കേരള നദീതീര സംരക്ഷണവും മണൽവാരൽ നിയന്ത്രണവും ചട്ടങ്ങൾ 2002

From Panchayatwiki
Jump to navigation Jump to search

*കേരള നദീതീര സംരക്ഷണവും മണൽവാരൽ നിയന്ത്രണവും ചട്ടങ്ങൾ, 2002

2001-ലെ കേരള നദീതീര സംരക്ഷണവും മണൽവാരൽ നിയന്ത്രണവും ആക്റ്റ് (2001-ലെ 18-ാം ആക്റ്റ്) 26-ാം വകുപ്പ് പ്രകാരം നല്കപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച് കേരള സർക്കാർ താഴെ പറയും പ്രകാരം ചട്ടങ്ങൾ ഉണ്ടാക്കുന്നു. അതായത്:-

ചട്ടങ്ങൾ

(1) ഈ ചട്ടങ്ങൾക്ക് 2002-ലെ കേരള നദീതീര സംരക്ഷണവും മണൽ വാരൽ നിയന്ത്രണവും ചട്ടങ്ങൾ എന്നു പേർ പറയാം.

(2) ഇവ ഉടൻ പ്രാബല്യത്തിൽ വരുന്നതാണ്.

2. നിർവ്വചനങ്ങൾ.- ഈ ചട്ടങ്ങൾ സന്ദർഭം മറ്റു വിധത്തിൽ ആവശ്യപ്പെടാത്ത പക്ഷം:-

(എ) “ആക്റ്റ്' എന്നാൽ 2001-ലെ കേരള നദീതീര സംരക്ഷണവും മണൽവാരൽ നിയന്ത്ര ണവും ആക്റ്റ് (2001-ലെ 18-ാം ആക്റ്റ്) എന്നർത്ഥമാകുന്നു;

(ബി) 'റിവർ മാനേജ്മെന്റ് ഫണ്ട്" എന്നാൽ ആക്റ്റിലെ 17-ാം വകുപ്പ് പ്രകാരം ഈ ചട്ടങ്ങളിലെ വ്യവസ്ഥകൾ പ്രകാരവും രൂപീകരിച്ച റിവർ മാനേജ്മെന്റ് ഫണ്ട് എന്നർത്ഥമാകുന്നു;

(സി) “റവന്യൂ ഡിവിഷണൽ ഓഫീസർ' എന്നാൽ റവന്യൂ വകുപ്പിലെ റവന്യൂ ഡിവിഷണൽ ഓഫീസർ എന്നർത്ഥമാകുന്നു;

(ഡി) 'തഹസീൽദാർ’ എന്നാൽ റവന്യൂ താലൂക്കിന്റെ ചുമതലയുള്ള തഹസീൽദാർ എന്നർത്ഥമാകുന്നു;

(ഇ) ഈ ചട്ടങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതും പക്ഷേ നിർവചിച്ചിട്ടില്ലാത്തതും എന്നാൽ ആക്റ്റിൽ നിർവചിച്ചിട്ടുള്ളതുമായ വാക്കുകൾക്കും പ്രയോഗങ്ങൾക്കും യഥാക്രമം ആക്റ്റിൽ അവയ്ക്ക് നൽകിയിട്ടുള്ള അർത്ഥമുണ്ടായിരിക്കുന്നതാണ്.

3. ജില്ലാ വിദഗ്ദ്ധ സമിതികളുടെ യോഗങ്ങൾ.-(1) ജില്ലാ വിദഗ്ദ്ധ സമിതിയുടെ യോഗം അതിന്റെ ചെയർമാൻ നിശ്ചയിക്കുന്ന സ്ഥലത്തും സമയത്തും കൂടേണ്ടതാണ്.

(2) യോഗത്തിന്റെ അജണ്ട ജില്ലാ വിദഗ്ദ്ധ സമിതിയുടെ ചെയർമാനുമായി ആലോചിച്ച സമിതിയുടെ കൺവീനർ തയ്യാറാക്കേണ്ടതാണ്.

(3) യോഗത്തിന്റെ പരിഗണന ആവശ്യമുള്ളതായി ചെയർമാൻ നിർദ്ദേശിക്കുന്ന വിഷയങ്ങൾ അജണ്ടയിൽ ഉൾപ്പെടുത്തേണ്ടതാണ്.

(4) യോഗസ്ഥലവും തീയതിയും സമയവും യോഗത്തിൽ ചർച്ച ചെയ്യേണ്ട വിഷയങ്ങളും സംബന്ധിച്ച നോട്ടീസ് യോഗം തുടങ്ങുന്നതിന് നിശ്ചയിച്ചിട്ടുള്ള തീയതിക്ക് മൂന്ന് പൂർണ്ണ ദിവസങ്ങൾക്ക് മുമ്പ് എങ്കിലും എല്ലാ അംഗങ്ങൾക്കും നൽകിയിരിക്കേണ്ടതാണ്.

(5) നിശ്ചിത യോഗത്തിന് നൽകിയിട്ടുള്ള അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടില്ലാത്ത യാതൊരു വിഷയവും ആ യോഗത്തിൽ പരിഗണിക്കുവാൻ പാടില്ലാത്തതാകുന്നു.

(6) (1)-ാം ഉപചട്ടത്തിൽ എന്തുതന്നെയടങ്ങിയിരുന്നാലും, ജില്ലാ വിദഗ്ദ്ധ സമിതിയിൽ തത്സമയം നിലവിലുള്ള അംഗസംഖ്യയുടെ മൂന്നിലൊന്നിൽ കുറയാത്ത അംഗങ്ങൾ സമിതിയുടെ യോഗം വിളിച്ചുകൂട്ടണമെന്ന് ചെയർമാനോട് രേഖാമൂലവും ആവശ്യപ്പെടുന്ന പക്ഷം ചെയർമാൻ അപ്രകാരം യോഗം വിളിച്ചുകൂട്ടേണ്ടതാണ്.

(7) ആക്റ്റ് പ്രകാരമോ ഈ ചട്ടങ്ങൾ പ്രകാരമോ സിദ്ധിച്ചു. ജില്ലാ വിദഗ്ദ്ധ സമിതിയുടെ ഏതെങ്കിലും കർത്തവ്യങ്ങൾ നിർവഹിക്കുന്നതിന് സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസിന്റെയോ, സെന്റർ ഫോർ വാട്ടർ റിസോഴ്സ്സസ് ഡെവലപ്മെന്റ് ആന്റ് മാനേജ്മെന്റിന്റെയോ അതുപോലെയുള്ള മറ്റേതെങ്കിലും സ്ഥാപനത്തിന്റെയോ വിദഗ്ദ്ധരുടെ സഹായമോ ഉപദേശമോ അതിന് അഭികാമ്യമായി തോന്നിയാൽ അപ്രകാരമുള്ള ആവശ്യങ്ങൾക്ക് അതിന് അപ്രകാരമുള്ള സ്ഥാപനവുമായി കൂടിയാലോചിച്ച് ഏതൊരാളിനെയും അതുമായി ബന്ധപ്പെടുത്താവുന്നതും അപ്രകാരം ബന്ധപ്പെടുത്തപ്പെട്ട ആൾക്ക് ആ ആവശ്യത്തെ സംബന്ധിച്ച സമിതിയുടെ യോഗങ്ങളിൽ പങ്കെടുക്കുവാൻ അവകാശമുണ്ടായിരിക്കുന്നതും എന്നാൽ വോട്ടു ചെയ്യാൻ അവകാശമില്ലാത്തതുമാണ്.

4. ജില്ലാ വിദഗ്ദ്ധ സമിതിയുടെ യോഗത്തിന്റെ കോറം.-

 1. ജില്ലാ വിദഗ്ദ്ധ സമിതിയിലെ ആകെ അംഗങ്ങളുടെ എണ്ണത്തിന്റെ മൂന്നിലൊരു ഭാഗം കോറമാകുന്നതും അത്രയും അംഗങ്ങൾ സമിതിയുടെ യോഗത്തിൽ ഹാജരില്ലാത്തപക്ഷം സമിതിയുടെ യോഗം കൂടുവാൻ പാടില്ലാത്തതാണ്.
 2. യോഗം നടന്നുകൊണ്ടിരിക്കുമ്പോൾ എപ്പോഴെങ്കിലും നിശ്ചിതകോറമില്ലാതെ വന്നാൽ തുടർന്ന് യോഗനടപടികൾ നടത്തുവാൻ പാടില്ലാത്തതാണ്.
 3. ഒരു യോഗത്തിന് നിശ്ചയിച്ചിട്ടുള്ള സമയം കഴിഞ്ഞ് അരമണിക്കുറിന് ശേഷവും കോറം തികയാതിരിക്കുകയും ഹാജരുള്ള അംഗങ്ങൾ കൂടുതൽ സമയം കാത്തിരിക്കുവാൻ വിസമ്മതിക്കു കയും ചെയ്താൽ യോഗം മാറ്റിവയ്ക്കപ്പെട്ടതായി കരുതേണ്ടതാണ്.
 4. സമിതിയുടെ അംഗങ്ങളുടെ പേരുകൾ അടങ്ങിയ ഒരു രജിസ്റ്റർ ഉണ്ടായിരിക്കേണ്ടതും യോഗത്തിൽ ഹാജരായ എല്ലാ അംഗങ്ങളും അതിൽ ഒപ്പ് രേഖപ്പെടുത്തേണ്ടതുമാണ്.

5. ജില്ലാ വിദഗ്ദ്ധ സമിതിയുടെ യോഗ നടത്തിപ്പും അദ്ധ്യക്ഷത വഹിക്കലും.-

 1. ജില്ലാ വിദഗ്ദ്ധ സമിതിയുടെ ഏതൊരു യോഗത്തിലും അതിന്റെ ചെയർമാനോ അദ്ദേഹത്തിന്റെ അഭാവത്തിൽ അദ്ദേഹം നാമനിർദ്ദേശിക്കുന്ന ഏതെങ്കിലും അംഗമോ അദ്ധ്യക്ഷം വഹിക്കേണ്ടതാണ്.
 2. സമിതിയുടെ യോഗത്തിന്റെ പരിഗണനയ്ക്ക് വരുന്ന എല്ലാ വിഷയങ്ങളിലും യോഗത്തിൽ ഹാജരുള്ള അംഗങ്ങളുടെ ഭൂരിപക്ഷം വോട്ടുപ്രകാരം തീരുമാനിക്കേണ്ടതും വോട്ടുകൾ തുല്യമാകുന്ന എല്ലാ സംഗതികളിലും അദ്ധ്യക്ഷന് ഒരു കാസ്റ്റിംഗ് വോട്ടുകൂടി വിനിയോഗിക്കാവുന്നതാണ്.
 3. ഏത് ക്രമപ്രശ്നത്തിന്മേലും തീരുമാനം എടുക്കുന്നതിനുള്ള പരിപൂർണ്ണാധികാരം അദ്ധ്യക്ഷന് ഉണ്ടായിരിക്കുന്നതും അത് പ്രാബല്യത്തിൽ കൊണ്ടുവരാൻ ആവശ്യമായ അധികാരം അദ്ദേഹത്തിന് ഉണ്ടായിരിക്കുന്നതുമാണ്.

6. ജില്ലാ വിദഗ്ദ്ധ സമിതിയുടെ യോഗനടപടിക്കുറിപ്പ് തയ്യാറാക്കൽ.

 1. ജില്ലാ വിദഗ്ദ്ധ സമിതിയുടെ യോഗനടപടികൾ സംബന്ധിച്ച വിവരങ്ങൾ രേഖപ്പെടുത്തുന്നതിന് ഒരു മിനിറ്റസ് ബുക്ക് ഉണ്ടായിരിക്കേണ്ടതും അത് ചെയർമാന്റെ സൂക്ഷിപ്പിൽ ആയിരിക്കേണ്ടതുമാണ്.
 2. യോഗത്തിന്റെ നടപടികളുടെ നക്കൽ കൺവീനർ തയ്യാറാക്കി യോഗം കഴിഞ്ഞ 24 മണി ക്കുറിനുള്ളിൽ അദ്ധ്യക്ഷന്റെ അംഗീകാരത്തിന് സമർപ്പിക്കേണ്ടതാണ്.
 3. കൺവീനർ തയ്യാറാക്കിയ യോഗനടപടിക്കുറിപ്പ് അദ്ധ്യക്ഷന് ലഭിച്ച 24 മണിക്കുറിനുള്ളിൽ ആയത് പരിശോധിച്ച് യോഗതീരുമാനങ്ങളെ സംബന്ധിച്ച് ഏതെങ്കിലും തിരുത്തലുകൾ അതിൽ ആവശ്യമാണെങ്കിൽ അപ്രകാരമുള്ള തിരുത്തലുകളോടെയോ അല്ലാതെയോ കൺവീനർക്ക് തിരിച്ചയച്ചുകൊടുക്കേണ്ടതാണ്.
 4. അദ്ധ്യക്ഷൻ അംഗീകരിച്ച യോഗനടപടിക്കുറിപ്പ് കൺവീനർക്ക് ലഭിച്ചാൽ ഉടൻ തന്നെ മിനിറ്റസ് ബുക്കിൽ അത് രേഖപ്പെടുത്തി അദ്ധ്യക്ഷന്റെ ഒപ്പു വാങ്ങേണ്ടതാണ്.
 5. യോഗനടപടിക്കുറിപ്പ് മിനിറ്റസ് ബുക്കിൽ രേഖപ്പെടുത്തിക്കഴിഞ്ഞാൽ ഉടൻതന്നെ മിനിറ്റസ് യോഗനടപടിക്കുറിപ്പിന്റെ കോപ്പി മറ്റംഗങ്ങൾക്ക് നൽകേണ്ടതാണ്.

7. ജില്ലാ വിദഗ്ദ്ധ സമിതിയുടെ മിനിറ്റസ് അയച്ചുകൊടുക്കൽ-

 1. ജില്ലാ വിദഗ്ദ്ധ സമിതി യുടെ ഓരോ യോഗത്തിലേയും നടപടിക്കുറിപ്പുകളുടെ പകർപ്പ് യോഗദിവസം കഴിഞ്ഞ് ഏഴുദിവസ ത്തിനകം ചെയർമാൻ സർക്കാരിലേക്ക് അയച്ചുകൊടുക്കേണ്ടതാണ്.

(2) സമിതിയുടെ തീരുമാനം നടപ്പിലാക്കുന്നത് സംബന്ധിച്ചുള്ള ഏതെങ്കിലും പ്രശ്നത്തിന്മേലോ ഏതെങ്കിലും വിയോജനക്കുറിപ്പിന്മേലോ സർക്കാരിന്റെ തീരുമാനം ഉണ്ടാകേണ്ടപക്ഷം ആയത് ചെയർമാൻ തന്റെ വിശദമായ റിപ്പോർട്ട് സഹിതം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തേണ്ടതും സർക്കാരിൽ നിന്നും നിർദ്ദേശം ലഭിച്ചതിനുശേഷം മാത്രം പ്രസ്തുത തീരുമാനം നടപ്പിലാക്കേണ്ടതുമാണ്.

8. ജില്ലാ വിദഗ്ദ്ധ സമിതിയുടെ അധികാരങ്ങളും കർത്തവ്യങ്ങളും,-

ആക്ടിലെ വ്യവസ്ഥകൾക്കും ഈ ചട്ടങ്ങളിലെ മറ്റു വ്യവസ്ഥകൾക്കും വിധേയമായി ജില്ലാ വിദഗ്ദ്ധ സമിതിക്ക് താഴെപ്പറയുന്ന അധികാരങ്ങളും കർത്തവ്യങ്ങളും കൂടി ഉണ്ടായിരിക്കുന്നതാണ്. അതായത്.-

(എ) ജില്ലയിൽ ഓരോ വർഷവും മണൽവാരൽ അനുവദിക്കാവുന്ന കടവോ നദീതീരമോ കണ്ടെത്തുകയും അങ്ങനെയുള്ള കടവിൽ നിന്ന് മണൽവാരൽ നിയന്ത്രിക്കുന്നതിലേക്ക് കടവ് കമ്മിറ്റി രൂപീകരിക്കുവാൻ ജില്ലാ കളക്ടറോട് ശുപാർശ ചെയ്യുക;

(ബി) ഓരോ വർഷവും കാലവർഷത്തിനുശേഷം കടവിൽ നിന്ന് വാരാവുന്ന മണലിന്റെ അളവ് നിശ്ചയിക്കുക;

(സി) മണൽ നീക്കം ചെയ്യാവുന്ന സ്ഥലം ഓരോ വർഷവും മാറ്റി മാറ്റി നിശ്ചയിക്കുക;

(ഡി) ആക്ടിലേയും ഈ ചട്ടങ്ങളിലേയും വ്യവസ്ഥകൾക്ക് വിധേയമായി മാത്രമേ മണൽ ശേഖരണം നടത്തുന്നുള്ളൂവെന്ന് ഉറപ്പുവരുത്തുന്നതിനായി പ്രാദേശിക തലത്തിൽ സന്നദ്ധ സംഘ ടനകളെയും മറ്റും ഉൾപ്പെടുത്തി കർമ്മസമിതികൾ രൂപീകരിക്കുക;

(ഇ) നദീതീരങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുകയും എല്ലാവിധ കയ്യേറ്റങ്ങളും ഉടനടി ഒഴിപ്പിക്കുന്നതിലേക്ക് ആവശ്യമായ നടപടികൾ സ്വീകരിക്കുക;

(എഫ്) ജില്ലയിലുള്ള നദീതീരങ്ങൾ സൂക്ഷിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും നദീതീര വികസന പദ്ധതികൾ ആവിഷ്ക്കരിക്കുക;

(ജി) ഓരോ വർഷവും ഏതെങ്കിലും കാലയളവിൽ ജില്ലയിലുള്ള ഏതെങ്കിലും നദിയിൽ നിന്നോ കടവിൽ നിന്നോ മണൽവാരുന്നത് നിരോധിക്കേണ്ടതിന്റെ ആവശ്യകതയിലേക്ക് സർക്കാരിനോട് ശുപാർശ ചെയ്യുക;

(എച്ച്) സർക്കാരോ ജില്ലാ കളക്ടറോ പുറപ്പെടുവിച്ചിട്ടുള്ള മണൽ വാരൽ നിരോധന ഉത്തരവ് നടപ്പാക്കുക;

(ഐ) സർക്കാർ കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്ന നിർദ്ദേശങ്ങൾ നടപ്പാക്കുക.

(8.എ. ലാന്റ് റവന്യൂ കമ്മീഷണറുടെ അധികാരങ്ങളും ചുമതലകളും.-

 1. (1) ആക്ടിലെയും അതിൻകീഴിലുണ്ടാക്കിയ ചട്ടങ്ങളിലേയും ഉത്തരവുകളുടേയും വ്യവസ്ഥകൾ അതാത് അധികാരസ്ഥാനങ്ങളോ ഉദ്യോഗസ്ഥരോ യഥാവിധി നിറവേറ്റുന്നു എന്ന് ഉറപ്പുവരുത്തുന്നതിനും അതിലേക്ക് ആവശ്യമായ പരിശോധന നടത്തുന്നതിനും മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതിനും മറ്റ് ഉത്തരവുകൾ നൽകുന്നതിനും സർക്കാരിലേക്ക് റിപ്പോർട്ട് ചെയ്യുന്നതിനും ലാന്റ് റവന്യൂ കമ്മീഷണർക്ക് അധികാരം ഉണ്ടായിരിക്കുന്നതാണ്.
 1. (2) ലാന്റ് റവന്യൂ കമ്മീഷണർക്ക് അനധികൃത കടവുകൾ ഉടനടി പൂട്ടുന്നതിലേക്കായി ആവശ്യമായ നിർദ്ദേശം നൽകാവുന്നതാണ്.
 1. (3) ലാന്റ് റവന്യൂ കമ്മീഷണർക്ക് ആക്ടിലേയും ചട്ടങ്ങളിലേയും വ്യവസ്ഥകൾ നടപ്പാക്കുന്നതിലേക്കായി നിയോഗിക്കപ്പെട്ടിട്ടുള്ള ഏതൊരു ഉദ്യോഗസ്ഥന്റെയോ ജീവനക്കാരന്റെയോ പേരിൽ കൃത്യവിലോപത്തിനോ ആജ്ഞാലംഘനത്തിനോ ചട്ടങ്ങളുടേയോ സ്ഥിരഉത്തരവുകളുടേയോ ലംഘനത്തിനോ അച്ചടക്ക നടപടികൾ സ്വീകരിക്കാവുന്നതാണ്. എന്നാൽ, റവന്യൂ വകുപ്പ് ഒഴികെ മറ്റ് വകുപ്പുകളിലെ ഉദ്യോഗസ്ഥന്മാർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നതിന് ആവശ്യമുള്ള പക്ഷം അത് സർക്കാരിലേക്ക് റഫർ ചെയ്യേണ്ടതാണ്.

(4) ലാന്റ് റവന്യൂ കമ്മീഷണർക്ക് താഴെപ്പറയുന്ന അധികാരങ്ങൾ കൂടി ഉണ്ടായിരിക്കുന്നതാണ്. അതായത്.-

(എ) ആവശ്യമുള്ള സ്ഥലങ്ങളിൽ ഫ്ളയിംഗ് സ്ക്വാഡ് ഏർപ്പെടുത്തുകയും അവരുടെ പ്രവർത്തനം നിരീക്ഷിക്കുകയും ചെയ്യുക;

(ബി) ആക്ടിനാലോ അതിൻകീഴിലെ ചട്ടങ്ങളാലോ ആവശ്യപ്പെട്ടിട്ടുള്ള എല്ലാ സ്റ്റേറ്റുമെന്റു കളും റിപ്പോർട്ടുകളും കണക്കുകളും തയ്യാറാക്കിക്കുക;

(സി) ആക്ടിലേയും ചട്ടങ്ങളിലേയും വ്യവസ്ഥകളിൽ വരുത്തേണ്ട ഏതെങ്കിലും മാറ്റങ്ങളെ സംബന്ധിച്ച് സർക്കാരിന് ശുപാർശ ചെയ്യുക;

(ഡി) പൊതുജനങ്ങളുടെ പരാതികൾ പരിശോധിച്ച് സ്വീകരിക്കേണ്ട നടപടികൾ നിർദ്ദേശിക്കുക;

(ഇ) സർക്കാർ കാലാകാലങ്ങളിൽ നല്കുന്ന നിർദ്ദേശങ്ങളും ഉത്തരവുകളും നടപ്പിലാക്കിക്കുക.

വിശദീകരണം:- ഈ ചട്ടത്തിന്റെ ആവശ്യത്തിലേക്കായി ലാന്റ് റവന്യൂ കമ്മീഷണർ എന്നാൽ 1996-ലെ കേരള റവന്യൂ ബോർഡ് നിർത്തലാക്കൽ ആക്ട് (1996-ലെ 14) 5-ാം വകുപ്പ് പ്രകാരം സർക്കാർ നിയമിച്ചിട്ടുള്ളതും, ലാന്റ് റവന്യൂ കമ്മീഷണർ ആയി നിയോഗിച്ചിട്ടുള്ളതുമായ, കമ്മീഷണർ എന്നർത്ഥമാകുന്നു.]

9. ജില്ലാ കളക്ടറുടെ അധികാരങ്ങളും കർത്തവ്യങ്ങളും,- ജില്ലാ കളക്ടർ ജില്ലാ വിദഗ്ദ്ധ സമിതിയുടെ ചെയർമാൻ ആയിരിക്കുന്നതും അദ്ദേഹത്തിന് താഴെപ്പറയുന്ന അധികാരങ്ങളും കർത്ത വ്യങ്ങളും കൂടി ഉണ്ടായിരിക്കുന്നതുമാണ്, അതായത്.-

(എ) ജില്ലാ വിദഗ്ദ്ധ സമിതിയുടെ തീരുമാനങ്ങൾ നടപ്പാക്കുക;

(ബി) കടവു കമ്മിറ്റികൾ രൂപീകരിക്കുകയും അവയുടെ പ്രവർത്തനങ്ങൾ പരിശോധിക്കുകയും ചെയ്യുക;

(സി) ജില്ലാ വിദഗ്ദ്ധ സമിതിയുടെ യോഗങ്ങളിൽ അദ്ധ്യക്ഷം വഹിക്കുക;

(ഡി) ജില്ലാ വിദഗ്ദ്ധ സമിതിയുടെ പരിഗണനയ്ക്ക് വരുന്ന ഏതൊരു സംഗതിയിലും തന്റെ അഭിപ്രായം രേഖപ്പെടുത്തേണ്ടതും അജണ്ടയിലെ ഓരോ ഇനവും തന്റെ വ്യക്തമായ അഭിപ്രായം സഹിതം ജില്ലാ വിദഗ്ദ്ധ സമിതിയുടെ യോഗത്തിൽ വയ്ക്കുക;

(ഇ) ജില്ലാ വിദഗ്ദ്ധ സമിതിയുടെ യോഗതീരുമാനങ്ങൾ സർക്കാരിനെ അറിയിക്കുക;

(എഫ്) ആക്റ്റിലേയോ ഈ ചട്ടങ്ങളിലേയോ കീഴിൽ കടവ് കമ്മിറ്റിയോ മറ്റ് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളോ പുറപ്പെടുവിച്ച ഏതെങ്കിലും ഉത്തരവിന്മേലോ എടുത്ത തീരുമാനത്തിന്മേലോ, ഫയൽ ചെയ്യുന്ന അപ്പീൽ ഹർജികൾ തീരുമാനിക്കുക;

(ജി) റിവർ മാനേജ്മെന്റ് ഫണ്ടിന്റെ വരവ് ചിലവ് കണക്കുകൾ വച്ചുപോരുകയും സൂക്ഷിക്കുകയും ചെയ്യുക;

(എച്ച്) സർക്കാരോ ജില്ലാ വിദഗ്ദ്ധ സമിതിയോ അധികൃതമാക്കിയ എല്ലാവിധ ചെലവുകൾക്കുമുള്ള തുകകൾ ചെക്കായോ പണമായോ നൽകുക;

(ഐ) നദീതീരത്തോ കടവിലോ ഉള്ള കയ്യേറ്റങ്ങളും തടസ്സങ്ങളും നീക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുക;

(ജെ) ആക്റ്റ് മൂലമോ ഈ ചട്ടങ്ങളിലെ മറ്റ് വ്യവസ്ഥകൾ മൂലമോ ജില്ലാ കളക്ടർക്ക് പ്രത്യേകമായി ചുമത്തിയ എല്ലാ കർത്തവ്യങ്ങളും നിർവഹിക്കുകയും നല്കിയ അധികാരങ്ങൾ വിനിയോ ഗിക്കുകയും ചെയ്യുക;

(കെ) ജില്ലാ വിദഗ്ദ്ധ സമിതികൾ അംഗീകരിക്കുന്ന പദ്ധതികൾ സർക്കാരിന്റെ അനുമതിയോടെ നടപ്പാക്കുക;

(എൽ) ഒരു വർഷത്തിലെ ഏതെങ്കിലും കാലയളവിൽ നദിയിൽ നിന്നോ കടവിൽ നിന്നോ മണൽ വാരുന്നത് നിരോധിക്കുക;

(എം) സർക്കാർ പുറപ്പെടുവിക്കുന്ന മണൽവാരൽ നിരോധന ഉത്തരവുകൾ നടപ്പാക്കുക;

(എൻ) പദ്ധതികൾ നടപ്പാക്കുന്നത് പരിശോധന നടത്തുകയും മാർഗ്ഗനിർദേശങ്ങൾ നൽകു കയും ചെയ്യുക;

(ഒ) കടവ് കമ്മിറ്റികളിൽ വരുന്ന ഒഴിവുകൾ നികത്തുക;

(പി) കടവ് കമ്മിറ്റികൾ വച്ചുപോരുന്ന കണക്കുകൾ പരിശോധിക്കുക;

(കൃ) മണൽ വാരുന്നതിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തമ്മിലുള്ള തർക്കങ്ങൾ പരി ഹരിക്കുക.

(ആർ) ഓരോ കടവിൽ നിന്നും മണൽ കൊണ്ട് പോകുന്നതിന് പ്രത്യേകം പാസ്സ് ഏർപ്പെടു ത്തക;

(എസ്സ്) ഓരോ കടവിൽ നിന്നും മണൽ കൊണ്ടുപോകുന്ന തീയതിയും സമയവും മണലിന്റെ അളവും അത് എവിടേക്ക് കൊണ്ടുപോകുന്നു എന്നും രേഖപ്പെടുത്തുന്നതിനും പാസ്സിൽ മേലൊപ്പ വയ്ക്കുന്നതിനും ഉദ്യോഗസ്ഥനെ അധികാരപ്പെടുത്തുക;

(റ്റി) ഓരോ മൂന്ന് വർഷം കൂടുമ്പോഴും മണൽ ആഡിറ്റ് നടത്തുന്നതിന് വേണ്ടിയുള്ള നിർദ്ദേശം സർക്കാരിന് സമർപ്പിക്കുക;

(യു.) അനധികൃത മണൽവാരൽ പ്രവർത്തനങ്ങൾ തടയുന്നതിന് തഹസീൽദാരുടെ നേതൃ ത്വത്തിൽ പോലീസിന്റെയും മറ്റു ഉദ്യോഗസ്ഥരുടെയും സ്ക്വാഡ് രൂപീകരിക്കുക.)

10. കടവ് കമ്മിറ്റികളുടെ യോഗങ്ങൾ.- കടവ് കമ്മിറ്റിയുടെ യോഗം അതിന്റെ ചെയർമാൻ നിശ്ചയിക്കുന്ന സ്ഥലത്തും സമയത്തും കൂടേണ്ടതാണ്.

(2) യോഗത്തിന്റെ അജണ്ട കടവ് കമ്മിറ്റിയുടെ ചെയർമാനുമായി ആലോചിച്ച കമ്മിറ്റിയുടെ കൺവീനർ തയ്യാറാക്കേണ്ടതാണ്.

(3) യോഗത്തിന്റെ പരിഗണന ആവശ്യമുള്ളതായി ചെയർമാൻ നിർദ്ദേശിക്കുന്ന വിഷയങ്ങൾ അജണ്ടയിൽ ഉൾപ്പെടുത്തേണ്ടതാണ്.

(4) യോഗസ്ഥലവും തീയതിയും സമയവും യോഗത്തിൽ ചർച്ച ചെയ്യേണ്ട വിഷയങ്ങളും സംബന്ധിച്ച നോട്ടീസ് യോഗം തുടങ്ങുന്നതിനു നിശ്ചയിച്ചിട്ടുള്ള തീയതിക്ക് മൂന്ന് പൂർണ്ണ ദിവസങ്ങൾക്ക് മുമ്പ് എങ്കിലും എല്ലാ അംഗങ്ങൾക്കും നൽകിയിരിക്കേണ്ടതാണ്.

(5) നിശ്ചിത യോഗത്തിന് നൽകിയിട്ടുള്ള അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടില്ലാത്ത യാതൊരു വിഷയവും ആ യോഗത്തിൽ പരിഗണിക്കുവാൻ പാടില്ലാത്തതാകുന്നു.

(6) (1)-ാം ഉപ ചട്ടത്തിൽ എന്തുതന്നെയടങ്ങിയിരുന്നാലും, കടവ് കമ്മിറ്റിയിൽ തൽസമയം നിലവിലുള്ള അംഗസംഖ്യയുടെ മൂന്നിലൊന്നിൽ കുറയാത്ത അംഗങ്ങൾ കമ്മിറ്റിയുടെ യോഗങ്ങൾ വിളിച്ചു കൂട്ടണമെന്ന് ചെയർമാനോട് രേഖാമൂലം ആവശ്യപ്പെടുന്ന പക്ഷം ചെയർമാൻ അപ്രകാരം യോഗം വിളിച്ചുകൂട്ടേണ്ടതാണ്.

11. കടവ് കമ്മിറ്റിയുടെ യോഗത്തിന്റെ കോറം.-

(1) കടവ് കമ്മിറ്റിയിൽ ആകെയുള്ള അംഗ ങ്ങളുടെ മൂന്നിലൊരുഭാഗം കോറമാകുന്നതും അത്രയും അംഗങ്ങൾ കമ്മിറ്റിയുടെ യോഗത്തിൽ ഹാജ രില്ലാത്ത പക്ഷം കമ്മിറ്റിയുടെ യോഗം കൂടുവാൻ പാടില്ലാത്തതാണ്.

(2) യോഗം നടന്നുകൊണ്ടിരിക്കുമ്പോൾ എപ്പോഴെങ്കിലും നിശ്ചിത കോറമില്ലാതെ വന്നാൽ തുടർന്ന് യോഗനടപടികൾ നടത്തുവാൻ പാടില്ലാത്തതാണ്.

(3) ഒരു യോഗത്തിന് നിശ്ചയിച്ചിട്ടുള്ള സമയം കഴിഞ്ഞ് അരമണിക്കുറിനുശേഷവും കോറം തികയാതിരിക്കുകയും ഹാജരുള്ള അംഗങ്ങൾ കൂടുതൽ കാത്തിരിക്കുവാൻ വിസമ്മതിക്കുകയും ചെയ്താൽ യോഗം മാറ്റി വയ്ക്കപ്പെട്ടതായി കരുതേണ്ടതാണ്.

(4) കമ്മിറ്റിയുടെ അംഗങ്ങളുടെ പേരുകൾ അടങ്ങിയ ഒരു രജിസ്റ്റർ ഉണ്ടായിരിക്കേണ്ടതും യോഗത്തിൽ ഹാജരായ എല്ലാ അംഗങ്ങളും അതിൽ ഒപ്പു രേഖപ്പെടുത്തേണ്ടതുമാണ്.

12. കടവ് കമ്മിറ്റിയുടെ യോഗ നടത്തിപ്പും അദ്ധ്യക്ഷത വഹിക്കലും.-

(1) കടവ് കമ്മിറ്റിയുടെ ഏതൊരു യോഗത്തിലും അതിന്റെ ചെയർമാനോ അദ്ദേഹത്തിന്റെ അഭാവത്തിൽ അദ്ദേഹം നാമനിർദ്ദേശം ചെയ്യുന്ന അംഗമോ അപ്രകാരം നാമനിർദ്ദേശം ചെയ്യാൻ കഴിയാത്ത സാഹചര്യത്തിൽ യോഗത്തിൽ സന്നിഹിതരായിരിക്കുന്ന അംഗങ്ങൾ തദവസരത്തിൽ അദ്ധ്യക്ഷം വഹിക്കുന്നതിനായി ഭൂരിപക്ഷാഭിപ്രായ പ്രകാരം തെരഞ്ഞെടുക്കുന്ന ഒരംഗമോ ആദ്ധ്യക്ഷ്യം വഹിക്കേണ്ടതാണ്.

(2) കമ്മിറ്റിയുടെ യോഗത്തിന്റെ പരിഗണനയ്ക്കു വരുന്ന എല്ലാ വിഷയങ്ങളിലും യോഗത്തിൽ ഹാജരുള്ള അംഗങ്ങളുടെ ഭൂരിപക്ഷ വോട്ടുപ്രകാരം തീരുമാനിക്കേണ്ടതും, വോട്ടുകൾ തുല്യമാകുന്ന എല്ലാ സംഗതികളിലും അദ്ധ്യക്ഷന് ഒരു കാസ്റ്റിംഗ് വോട്ടുകൂടി വിനിയോഗിക്കാവുന്നതുമാണ്.

(3) ഏതു ക്രമപ്രശ്നത്തിന്മേലും തീരുമാനം എടുക്കുന്നതിനുള്ള പരിപൂർണ്ണ അധികാരം അദ്ധ്യ ക്ഷന് ആയിരിക്കുന്നതും അത് പ്രാബല്യത്തിൽ കൊണ്ടുവരാൻ ആവശ്യമായ എല്ലാ അധികാരവും ഉണ്ടായിരിക്കുന്നതുമാണ്.

13. കടവ് കമ്മിറ്റിയുടെ യോഗനടപടിക്കുറിപ്പ് തയ്യാറാക്കൽ.-

(1) കടവ് കമ്മിറ്റിയുടെ യോഗ നടപടികളെ സംബന്ധിച്ച വിവരങ്ങൾ രേഖപ്പെടുത്തുന്നതിന് ഒരു മിനിറ്റസ് ബുക്ക് ഉണ്ടായിരിക്കേണ്ടതും അത് കടവ് കമ്മിറ്റിയുടെ കൺവീനറുടെ സൂക്ഷിപ്പിൽ ആയിരിക്കേണ്ടതുമാണ്.

(2) യോഗത്തിന്റെ നടപടികളുടെ നക്കൽ കടവ് കമ്മിറ്റിയുടെ കൺവീനർ തയ്യാറാക്കി യോഗം കഴിഞ്ഞ് 24 മണിക്കുറിനുള്ളിൽ അദ്ധ്യക്ഷന്റെ അംഗീകാരത്തിന് സമർപ്പിക്കേണ്ടതാണ്.

(3) കടവ് കമ്മിറ്റിയുടെ കൺവീനർ തയ്യാറാക്കിയ യോഗനടപടിക്കുറിപ്പ് അദ്ധ്യക്ഷന് ലഭിച്ച 24 മണിക്കുറിനുള്ളിൽ ആയത് പരിശോധിച്ച് യോഗതീരുമാനങ്ങളെ സംബന്ധിച്ച് ഏതെങ്കിലും തിരുത്തലുകൾ അതിൽ ആവശ്യമാണെങ്കിൽ അപ്രകാരമുള്ള തിരുത്തലുകളോടെയോ, അല്ലാതെയോ കൺവീനർക്ക് തിരിച്ച് അയക്കേണ്ടതാണ്.

(4) അദ്ധ്യക്ഷൻ അംഗീകരിച്ച് യോഗനടപടിക്കുറിപ്പ് കൺവീനർക്ക് ലഭിച്ചാൽ ഉടൻതന്നെ മിനിറ്റസ് ബുക്കിൽ അത് രേഖപ്പെടുത്തി അദ്ധ്യക്ഷന്റെ ഒപ്പ് വാങ്ങേണ്ടതാണ്.

(5) യോഗനടപടിക്കുറിപ്പ് മിനിറ്റസ് ബുക്കിൽ രേഖപ്പെടുത്തിയാൽ ഉടൻതന്നെ കൺവീനർ യോഗനടപടിക്കുറിപ്പിന്റെ കോപ്പി മറ്റംഗങ്ങൾക്ക് നൽകേണ്ടതാണ്.

14. കടവ് കമ്മിറ്റിയുടെ മിനിറ്റസ് അയച്ചുകൊടുക്കൽ-

(1) കടവ് കമ്മിറ്റിയുടെ ഓരോ യോഗത്തിലെയും നടപടിക്കുറിപ്പുകളുടെ പകർപ്പ് യോഗദിവസം കഴിഞ്ഞു ഏഴുദിവസത്തിനകം കടവ കമ്മിറ്റി കൺവീനർ ജില്ലാ കളക്ടർക്ക് അയച്ചുകൊടുക്കേണ്ടതാണ്.

(2) കടവ് കമ്മിറ്റിയുടെ തീരുമാനം നടപ്പിലാക്കുന്നത് സംബന്ധിച്ചുള്ള ഏതെങ്കിലും പ്രശ്നത്തിന്മേലോ ഏതെങ്കിലും വിയോജനക്കുറിപ്പിന്മേലോ ജില്ലാ കളക്ടറുടേയോ സർക്കാരിന്റെയോ തീരുമാനം ഉണ്ടാകേണ്ടപക്ഷം ആയത് കടവ് കമ്മിറ്റിയുടെ കൺവീനർ തന്റെ വിശദമായ റിപ്പോർട്ട സഹിതം ജില്ലാ കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തേണ്ടതും ജില്ലാ കളക്ടറിൽ നിന്നും നിർദ്ദേശം ലഭിച്ചതിനുശേഷം മാത്രം പ്രസ്തുത തീരുമാനം നടപ്പിലാക്കേണ്ടതുമാണ്.

15. കടവ് കമ്മിറ്റികളുടെ അധികാരങ്ങളും കർത്തവ്യങ്ങളും,-

ആക്ടിലെ വ്യവസ്ഥകൾക്കും ഈ ചട്ടങ്ങളിലെ മറ്റ് വ്യവസ്ഥകൾക്കും വിധേയമായി കടവ് കമ്മിറ്റിക്ക് താഴെപ്പറയുന്ന അധികാരങ്ങളും കർത്തവ്യങ്ങളും കൂടി ഉണ്ടായിരിക്കേണ്ടതാണ്. അതായത്.-

(എ.) മണൽ വാരുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ പാലിക്കുന്നത് ഉറപ്പുവരുത്തുക;

(ബി) അതത് കടവിലുള്ള മണലിന്റെ വില നിശ്ചയിക്കുക;

(സി) സർക്കാരും ജില്ലാ വിദഗ്ദ്ധ സമിതിയും കാലാകാലം നൽകുന്ന നിർദ്ദേശങ്ങൾ നടപ്പിലാക്കുക;

(ഡി) കടവുകളുടെ സംരക്ഷണവും പരിപാലനവും ഉറപ്പുവരുത്തുക; (ഇ) നദീതീര വികസന പദ്ധതികൾ തയ്യാറാക്കുന്നതിന് ജില്ലാ വിദഗ്ദ്ധ സമിതികളെ സഹായിക്കുക;


(എഫ്) നദീതീരത്തോ കടവിലോ ഉള്ള കയ്യേറ്റമോ തടസ്സമോ നീക്കം ചെയ്യുന്നതിന് കളക്ടറെ യഥാസമയം അറിയിക്കുക;

(ജി) സർക്കാരും ജില്ലാ വിദഗ്ദ്ധ സമിതിയും പുറപ്പെടുവിച്ചിട്ടുള്ള മണൽവാരൽ നിരോധന ഉത്തരവുകൾ നടപ്പാക്കുന്നതിന് മേൽനോട്ടം വഹിക്കുക;

(എച്ച്) നദീതീര വികസന പദ്ധതികൾ നടപ്പാക്കുന്നതിന് മേൽനോട്ടം വഹിക്കുക;

(ഐ) മണൽവാരലിന് ഉപയോഗിക്കുന്ന വള്ളങ്ങളുടെയും മണൽവാരൽ തൊഴിലിൽ ഏർപ്പെ ട്ടിരിക്കുന്ന തൊഴിലാളികളുടെയും ലിസ്റ്റ് തയ്യാറാക്കുക;

(ജെ) മണൽ സംഭരണവും വിപണനവും സംബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വച്ചുപോരേണ്ട രജിസ്റ്ററുകളും അക്കൗണ്ടുകളും പരിശോധിക്കുക;

(കെ) ആക്റ്റിലേയും അതിൻകീഴിലുണ്ടാക്കിയ ചട്ടങ്ങളുടെയും വ്യവസ്ഥകളുടെ ലംഘനങ്ങൾ മേൽ നടപടികൾക്കായി റിപ്പോർട്ട് ചെയ്യുക;

(എൽ) ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തോ മുനിസിപ്പാലിറ്റിയോ മണൽവാരൽ പ്രവർത്തനം നട പ്പാക്കുന്നതിനാവശ്യമായ ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കുക;

(എം) ഒരു കടവിലോ നദീതീരത്തോ നിന്ന് ജില്ലാ വിദഗ്ദ്ധ സമിതി നിശ്ചയിച്ചിട്ടുള്ളതിനേക്കാൾ കൂടുതൽ അളവ് മണൽ വാരുന്നത് തടയാനുള്ള നടപടികൾ സ്വീകരിക്കുക;

(എൻ) ജില്ലാ വിദഗ്ദ്ധ സമിതികൾ ആവശ്യപ്പെടുന്ന സംഗതികൾ പരിശോധിച്ച റിപ്പോർട്ട ചെയ്യുക.

16. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സെക്രട്ടറിമാരുടെ ചുമതലകളും അധികാര ങ്ങളും,-

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സെക്രട്ടറിമാർ കടവ് കമ്മിറ്റിയുടെ കൺവീനർമാരായിരിക്കുന്നതും അവർക്ക് താഴെ പറയുന്ന അധികാരങ്ങളും ചുമതലകളും ഉണ്ടായിരിക്കുന്നതുമാണ്.

അതായത്:-

(എ) കടവ് കമ്മിറ്റിയുടെ തീരുമാനങ്ങൾ നടപ്പാക്കുക;

(ബി) കടവ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വരുന്ന ഏതൊരു സംഗതിയിലും തന്റെ അഭിപ്രായം രേഖപ്പെടുത്തേണ്ടതും അജണ്ടയിലെ ഓരോ ഇനവും തന്റെ വ്യക്തമായ അഭിപ്രായസഹിതം കടവ് കമ്മിറ്റിയുടെ യോഗത്തിൽ വയ്ക്കുക;

(സി) കടവ് കമ്മിറ്റി യോഗ തീരുമാനങ്ങൾ ജില്ലാ കളക്ടറെ അറിയിക്കുക;

(ഡി) കടവിലെ വരവ് ചിലവ് കണക്കുകൾ കൃത്യമായി സൂക്ഷിക്കുക;

(ഇ) റിവർ മാനേജ്മെന്റ് ഫണ്ടിലേക്ക് അടയ്ക്കക്കേണ്ടതായ തുക കൃത്യസമയത്തിനുള്ളിൽ ചെക്കായോ ഡിമാന്റ് ഡ്രഫ്റ്റായോ ജില്ലാ കളക്ടർക്ക് എത്തിച്ചുകൊടുക്കുക;

(എഫ്) നദീതീരത്തോ കടവിലോ ഉള്ള കയ്യേറ്റങ്ങൾ യഥാസമയം നീക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുക;

(ജി) ആക്ട് മൂലമോ ഈ ചട്ടങ്ങൾ മൂലമോ കടവ് കമ്മിറ്റി കൺവീനർക്ക് പ്രത്യേകമായി ചുമത്തിയതോ നൽകിയതോ ആയ എല്ലാ കർത്തവ്യങ്ങൾ നിർവ്വഹിക്കുകയും അധികാരങ്ങൾ വിനിയോഗിക്കുകയും ചെയ്യുക; (എച്ച്) സർക്കാരും ജില്ലാ കളക്ടറും പുറപ്പെടുവിക്കുന്ന മണൽ വാരൽ നിരോധന ഉത്തരവുകൾ നടപ്പിൽ വരുത്തുക; (ഐ) മണൽവാരുന്നതിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ തമ്മിലുണ്ടാകുന്ന തർക്കങ്ങൾ ജില്ലാ കളക്ടറുടെ ശ്രദ്ധയിൽ കൊണ്ടുവരിക; (ജെ) കടവിൽ നിന്ന് കൊണ്ടുപോകുന്ന ഓരോ ലോഡ് മണലിനും പാസ് നൽകുക.

17. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരങ്ങളും ചുമതലകളും.-

ആക്ടിലെ വ്യവസ്ഥകൾക്കും ഈ ചട്ടങ്ങളിലെ മറ്റ് വ്യവസ്ഥകൾക്കും വിധേയമായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് താഴെപ്പറയുന്ന അധികാരങ്ങളും ചുമതലകളും ഉണ്ടായിരിക്കുന്നതാണ്. അതായത്.-

(എ) ആക്ടിലും അതിൻകീഴിൽ ഉണ്ടാക്കിയിട്ടുള്ള ചട്ടങ്ങളിലും മണൽവാരുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ പാലിക്കുന്നത് ഉറപ്പുവരുത്തുക;

(ബി) സർക്കാരും ജില്ലാ വിദഗ്ദ്ധ സമിതിയും ജില്ലാകളക്ടറും കാലാകാലം നൽകുന്ന നിർദ്ദേശങ്ങൾ അനുസരിക്കുകയും നടപ്പാക്കുകയും ചെയ്യുക;

(സി) നദിയിലെ മണലുപയോഗിച്ച് നിലമോ താഴ്ന്ന സ്ഥലമോ നികത്തുന്നത് തടയാൻ നടപടികൾ സ്വീകരിക്കുക;

(ഡി) മാലിന്യങ്ങൾ നദിയിലേക്ക് ഒഴുക്കിവിടുന്നത് തടയാൻ നടപടികൾ സ്വീകരിക്കുക;

(ഇ) നദിയിൽ എത്തിച്ചേരുന്ന വെള്ളച്ചാലുകളിലേക്ക് മാലിന്യം ഒഴുക്കിവിടാതിരിക്കാൻ നടപടികൾ സ്വീകരിക്കുക;

(എഫ്) നദീപുറംപോക്കിലുള്ള എല്ലാവിധ കയ്യേറ്റങ്ങളും തടയുകയും നിലവിലുള്ള കയ്യേറ്റ ങ്ങൾ ഒഴിപ്പിക്കുവാൻ കളക്ടറോട് ശുപാർശ ചെയ്യുകയും ചെയ്യുക;

(ജി) മഴക്കാലത്ത് ലഭ്യമായ ജലം മുഴുവനും ഒഴുകി നഷ്ടപ്പെടുന്നത് ഒഴിവാക്കുന്നതിനായി തടയണകൾ നിർമ്മിക്കുക;

(എച്ച്) നദികളിൽ മൃഗങ്ങളെ കുളിപ്പിക്കുന്നതോ വസ്ത്രങ്ങളോ മറ്റ് സാധനങ്ങളോ കഴുകുന്നതോ, പൊതുജനാരോഗ്യ സംരക്ഷണാർത്ഥം, നിരോധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുക.

(ഐ) നദീതീര വികസന പദ്ധതികൾ തയ്യാറാക്കുന്നതിന് കടവ് കമ്മിറ്റികളെ സഹായിക്കുക;

(ജെ) തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധീനതയിലുള്ള കടവുകളിൽ ജോലി ചെയ്യുന്ന മണൽവാരൽ തൊഴിലാളികളുടെ ലിസ്റ്റ് പ്രസിദ്ധപ്പെടുത്തുക;

(കെ) മണൽവാരലിന് ഉപയോഗിക്കുന്ന വള്ളങ്ങൾക്ക് പെർമിറ്റ് നൽകുകയും ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും ചെയ്യുക;

(എൽ) കടവുകളിൽ മണൽവാരൽ പ്രവർത്തനങ്ങൾക്ക് ജില്ലാ വിദഗ്ദ്ധ സമിതികളും കടവുകമ്മിറ്റികളും ജില്ലാ കളക്ടറും നിശ്ചയിക്കുന്ന എല്ലാ ക്രമീകരണങ്ങളും ഏർപ്പെടുത്തുക;

(എം) വാഹനങ്ങൾക്ക് നദീതീരത്തേക്ക് നേരിട്ട് പ്രവേശനം ലഭിക്കാത്ത രീതിയിൽ കടവിലോ നദീതീരത്തോ കോൺക്രീറ്റ് തൂണുകൾ സ്ഥാപിക്കുക;

(എൻ) കടവിൽ നിന്ന് മണൽ കൊണ്ടുപോകുന്നത് പരിശോധിക്കുന്നതിലേക്ക് ചെക്ക് പോസ്സുകൾ സ്ഥാപിക്കുക;

(ഒ) റിവർ മാനേജ്മെന്റ് ഫണ്ടിലേക്ക് അടയ്ക്കക്കേണ്ടതായ തുക യഥാസമയം നൽകുക:

(പി) നദീതീര വികസന പദ്ധതികൾ നടപ്പാക്കുന്നതിൽ സഹായിക്കുക;

(ക്യൂ) എല്ലാ കടവുകളിൽ നിന്നും മണൽ വിൽക്കുന്നതിന്റെയും മണൽ ലേലം ചെയ്യുന്നതിന്റെയും മേൽനോട്ടം വഹിക്കുക;

(ആർ) മണൽവാരാൻ ഉപയോഗിക്കുന്ന വള്ളങ്ങൾക്ക് തിരിച്ചറിയൽ ബോർഡുകൾ നൽകുക:

(എസ്സ്) അനധികൃതമായി മണൽവാരാൻ ഉപയോഗിക്കുന്ന ഉപകരണങ്ങൾ, വള്ളങ്ങൾ, അത്തരം മണൽ കയറ്റിക്കൊണ്ടുപോകുന്ന ലോറികൾ, മറ്റ് വാഹനങ്ങൾ എന്നിവ കണ്ടുകെട്ടുവാൻ കളക്ടറെ സഹായിക്കുക;

(റ്റി) ഓരോ കടവിലെയും മണൽവാരൽ തൊഴിലാളികൾക്ക് തിരിച്ചറിയൽ കാർഡുകൾ നൽകുക;

(യു.) നദിയിൽ നിന്ന് അനധികൃതമായി മണൽവാരാൻ സൗകര്യം ചെയ്ത് കൊടുക്കുന്ന വസ്തു ഉടമസ്ഥർക്കെതിരെയും അനധികൃത കടവ് ഉടമസ്ഥർക്കെതിരെയും നടപടികൾ എടുക്കുവാൻ പോലീസിനെയും റവന്യൂ ഉദ്യോഗസ്ഥരെയും സഹായിക്കുക;

(വി) ജംഗാർ സർവീസുള്ള കടവുകളിൽ ചെക്ക് പോസ്സുകൾ സ്ഥാപിക്കുക.

18. നദീതീരവികസന പദ്ധതി തയ്യാറാക്കൽ.-

(1) ജില്ലയിലെ നദീതീരത്തിന്റെയോ അതിന്റെ ഏതെങ്കിലും വൃഷ്ടിപ്രദേശത്തിന്റെയോ സമഗ്രവികസനത്തിനും നദീതീരം സംരക്ഷിക്കുന്നതിനും നദീതീരങ്ങളിൽ കടവ് നിർമ്മിക്കുന്നതിനും നദീതീരങ്ങളുടെ ജൈവ-ഭൗതിക പരിസ്ഥിതി സംരക്ഷി ക്കുന്നതിനും, ഓരോ ജില്ലാ വിദഗ്ദ്ധ സമിതികളും ആവശ്യമെങ്കിൽ, ബന്ധപ്പെട്ട കടവ് കമ്മിറ്റിയു മായി കൂടിയാലോചിച്ച പദ്ധതി തയ്യാറാക്കേണ്ടതാണ്.

(2) (1)-ാം ഉപചട്ടപ്രകാരം തയ്യാറാക്കപ്പെട്ട ഏതൊരു പദ്ധതിയിലും താഴെപ്പറയുന്ന കാര്യ ങ്ങൾ ഉണ്ടായിരിക്കേണ്ടതാണ്. അതായത്:-

(എ.) നദീതീര പദ്ധതിയുടെ കീഴിൽ ഉൾപ്പെടുത്താൻ ഉദ്ദേശിക്കുന്ന പ്രദേശം;

(ബി) ചെയ്യേണ്ട ജോലിയോ ജോലികളോ;

(സി) നദീതീര പ്രദേശത്തിന്റെ അടിസ്ഥാനത്തിലും ജോലിയുടെ അടിസ്ഥാനത്തിലുമുള്ള പദ്ധതിയുടെ ഓരോ ഘട്ടങ്ങൾ;

(ഡി) പദ്ധതിയിൻകീഴിൽ ഉൾപ്പെടുത്താൻ ഉദ്ദേശിക്കുന്ന പ്രദേശത്തിന്റെ ഒരു സ്കെച്ച് പ്ലാൻ;

(ഇ) പുതിയ കടവിന്റെ സ്ഥാനമോ നിലവിലുള്ള കടവിന്റെ ഏതെങ്കിലും പുനർ സ്ഥാന നിർണ്ണയമോ;

(എഫ്) നദീപുറംപോക്ക് കൂടാതെ ചേർത്തിട്ടുള്ള വൃഷ്ടി പ്രദേശത്തിന്റെ സർവ്വേ നമ്പരുകൾ;

(ജി) പദ്ധതിക്കും അതിന്റെ ഓരോ ഘട്ടത്തിനും വേണ്ടിവരുന്ന ചെലവ്,

(എച്ച്) ഗുണഭോക്താക്കളിന്മേൽ ചുമത്തപ്പെട്ട ഏതെങ്കിലും ചാർജ്ജകളോ തുകകളോ;

(ഐ) പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള നദീതീര റോഡുകളുടെ നീളവും അതിന്റെ അറ്റകുറ്റപണിയും സംരക്ഷണത്തിനുമായി വേണ്ടിവരുന്ന തുകയും;

(ജെ) സർക്കാരോ ജില്ലാ കളക്ടറോ കാലാകാലങ്ങളിൽ ആവശ്യപ്പെടുന്ന പ്രകാരമുള്ള മറ്റുസംഗതികളും വിവരങ്ങളും,

(കെ) നദികളുടെയും അതിന്റെ പോഷക നദികളുടെയും തീരങ്ങളിലും വൃഷ്ടിപ്രദേശത്തും വച്ചുപിടിപ്പിക്കേണ്ടതായ വൃക്ഷത്തെകളുടെ വിവരങ്ങൾ;

(എൽ.) പദ്ധതി നടപ്പാക്കേണ്ട രീതി.

(3) വൃക്ഷത്തെകളും അനുബന്ധ വസ്തുക്കളും കൃഷിവകുപ്പിൽ നിന്നോ, വനംവകുപ്പിൽ നിന്നോ, കാർഷിക കോളേജിൽ നിന്നോ വാങ്ങേണ്ടതും പ്രസ്തുത സ്ഥലങ്ങളിൽ അവ ലഭ്യമല്ലാതാകുന്ന പക്ഷം കൃഷിവകുപ്പ് അംഗീകരിച്ചിട്ടുള്ള സഹകരണ സ്ഥാപനങ്ങളോ സന്നദ്ധ സംഘടനകളോ നടത്തുന്ന അംഗീകൃത നഴ്സസറികളിൽ നിന്നോ വാങ്ങാവുന്നതാണ്.

(4) ജില്ലാ വിദഗ്ദ്ധ സമിതികൾ നദീതീരവികസന പദ്ധതികൾ തയ്യാറാക്കുന്നത് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ അതിന് സമർപ്പിച്ച പദ്ധതി നിർദ്ദേശങ്ങൾ പരിഗണിച്ചുകൊണ്ടായിരിക്കേണ്ടതാണ്.

(5) നദീതീര റോഡുകളുടെ വികസനത്തിനും പരിപാലനത്തിനും പദ്ധതിയുടെ അടങ്കലിന്റെ പത്തുശതമാനത്തിൽ കൂടുതൽ തുക വക കൊള്ളിക്കുവാൻ പാടുള്ളതല്ല.

(6) ജില്ലാ വിദഗ്ദ്ധ സമിതികൾ തയ്യാറാക്കിയ നദീതീര വികസന പദ്ധതികൾ ജില്ലാ കളക്ടർ പരിശോധിക്കേണ്ടതും കരടുവികസന പദ്ധതിയിൽ സർക്കാർ നിർദ്ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പാലിക്കപ്പെട്ടിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തേണ്ടതും അവ പാലിക്കപ്പെട്ടില്ലെങ്കിൽ പദ്ധതിയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുവാൻ അദ്ദേഹത്തിന് അധികാരമുണ്ടായിരിക്കുന്നതുമാണ്.

(7) ജില്ലാ വിദഗ്ദ്ധ സമിതികൾ അംഗീകരിച്ച നദീതീര വികസന പദ്ധതികൾ അന്തിമ അംഗീകാരത്തിനായി സർക്കാരിലേക്ക് അയച്ചുകൊടുക്കേണ്ടതാണ്.

(8) നദീതീരങ്ങളുടെ ജൈവ-ഭൗതിക പരിസ്ഥിതി സംരക്ഷിക്കുന്നതിനായി ഉതകുന്ന രീതി യിൽ പദ്ധതിയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുവാൻ സർക്കാരിന് അധികാരമുണ്ടായിരിക്കുന്നതാണ്. (9) സർക്കാർ അംഗീകരിച്ച നദീതീര വികസന പദ്ധതിയുടെ പകർപ്പ് നദീതീരം സ്ഥിതിചെ യ്യുന്ന തദ്ദേശ സ്വയംഭരണ ഓഫീസുകളിലും വില്ലേജ് ഓഫീസുകളിലും ജില്ലാ കളക്ടറുടെ ഓഫീസിലും പ്രസിദ്ധീകരിക്കേണ്ടതാണ്.

19. പദ്ധതിയുടെ നടത്തിപ്പ്.-

(1) പദ്ധതിക്ക് സർക്കാർ അനുമതി ലഭിച്ചാലുടൻ പദ്ധതിയിൽ നിർദ്ദേശിച്ചിരിക്കുന്ന രീതിയിൽ ജില്ലാ വിദഗ്ദ്ധ സമിതിക്ക് പദ്ധതി നടപ്പാക്കാവുന്നതാണ്.

(2) പദ്ധതി വൃഷ്ടിപ്രദേശത്ത് നടാനുള്ള വൃക്ഷത്തെകൾ തെരഞ്ഞെടുക്കുവാനുള്ള അവകാശവും അതിന്റെ പരിപാലനവും ഗുണഭോക്താക്കൾക്കായിരിക്കുന്നതാണ്. സ്വയംഭരണ സ്ഥാപനങ്ങൾക്കായിരിക്കും.

(4) നിലവിലുള്ള കടവുകളേയും പദ്ധതിപ്രകാരം പുതുതായി കെട്ടിയ കടവുകളുടെയും പരി പാലനം തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്കായിരിക്കും.

(5) ഒരു ജില്ലാ വിദഗ്ദ്ധ സമിതിക്ക് നദീതീര വികസന പദ്ധതി നടപ്പിൽ വരുത്തുന്നതിന് ആവശ്യമെന്നോ ഉചിതമെന്നോ തോന്നുന്ന എല്ലാ കരാറുകളിലും ഏർപ്പെടുകയും നിറവേറ്റുകയും ചെയ്യാ വുന്നതാണ്.

(6) നദീതീര വികസന പദ്ധതിപ്രകാരം ജില്ലാ വിദഗ്ദ്ധ സമിതിക്ക് ഏൽപ്പിച്ചുകൊടുത്തിട്ടുള്ളതും അത് നിർവഹിക്കുന്നതുമായ പൊതുമരാമത്ത് പണികളും മറ്റ് പണികളും ചെയ്യിക്കുന്നതിന് താഴെ പറയും വ്യവസ്ഥകൾ സമിതി പാലിക്കേണ്ടതാണ്. അതായത്.-

(എ.) ഒരു ജോലി കരാർ മൂലം നടത്തണോ വേണ്ടയോ എന്നതിനെ സംബന്ധിച്ച് തീരുമാ നമെടുക്കുകയും കരാർ മൂലം നടത്താൻ ഉദ്ദേശിക്കുന്ന ജോലികളെ സംബന്ധിച്ച പദ്ധതിയിൽ ഉൾക്കൊള്ളിച്ചിട്ടുള്ള വ്യവസ്ഥകൾ അനുസരിച്ച് മേൽ നടപടികൾ സ്വീകരിക്കുകയും ചെയ്യുക;

(ബി) ജില്ലാ വിദഗ്ദ്ധ സമിതിക്കുവേണ്ടി ജില്ലാകളക്ടർ ദർഘാസ് ക്ഷണിക്കുകയും അനന്തരനടപടികൾ സ്വീകരിക്കുകയും ചെയ്യുക;

(സി) ഏതെങ്കിലും വ്യക്തിയുടെ പേരിലോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പേരിലോ ജോലി ഏൽപ്പിച്ചുകൊടുക്കുന്നതിനെ സംബന്ധിച്ച് തീരുമാനമെടുക്കുക;

(ഡി) കരാറുകാരനുമായി ജോലിയെ സംബന്ധിച്ച് ഉടമ്പടി ജില്ലാ വിദഗ്ദ്ധ സമിതിക്കുവേണ്ടി ജില്ലാ കളക്ടർ ഒപ്പുവയ്ക്കുക;

(ഇ.) കരാറിലെ വ്യവസ്ഥകൾ പ്രകാരം കരാറുകാരൻ നിശ്ചിത കാലയളവിനുള്ളിൽ ജോലി പൂർത്തിയാക്കാതിരിക്കുകയോ ചെയ്ത ജോലി കരാറിലെ വ്യവസ്ഥകൾ പാലിക്കാതെയുള്ളതാണെന്ന് ജില്ലാ കളക്ടർക്ക് ബോധ്യപ്പെടുന്നുവെങ്കിലോ ആ വിവരം ജില്ലാ വിദഗ്ദ്ധ സമിതിയുടെ ചർച്ചയ്ക്ക വയ്ക്കുകയും സമിതിയുടെ തീരുമാനം അനുസരിച്ച ജില്ലാ കളക്ടർ അനന്തര നടപടികൾ സ്വീകരി ക്കുകയും ചെയ്യുക.

(7) കരാറുകൾ റദ്ദാക്കുന്നതിനുള്ള അവകാശം ജില്ലാ വിദഗ്ദ്ധ സമിതിക്ക് ഉണ്ടായിരിക്കുന്നതാണ്.

(8) ദർഘാസ് സ്വീകരിച്ചതിനുശേഷം അതുപ്രകാരം ഒപ്പുവയ്ക്കക്കേണ്ട കരാറിലെ വ്യവസ്ഥ കൾ പൂർണ്ണമായി പാലിക്കുന്നതിനുവേണ്ടി മതിയായ സെക്യൂരിറ്റി കരാറിലെ വ്യവസ്ഥകൾ പ്രകാരം ജില്ലാ കളക്ടർ കരാറുകാരിൽ നിന്നും പണി തുടങ്ങുന്നതിനു മുമ്പായോ, സാധനങ്ങൾ ലഭ്യമാക്കു ന്നതിനുമുമ്പായോ, സേവനം ലഭ്യമാക്കുന്നതിനു മുമ്പായോ, അതത് സംഗതിപോലെ, വാങ്ങിക്കേണ്ടതാണ്.

19 എ. അടിയന്തിരമായ പണികൾ നടത്തുന്നതിന് സർക്കാരിനുള്ള അധികാരം.-

സർക്കാരിന്, പ്രകൃതിക്ഷോഭം, വരൾച്ച, പേമാരി എന്നിവമൂലമുണ്ടാകാവുന്ന അടിയന്തിര ഘട്ടങ്ങളിൽ നദീ തീരസംരക്ഷണത്തിന് വേണ്ടിയോ, സർക്കാർ നദീതീരവാസികളുടെ ദുരിതാശ്വാസത്തിനായോ പുനരധിവാസത്തിനായോ ഉണ്ടാക്കുന്ന ഏതെങ്കിലും പദ്ധതിയുടെ നടപ്പാക്കലിന് വേണ്ടിയോ, ഉള്ള ഏതൊരു പ്രവൃത്തിയും ചെയ്യുന്നതിനും അതിനാവശ്യമായ ചെലവുകൾ റിവർ മാനേജ്മെന്റ് ഫണ്ടിൽ നിന്ന് വഹിക്കുന്നതിനും നിർദ്ദേശിക്കാവുന്നതാണ്.

എന്നാൽ, ഈ ഉപചട്ടം പ്രകാരമുള്ള ഏതൊരു പ്രവൃത്തിയും ബന്ധപ്പെട്ട തദ്ദേശാധികാര സ്ഥാനമോ അതിന് കീഴിലുള്ള റസിഡൻസ് അസോസിയേഷനോ കുടുംബശീയോ, മറ്റേതെങ്കിലും അധികാരസ്ഥാനമോ മുഖാന്തിരം ചെയ്യിക്കാവുന്നതാണ്.

വിശദീകരണം:-

ഈ ചട്ടത്തിന്റെ ആവശ്യങ്ങൾക്കായി നദീതീരവാസികളുടെ ക്ഷേമത്തിനായുള്ള പദ്ധതി എന്നതിൽ നദീതീരങ്ങളിൽ നിലവിലുള്ള കിണറുകൾക്ക് ആഴം കൂട്ടുക, വരൾച്ച ബാധിത പ്രദേശങ്ങളിൽ കുഴൽ കിണറുകൾ നിർമ്മിക്കുക, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള ചെറുകിട ശുദ്ധജല വിതരണ പദ്ധതികൾക്ക് സഹായധനം നൽകുക എന്നിവ ഉൾപ്പെടു ന്നതാകുന്നു.

20. സർക്കാർ വകുപ്പുകളിലെ നടപടിക്രമം പാലിക്കൽ.-

(1) ഈ ചട്ടങ്ങളിൽ മറ്റുവിധത്തിൽ പ്രത്യക്ഷമായി പറഞ്ഞിട്ടുള്ള സംഗതികളിൽ ഒഴികെ ഒരു നദീതീര വികസന പദ്ധതിയിലെ പണിയെ സംബന്ധിച്ച് പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കൽ, ടെൻഡർ ക്ഷണിക്കൽ, പണിയുടെ നടത്തിപ്പ്, പണം നൽകൽ, അക്കൗണ്ടസ് തയ്യാറാക്കൽ എന്നിവയ്ക്ക് സർക്കാരിന്റെ പൊതുമരാമത്ത് വകുപ്പിൽ തൽസമയം അനുവർത്തിച്ചു വരുന്ന നടപടിക്രമം പാലിക്കേണ്ടതാണ്.

(2) the quantity of sand to be removed from a Kadavu shall be determined by the District Expert Committee after taking into account the guidelines of expert Committees such as Centre for Earth Science Studies, Centre for Water Resources Development and Management and shall be sold after paying the royalty, by Collecting the entire quantity of such sand on river banks.

(3) Sand shall be auctioned in the manner mentioned below, namely:-

(a) While conducting sand auction, the availability and requirement of sand in that area shall be taken into account and such auction shall be conducted in the presence of the Secretaries and Members of the concerned Local Authority and the Tahsildar of the area;

(b) The price of sand shall be fixed after taking into consideration the expense for loading sand into the vehicle and also the labour charge for sand removal.

(4) The bidder shall remove the sand from the Kadavu within the stipulated time after remitting the entire bid amount and necessary security shall be obtained from the bidder for the due performance of the aforesaid condition.

(5) Separate passes shall be issued for the transit of sand from each Kadavu.

(6) The said pass shall be signed sealed by the concerned Tahsildar and the Secretary of the concerned Local Authority.

(7) The Officer authorised by the District Collector shall counter-sign the pass, after recording the quantity of sand transported using such pass, register number of the vehicle, date and time of transportation and name of the place where it is transported and shall handover the same to the person driving the vehicle, through the respective Local Authority.

(8) Those who purchase sand shall obtain the pass and keep and same and shall not transport or keep the sand at any place, without the said pass.)

21. വികസന ബ്ലോക്കുകൾ വഴിയും മരാമത്ത് ലോക്കൽ വർക്സ് വകുപ്പ് വഴിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിയും പദ്ധതി നടപ്പാക്കൽ.

(1) ഈ ചട്ടങ്ങൾ പ്രകാരം സർക്കാർ ഭരണാനുമതി നൽകുന്ന നദീതീര വികസന പദ്ധതിയിലെ ഏതൊരു പണിയും, ജില്ലാ കളക്ടർ, ഗ്രാമപ്രദേശങ്ങളിൽ വികസന ബ്ലോക്കുകൾ വഴിയും പട്ടണ പ്രദേശങ്ങളിൽ പൊതുമരാമത്ത് ലോക്കൽ വർക്സ് വകുപ്പ് വഴിയും, പ്രകൃതിക്ഷോഭ ദുരിതാശ്വാസ പണികൾ ചെയ്യിക്കുന്നതിന് അനുവർത്തിച്ച വരുന്ന നടപടിക്രമം പാലിച്ചുകൊണ്ട് ചെയ്യിക്കേണ്ടതാണ്.

(2) നദീതീര വികസന പദ്ധതി പ്രകാരം നടപ്പാക്കുന്ന വൃക്ഷത്തെ നടീൽ പ്രവർത്തികൾ സ്വയംഭരണ സ്ഥാപനങ്ങൾ മുഖേന ചെയ്യിക്കാവുന്നതാണ്.

22. റിവർമാനേജ്മെന്റ് ഫണ്ട്.-

(1) കടവോ നദീതീരമോ പരിപാലിക്കുന്നതിലേക്കും നദീ തീര വികസന പദ്ധതികൾ നടപ്പാക്കുന്നതിലേക്കും ആവശ്യമായ എല്ലാ ചിലവുകളും വഹിക്കുന്നതിലേക്കായി ജില്ലാ കളക്ടർ "റിവർ മാനേജ്മെന്റ് ഫണ്ട്' എന്ന പേരിൽ ഒരു ഫണ്ട് രൂപീകരിക്കേണ്ടതും അത് ആക്ടിലേയും ഈ ചട്ടങ്ങളിലേയും വ്യവസ്ഥകൾക്ക് വിധേയമായി വിനിയോഗിക്കുകയും ചെലവാക്കുകയും ചെയ്യേണ്ടതുമാകുന്നു.

(2) റിവർ മാനേജ്മെന്റ് ഫണ്ടിൽ താഴെ പറയുന്ന ഘടകങ്ങൾ ഉൾക്കൊള്ളുന്നതാണ്. അതാ യത്:-

(എ) ആക്ടിലെ 17-ാം വകുപ്പ് (2) ഉപവകുപ്പ് പ്രകാരം തദ്ദേശാധികാരം സ്ഥാപനങ്ങൾ മണൽ വില്പനയിലൂടെ സ്വരൂപിക്കുന്ന തുകയുടെ അൻപത് ശതമാനം വരുന്ന തുക;

(ബി) ആക്റ്റിലെ വ്യവസ്ഥകൾ അനുസരിച്ച രൂപം നൽകിയ നദീതീര വികസന പദ്ധതികൾ നടപ്പാക്കുന്നതിനുവേണ്ടി സർക്കാർ നൽകിയ ഗ്രാന്റുകൾ,

(സി) പൊതുജനങ്ങളിൽ നിന്നും സർക്കാരേതര ഏജൻസികളിൽ നിന്നും സംഭാവനയായോ അംശാദായമായോ ലഭിച്ച പണം;

(ഡി) ആക്ടിലെയോ ഈ ചട്ടങ്ങളിലെയോ വ്യവസ്ഥകൾ പ്രകാരം ചുമത്തുന്ന എല്ലാ പിഴകളും

(ഇ) 19-ാം വകുപ്പ് അനുസരിച്ച് മാറ്റം ചെയ്യേണ്ടതും ഈ ആക്റ്റ് പ്രാബല്യത്തിൽ വരുന്നതിനുമുമ്പ് ഫണ്ടിലേക്ക് പിരിഞ്ഞു കിട്ടേണ്ടിയിരുന്നതുമായ തുകകൾ;

(എഫ്) 22 എ ചട്ടം അനുസരിച്ച സർക്കാരിന്റെ പ്രത്യേക ഉത്തരവ് പ്രകാരം മറ്റ് ജില്ലക ളിലെ റിവർ മാനേജ്മെന്റ് ഫണ്ടിൽ നിന്ന് മാറ്റി കൊടുത്ത തുകകൾ

(3) റിവർ മാനേജ്മെന്റ് ഫണ്ടിൽ നിന്നും താഴെപറയുന്ന ചിലവിനങ്ങൾ ചെലവെഴുതാവുന്ന താണ്, അതായത്.-

(എ.) സർക്കാർ അംഗീകരിച്ച നദീതീരവികസന പദ്ധതികൾ നടപ്പാക്കുന്നതിന് വേണ്ടിവരുന്ന തുകകൾ;

(ബി.) 29-ാം വകുപ്പ് അനുസരിച്ച കാലാകാലങ്ങളിൽ മണലിന്റെ അളവ് തിട്ടപ്പെടുത്തുന്ന തിനുവേണ്ടി വരുന്ന തുക;

5A[(c) expenditure to be met from the District fund concerned for the proceedings of the meeting of the State High Level Committee and the District Expert Committee and for the payment of travelling allowance and daily allowance of official members and travelling allowances, daily allowance and sitting fees of unofficial members of the said committees;]

(ഡി) ആഡിറ്റ് ഫീസിനുള്ള തുക;


(ഡി.എ) പ്രകൃതിക്ഷോഭം വരൾച്ച, പേമാരി എന്നിവമൂലമുണ്ടായ നാശനഷ്ടങ്ങൾ പുന:സ്ഥാപിക്കുന്നതിലേക്കായി സർക്കാർ നടത്തിയതും പൂർത്തീകരിച്ചതുമായ പ്രവൃത്തികൾക്ക് സർക്കാരിന്റെ മുൻകൂട്ടിയുള്ള അനുവാദത്തോടെയോ പ്രത്യേക നിർദ്ദേശത്തോടെയോ നൽകുന്ന ചെലവുകൾ.

(ഇ) മണൽ വാരൽ അനുവദിക്കാത്ത കടവുകൾ അടച്ചുപൂട്ടുന്നതിനും സംരക്ഷണ ഭിത്തികൾ നിർമ്മിക്കുന്നതിനുമുള്ള ചെലവുകൾ;

(ഇഎ) ഒരു കടവിൽ നിന്ന് മണൽ കൊണ്ടുപോകുമ്പോൾ നൽകേണ്ടതായ പാസ്സ് അച്ചടിക്കുന്നതിനുള്ള ചെലവുകൾ;

(ഇബി) 9-ാം ചട്ടത്തിന്റെ (എസ്) ഖണ്ഡത്തിന്റെ ആവശ്യത്തിലേക്കായി ജീവനക്കാരനെ ദിവസ വേതനത്തിൽ നിയമിക്കുമ്പോൾ ഒരു ദിവസം നൂറ്റി ഇരുപത് രൂപ വീതം നൽകുന്നതിനുള്ള ചെലവുകൾ.

(എഫ്) കടവുകളിൽ വാഹനം ഇറങ്ങാത്തവിധം നൂറു മീറ്റർ അകലത്തിൽ സംരക്ഷണ ഭിത്തി നിർമ്മിക്കുന്നതിനുള്ള ചെലവുകൾ;

(g) expenditure incurred for the purpose of the purchase of vehicles for patrolling and squad work to prevent illegal removal and transportation of sand from rivers, the payment of wages on daily basis to temporary drivers, the purchase of fuel for the vehicle and for the maintenance required for such vehicles;

(എച്ച്) സർക്കാരിന്റെ മുൻകൂട്ടിയുള്ള അനുവാദത്തോടെയോ അല്ലെങ്കിൽ സർക്കാർ നിർദ്ദേശിക്കുന്ന പ്രകാരമുള്ളതോ ആയ കാര്യങ്ങളുടെ നടത്തിപ്പിനുള്ള ചെലവുകൾ.

(4) റിവർ മാനേജ്മെന്റ് ഫണ്ടിലേക്ക് ലഭ്യമാകുന്ന എല്ലാ തുകയും ട്രഷറി സേവിംഗ്സ് ബാങ്കിലെ അക്കൗണ്ടിൽ സൂക്ഷിക്കേണ്ടതാണ്.

22.എ. ഒരു ജില്ലയിലെ റിവർ മാനേജ്മെന്റ് ഫണ്ടിലെ നീക്കിയിരിപ്പുതുക. മറ്റ് ജില്ലകളി ലേക്ക് കൈമാറാൻ സർക്കാരിനുള്ള അധികാരം.-

(1) ഒരു കോടിയോ അതിൽ കൂടുതലോ നീക്കിയിരിപ്പുള്ള ഏതൊരു ജില്ലയിലെ റിവർ മാനേജ്മെന്റ് ഫണ്ടിൽ നിന്നും അങ്ങനെയുള്ള തുകയുടെ അൻപത് ശതമാനത്തിൽ കവിയാത്ത ഒരു തുക, ആ ജില്ലയ്ക്ക് ഉടൻ ആവശ്യമില്ലാത്ത പക്ഷം, സർക്കാരിന് പ്രത്യേക ഉത്തരവ് വഴി, വരുമാനം കുറഞ്ഞ മറ്റ് ജില്ലകളിലെ റിവർ മാനേജ്മെന്റ് ഫണ്ടുകളിലേക്ക് നദീതീര വികസന പദ്ധതികൾ പൂർത്തീകരിക്കുന്നതിലേക്കോ ഈ ചട്ടങ്ങളിൽ പരാമർശിക്കുന്ന മറ്റേതെങ്കിലും ചെലവുകൾ അടിയന്തിരമായി വിനിയോഗിക്കുന്നതിലേക്കോ വേണ്ടി കൈമാറാവുന്നതാണ്.

(2) (1)-ാം ചട്ടം ഉപചട്ടപ്രകാരമുള്ള ഒരു ഉത്തരവ് കിട്ടിയാലുടൻ ജില്ലാ കളക്ടർ പ്രസ്തുത ഉത്തരവിൽ പറയുന്ന തുക അതിൽ പറയുന്ന രീതിയിൽ മറ്റ് ജില്ലയിലെ റിവർ മാനേജ്മെന്റ് ഫണ്ടി ലേക്ക് കൈമാറേണ്ടതും അപ്രകാരം കൈമാറിയതിനുള്ള രസീത വാങ്ങി സൂക്ഷിക്കേണ്ടതുമാണ്.

23. റിവർ മാനേജ്മെന്റ് ഫണ്ടിന്റെ ആഡിറ്റ്.-

(1) റിവർ മാനേജ്മെന്റ് ഫണ്ടിന്റെ വരവ് ചിലവുകൾ എല്ലാ വർഷവും ഒരു ചാർട്ടേഡ് അക്കൗണ്ടിനെക്കൊണ്ട് ആഡിറ്റ് ചെയ്യിക്കേണ്ടതാണ്.

(2) റിവർമാനേജ്മെന്റ് ഫണ്ടിനെ സംബന്ധിക്കുന്ന എല്ലാ കാര്യങ്ങളും ആഡിറ്റിൽ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതും അതോടൊപ്പം താഴെ പറയുന്ന കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേ ണ്ടതുമാണ്, അതായത്.-

(എ) റിവർ മാനേജ്മെന്റ് ഫണ്ടിലേക്കുള്ള വരവുകൾ യഥാവിധി കണക്കിൽപ്പെടുത്തിയിട്ടുണ്ടോ എന്ന്;

(ബി) ചെലവുകൾ അധികാരപ്പെടുത്തിയതനുസരിച്ച് തന്നെയാണോ എന്ന്,

(സി) ചെലവ് സംബന്ധിച്ച് രേഖകൾ പൂർണമാണോ എന്ന്;

(ഡി) നടപടിക്രമം പാലിച്ചുകൊണ്ടുതന്നെയാണോ ചെലവ് ചെയ്തിട്ടുള്ളത് എന്ന്,

(ഇ) വകമാറ്റി ചെലവ് ചെയ്തിട്ടുണ്ടോയെന്ന് എന്ന്,

(എഫ്) വരവുകൾ യഥാവിധി കണക്കിൽപ്പെടുത്തിയിട്ടുണ്ടോ എന്ന്,

(ജി) നദീതീര വികസന പദ്ധതി ചെലവുകൾ ഏതൊക്കെയാണ് എന്ന്,

(എച്ച്) തീരുമാനങ്ങൾ യഥാവിധി നടപ്പാക്കുന്നുണ്ടോ എന്ന്,

(3) ആഡിറ്റ് റിപ്പോർട്ടിന്റെ പകർപ്പ് ആഡിറ്റ് പൂർത്തിയാക്കി കഴിയുന്നതും വേഗം സർക്കാരിനും ജില്ലാ കളക്ടർക്കും നൽകേണ്ടതാണ്.

(4) ജില്ലാ കളക്ടർക്ക് ലഭിച്ച ആഡിറ്റ് റിപ്പോർട്ടിന്റെ പകർപ്പ് അതിന്മേൽ ജില്ലാ കളക്ടറുടെ കുറിപ്പോടുകൂടി ഇതിലേക്ക് പ്രത്യേകം വിളിച്ചുകൂട്ടിയ ജില്ലാ വിദഗ്ദ്ധ സമിതി യോഗത്തിൽ പരിഗണനയ്ക്കക്കായി വയ്ക്കക്കേണ്ടതാണ്.

(5) ആഡിറ്റ് റിപ്പോർട്ട് ജില്ലാ കളക്ടർക്ക് ലഭിച്ച ഒരു മാസത്തിനുള്ളിൽ ജില്ലാ വിദഗ്ദ്ധ സമിതി യുടെ പ്രത്യേക യോഗം കൂടേണ്ടതും റിപ്പോർട്ട് വിശദമായി ചർച്ച ചെയ്യേണ്ടതും റിപ്പോർട്ടിലെ പ്രസക്ത പരാമർശങ്ങളിന്മേൽ വ്യക്തമായ തീരുമാനമെടുക്കേണ്ടതുമാണ്.

24. രേഖകളും രജിസ്റ്ററുകളും കണക്കുകളും ആഡിറ്റർമാർക്ക് നൽകുന്നത് സംബന്ധിച്ച്.-

(1) ആഡിറ്റർ രേഖാമൂലം ആവശ്യപ്പെടുന്ന എല്ലാ രേഖകളും രജിസ്റ്ററുകളും കണക്കുകളും ജില്ലാ കളക്ടറും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ സെക്രട്ടറിയും നൽകേണ്ടതാണ്.

(2) ബന്ധപ്പെട്ട രേഖകളോ കണക്കുകളോ നൽകാൻ വീഴ്ച വരുത്തിയാൽ അത്തരം രേഖയോ കണക്കോ നിലവിലില്ലാ എന്ന് കരുതപ്പെടുന്നതും അതനുസരിച്ചുള്ള നിഗമനത്തിൽ ആഡിറ്റർക്ക് എത്തിച്ചേരാവുന്നതുമാണ്.

(3) ആഡിറ്റ് സമയത്ത് ശ്രദ്ധയിൽപ്പെടുത്തുന്ന തടസ്സങ്ങളും ചെലവനുവാദം തിരസ്കരിക്കലും ദൂരീകരിക്കുന്നതിനാവശ്യമായ രേഖകൾ ലഭ്യമാണെങ്കിൽ ആഡിറ്റ് സമയത്ത് തന്നെ നൽകി ഈ വക കാര്യങ്ങളിൽ റിപ്പോർട്ടിൽ ഉണ്ടാകാവുന്ന പരാമർശം ഒഴിവാക്കുന്നതിനുള്ള ചുമതല സെക്രട്ടറിക്കും ബന്ധപ്പെട്ട ജീവനക്കാർക്കും ഉണ്ടായിരിക്കുന്നതാണ്.

25. പ്രത്യേക ആഡിറ്റുകൾ.-

പണാപഹരണമോ, പണനഷ്ടമോ, പാഴാക്കലോ, വ്യാജ കണക്കോ, ധനദുർവിനിയോഗമോ ഉള്ളതായി സംശയിക്കപ്പെടുന്ന ഏതൊരു സംഗതിയിലും സർക്കാർ പ്രാഥമിക അന്വേഷണം നടത്തിയശേഷം ഏതൊരു ജില്ലയിലേയും റിവർ മാനേജ്മെന്റ് ഫണ്ടിന്റെ കണക്ക് ഒരു പ്രത്യേക കാലത്തേക്ക് ഒരു പ്രത്യേക ആവശ്യത്തിന് അസാധാരണ നിലയിൽ ആഡിറ്റ് നടത്തുന്നതിന് നിർദ്ദേശം വയ്ക്കാവുന്നതും അങ്ങനെയുള്ള സംഗതിയിൽ സർക്കാർ നിർദ്ദേശമനു സരിച്ച ലോക്കൽ ഫണ്ട് ആഡിറ്റ് ഡയറക്ടർ ഇക്കാര്യത്തിൽ ഒരു പ്രത്യേക ആഡിറ്റ് ഏർപ്പാട് ചെയ്യേ ണ്ടതും ഇത്തരം ആഡിറ്റ് റിപ്പോർട്ടിന്റെ പകർപ്പ് ആഡിറ്റർ സർക്കാരിനും ജില്ലാ കളക്ടർക്കും സമർപ്പി ക്കേണ്ടതുമാണ്.

26. Travelling Allowance,

Daily Allowance and Sitting Fees.- (1) The Official members and non-official members of the State High Level Committee, the District Expert Committee and the Kadavu Committee shall be eligible for travelling allowance and daily allowance at such rates admissible to Class 1 officers under the Kerala Services Rules in force, from time to time, for attending the meeting of the Committees.

(2) Non-official members shall be eligible for sitting fees for attending the meetings of such Committee, as may be fixed;

27. വാഹനങ്ങൾ കണ്ടുകെട്ടുന്നതിനുള്ള നടപടിക്രമം.-

(1) ആക്സ്ടിലേയും ഈ ചട്ടങ്ങളി ലേയും വ്യവസ്ഥകൾ പാലിക്കാതെ മണൽ കടത്തിക്കൊണ്ടുപോകാൻ ഉപയോഗിച്ച വാഹനം പോലീസോ, റവന്യൂ ഉദ്യോഗസ്ഥന്മാരോ പിടിച്ചെടുക്കേണ്ടതാണ്.

(2) (1)-ാം ഉപചട്ട പ്രകാരം ഒരു വാഹനം പിടിച്ചെടുക്കുമ്പോൾ പിടിച്ചെടുക്കുന്ന വാഹനത്തെ സംബന്ധിച്ച രണ്ട് സാക്ഷികളുടെ സാന്നിദ്ധ്യത്തിൽ ഒരു മഹസ്സർ തയ്യാറാക്കേണ്ടതും അതിന്റെ ഒരു പകർപ്പ് വാഹനം പിടിച്ചെടുക്കുന്ന സമയത്ത് വാഹനം കൈവശം വച്ചിരുന്ന ആൾക്കും ഒരു പകർപ്പ ജില്ലാ കളക്ടർക്കും നൽകേണ്ടതാണ്.

(3) വാഹനം പിടിച്ചെടുത്തതിനുശേഷം ഏഴു ദിവസത്തിനുള്ളിൽ വാഹനത്തിന് ജില്ലാ കളക്ടർ നിശ്ചയിക്കുന്ന വിലയ്ക്ക് തുല്യമായി തുകയും പിഴയും അതിന്റെ ഉടമസ്ഥനോ കൈവശക്കാരോ റിവർ മാനേജ്മെന്റ് ഫണ്ടിൽ അടയ്ക്കുന്ന പക്ഷം പിടിച്ചെടുത്ത വാഹനം തിരികെ നൽകാവുന്നതാണ്.

28. പിടിച്ചെടുത്ത വാഹനം വിൽക്കൽ,-

(1) 27-ാം ചട്ടപ്രകാരം പിടിച്ചെടുക്കുന്ന ഏതൊരു വാഹനവും അത് പിടിച്ചെടുക്കുന്നതിനുശേഷം ഏഴു ദിവസത്തിനുള്ളിൽ ബോധിപ്പിക്കുന്ന ഏതൊ രാക്ഷേപവും ജില്ലാ കളക്ടർ പരിഗണിക്കേണ്ടതും അത് സംബന്ധിച്ച ജില്ലാ കളക്ടറുടെ തീരുമാനം അന്തിമമായിരിക്കുന്നതുമാണ്.

(2) (1)-ാം ഉപചട്ടമനുസരിച്ച വാഹനം വിൽക്കുവാൻ തീരുമാനിക്കുന്ന സംഗതിയിലെ 27-ാം ചട്ടം (3)-ാം ഉപചട്ടമനുസരിച്ചുള്ള പിഴയും തുകയും നൽകാതിരിക്കുകയോ ചെയ്തതാൽ ജില്ലാ കളക്ടർക്ക് വാഹനം ലേലം ചെയ്ത് വിൽക്കാവുന്നതാണ്.

(3) (2)-ാം ഉപചട്ടപ്രകാരം ലേലം ചെയ്തതുകിട്ടുന്ന തുകയിൽ നിന്ന് ലേലം ചിലവ് കഴിഞ്ഞതിനുശേഷമുള്ള തുക റിവർമാനേജ്മെന്റ് ഫണ്ടിൽ വകകൊള്ളിക്കേണ്ടതാണ്.

29 മണൽവാരൽ പ്രവർത്തനങ്ങൾക്കുള്ള കൂടുതൽ വ്യവസ്ഥകൾ.-

(1) ആക്റ്റിലെ വ്യവസ്ഥകൾക്ക് പുറമേ താഴെ പറയുന്ന വ്യവസ്ഥകൾ കൂടി മണൽവാരൽ പ്രവർത്തനങ്ങൾക്ക് പാലി ക്കേണ്ടതാണ്. അതായത്:-

(എ) ഓരോ കടവിൽ നിന്നും മണൽ കൊണ്ടുപോകുന്നതിന് പ്രത്യേക പാസ്സ് നൽകേണ്ടതാണ്. പ്രസ്തുത പാസ്സിൽ കടവിന്റെ പേര്, കടവ് സ്ഥിതിചെയ്യുന്ന തദ്ദേശസ്വയംഭരണ സ്ഥാപ നത്തിന്റെ പേര്, ജിയോളജി വകുപ്പിൽ നിന്നും റോയൽറ്റി അടച്ച രസീതിന്റെ നമ്പരും തീയതിയും, കൊണ്ടുപോകുന്ന മണലിന്റെ അളവ്, കൊണ്ടുപോകുന്ന വാഹനത്തിന്റെ രജിസ്റ്റർ നമ്പർ, കൊണ്ടു പോകുന്ന സ്ഥലത്തിന്റെ പേര്, ബന്ധപ്പെട്ട തഹസീൽദാർ, ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപ നത്തിന്റെ സെക്രട്ടറി എന്നിവരുടെ ഒപ്പും സീലും കളക്ടർ നിയോഗിക്കുന്ന ഉദ്യോഗസ്ഥന്റെ മോലൊപ്പ് എന്നിവ രേഖപ്പെടുത്തുന്നതിന് വ്യവസ്ഥ ചെയ്യണം. പാസ്സിന്റെ ഒറിജിനൽ മണൽ കൊണ്ടുപോകുന്നവർക്ക് നൽകണം. ഡ്യൂപ്ലിക്കേറ്റ് കളക്ടർ നിയോഗിക്കുന്ന ഉദ്യോഗസ്ഥന്റെ മേലൊപ്പ് എന്നിവ രേഖപ്പെടുത്തുന്നതിന് വ്യവസ്ഥ ചെയ്യണം. പാസ്സിന്റെ ഒറിജിനൽ മണൽ കൊണ്ടുപോകുന്നവർക്ക് നൽകണം. ഡ്യൂപ്ലിക്കേറ്റ് കളക്ടർ നിയോഗിക്കുന്ന ഉദ്യോഗസ്ഥൻ കൈവശം വെക്കുകയും മണൽ ആഡിറ്റ് ചെയ്യുന്നതിലേക്ക് അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴി കളക്ടറെ ഏൽപ്പിക്കേണ്ടതുമാണ്.

(ബി) കളക്ടർ നിയോഗിക്കുന്ന ഉദ്യോഗസ്ഥൻ കടവിൽ നിന്ന് കൊണ്ടുപോകുന്ന മണലിന്റെ കണക്ക് വെച്ചു പോരേണ്ടതാണ്. പ്രസ്തുത കണക്കിൽ കടവിന്റെ പേര്. തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ പേര്, ജിയോളജി വകുപ്പിൽ നിന്ന് റോയൽറ്റി നൽകിയ രസീതിന്റെ നമ്പരും തീയതിയും, മണലിന്റെ അളവും ഓരോ തീയതിയിലും മണൽ കൊണ്ടുപോയതിന്റെ വിശദവിവരം എന്നിവ രേഖപ്പെടുത്തിയിരിക്കണം. അപ്രകാരം രേഖപ്പെടുത്തിയ കണക്ക് മണൽ ആഡിറ്റ് ചെയ്യുന്നതിലേക്ക് അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴി കളക്ടറെ ഏൽപ്പിക്കേണ്ടതാണ്.

(സി) ഒരു ജില്ലയ്ക്ക് പുറത്തോ സംസ്ഥാനത്തിന് പുറത്തോ മണൽ കൊണ്ടുപോകുന്ന തിന് കളക്ടർ ഇതിലേക്ക് അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻ നൽകുന്ന പെർമിറ്റുകൂടി ആവശ്യമാണ്.

(ഡി) പെർമിറ്റ് ഇല്ലാതെ ജില്ലയ്ക്ക് പുറത്തോ, സംസ്ഥാനത്തിനു പുറത്തോ മണൽ കൊണ്ടു പോകുന്ന വാഹനങ്ങൾ കണ്ടുകെട്ടാവുന്നതാണ്.

(ഇ) ഓരോ പെർമിറ്റ നൽകുന്നതിനും റിവർ മാനേജ്മെന്റ് ഫണ്ടിലേക്ക് പത്ത് രൂപ അംശദായം നൽകേണ്ടതാണ്.

(എഫ്) പെർമിറ്റിൽ അത് നൽകുന്ന ആളിന്റെ പേരും വിലാസവും വാഹനത്തിന്റെ രജിസ്റ്റർ നമ്പരും വാഹനം പോകുന്ന റൂട്ട് വിവരവും പെർമിറ്റിന്റെ കാലാവധിയും ഉണ്ടായിരിക്കേണ്ട താണ്.

(ജി) രണ്ട് തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളുടെ അതിർത്തിയായി നദി ഒഴുകുന്ന സാഹചര്യങ്ങളിൽ പ്രസ്തുത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഭാഗത്ത് നിന്ന് മണൽ വാരുന്നതിന് ഇരു പഞ്ചായത്തുകളും ചേർന്ന് നടപടികൾ സ്വീകരിക്കേണ്ടതും മൈനിംഗ് ആന്റ് ജിയോളജി വകുപ്പിനുള്ള റോയൽറ്റിയും തൊഴിലാളികളുടെ കൂലിയും റിവർ മാനേജ്മെന്റ് ഫണ്ടിലേക്കുള്ള വിഹിതവും അനുബന്ധ ചെലവുകളും കഴിച്ചതിനുശേഷമുള്ള തുക തുല്യമായി വീതിച്ചെടുക്കേണ്ടതുമാണ്;

(എച്ച്) (ജി) ഖണ്ഡപ്രകാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ തമ്മിൽ എന്തെങ്കിലും തർക്കമുണ്ടായാൽ അവ തീർപ്പാക്കുന്നതിനുള്ള അധികാരം ജില്ലാ കളക്ടറിൽ നിക്ഷിപ്തമായിരിക്കുന്നതാണ്; എന്നാൽ തർക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വിവിധ ജില്ലാ വിദഗ്ദ്ധ സമിതികളുടെ അധികാരപരിധിയിൽ വരുന്നവയാണെങ്കിൽ, പ്രസ്തുത തർക്കം സർക്കാരിന്റെ പരിഗണനയ്ക്ക് അയക്കേണ്ടതും അതിന്മേൽ സർക്കാരിന്റെ തീരുമാനം അന്തിമമായിരിക്കുന്നതുമാണ്;

(ഐ) ഓരോ ഗ്രാമപഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും മണൽവാരാൻ അനുവാദം നൽകുന്ന ഭാഗങ്ങൾ അതിർത്തി നിശ്ചയിച്ച വ്യക്തമാക്കേണ്ടതാണ്.

(2) ഒരു കടവിൽ നിന്ന് വാരാവുന്ന മണലിന്റെ അളവ് ജില്ലാ വിദഗ്ദ്ധ സമിതി, സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ്, സെന്റർ ഫോർ വാട്ടർ റിസോഴ്സസ്സ് ഡവലപ്മെന്റ് ആന്റ് മാനേജ്മെന്റ് തുടങ്ങിയ വിദഗ്ദ്ധ സമിതികളുടെ മാർഗ്ഗ നിർദ്ദേശങ്ങൾ കണക്കിലെടുത്തശേഷം നിശ്ചയിക്കേണ്ടതും അങ്ങനെയുള്ള മുഴുവൻ മണലും, റോയൽറ്റി നൽകിയശേഷം, കരയിൽ വാരിയിട്ട വിൽക്കേണ്ടതുമാണ്.

(3) മണൽ ലേലം ചെയ്യുന്നത് താഴെ പറയുന്ന രീതിയിലായിരിക്കണം, അതായത്.-

(എ.) മണൽ ലേലം ചെയ്യുമ്പോൾ പ്രസ്തുത പ്രദേശത്തെ മണലിന്റെ ലഭ്യതയും ആവശ്യകതയും കണക്കിലെടുക്കേണ്ടതും അതതു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ സെക്രട്ടറിമാരുടേയും ബന്ധപ്പെട്ട അംഗങ്ങളുടേയും സ്ഥലത്തെ തഹസീൽദാരുടേയും സാന്നിധ്യത്തിൽ പ്രസ്തുത ലേലം നടത്തേണ്ടതുമാണ്.

(ബി.) വാഹനത്തിൽ മണൽ കയറ്റുന്നതിനു വേണ്ടിവരുന്ന ചെലവും മണൽ വാരുന്നതിനുള്ള കൂലിയും കൂടി കണക്കിലെടുത്ത് മണലിന്റെ വില നിശ്ചയിക്കേണ്ടതാണ്.

(4) ലേലം പിടിക്കുന്നയാൾ ലേലത്തുക മുഴുവനും ഒടുക്കിയ ശേഷം നിശ്ചിത സമയത്തിനുള്ളിൽ കടവിൽ നിന്ന് മണൽ നീക്കം ചെയ്യേണ്ടതും മേൽപ്പറഞ്ഞ വ്യവസ്ഥ പാലിക്കുന്നതിലേക്കായി ലേലം പിടിക്കുന്നയാളിൽ നിന്ന് ആവശ്യമായ സെക്യൂരിറ്റി വാങ്ങേണ്ടതുമാണ്.

(5) ഓരോ കടവിൽ നിന്നും മണൽ കൊണ്ടുപോകുന്നതിന് പ്രത്യേകം പാസ് നൽകേണ്ടതാണ്.

(6) പ്രസ്തുത പാസ് ബന്ധപ്പെട്ട തഹസീൽദാർ, ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപന ത്തിന്റെ സെക്രട്ടറി, എന്നിവർ ഒപ്പിട്ട് മുദ്രവ്യ്തക്കേണ്ടതാണ്.

(7) പ്രസ്തുത പാസ്സിൽ കൊണ്ടുപോകുന്ന മണലിന്റെ അളവും വാഹനത്തിന്റെ രജിസ്റ്റർ നമ്പരും കൊണ്ടുപോകുന്ന സമയവും തീയതിയും കൊണ്ടുപോകുന്ന സ്ഥലത്തിന്റെ പേരും, കളക്ടർ ഇതിലേക്കായി അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥൻ രേഖപ്പെടുത്തി മേലൊപ്പുവച്ചശേഷം, അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുഖാന്തിരം, വാഹനം ഓടിക്കുന്ന ആളിന് നൽകേണ്ടതാണ്.

(8) മണൽ വാങ്ങുന്നവൻ പ്രസ്തുത പാസ് ഏറ്റുവാങ്ങി സൂക്ഷിക്കേണ്ടതും പ്രസ്തുത പാസ്സില്ലാതെ മണൽ കൊണ്ടുപോകാനോ ഏതെങ്കിലും സ്ഥലത്ത് സൂക്ഷിക്കാനോ പാടില്ലാത്തതുമാണ്.

30. മണൽ ആഡിറ്റ്.-

(1) സർക്കാർ ഓരോ മൂന്ന് വർഷം കൂടുമ്പോഴും ഓരോ ജില്ലയിലുള്ള നദികളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിലേക്കും ലഭ്യമായ മണലിന്റെ അളവ് തിട്ടപ്പെടു ത്തുന്നതിലേക്കും സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ്, സെന്റർ ഫോർ വാട്ടർ റിസോഴ്സ്സസ് ഡവലപ്മെന്റ് ആൻഡ് മാനേജ്മെന്റ് തുടങ്ങിയ വിദഗ്ദ്ധ സമിതികളെക്കൊണ്ട് മണൽ ആഡിറ്റ് നടത്തേണ്ടതാണ്

(2) മണൽ ആഡിറ്റിന് വേണ്ടിവരുന്ന ചെലവ് റിവർ മാനേജ്മെന്റ് ഫണ്ടിൽ നിന്ന് വഹിക്കേണ്ടതാണ്

(3) ഉപചട്ടം (1) പ്രകാരം നടത്തിയ മണൽ ആഡിറ്റിന്റെ റിപ്പോർട്ട് കിട്ടിയാൽ സർക്കാർ കഴിയുന്നതും വേഗം അവർ അതിൽ എടുത്ത നടപടികളുടെ ഒരു സ്റ്റേറ്റമെന്റ് സഹിതം അത് നിയമസഭ യുടെ മേശപ്പുറത്ത് വയ്ക്കക്കേണ്ടതാണ്.

വിശദീകരണക്കുറിപ്പ്:

(ഇത് വിജ്ഞാപനത്തിന്റെ ഭാഗമാകുന്നതല്ല. എന്നാൽ അതിന്റെ പൊതു ഉദ്ദേശം വ്യക്തമാക്കുന്നതുദ്ദേശിച്ചുകൊണ്ടുള്ളതാണ്.) 2001-ലെ കേരള നദീതീര സംരക്ഷണവും മണൽ വാരൽ നിയന്ത്രണവും ആക്റ്റ് (2001-ലെ 18)-ലെ 26-ാം വകുപ്പ്, പ്രസ്തുത ആക്ടിലെ ആവശ്യങ്ങൾ നിറവേറ്റുന്നതിലേക്ക് ചട്ടങ്ങൾ ഉണ്ടാക്കുന്നതിന് സർക്കാരിനെ അധികാരപ്പെടു ത്തുന്നു. പ്രസ്തുത അധികാരം വിനിയോഗിച്ച ചട്ടങ്ങൾ ഉണ്ടാക്കുവാൻ സർക്കാർ തീരുമാനിച്ചു. പ്രസ്തുത ഉദ്ദേശം നിറവേറ്റുന്നതിന് ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് ഈ വിജ്ഞാപനം.

വിജ്ഞാപനം

2001-ലെ നദീതീര സംരക്ഷണവും മണൽവാരൽ നിയന്ത്രണവും ആക്ടിലെ (2001-ലെ 18) 1-ാം വകുപ്പ് (3)-ാം ഉപവകുപ്പ് പ്രകാരം അധികാരങ്ങൾ വിനിയോഗിച്ച പ്രസ്തുത ആക്റ്റ് 2002 ഏപ്രിൽ മാസം 15-ാം തീയതി മുതൽ പ്രാബല്യത്തിൽ വരുന്നതായി സർക്കാർ ഇതിനാൽ വിജ്ഞാപനം ചെയ്യുന്നു.

വിശദീകരണക്കുറിപ്പ്

(ഇത് വിജ്ഞാപനത്തിന്റെ ഭാഗമല്ല. എന്നാൽ വിജ്ഞാപനത്തിന്റെ ഉദ്ദേശത്തെയും ലക്ഷ്യത്തേയും വിശദീകരിക്കു ന്നതിന് വേണ്ടിയുള്ളതാണ്.)കേരള സംസ്ഥാന നിയമസഭ പാസ്സാക്കിയ 2001-ലെ കേരള നദീതീര സംരക്ഷണവും മണൽവാ രൽ നിയന്ത്രണവും ആക്ട് 2001 ഡിസംബർ 29-ാം തീയതി അസാധാരണ ഗസറ്റ വിജ്ഞാപനവുമായി പ്രസിദ്ധപ്പെടുത്തു കയുണ്ടായി. പ്രസ്തുത ആക്ടിലെ 1-ാം വകുപ്പ് (3)-ാം ഉപവകുപ്പ് പ്രകാരം സർക്കാർ നിശ്ചയിക്കുന്ന തീയതി മുതൽ ആക്ടിന് പ്രാബല്യമുണ്ടാവുന്നതാണ്. അതുപ്രകാരം പ്രസ്തുത നിയമത്തിൽ 15-4-2002 മുതൽ പ്രാബല്യം നൽകി വിജ്ഞാപനം പുറപ്പെടുവിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നു. മേൽ ആവശ്യം നിറവേറ്റുന്നതിന് ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് ഈ വിജ്ഞാപനം