ വല്ല കൈതെറ്റോ കണക്കു സംബ ന്ധമായ തെറ്റോ ഉണ്ടെന്ന് (ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിക്കി ഏതെങ്കിലും സമയത്ത് തോന്നുന്ന പക്ഷം, പ്രസ്തുത പുസ്തകങ്ങൾ അതിനു ന്യായമാണെന്നോ ആവശ്യമാണെന്നോ തോന്നുന്ന വിധ ത്തിൽ ഭേദഗതി ചെയ്യുവാൻ സെക്രട്ടറിയോട് നിർദ്ദേശിക്കാവുന്നതാണ്.

Book.png ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ എന്നാൽ നികുതി വർദ്ധിപ്പിക്കുകയോ അല്ലെങ്കിൽ ഏതെങ്കിലും പുതിയ നികുതി ചുമത്തുകയോ ചെയ്യേണ്ടതായിട്ടുള്ള പക്ഷം, അങ്ങനെയുള്ള ഒരു നിർദ്ദേശവും നിർദ്ദേശിക്കപ്പെട്ട പ്രകാരം അസ്സ സ്മെന്റ് ബുക്കുകൾ എന്തുകൊണ്ടു ഭേദഗതി ചെയ്തുകൂടാ എന്നുള്ളതിന് ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മുമ്പാകെ കാരണം കാണിക്കാൻ ബന്ധപ്പെട്ട ആൾക്ക് ന്യായമായ ഒരു അവസരം നൽകിയിട്ടില്ലാത്തപക്ഷം, നൽകാൻ പാടില്ലാത്തതാകുന്നു.
(2) അങ്ങനെയുള്ള ഭേദഗതി, ഒന്നുകിൽ ഭേദഗതി ന്യായീകരിച്ചു കൊണ്ടുള്ള പരിതസ്ഥിതികൾ നിലവിലുണ്ടായിരുന്ന നടപ്പു വർഷത്തിലോ, അല്ലെങ്കിൽ അതിനു തൊട്ടു മുമ്പുള്ള രണ്ടു അർദ്ധവർഷങ്ങളിലോ ഏറ്റവും നേരത്തേയുള്ള തീയതി മുതൽ പ്രാബല്യത്തിൽ വന്നതായി കരു തേണ്ടതാകുന്നു.

8. ബില്ലുകൾ നൽകൽ

(1) ആക്ടിലോ അതിൻകീഴിൽ ഉണ്ടാക്കപ്പെട്ടിട്ടുള്ള ചട്ടങ്ങളിലോ മറ്റു വിധത്തിൽ വ്യവസ്ഥ ചെയ്തിട്ടുള്ളതൊഴികെ, ഏതെങ്കിലും വ്യക്തിയിൽ നിന്നും ഏതെങ്കിലും നികുതി കിട്ടാനുണ്ടെങ്കിൽ, അപ്രകാരം കിട്ടാനുള്ള തുകയ്ക്കുള്ള ബില്ല് സെക്രട്ടറി അങ്ങനെയുള്ള വ്യക്തിക്ക് നൽകേണ്ടതാണ്.
(2) (1)-ാം ഉപചട്ടപ്രകാരമുള്ള ബില്ലിൽ സെക്രട്ടറി കൈയൊപ്പിടേണ്ടതും, താഴെ പറയുന്ന കാര്യങ്ങൾ അതിൽ അടങ്ങിയിരിക്കേണ്ടതുമാകുന്നു.-
(എ.) അത് നൽകുന്ന തീയതി;
(ബി) ഏത് കാലത്തേക്കോ അല്ലെങ്കിൽ കാലങ്ങൾക്കോ വേണ്ടിയാണോ നികുതി ഈടാക്കുന്നത് അതിനെ സംബന്ധിച്ച വിവരം, ആ കാലമോ, കാലങ്ങളോ സംബന്ധിച്ച ഒരു സ്റ്റേറ്റുമെന്റ്;
(സി) ഏത് പ്രവർത്തിയുടെയോ, കെട്ടിടത്തിന്റെയോ, ഭൂമിയുടെയോ വസ്തുവിന്റെയോ കാര്യ ത്തിലാണ് നികുതി ചുമത്തുന്നത് ആ പ്രവൃത്തിയുടെയോ കെട്ടിടത്തിന്റെയോ, ഭൂമിയുടെയോ, വസ്തു വിന്റെയോ വിവരണം;
(ഡി) നികുതി അടയ്ക്കുന്നതിനുള്ള അവസാന തീയതി അല്ലെങ്കിൽ തീയതികൾ; (ഇ) പണം അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയാൽ ഉണ്ടാകുന്ന ബാദ്ധ്യതയെ സംബന്ധിച്ച ഒരു പ്രസ്താവന.
(3) (1)-ാം ഉപചട്ടത്തിൽ പറഞ്ഞിട്ടുള്ള പ്രകാരം തൊഴിൽ നികുതിയെ സംബന്ധിച്ച ബില്ല്. ഏതു അർദ്ധവർഷത്തേക്കുള്ള നികുതിയെ സംബന്ധിച്ചാണോ, ആ അർദ്ധവർഷത്തിൽ തന്നെയോ, അല്ലെങ്കിൽ തൊട്ടടുത്ത അർദ്ധവർഷത്തിലോ നൽകാതിരുന്നാൽ മുൻപറഞ്ഞ ആദ്യത്തെ അർദ്ധവർഷ ത്തേക്കുള്ള നികുതി ആവശ്യപ്പെടാൻ പാടില്ലാത്തതാകുന്നു.

9. രസീത് നൽകൽ-

(1) സെക്രട്ടറിയോ അദ്ദേഹം ഈ ആവശ്യത്തിലേക്ക് അധികാരപ്പെടുത്തിയ ഏതെങ്കിലും ആളോ കൈയൊപ്പിട്ട് രസീത നികുതി അടയ്ക്കുന്ന ഏതൊരാൾക്കും നൽകേണ്ടതാണ്.
(2) അങ്ങനെയുള്ള രസീതുകൾ താഴെ പറയുന്ന സംഗതികൾ കാണിച്ചിരിക്കേണ്ടതാണ്.-
(എ.) നൽകുന്ന തീയതി;
(ബി) ഏത് ആൾക്കാണോ നൽകുന്നത് ആ ആളിന്റെ പേര്;
(സി) ഏതു നികുതി സംബന്ധിച്ചാണ് പണം അടച്ചിട്ടുള്ളതെന്ന വിവരം;
(ഡി) ഏതു കാലത്തേക്കാണ് പണം അടച്ചിട്ടുള്ളതെന്ന വിവരം;
(ഇ) അടച്ച തുക. (അക്കത്തിലും അക്ഷരത്തിലും).

10. അപ്പീൽ-

(1) (സെക്രട്ടറി) നിർണ്ണയിക്കുകയും ചുമത്തുകയും ചെയ്ത ഏതൊരു നികുതിയെ സംബന്ധിച്ചും ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിക്ക് അപ്പീൽ ബോധിപ്പിക്കാവുന്നതാണ്.

Book.png This page is Accepted in Panchayath Wiki Project. updated on: 17/ 02/ 2018 by: Dinil

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (2) 8-ാം ചട്ടം (1)-ാം ഉപചട്ടപ്രകാരമുള്ള ബില്ല് കൈപ്പറ്റി 30 ദിവസത്തിനകം അങ്ങനെയുള്ള അപ്പീൽ രേഖാമൂലമായി ബോധിപ്പിക്കേണ്ടതും, അതു സംബന്ധിച്ചുള്ള ആക്ഷേപ കാരണങ്ങൾ ചുരുക്കിയും പ്രത്യേക ഇനങ്ങളായും കാണിച്ചിരിക്കേണ്ടതുമാകുന്നു.

11. അപ്പീലിന്മേലുള്ള നടപടിക്രമം.

[ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിക്കി സ്വമേധയായോ, അല്ലെ ങ്കിൽ മറ്റു വിധത്തിലോ, ബന്ധപ്പെട്ട ആൾക്കോ നോട്ടീസ് നൽകിയതിനുശേഷം ആ ആൾ സമർപ്പിച്ച ആക്ഷേപം എന്തെങ്കിലും ഉണ്ടെങ്കിൽ അത് പരിഗണിച്ചുകൊണ്ട് നോട്ടീസ് നൽകി പതിനഞ്ചു ദിവ സങ്ങൾക്കകം '(സെക്രട്ടറിയുടെ ഉത്തരവ്) നികുതി കുറച്ചുകൊണ്ടോ ഇളവു ചെയ്തതുകൊണ്ടോ വർദ്ധിപ്പിച്ചുകൊണ്ടോ, ഭേദഗതി വരുത്തുകയോ റദ്ദാക്കുകയോ, ചെയ്യാവുന്നതാണ്.

[12. ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ തീരുമാനത്തിൻ മേലുള്ള റിവിഷൻ.-(1)

11-ാം ചട്ടപ്രകാരം ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി കൈക്കൊണ്ട് തീരുമാനത്തിന് മേൽ ആക്ഷേപമുള്ള ഏതൊരാൾക്കും അപ്രകാരം ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി പുറപ്പെടുവിച്ചിട്ടുള്ള ഏതെങ്കിലും നോട്ടീസോ അഥവാ എടുത്തിട്ടുള്ള മറ്റ് നടപടിയോ സംബന്ധിച്ച പരാതിയുള്ള പക്ഷം ആക്റ്റിലെ 271 എസ് വകുപ്പ് പ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായി രൂപീകരിച്ച ക്രൈടബ്യണൽ മുമ്പാകെ റിവിഷൻ ഹർജി നൽകാവുന്നതാണ്. (2) ഡിമാന്റ് നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുള്ള നികുതി കൊടുക്കാത്ത പക്ഷം നികുതി ചുമത്തിയതിനെതിരെ അപ്പീലോ റിവിഷനോ നൽകാവുന്നതല്ല)

13. അപ്പീലിന്മേലുള്ള തീരുമാനം നടപ്പാക്കാൻ.-

അപ്പീലിലുള്ള തീരുമാനം അനുസരിച്ച് അസ്സസ്മെന്റ് ബുക്കുകളിൽ തിരുത്തലുകൾ വരുത്തേണ്ടതാണ്. നികുതി കുറയ്ക്കുകയോ ഇളവനുവദിക്കുകയോ ചെയ്യുന്ന സംഗതിയിൽ കൂടുതലായി അടച്ച പണം തിരികെ നൽകേണ്ടതാണ്. എന്നാൽ, നികുതി ചുമത്തപ്പെട്ടിട്ടുള്ള ആളിൽ നിന്ന് പഞ്ചായത്തിലേക്ക് വല്ല തുകയും വസൂലാക്കുവാനുണ്ടെങ്കിൽ അങ്ങനെയുള്ള തിരികെ കൊടുക്കുന്ന തുകയുമായി തട്ടിക്കഴിക്കാവുന്നതും അങ്ങനെയുള്ള യാതൊരു തുകയും വസൂലാക്കാനില്ലെങ്കിൽ, നികുതി ചുമത്തപ്പെട്ടിട്ടുള്ള ആൾക്ക് പ്രസ്തുത തുക താൻ ഭാവിയിൽ കൊടുക്കേണ്ടതായി വരുന്ന ഏതെങ്കിലും തുകയിലേക്ക് വകകൊള്ളിക്കുവാൻ പ്രസിഡന്റിനോട് അപേക്ഷിക്കാവുന്നതും അപ്രകാരം വരവ് വയ്ക്കേണ്ടതുമാകുന്നു.

14. ജപ്തി സംബന്ധിച്ച വ്യവസ്ഥകൾ നടപ്പാക്കുന്നതിനു മുമ്പായി നോട്ടീസ് നടത്തണമെന്ന്.-

(1) ഏതെങ്കിലും ആളുടെ പക്കൽ നിന്നും കിട്ടേണ്ട ഏതെങ്കിലും നികുതി അയാൾ അടയ്ക്കക്കേണ്ട തീയതിയിലോ, അതിനുമുമ്പോ അടച്ചിട്ടില്ലാത്ത പക്ഷം സെക്രട്ടറി ആക്ടിലെ 210-ാം വകുപ്പു പ്രകാരമുള്ള നടപടിയെടുക്കുന്നതിനു മുമ്പായി ഒരു ഡിമാന്റ് നോട്ടീസ് *(നോട്ടീസിനുള്ള ഫീസായ രണ്ടു രൂപയും) നോട്ടീസ് നടത്തിയത് രജിസ്റ്റർ ചെയ്ത് തപാൽ മാർഗ്ഗമാണെങ്കിൽ

Book.png This page is Accepted in Panchayath Wiki Project. updated on: 17/ 02/ 2018 by: Dinil

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ അതിന്റെ ചെലവു സഹിതം നോട്ടീസ് നടത്തുന്ന തീയതി മുതൽ പതിനഞ്ചു ദിവസത്തിനകം അടയ്ക്കുവാൻ ആവശ്യപ്പെട്ടുകൊണ്ട് അയാളുടെ മേൽ നടത്തേണ്ടതാകുന്നു.
(2) (1)-ാം ഉപചട്ടപ്രകാരമുള്ള നോട്ടീസിൽ സെക്രട്ടറി കയൊപ്പിടേണ്ടതും താഴെ പറയുന്ന കാര്യ ങ്ങൾ അടങ്ങിയിരിക്കേണ്ടതുമാകുന്നു.
(എ) ഏതു കാലത്തേയ്ക്കാണോ നികുതി ചുമത്തിയത് ആ കാലം സംബന്ധിച്ച ഒരു സ്റ്റേറ്റമെന്റും, ഏത് പ്രവൃത്തിയോ, വസ്തുവോ സാധനമോ സംബന്ധിച്ചാണോ നികുതി ചുമത്തുന്നത്, ആ പ്രവർത്തിയെയോ, വസ്തുവെയോ, സ്ഥാപനങ്ങളെയോ സംബന്ധിച്ച വിവരണവും;
(ബി) നികുതി തുകയും ഡിമാന്റ് നോട്ടീസിനുള്ള ഫീസും, നോട്ടീസ് അയച്ചിട്ടുള്ളത് രജി സ്ട്രേഡ് തപാൽ മുഖേനയാണെങ്കിൽ അതിന്റെ ചെലവും;
(സി) ഏതു തീയതി മുതൽക്കാണോ നികുതി കുടിശിക ആയത് ആ വിവരവും;
(ഡി) പണം അടയ്ക്കാൻ വീഴ്ച വരുത്തിയതുകൊണ്ട് നേരിട്ട ബാദ്ധ്യതയെ സംബന്ധിച്ച സ്റ്റേറ്റമെന്റും.

15. ജപ്തിമുലം വസൂലാക്കൽ-

(1) നികുതിവകയിൽ കൊടുക്കേണ്ടതായ തുക നോട്ടീസ് നടത്തിയ തീയതി മുതൽ പതിനഞ്ചു ദിവസത്തിനകം ഡിമാന്റ് നോട്ടീസിനുള്ള ഫീസോടും നോട്ടീസ് നടത്തിയതിനുള്ള ചെലവോടും കൂടി അടയ്ക്കാതിരിക്കുകയും നികുതി കൊടുക്കേണ്ട ആൾ അതെന്തുകൊണ്ട് അടച്ചുകൂടാ എന്നുള്ളതിന് സെക്രട്ടറിക്ക് ബോദ്ധ്യമാംവണ്ണം കാരണം കാണി ക്കാതിരിക്കുകയും ചെയ്യുകയാണെങ്കിൽ വീഴ്ചക്കാരന്റെ ജംഗമവസ്തുക്കൾ സെക്രട്ടറിക്ക് വാറണ്ടു പ്രകാരം ജപ്തതിചെയ്തതും വിറ്റും നികുതി വകയിൽ കിട്ടാനുള്ള തുകയും ഡിമാന്റ് നോട്ടീസ് ഫീസും നോട്ടീസ് നടത്തിയതിനുള്ള ചെലവും വാറണ്ടു ഫീസും ജപ്തി ചെയ്തതിനുള്ള ഫീസും സഹിതം അപ്രകാരം ജപ്തി ചെയ്ത വസ്തതു സൂക്ഷിച്ചുവച്ച് വിൽപ്പന നടത്തുന്നതിനും നേരിടുന്ന സുമാർ ചെലവിനു മതിയാകത്തക്കവണ്ണമുള്ള കൂടുതൽ തുകയോടും കൂടി, വസൂലാക്കാവുന്നതാണ്. എന്നാൽ 1908-ലെ സിവിൽ നടപടി നിയമസംഹിത 60-ാം വകുപ്പിന്റെ വ്യവസ്ഥയിൽ പ്രതിപാദിച്ചിട്ടുള്ള ജംഗ മവസ്തു ജപ്തി ചെയ്യാൻ പാടില്ലാത്തതാകുന്നു.
(2) (1)-ാം ഉപചട്ടപ്രകാരമുള്ള വാറണ്ട് ഈ ചട്ടങ്ങളോട് അനുബന്ധമായി ചേർത്തിട്ടുള്ള 1-ാം നമ്പർ ഫാറത്തിലായിരിക്കേണ്ടതും, അങ്ങനെയുള്ള ഓരോ വാറണ്ടും അഞ്ചു രൂപാ ഫീസ് ചുമത്തേണ്ടതും ആകുന്നു.

16. കുടിശിക വസൂലാക്കുന്നതിനുള്ള സിവിൾ വ്യവഹാരം.

- ഇതിലടങ്ങിയിട്ടുള്ള യാതൊന്നും തന്നെ ആക്ട് പ്രകാരം പഞ്ചായത്തിനു കിട്ടേണ്ടതായിട്ടുള്ള ഏതെങ്കിലും നികുതി ഈടാക്കുന്ന തിന് വേണ്ടി സിവിൾ കോടതിയിൽ വ്യവഹാരം ബോധിപ്പിക്കുന്നതിൽ നിന്നും പഞ്ചായത്തിനെ തട സ്സപ്പെടുത്തുന്നില്ല.

17. വാറണ്ടു നടത്തുന്നതിനു ചുമതലപ്പെടുത്തപ്പെട്ട ഉദ്യോഗസ്ഥന്റെ അധികാരം.

സെക്രട്ടറിയുടെ രേഖാമൂലമായ പ്രത്യേക ഉത്തരവു പ്രകാരം ജപ്തി വാറണ്ടു നടത്തേണ്ട ചുമതല ഏൽപ്പി ക്കപ്പെട്ട ഏതൊരുദ്യോഗസ്ഥനും ഏതെങ്കിലും കെട്ടിടത്തിൽപിടിച്ചെടുക്കാവുന്ന വസ്തു ഉണ്ടെന്ന് തനിക്ക് വിശ്വസിക്കുവാൻ ന്യായമായ കാരണമുണ്ടായിരിക്കുകയും തന്റെ അധികാരവും ഉദ്ദേശവും അറിയിക്കുകയും, പ്രവേശനാനുമതിക്കായി യഥാവിധി ആവശ്യപ്പെടുകയും ചെയ്തതിനുശേഷം തനിക്ക് മറ്റു വിധത്തിൽ പ്രവേശിക്കുവാൻ സാധിക്കാതെയിരിക്കുകയും ചെയ്യുകയാണെങ്കിൽ, ജപ്തി ചെയ്യുന്നതിനായി സൂര്യോദയത്തിനും സൂര്യാസ്തമനത്തിനുമിടയ്ക്ക് ആ കെട്ടിടത്തിന്റെ പുറത്തോ അകത്തോ ഉള്ള വല്ല വാതിലോ ജനലോ മറ്റു തടസ്സങ്ങളോ തുറക്കാവുന്നതോ തുറപ്പിക്കാവുന്നതോ കുത്തിപ്പൊളിക്കാവുന്നതോ ആണ്. എന്നാൽ അങ്ങനെയുള്ള ഉദ്യോഗസ്ഥൻ സ്ത്രീകളുടെ ഉപയോഗത്തിനായി നീക്കിവയ്ക്കപ്പെട്ടിട്ടുള്ള യാതൊരു മുറിയിലും, തന്റെ ഉദ്ദേശത്തെപ്പറ്റി മൂന്നു മണിക്കുർ സമയത്തെ നോട്ടീസ് നൽകുകയും അങ്ങനെയുള്ള സ്ത്രീകൾക്ക് മാറി നിൽക്കുന്നതിന് അവസരം നൽകുകയും ചെയ്യുന്നതുവരെ പ്രവേശിക്കുകയോ, അതിന്റെ വാതിൽ കുത്തിപ്പൊളിക്കുകയോ ചെയ്യാൻ പാടില്ലാത്തതാകുന്നു.

Book.png This page is Accepted in Panchayath Wiki Project. updated on: 17/ 02/ 2018 by: Dinil

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ

18. വസ്തു പിടിച്ചെടുക്കുന്നതിനുള്ള നടപടിക്രമം.-

വാറണ്ടു നടത്തുവാൻ ചുമതലപ്പെടു ത്തപ്പെട്ട ഉദ്യോഗസ്ഥൻ, ജപ്തി ചെയ്യുന്നതിനു മുമ്പായി കിട്ടേണ്ട നികുതിയും വാറണ്ടു ഫീസും അടയ്ക്കുവാൻ ആവശ്യപ്പെടേണ്ടതാകുന്നു. നികുതിയും ഫീസും അടയ്ക്കുകയാണെങ്കിൽ യാതൊരു ജപ്തിയും ചെയ്യാൻ പാടില്ലാത്തതും, എന്നാൽ നികുതിയോ ഫീസോ അടയ്ക്കാതിരിക്കുകയാണെ ങ്കിൽ ആ ഉദ്യോഗസ്ഥൻ
(എ) ആവശ്യമെന്ന് താൻ വിചാരിക്കുന്ന പ്രകാരം വീഴ്ചക്കാരന്റെ ജംഗമവസ്തതു പിടിച്ചെടുക്കു കയും;

(ബി) പിടിച്ചെടുത്ത വസ്തുക്കളുടെ സാമാന്യം വിവരപ്പട്ടിക രണ്ടു സാക്ഷികളുടെ സാന്നിദ്ധ്യ ത്തിൽ തയ്യാറാക്കുകയും; 

(സി) പിടിച്ചെടുക്കുന്ന സമയത്ത് പിടിച്ചെടുക്കുന്ന സാധനങ്ങൾ കൈവശം വച്ചിരുന്ന ആൾക്ക് സാമാനവിവരപ്പട്ടികയുടെ ഒരു പ്രതിയും, ഈ ചട്ടങ്ങളോടു അനുബന്ധമായി ചേർത്തിട്ടുള്ള 2-ാം നമ്പർ ഫാറത്തിലുള്ള വിൽപ്പന നോട്ടീസ് നൽകുകയും ചെയ്യേണ്ടതാകുന്നു. എന്നാൽ കിട്ടേണ്ട തുക, അടയ്ക്കുന്നതിനും പിടിച്ചെടുത്ത വസ്തു വീണ്ടെടുക്കുകയും ചെയ്യു ന്നതിന് ഏഴു ദിവസക്കാലം അനുവദിക്കേണ്ടതാകുന്നു.

19. ജപ്തി ചെയ്യുന്നത് അധികമാക്കാൻ പാടില്ലായെന്ന്

ജപ്തി ചെയ്യുന്ന സാധനങ്ങളുടെ വില, വീഴ്ചക്കാരന്റെ പക്കൽ നിന്നും കിട്ടേണ്ട നികുതിയും വാറണ്ട്, ജപ്തി, സൂക്ഷിപ്പിൽ വയ്ക്കൽ, വിൽപ്പന എന്നിവ സംബന്ധിച്ച നേരിടുന്ന എല്ലാ ചെലവും ചേർന്നുള്ള തുകയ്ക്ക് കഴിയുന്നത്ര തുല്യമായിരിക്കണം.

20. ജപ്തി ചെയ്ത വസ്തതു വിൽക്കൽ.

(1) നികുതി, വാറണ്ട് ഫീസ്, ജപ്തി ഫീസ് എന്നിവകളിൽ വീഴ്ചക്കാരന്റെ പക്കൽ നിന്നു കിട്ടേണ്ട തുകയും സാധനങ്ങൾ സൂക്ഷിച്ചു വയ്ക്കുന്നത് സംബന്ധിച്ച് നേരിട്ട ചെലവും 18-ാം ചട്ടപ്രകാരം നൽകിയ നോട്ടീസിൽ പറഞ്ഞ ഏഴു ദിവസക്കാലത്തിനകം അടയ്ക്കാതിരിക്കുകയും സെക്രട്ടറി ജപ്തി വാറണ്ട് സസ്പെന്റ് ചെയ്യാതിരിക്കുകയും ചെയ്യു കയാണെങ്കിൽ പിടിച്ചെടുത്ത സാധനങ്ങളോ അതിന്റെ മതിയായ ഭാഗമോ സെക്രട്ടറിയുടെ ഉത്തരവു പ്രകാരം പൊതുലേലത്തിൽ വിൽക്കേണ്ടതും, അദ്ദേഹം വിറ്റുകിട്ടുന്ന തുക നികുതിയും വാറണ്ടു ഫീസും ജപ്തിഫീസും വകയിൽ കിട്ടേണ്ട തുകയും സാധനങ്ങൾ സൂക്ഷിച്ചു വച്ച് വിൽക്കുന്നത് സംബന്ധിച്ച ചെലവ് കൊടുക്കുന്നതിനായി വിനിയോഗിക്കേണ്ടതും പിടിച്ചെടുത്ത അവസരത്തിൽ സാധനങ്ങൾ ആരുടെ കൈവശമായിരുന്നുവോ അയാൾക്ക് മേൽപറഞ്ഞ പ്രകാരം വിറ്റ് കിട്ടിയ തുക വിനിയോഗിക്കുകയും ചെയ്ത ശേഷമുള്ള വല്ല വസ്തുവോ തുകയോ തിരികെ കൊടുക്കേണ്ടതാകുന്നു. വിറ്റ് കിട്ടുന്ന തുക നികുതിയും വാറണ്ടു ഫീസും ജപ്തിചെയ്ത വകയിൽ കിട്ടേണ്ട തുകയും സൂക്ഷിച്ചുവച്ച് വസ്തതു വിൽക്കുന്നത് സംബന്ധിച്ച് നേരിടുന്ന ചെലവും കൊടുക്കാൻ പോരാതെ വരികയാണെങ്കിൽ, കൊടുക്കാതെ ശേഷിക്കുന്ന തുകയുടെ കാര്യത്തിൽ സെക്രട്ടറിക്ക് 15-ാം ചട്ടപ്രകാരം വീണ്ടും നടപടിയെടുക്കാവുന്നതാണ്.

(2) പിടിച്ചെടുത്ത സാധനങ്ങൾ വേഗത്തിലും സ്വാഭാവികമായും നശിച്ചു പോകാനിടയുള്ളപ്പോൾ സെക്രട്ടറിക്ക് കിട്ടേണ്ടതായ തുക വേഗത്തിൽ അടയ്ക്കാത്തപക്ഷം പ്രസ്തുത ഏഴു ദിവസക്കാലം കഴിയുന്നതിനു മുമ്പായി ഏതു സമയത്തും അത് വിലക്കാവുന്നതാണ്.

(3) ഏതു കുടിശ്ശിക വസൂലാക്കുന്നതിന് വേണ്ടിയാണോ വസ്തതു ജപ്തി ചെയ്തിട്ടുള്ളത്, ആ കുടിശ്ശിക സാധനങ്ങൾ വിൽപ്പനയ്ക്ക് വച്ചിരിക്കുന്ന തീയതിക്ക് മുമ്പ് കുടിശ്ശികക്കാരൻ അതു സംബന്ധിച്ച് നേരിട്ടുള്ള ചെലവുകൾ സഹിതം കൊടുക്കാൻ തയ്യാറാകുന്ന പക്ഷം, ജപ്തി ചെയ്ത ആൾ ആ തുക കൈപ്പറ്റുകയും, ആയതിന് രസീത് നൽകുകയും, ഉടനടി വസ്തുക്കൾ വിട്ടു കൊടുക്കുകയും ചെയ്യേണ്ടതാണ്.

21. സെക്രട്ടറി ആക്ഷേപങ്ങൾ പരിഗണിക്കണമെന്ന്.-

ഏതെങ്കിലും വസ്തു ജപ്തി ചെയ്തതു സംബന്ധിച്ച് മേൽ പറഞ്ഞ ഏഴു ദിവസത്തിനുള്ളിൽ ബോധിപ്പിക്കുന്ന ഏതൊരാക്ഷേപവും സെക്രട്ടറി പരിഗണിക്കേണ്ടതും അതു സംബന്ധിച്ച് അന്വേഷണം പൂർത്തിയാകുന്നതുവരെ വിൽപ്പന നീട്ടി

Book.png This page is Accepted in Panchayath Wiki Project. updated on: 17/ 02/ 2018 by: Dinil

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ വയ്ക്കാവുന്നതുമാകുന്നു. പിടിച്ചെടുത്ത വസ്തു ജപ്തി ചെയ്യാൻ പാടില്ലാത്തതായിരുന്നുവെന്ന് സെക്രട്ടറി തീരുമാനിക്കുന്ന പക്ഷം അദ്ദേഹം അതിന് അവകാശമുള്ളതായിക്കാണുന്ന ആൾക്ക് അത് തിരികെ നൽകുകയോ അഥവാ അതു നേരത്തെ തന്നെ വിറ്റുപോയിട്ടുള്ള പക്ഷം വിറ്റുകിട്ടിയ തുക നൽകുകയോ ചെയ്യേണ്ടതും ആണ്. എന്നാൽ ആദ്യവീഴ്ചക്കാരൻ അയാളുടെ അറിവിൽ വസ്തതു ജപ്തി ചെയ്യാൻ പാടില്ലാത്തതായിരിക്കവെയാണ് ജപ്തി ചെയ്യുന്നതിന് മന:പൂർവ്വം അനുവാദം നൽകിയതെന്ന് സെക്രട്ടറിക്ക് ബോദ്ധ്യപ്പെട്ടാൽ വീണ്ടും 15-ാം ചട്ടപ്രകാരം നടപടിയെടുക്കാവുന്നതും ആദ്യത്തെ ജപ്തിയും വിൽപ്പനയും സംബന്ധിച്ച എല്ലാ ഫീസും ചെലവും വീഴ്ചക്കാരന്റെ പക്കൽ നിന്നു വസൂ ലാക്കേണ്ടതുമാകുന്നു.

22. രേഖകളാവശ്യപ്പെടാൻ ഗവൺമെന്റിനുള്ള അധികാരം.-

സർക്കാരിനോ അഥവാ ഈ ആവശ്യത്തിലേക്ക് സർക്കാരിനാൽ അധികാരപ്പെടുത്തുന്ന മറ്റേതെങ്കിലും ഉദ്യോഗസ്ഥനോ ഈ ചട്ടങ്ങൾ പ്രകാരം ഏതെങ്കിലും വസ്തുവിന്റെ വല്ല ജപ്തിയും സംബന്ധിച്ച് രേഖകൾ ആവശ്യപ്പെടാവുന്നതും തനിക്ക് യുക്തമെന്നു തോന്നുന്ന അന്വേഷണ വിചാരണ നടത്തിയതിനുശേഷം ആവശ്യ മെന്നു കാണുന്ന ഉത്തരവു പാസ്സാക്കാവുന്നതുമാണ്. സെക്രട്ടറി അങ്ങനെയുള്ള ഉത്തരവു നടപ്പാക്കേണ്ടതുമാകുന്നു.

23. ജപ്തിയിന്മേൽ ഫീസ് ചുമത്തൽ.

(1) ഈ ചട്ടങ്ങൾ പ്രകാരമുള്ള ജപ്തികളിന്മേൽ, ജപ്തിചെയ്ത വസ്തുക്കളുടെ വിലയും താഴെ കാണിച്ചിട്ടുള്ള നിരക്കുകളും അനുസരിച്ച് ഫീസ് ചുമത്തേണ്ടതാകുന്നു.

എത്ര തുകയ്ക്ക് ജപ്തി ചെയ്തതെന്ന്                      ഫീസ് രു.

10 രൂപ വരെ ...........................................................................................2.00
10 രൂപയ്ക്കുമേൽ 25 രൂപവരെ ...............................................................5.00
25 രൂപയ്ക്കുമേൽ 50 രൂപവരെ ...............................................................10.00
50 രൂപയ്ക്കുമേൽ 100 രൂപവരെ ..............................................................20.00
100 രൂപയ്ക്കുമേൽ ഓരോ പത്തു രൂപയ്ക്കും ..........................................2.00 രൂപ വീതം
(2) മേൽപറഞ്ഞ നിരക്കിൽ ജപ്തി ചെയ്ത സാധനങ്ങൾ സൂക്ഷിക്കുവാനുള്ള എല്ലാ ചെലവും ഉൾപ്പെടുന്നതാകുന്നു.
(3) ഈ ചട്ടപ്രകാരം ചുമത്തുന്ന ഫീസിൽ ജപ്തി ചെയ്ത വല്ല കന്നുകാലികളുടെയും സംര ക്ഷണ ചെലവ് ഉൾപ്പെടുന്നില്ല.

24. പഞ്ചായത്തു പ്രദേശത്തിനുള്ളിൽ ഉള്ള സാധനങ്ങൾ മാത്രമേ ജപ്തി ചെയ്യാൻ പാടു ള്ളുവെന്ന്-

15-ാം ചട്ടപ്രകാരം വീഴ്ച വരുത്തിയ ആളുടെ വസ്തു പഞ്ചായത്ത് പ്രദേശത്തിനുള്ളിൽ എവിടെ കണ്ടിരുന്നാലും ജപ്തി ചെയ്യാവുന്നതാണ്. xxx x 26. സംസ്ഥാനം വിട്ടുപോകുകയോ കണ്ടുപിടിക്കാൻ സാദ്ധ്യമല്ലാതാകുകയോ ചെയ്യുന്ന വ്യക്തിയുടെ പക്കൽ നിന്നും നികുതി വസൂലാക്കൽ- ഏതെങ്കിലും വ്യക്തിയുടെ പക്കൽ നിന്ന് കിട്ടേണ്ടതായ ഏതെങ്കിലും നികുതി 15-ാം ചട്ടത്തിൽ പറഞ്ഞ കാലത്തിന്റെ ഒടുവിൽ പൂർണ്ണമായോ ഭാഗികമായോ അടയ്ക്കാതെ ശേഷിക്കുകയും, അയാൾ സംസ്ഥാനം വിട്ടുപോകുകയോ അല്ലെങ്കിൽ അയാളെ കണ്ടുപിടിക്കുവാൻ സാദ്ധ്യമല്ലാതിരിക്കുകയോ ചെയ്യുകയും ചെയ്താൽ മേൽപറഞ്ഞ നികുതിയോ അത് അടക്കാതെ ശേഷിക്കുന്ന അതിന്റെ ഭാഗമോ അത് സംബന്ധമായി അടക്കേണ്ട എല്ലാ തുകയോടും കൂടി ഭൂനികുതി കുടിശിക എന്ന പോലെ വസൂലാക്കേണ്ടാതാണ്

Book.png This page is Accepted in Panchayath Wiki Project. updated on: 17/ 02/ 2018 by: Dinil

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ തിയോ അടയ്ക്കാതെ ശേഷിക്കുന്ന അതിന്റെ ഭാഗമോ അത് സംബന്ധമായി അടയ്ക്കേണ്ട എല്ലാ തുകയോടും കൂടി ഭൂനികുതി കുടിശ്ശിക എന്നപോലെ വസൂലാക്കേണ്ടതാണ്.

27. മജിസ്ട്രേട്ട് നികുതിയും വാറണ്ട് ഫീസും മറ്റും വസൂലാക്കണമെന്ന്.-(

1) ആക്ട് 210-ാം വകുപ്പിലെ രണ്ടാം ക്ലിപ്ത നിബന്ധനപ്രകാരം ശിക്ഷാനടപടിക്ക് വിധേയനാക്കപ്പെട്ട ഏതൊരാളും, അയാൾ അടയ്ക്കേണ്ട തുക അടയ്ക്കാൻ മന:പൂർവ്വം വീഴ്ച വരുത്തിയിരിക്കുന്നുവെന്നോ, അല്ലെങ്കിൽ ജപ്തിയോ മതിയായ ജപ്തിയോ മന:പൂർവം തടഞ്ഞിരിക്കുന്നുവെന്നോ മജിസ്ട്രേട്ടിന് ബോദ്ധ്യമാംവണ്ണം തെളിഞ്ഞാൽ,-
(എ.) നികുതിയും വാറണ്ട് ഫീസ് വല്ലതുമുണ്ടെങ്കിൽ അതും;

(ബി) ജപ്തി നടന്നിട്ടുണ്ടെങ്കിൽ ജപ്തി ഫീസും ജപ്തി ചെയ്ത വസ്തു സൂക്ഷിച്ചുവെച്ചു വിറ്റതു സംബന്ധിച്ച് വല്ല ചെലവും നേരിട്ടിട്ടുണ്ടെങ്കിൽ അതും അയാൾ കൊടുക്കേണ്ട തുകയുടെ രണ്ടിരട്ടിയിൽ കവിയാത്ത പിഴയും കൊടുക്കുവാൻ ബാദ്ധ്യസ്ഥനായിരിക്കുന്നതാണ്.

(2) (1)-ാം ഉപചട്ടപ്രകാരമുള്ള കുറ്റത്തിന് ഏതെങ്കിലും വ്യക്തി ശിക്ഷിക്കപ്പെടുകയാണെങ്കിൽ മജിസ്ട്രേട്ട് ചുമത്തുന്ന ഏതൊരു പിഴയ്ക്കും പുറമേ (1)-ാം ഉപചട്ടം (എ.)യും (ബിയും ഖണ്ഡങ്ങളിൽ പറഞ്ഞ ഇനങ്ങളിൽ അടയ്ക്കക്കേണ്ട തുക വല്ലതും ഉണ്ടെങ്കിൽ അത് സമിതി തീർപ്പു മുഖേന വസൂലാക്കി പഞ്ചായത്തിന് നൽകേണ്ടതും, ശിക്ഷാ നടപടികൾക്കുള്ള ചെലവായി താൻ നിശ്ചയി ക്കുന്ന തുക വല്ലതുമുണ്ടെങ്കിൽ അതും തന്റെ ഇഷ്ടാനുസരണം സമിതി തീർപ്പു മുഖേന വസുലാക്കി പഞ്ചായത്തിന് നൽകേണ്ടതുമാണ്.

28. സെക്രട്ടറിയും പഞ്ചായത്ത് ജീവനക്കാരും കമ്മിറ്റി അംഗങ്ങളും യാതൊരു വസ്തുവും പ്രത്യക്ഷമായോ പരോക്ഷമായോ വാങ്ങാൻ പാടില്ലെന്ന്.- മേൽപറഞ്ഞ ചട്ടങ്ങൾ പ്രകാരം നടത്തിയ ജപ്തി വസ്തുവിന്റെ യാതൊരു വിൽപ്പനയിലും യാതൊരു വസ്തുവും സെക്രട്ടറിയോ യാതൊരു പഞ്ചായത്ത് ജീവനക്കാരനോ പഞ്ചായത്ത് കമ്മിറ്റി അംഗമോ പ്രത്യക്ഷമായോ പരോക്ഷമായോ വാങ്ങുവാൻ പാടുള്ളതല്ല.

അനുബന്ധം

ഫോറം 1

(ചട്ടം 15 (2) നോക്കുക)

വാറണ്ട് നമ്പർ................................................................... എന്ന ആൾക്ക് (വാറണ്ട് നടത്തുവാൻ ചുമതലപ്പെടുത്തപ്പെട്ട ഉദ്യോഗസ്ഥന്റെ പേര്) കിട്ടാനുള്ള നികുതിയോ നികുതികളോ ഏതെന്നും, ഏത് പുരയിടം സംബന്ധിച്ച നികുതിയോ നികുതികളോ കിട്ടാനുള്ളത് അങ്ങനെയുള്ള പുരയിടം വല്ലതും ഉണ്ടെങ്കിൽ അത് ഏതെന്നും പ്രസ്താവിക്കുക.) .......................................................................................... എന്ന വീഴ്ചക്കാരൻ 20 ............................. കൊണ്ടു അവസാനിച്ച ..............................വർഷത്തേക്കു മേൽപറഞ്ഞ നികുതിയോ, നികുതികളോ, (പിഴയും മറ്റു ചെലവുകളും) വകയിൽ അടയ്ക്കാനുള്ള....................... രൂപ........................................പൈസ അടയ്ക്കുവാൻ മേൽപറഞ്ഞ ..................................................................................എന്ന ആളോട് യഥാവിധി ആവശ്യ പ്പെടുകയും അങ്ങനെ യഥാവിധി ആവശ്യപ്പെട്ടതിനുശേഷം 15 ദിവസം കഴിയുകയും ചെയ്തതു എങ്കിലും മേൽപറഞ്ഞ തുക അടയ്ക്കുകയോ, അടയ്ക്കാതിരിക്കുന്നതിന് മതിയായ കാരണം കാണി

Book.png This page is Accepted in Panchayath Wiki Project. updated on: 17/ 02/ 2018 by: Dinil

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ ക്കാതിരിക്കുകയോ ചെയ്തിരിക്കുകയാൽ മേൽ പറഞ്ഞ ........................................... രൂപ ....................................................... പൈസ അഞ്ചു രൂപ വാറണ്ട് ഫീസോടുകൂടി ആവശ്യപ്പെടുവാൻ ഇതിനാൽ നിങ്ങളോട് ആജ്ഞാപിക്കുന്നു. ആ തുക അടയ്ക്കുവാൻ വീഴ്ച വരുത്തിയാൽ മേൽപറഞ്ഞ ............................................................................. എന്ന ആളുടെ ജംഗമ വസ്തുക്കൾ മേൽപറഞ്ഞ ഫീസുവകയിൽ............................. രൂപയും ................................ പൈസയും, അങ്ങനെ ആകെ .............................................. രൂപ......................................... പൈസയ്ക്കും, ജപ്തി സാധനങ്ങൾ സൂക്ഷിച്ചു വച്ചു വിൽക്കുവാനുള്ള ചെലവ് കൊടുക്കാൻ മതിയായ കൂടുതൽ തുകയ്ക്കും വേണ്ടി, ജപ്തി ചെയ്യേണ്ടതും, മേൽപറഞ്ഞ നികുതിയോ നികുതികളോ പിഴയും മറ്റു ചെലവുകളും വകയിൽ കിട്ടാനുള്ള തുകയും, ഫീസും ജപ്തി സാധനങ്ങൾ സൂക്ഷിച്ച വച്ചതിനുള്ള ചെലവു കൊടുക്കാൻ മതിയായ കൂടുതൽ തുകയോടു കൂടി, അങ്ങനെ അപ്രകാരമുള്ള ജപ്തിക്കുശേഷം അടുത്ത ഏഴ് ദിവസത്തിനകം അടയ്ക്കാത്ത പക്ഷം, ഞാൻ ഇതിനുശേഷം പുറപ്പെടുവിക്കുന്ന ഉത്തരവു പ്രകാരം മേൽപറഞ്ഞ ജംഗമ വസ്തുക്കൾ വിൽക്കേണ്ടതും, ജപ്തി വസ്തതു വിറ്റുകിട്ടുന്ന തുക പഞ്ചായത്താഫീസിൽ അടയ്ക്കക്കേണ്ടതും അതിൽ നിന്നും മേൽപ്പറഞ്ഞ നികുതികളും പിഴകളും മറ്റു ചെലവുകളും ഫീസും ഈ വകയിൽ കിട്ടാനുള്ള തുക അതായത് ..................................... രുപ .................................. . പൈസയും ആ ജപ്തി സാധനങ്ങൾ സൂക്ഷിച്ച് വയ്ക്കാനുള്ള ചെലവും കഴിച്ച് പഞ്ചായത്ത് ഫണ്ടിൽ വരവ് വയ്ക്കക്കേണ്ടതും മിച്ചംവല്ലതും ഉണ്ടെങ്കിൽ അത് ജപ്തി ചെയ്യ പ്പെട്ട ജംഗമവസ്തുക്കളുടെ ഉടമസ്ഥന് മടക്കി കൊടുക്കേണ്ടതുമാണ്. മേൽപറഞ്ഞ ...................................................... എന്ന വീഴ്ചക്കാരന്റെ ജംഗമവസ്തുക്കളുടെ കാര്യത്തിൽ ജപ്തിയോ, മതിയായ ജപ്തിയോ നടത്താൻ സാദ്ധ്യമല്ലെങ്കിൽ ആ വിവരം ഈ വാറണ്ടോടുകൂടി എനിക്ക് സാക്ഷ്യ പ്പെടുത്തി തരേണ്ടതാണ്.

സ്ഥലം:

(ഒപ്പ്)

തീയതി:

സെക്രട്ടറി.

ഫാറം നമ്പർ 2
വസ്തതു വിവരപ്പട്ടികയുടെ ഫോറവും നോട്ടീസും
(ചട്ടം 18 നോക്കുക)
(പിടിച്ചെടുത്ത സാധനങ്ങളുടെ വിവരം പ്രസ്താവിക്കുക)

20........................ കൊണ്ടവസാനിച്ചു. വർഷത്തേയും മാർജിനിൽ കൊടുത്തിരി ക്കുന്ന നികുതിയോ, നികുതികളോ വകയിൽ കിട്ടേണ്ട ............................രൂപ ........................... പൈസ മേൽ പറഞ്ഞ വസ്തു വിവരപട്ടികയിൽ പറഞ്ഞ ജംഗമ വസ്തുക്കൾ ഞാൻ ഇന്ന് പിടിച്ചെ ടുത്തിരിക്കുന്നു എന്നും കിട്ടേണ്ട തുക, വാറണ്ട് ഫീസ്, ജപ്തി ഫീസ്, സാധനങ്ങളും വസ്തുവക കളും സൂക്ഷിക്കാനുള്ള ചെലവ് എന്നിവയോടു കൂടി ഈ നോട്ടീസിന്റെ തീയതി മുതൽ ഏഴ് ദിവ സത്തിനകം .................... ലെ പഞ്ചായത്ത് ആഫീസിൽ താങ്കൾ അടയ്ക്കക്കാത്തപക്ഷം മേൽപറഞ്ഞ സാധനങ്ങൾ.................. തീയതി പഞ്ചായത്താഫീസിലോ, സെക്രട്ടറി നിർദ്ദേശി ക്കുന്ന മറ്റു സ്ഥലത്തോ വച്ച് വിൽക്കപ്പെടുന്നതാണെന്നും, സാധനങ്ങളും വസ്തുക്കളും വേഗത്തിലും സ്വാഭാവികമായും നശിച്ചുപോകാൻ ഇടയുണ്ടെങ്കിൽ അവ ഏതെങ്കിലും മുൻ തീയതിക്കു വിൽക്കപ്പെടുന്നതാണെന്നും ഇതിനാൽ നോട്ടീസ് നൽകിയിരിക്കുന്നു.

സ്ഥലം:

ജപ്തി വാറണ്ട് നടത്തുന്ന

തീയതി:

ഉദ്യോഗസ്ഥന്റെ ഒപ്പ്:Book.png This page is Accepted in Panchayath Wiki Project. updated on: 17/ 02/ 2018 by: Dinil

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ