Panchayat:Repo18/vol2-page0378

പ്രസ്തുത സർക്കുലർ ചില തെറ്റായ സന്ദേശങ്ങൾ നൽകുന്നതായി ചില കോണുകളിൽ നിന്നും ആക്ഷേപങ്ങൾ ഉയർന്ന സാഹചര്യത്തിൽ സർക്കാർ ഇക്കാര്യം വീണ്ടും പരിശോധിക്കുകയും സർക്കുലർ കൊണ്ട് ഉദ്ദേശിച്ചിട്ടില്ലാത്ത ചില തെറ്റായ സന്ദേശങ്ങൾ ഒഴിവാക്കണമെന്ന് തീരുമാനിക്കുകയും ചെയ്തി ട്ടുള്ളതാകുന്നു.

കിലയുടെ ഡയറക്ടർ ഉന്നയിച്ച സംശയത്തിന് സ്പഷ്ടീകരണം നൽകുക എന്ന ഉദ്ദേശ്യത്തോടു കൂടി മാത്രമാണ് സർക്കാർ പ്രസ്തുത സ്പഷ്ടീകരണവും സർക്കുലറും പുറപ്പെടുവിച്ചിട്ടുള്ളത്. വിവാഹം രജിസ്റ്റർ ചെയ്തതു എന്നതുകൊണ്ടു മാത്രം അതൊരു സാധുതയുള്ള വിവാഹത്തിന്റെ തെളിവാകുന്നതല്ലാ ത്തതും ഒരു വിവാഹത്തിന്റെ സാധ്യത സംബന്ധിച്ച നിർണ്ണായകമായ ഘടകവും അല്ല എന്നും വിവാഹ ങ്ങൾ രജിസ്റ്റർ ചെയ്യുന്നതുമൂലം ആ വിവാഹങ്ങളിൽ ജനിക്കുന്ന കുട്ടികളുടെ സംരക്ഷണം, അവകാശം വിവാഹിതരാകുന്ന വ്യക്തികളുടെ പ്രായം എന്നീ കാര്യങ്ങൾ സംബന്ധിച്ച് അത് മുഖ്യ തെളിവ് ആയിരി ക്കുന്നതാണ് എന്നുമുള്ള സീമ Vs അശ്വനികുമാർ എന്ന കേസിലെ ബഹുമാനപ്പെട്ട സുപ്രീം കോടതി യുടെ വിധിയും പ്രായപൂർത്തിയാകാതെ നടന്ന വിവാഹങ്ങളിലും അവയുടെ സാഹചര്യങ്ങൾ പരിഗണിച്ച വിവാഹങ്ങൾ രജിസ്റ്റർ ചെയ്യാവുന്നതാണ് എന്ന് W.P.C) No. 28388/2012, W.P.C) No.2154/2013 എന്നീ കേസുകളിൽ ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയുടെ വിധികളും മറ്റും അവലംബിച്ചാണ് പ്രസ്തുത സർക്കുലർ പുറപ്പെടുവിച്ചിട്ടുള്ളത്. വിവാഹ രജിസ്ട്രേഷൻ ചട്ടങ്ങളുടെ വ്യാപ്തിക്കുള്ളിൽ നിന്നുകൊണ്ട് പുറപ്പെടുവിച്ചിട്ടുള്ള പ്രസ്തുത സർക്കുലർ ശൈശവവിവാഹം പ്രോത്സാഹിപ്പിച്ചേക്കും എന്ന ഒരു തെറ്റി ദ്ധാരണ ഉളവാക്കിയതായി സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

വിവാഹങ്ങൾ രജിസ്റ്റർ ചെയ്യപ്പെടാത്തതുമൂലം വർഷങ്ങളായി ഒരുമിച്ചു താമസിക്കുന്ന ഭാര്യാഭർത്താ ക്കന്മാർക്കും അവരുടെ സന്താനങ്ങൾക്കും വിവിധ തരത്തിലുള്ള വിഷമതകൾ നേരിടുന്നതായി മനസ്സിലാ ക്കിയതുകൊണ്ടു മാത്രമാണ് പ്രസ്തുത സ്പഷ്ടീകരണവും സർക്കുലറും പുറപ്പെടുവിച്ചിട്ടുള്ളത്. അത ല്ലാതെ ശൈശവവിവാഹ നിരോധന നിയമത്തിന്റെ അന്തസത്തയ്ക്ക് എന്തെങ്കിലും ഭംഗം വരുത്തണമെന്ന് സർക്കാർ ഒരിക്കലും ഉദ്ദേശിച്ചിട്ടില്ല. അപ്രകാരം ഒരു തെറ്റിദ്ധാരണ ചിലരിലെങ്കിലും ഉളവാക്കിയതായും സർക്കുലറിൽ വസ്തുതാപരമായ ചില പിശകുകൾ സംഭവിച്ചതായും സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടതു കൊണ്ട് ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തുന്നതിലേക്കായി ഒരു പുതിയ സർക്കുലർ പുറപ്പെടുവി ക്കുന്നത് തീരുമാനിച്ചതിൻ പ്രകാരമാണ് സ്പഷ്ടീകരിച്ചുകൊണ്ട് ഈ സർക്കുലർ പുറപ്പെടുവിക്കുന്നത്.

മേൽ പരാമർശിച്ച സ്പഷ്ടീകരണവും സർക്കുലറും 2006-ലെ ശൈശവ വിവാഹനിരോധന നിയമ ത്തിന്റെ അന്തസത്തയെ ഒരു തരത്തിലും ബാധിക്കാൻ ഉദ്ദേശിച്ചുകൊണ്ടുള്ളവയായിരുന്നില്ല. മറിച്ച ശൈശ വിവാഹ നിരോധന നിയമത്തിന്റെ എല്ലാ വകുപ്പുകളും അക്ഷരാർത്ഥത്തിൽ തന്നെ നടപ്പിലാക്കുവാൻ സർക്കാരും മറ്റ് അധികാരസ്ഥാനങ്ങളും പ്രതിജ്ഞാബദ്ധമാണ് എന്ന് വ്യക്തമാക്കുന്നു. മാത്രമല്ല ശൈശവ വിവാഹ നിരോധന നിയമത്തിലെ 9, 10, 11 എന്നീ വകുപ്പുകൾ പ്രകാരം ശൈശവ വിവാഹം ശിക്ഷാർഹവു മാണ്. ശൈശവ വിവാഹങ്ങൾ നിരുത്സാഹപ്പെടുത്തുന്നതിലേക്കായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരും നിയമത്തിൽ പ്രതിപാദിക്കുന്ന മറ്റ് ഉദ്യോഗസ്ഥരും തികഞ്ഞ ജാഗ്രത പുലർത്തേണ്ടതും ആവശ്യമായ നിയമ നടപടികൾ സ്വീകരിക്കേണ്ടതും ആണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജാഗ്രതാ സമിതികളും ഇക്കാര്യത്തിൽ കൂടുതൽ ശുഷ്കാന്തി പുലർത്തേണ്ടതുണ്ട്. ഇതു സംബന്ധിച്ച് ആവശ്യമായ നിർദ്ദേശങ്ങൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ജാഗ്രതാ സമിതി അംഗങ്ങൾക്കും നൽകേണ്ടതുമാണ്.

വിവാഹങ്ങൾ രജിസ്റ്റർ ചെയ്യുന്നത് സംബന്ധിച്ച് 2008-ലെ കേരള വിവാഹ രജിസ്ട്രേഷൻ (പൊതു) ചട്ടങ്ങൾ നിലവിൽ വന്നതിനുശേഷം സംസ്ഥാനത്ത് ചില അവ്യക്തതകൾ നിലനിൽക്കുന്നതിനാൽ പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വിവാഹങ്ങൾ രജിസ്റ്റർ ചെയ്യുന്നതിൽ വൈമുഖ്യം പ്രകടിപ്പിക്കുന്നു. ഇത് ഒരു സാമൂഹിക പ്രശ്നമായി നിലനിൽക്കുന്നതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ആയതിനാൽ ഇന്നേ ദിവസം വരെ (27-06-2013) നടന്നിട്ടുള്ള എല്ലാ വിവാഹങ്ങളും പ്രസ്തുത ചട്ടങ്ങൾ പ്രകാരം രജിസ്റ്റർ ചെയ്യാവുന്നതാണ്.

മേൽ പരാമർശിക്കപ്പെട്ട 6-4-2013-ലെ സ്പഷ്ടീകരണവും 14-6-2013-ലെ സർക്കുലറും അതി ലംഘിച്ചുകൊണ്ട് ഈ സർക്കുലർ പുറപ്പെടുവിക്കുന്നു.


വിവാഹ രജിസ്ട്രേഷൻ ക്രോഡീകരിച്ച നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചുകൊണ്ടുള്ള സർക്കുലർ (പഞ്ചായത്തഡയറക്ടറേറ്റ്, നം. ബി1-5000/2015. Tvpm, തീയതി 07-02-2015)

വിഷയം :- വിവാഹ രജിസ്ട്രേഷൻ - ക്രോഡീകരിച്ച നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു

സൂചന :- 1. സ.ഉ. (സാ) നമ്പർ 3134/2012/തസ്വഭവ

തീയതി 14-11-2012

                 2, ഗവ. സർക്കുലർ നമ്പർ 23512/ഇ2/2005/Law തീയതി 20-2-2006