Panchayat:Repo18/vol2-page0555

NOTIFICATIONS

(Old and obsolete Notifications are not given in this part. Only relevant and important notifications are included)

CONTENTS

തിരഞ്ഞെടുപ്പു ഹർജികൾ വിചാരണ ചെയ്യാനുള്ള കോടതികൾ.

പഞ്ചായത്തുകൾ പാസ്സാക്കിയ ഓരോ ബൈലായും അംഗീകരിക്കുന്നതിന് പഞ്ചായത്ത് ഡയറക്ടറെ കേരളസർക്കാർ അധികാരപ്പെടുത്തുന്നു.

ജില്ലാ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ, തദ്ദേശ ഭരണ വകുപ്പ് സെക്രട്ടറി എന്നീ ഉദ്യോഗസ്ഥൻമാരെ ചുമതലകൾ നിർവഹിക്കുന്നതിന് അധികാരപ്പടുത്തുന്നു .

ജില്ലാ കോടതികളും മുൻസിഫ് കോടതികളും പുറപ്പെടുവിക്കുന്ന ഉത്തരവുകളിൻമേൽ അപ്പീൽ ബോധിപ്പിക്കാവുന്ന കോടതികൾ .

Empowering Commissioner for Rural Development, District Collector and Assistant Development Commissioner to perform functions - reg

Constitution of an authority for Local Self Government Institution known by the name 'Ombudsman'

ഗ്രാമ/ബോക്ക്/ജില്ലാ പഞ്ചായത്തിലെ പ്രസിഡന്റിലോ, വൈസ് പ്രസിഡന്റിലോ ഉള്ള അവിശ്വാസപ്രമേയം - ഉദ്യോഗസ്ഥൻമാരെ ചുമതലകൾ നിർവഹിക്കുന്നതിന് അധികാരപ്പെടുത്തുന്നു.

തൊഴിൽനികുതി അടയ്ക്കുന്നതിൽ നിന്നും ചില ആളുകളെ ഒഴിവാക്കുന്നു.

യോഗത്തിലെയും നടപടിക്കുറിപ്പുകളുടെ പകർപ്പ്, വിയോജനക്കുറിപ്പുണ്ടെങ്കിൽ അതുസഹിതം, കൈപ്പറ്റുന്നതിന് ഉദ്യോഗസ്ഥൻമാരെ അധികാരപ്പെടുത്തിയിരിക്കുന്നു.

കൊച്ചിൻ സ്പെഷ്യൽ ഇക്കണോമിക്സ് സോണിന് കീഴിൽ വരുന്ന എല്ലാ വ്യാവസായിക യൂണിറ്റുകളെയും സേവന നികുതി നൽകുന്നതിൽ നിന്നും ഒഴിവാക്കിയിരിക്കുന്നു.

തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ തീരുമാനങ്ങൾക്കെതിരായ അപ്പീലോ റിവിഷനോ പരിഗണിക്കുന്നതിനും തീർപ്പാക്കുന്നതിനുമായി എല്ലാ ജില്ലകൾക്കും വേണ്ടി, ഒരു ക്രൈടബ്യൂണൽ രൂപീകരിച്ചു കൊണ്ട് വിജ്ഞാപനം .

സ്വത്തുക്കളുടെയും ബാദ്ധ്യതകളുടെയും സ്റ്റേറ്റമെന്റ് സ്വീകരിക്കുന്നതിനായി കോംപീറ്റന്റ് അതോറിറ്റിയെ അധികാരപ്പെടുത്തുന്നു .
പഞ്ചായത്ത് അംഗം കോംപീറ്റന്റ് അതോറിറ്റിക്ക് മൂന്ന് മാസത്തിനകം സ്വത്തുക്കളുടെയും ബാദ്ധ്യതകളുടെയും സ്റ്റേറ്റമെന്റ് സമർപ്പിക്കേണ്ടതാകുന്നു.

പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ, അസിസ്റ്റന്റ് ഡെവലപ്മെന്റ് കമ്മീഷണർ (ജനറൽ) എന്നീ ഉദ്യോഗസ്ഥൻമാർക്ക് അധികാരപ്പെടുത്തപ്പെട്ട ചുമതലകൾ

പഞ്ചായത്തുകളുടെ ആഡിറ്റ് റിപ്പോർട്ട് സംബന്ധിച്ച് വ്യത്യസ്ത ഉദ്യോഗസ്ഥരെ അധികാരപ്പെടുത്തുന്ന വിജ്ഞാപനം

Exemption of stamp Duty / registration fee etc. for the construction of houses for the landless through the EMS Housing Scheme
Persons authorised to access protected system notified under sub-section (1) of section 70 of the information technology act

Declaring all the computer resources in the Government Offices/ Government Undertaking/ Boards of the State of Kerala to be a Protected system under sub-section (1) of section 70 of the Information Technology Act

Cess on Cinema for the purpose of Kerala Cultural Activists Welfare Fund

                                            NOTIFICATIONS 


തിരഞ്ഞെടുപ്പു ഹർജികൾ വിചാരണ ചെയ്യാനുള്ള കോടതികൾ എസ്. ആർ. ഒ. നമ്പർ 1120/95.-1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ട് (1994-ലെ 13), 88-ാം വകുപ്പ് പ്രകാരം നല്കപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച്, കേരള സർക്കാർ, ഹൈക്കോടതിയോടു കൂടി ആലോചിച്ച്, താഴെ ഒന്നാം പട്ടികയിൽ പറയുന്ന ജില്ലാ കോടതികളും രണ്ടാം പട്ടികയിൽ പറയുന്ന മുൻസിഫ് കോടതികളുമാണ്, യഥാക്രമം, ബ്ലോക്ക് പഞ്ചായത്തിന്റെയോ, ജില്ലാ പഞ്ചായത്തിന്റെയോ കാര്യത്തിലും, ഗ്രാമപഞ്ചായത്തിന്റെ കാര്യത്തിലും തിരഞ്ഞെടുപ്പു ഹർജികൾ വിചാരണ ചെയ്യാനുള്ള കോടതികളെന്ന് ഇതിനാൽ വിജ്ഞാപനം ചെയ്യുന്നു. അതായത്:

ഒന്നാം പട്ടിക 

  1. ജില്ലാ കോടതി, തിരുവനന്തപും.
  2. ഒന്നാം അഡീഷണൽ ജില്ലാ കോടതി, തിരുവനന്തപുരം.
  3. രണ്ടാം അഡീഷണൽ ജില്ലാ കോടതി, തിരുവനന്തപുരം.
  4. ജില്ലാ കോടതി, കൊല്ലം.
  5. ജില്ലാ കോടതി, പത്തനംതിട്ട.
  6. ജില്ലാ കോടതി, ആലപ്പുഴ.
  7. ജില്ലാ കോടതി, കോട്ടയം.
  8. അഡീഷണൽ ജില്ലാ കോടതി, കോട്ടയം.
  9. ജില്ലാ കോടതി, എറണാകുളം.
  10. ഒന്നാം അഡീഷണൽ ജില്ലാ കോടതി, എറണാകുളം.
  11. രണ്ടാം അഡീഷണൽ ജില്ലാ കോടതി, എറണാകുളം.
  12. ജില്ലാ കോടതി, തൊടുപുഴ.
  13. ജില്ലാ കോടതി, തൃശ്ശൂർ.
  14. അഡീഷണൽ ജില്ലാ കോടതി, തൃശ്ശൂർ
  15. ജില്ലാ കോടതി, പാലക്കാട്.
  16. സ്പെഷ്യൽ കോടതി രണ്ടാം അഡീഷണൽ ജില്ലാ കോടതി, പാലക്കാട്.
  17. ജില്ലാ കോടതി, മഞ്ചേരി.
  18. ജില്ലാ കോടതി, കോഴിക്കോട്.
  19. അഡീഷണൽ ജില്ലാ കോടതി, കോഴിക്കോട്.
  20. ജില്ലാ കോടതി ആന്റ് എം.എ.സി.റ്റി., കല്പറ്റ.
  21. ജില്ലാ കോടതി, തലശ്ശേരി.
  22. ജില്ലാ കോടതി ആന്റ് എം.എ.സി.റ്റി., കാസർകോഡ്


രണ്ടാം പട്ടിക


  1. പ്രിൻസിപ്പൽ മുൻസിഫ് കോടതി, തിരുവനന്തപുരം.
  2. ഒന്നാം അഡീഷണൽ മുൻസിഫ് കോടതി, തിരുവനന്തപുരം.
  3. രണ്ടാം അഡീഷണൽ മുൻസിഫ് കോടതി, തിരുവനന്തപുരം.
  4. മൂന്നാം അഡീഷണൽ മുൻസിഫ് കോടതി, തിരുവനന്തപുരം.
  5. മുൻസിഫ് കോടതി, ആറ്റിങ്ങൽ.
  6. മുൻസിഫ് കോടതി, നെയ്യാറ്റിൻകര.
  7. ഒന്നാം അഡീഷണൽ മുൻസിഫ് കോടതി, നെയ്യാറ്റിൻകര.
  8. രണ്ടാം അഡീഷണൽ മുൻസിഫ് കോടതി, നെയ്യാറ്റിൻകര.
  9. മുൻസിഫ് കോടതി, നെടുമങ്ങാട്.
  10. അഡീഷണൽ മുൻസിഫ് കോടതി, നെടുമങ്ങാട്.
  11. മുൻസിഫ് കോടതി, വർക്കല.
  12. മുൻസിഫ് കോടതി, കൊല്ലം.
  13. അഡീഷണൽ മുൻസിഫ് കോടതി, കൊല്ലം.
  14. മുൻസിഫ് കോടതി, കരുനാഗപ്പള്ളി.
  15. മുൻസിഫ് കോടതി, കൊട്ടാരക്കര.
  16. മുൻസിഫ് കോടതി, പുനലൂർ.
  17. മുൻസിഫ് കോടതി, ശാസ്താംകോട്ട (എം.എം.എസ്. കോടതി)
  18. മുൻസിഫ് കോടതി, പറവൂർ (എം.എം.എസ്. കോടതി
  19. മുൻസിഫ് കോടതി, പത്തനംതിട്ട. മാടി വിജ്
  20. മുൻസിഫ് കോടതി, അടൂർ.
  21. മുൻസിഫ് കോടതി, തിരുവല്ല.
  22. മുൻസിഫ് കോടതി, റാന്നി.
  23. മൻസിഫ് കോടതി, ആലപ്പുഴ.
  24. അഡീഷണൽ മുൻസിഫ് കോടതി, ആലപ്പുഴ.
  25. മുൻസിഫ് കോടതി, ചേർത്തല.
  26. അഡീഷണൽ മുൻസിഫ് കോടതി, ചേർത്തല
  27. മുൻസിഫ് കോടതി, കായംകുളം
  28. മുൻസിഫ് കോടതി, മാവേലിക്കര.
  29. മുൻസിഫ് കോടതി, ചെങ്ങന്നൂർ.
  30. മുൻസിഫ് കോടതി, (മുൻസിഫ്-മജിസ്ട്രേറ്റ് കോടതി), ഹരിപ്പാട്.
  31. പ്രിൻസിപ്പൽ മുൻസിഫ് കോടതി, കോട്ടയം.
  32. അഡീഷണൽ മുൻസിഫ് കോടതി, കോട്ടയം.
  33. മുൻസിഫ് കോടതി, ചങ്ങനാശ്ശേരി.
  34. മുൻസിഫ് കോടതി, വൈക്കം.
  35. മുൻസിഫ് കോടതി, പാലാ [35എ. മുൻസിഫ്-മജിസ്ട്രേറ്റ് കോടതി, ഈരാറ്റുപേട്ട]
  36. മുൻസിഫ് കോടതി, കാഞ്ഞിരപ്പള്ളി.
  37. മാൻസിഫ് കോടതി. ഹരമായർ
  38. മൻസിഫ് കോടതി. എറണാകുളം,
  39. ഒന്നാം അഡീഷണൽ മുൻസിഫ് കോടതി, എറണാകുളം
  40. രണ്ടാം അഡീഷണൽ മുൻസിഫ് കോടതി, എറണാകുളം
  41. മുൻസിഫ് കോടതി, പെരുമ്പാവൂർ .*[41 എ. മുൻസിഫ്-മജിസ്ട്രേറ്റ് കോടതി, കോലഞ്ചേരി)
  42. മുൻസിഫ് കോടതി, മൂവാറ്റുപുഴ.
  43. മുൻസിഫ് കോടതി, ആലുവ.
  44. മുൻസിഫ് കോടതി, പറവൂർ.
  45. മുൻസിഫ് കോടതി, കൊച്ചി.
  46. അഡീഷണൽ മാൻസിഫ് കോടതി. കൊച്ചി.
  47. മുൻസിഫ് കോടതി, തൊടുപുഴ.
  48. മുൻസിഫ് കോടതി, (മുൻസിഫ്-മജിസ്ട്രേട്ട് കോടതി), ദേവികുളം.
  49. മുൻസിഫ് കോടതി, ഇടുക്കി. *[49എ. മുൻസിഫ്-മജിസ്ട്രേറ്റ് കോടതി, ചാലക്കുടി
  50. പ്രിൻസിപ്പൽ മുൻസിഫ് കോടതി, തൃശ്ശൂർ.
  51. ഒന്നാം അഡീഷണൽ മുൻസിഫ് കോടതി, തൃശ്ശൂർ.
  52. രണ്ടാം അഡീഷണൽ മുൻസിഫ് കോടതി, തൃശ്ശൂർ.
  53. മുൻസിഫ് കോടതി, വടക്കാഞ്ചേരി.
  54. മുൻസിഫ് കോടതി, ഇരിങ്ങാലക്കുട.
  55. അഡീഷണൽ മുൻസിഫ് കോടതി, ഇരിങ്ങാലക്കാട.
  56. മുൻസിഫ് കോടതി, ചാവക്കാട്,
  57. മുൻസിഫ് കോടതി, കൊടുങ്ങല്ലൂർ
  58. മുൻസിഫ് കോടതി, പാലക്കാട്
  59. അഡീഷണൽ മുൻസിഫ് കോടതി, പാലക്കാട്
  60. മുൻസിഫ് കോടതി, (മുൻസിഫ്-മജിസ്ട്രേട്ട് കോടതി) പട്ടാമ്പി.
  61. മുൻസിഫ് കോടതി, ഒറ്റപ്പാലം.
  62. മുൻസിഫ് കോടതി, ആലത്തൂർ.
  63. മുൻസിഫ് കോടതി, ചിറ്റൂർ.
  64. മുൻസിഫ് കോടതി, (മുൻസിഫ്-മജിസ്ട്രേട്ട് കോടതി) മണ്ണാർകാട്.
  65. മുൻസിഫ് കോടതി, പരപ്പനങ്ങാടി.
  66. മുൻസിഫ് കോടതി, തിരൂർ.
  67. മുൻസിഫ് കോടതി, മഞ്ചേരി.
  68. മുൻസിഫ് കോടതി (മുൻസിഫ്-മജിസ്ട്രേട്ട് കോടതി), പെരിന്തൽമണ്ണ.
  69. മുൻസിഫ് കോടതി (മുൻസിഫ്-മജിസ്ട്രേട്ട് കോടതി), പൊന്നാനി.
  70. മുൻസിഫ് കോടതി, കോഴിക്കോട്-1.
  71. അഡീഷണൽ മുൻസിഫ് കോടതി, കോഴിക്കോട്-1.
  72. മുൻസിഫ് കോടതി, കോഴിക്കോട്-2.
  73. അഡീഷണൽ മുൻസിഫ് കോടതി, കോഴിക്കോട്-2.
  74. മുൻസിഫ് കോടതി, വടകര.
  75. മുൻസിഫ് കോടതി, നടപുറം.
  76. മുൻസിഫ് കോടതി, (മുൻസിഫ്-മജിസ്ട്രേട്ട് കോടതി), പയ്യോളി.
  77. മുൻസിഫ് കോടതി, കൊയിലാണ്ടി.
  78. മുൻസിഫ് കോടതി (മുൻസിഫ്-മജിസ്ട്രേട്ട് കോടതി), പേരാമ്പ.
  79. മുൻസിഫ് കോടതി, കൽപ്പറ്റ.
  80. മുൻസിഫ് കോടതി, (മുൻസിഫ്-മജിസ്ട്രേട്ട് കോടതി), മാനന്തവാടി.
  81. മുൻസിഫ് കോടതി, തലശ്ശേരി.
  82. മുൻസിഫ് കോടതി, തളിപ്പറമ്പ്.
  83. മുൻസിഫ് കോടതി, കണ്ണൂർ.
  84. അഡീഷണൽ മുൻസിഫ് കോടതി,കണ്ണൂർ.
  85. മുൻസിഫ് കോടതി, കൂത്തുപറമ്പ്.
  86. മുൻസിഫ് കോടതി, പയ്യന്നൂർ.
  87. മുൻസിഫ് കോടതി, കാസർകോട്.
  88. അഡീഷണൽ മുൻസിഫ് കോടതി, കാസർകോട്
  89. മുൻസിഫ് കോടതി, ഹോസ്ദുർഗ്

പഞ്ചായത്തുകൾ പാസ്സാക്കിയ ഓരോ ബെലായും അംഗീകരിക്കുന്നതിന് പഞ്ചായത്ത് ഡയറക്ടറെ അധികാരപ്പെടുത്തുന്നു

പഞ്ചായത്തുകൾ പാസ്സാക്കിയ ഓരോ ബെലായും അംഗീകരിക്കുന്നതിന് പഞ്ചായത്ത് ഡയറക്ടറെ അധികാരപ്പെടുത്തുന്നു ജി.ഒ. (എം.എസ്.) നമ്പർ 105/97/ത.ഭ.വ. തിരുവനന്തപുരം 1997 മേയ് 12 എസ്. ആർ. ഒ. നമ്പർ 431/97 - 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ട് (1994-ലെ 13) 256-ാം വകുപ്പ് (3)-ാം ഉപവകുപ്പും 1995-ലെ കേരള പഞ്ചായത്ത് (ബെലാകൾ ഉണ്ടാക്കാനുള്ള നടപടിക്രമം) ചട്ട ങ്ങളിലെ 3 (5) ചട്ടങ്ങളും കൂട്ടിവായിച്ചപ്രകാരം നിക്ഷിപ്തമായ അധികാരങ്ങൾ വിനിയോഗിച്ച്, പഞ്ചായ ത്തുകൾ പാസ്സാക്കിയ ഓരോ ബൈലായും അംഗീകരിക്കുന്നതിന് പഞ്ചായത്ത് ഡയറക്ടറെ കേരള സർക്കാർ അധികാരപ്പെടുത്തുന്നു.

എസ്. ആർ. ഒ. നമ്പർ 445/97. This Notification is superseded by S.R.O. No. 129/2003 which is given in the following pages.

ജില്ലാ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ, തദ്ദേശ ഭരണ വകുപ്പ് സെക്രട്ടറി എന്നീ ഉദ്യോഗസ്ഥൻമാരെ ചുമതലകൾ നിർവ്വഹിക്കുന്നതിന് അധികാരപ്പെടുത്തുന്നു