Panchayat:Repo18/vol1-page0230

(ബി) സർക്കാർ വകയോ എയ്ഡഡോ, സർക്കാരിന്റെ ധനസഹായത്തോടെ പ്രവർത്തിക്കുന്നതോ ആയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് അല്ലെങ്കിൽ അനുബന്ധ ആവശ്യങ്ങൾക്ക് മാത്രം ഉപയോഗിക്കുന്ന കെട്ടിടങ്ങളും പ്രസ്തുത സ്ഥാപനത്തിലെ വിദ്യാർത്ഥികൾ താമസിക്കുന്നതുമായ ഹോസ്റ്റൽ കെട്ടിടങ്ങളും;

(ബി. എ) സർക്കാരിന്റെ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ളതും ഹയർ സെക്കന്ററിതലം വരെയുള്ളതുമായ, വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് മാത്രം ഉപയോഗിക്കുന്ന കെട്ടിടങ്ങളും, അത്തരം സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾ താമസിക്കുന്ന ഹോസ്റ്റൽ കെട്ടിടങ്ങളും;

(സി) രോഗികൾക്ക് സൗജന്യമായി ചികിത്സ ലഭ്യമാക്കുന്ന ആതുരാലയങ്ങൾ;

(ഡി) അഗതികൾക്കോ അനാഥർക്കോ ശാരീരികമായോ മാനസികമായോ വെല്ലുവിളി നേരിടുന്നവർക്കോ മാരകരോഗികൾക്കോ മൃഗങ്ങൾക്കോ അഭയം നൽകുന്നതും, ധർമ്മ കാര്യങ്ങൾക്കായി ഉപയോഗപ്പെടുത്തുന്നതും എല്ലാ വിഭാഗം ജനങ്ങൾക്കും പ്രവേശനം നൽകുന്നതുമായ കെട്ടിടങ്ങൾ;

(ഇ) പൊതുജനങ്ങൾക്ക് പ്രവേശിക്കാവുന്ന ഗ്രന്ഥശാലകളും, വായനശാലകളും കളിസ്ഥലങ്ങളും;

(എഫ്) പ്രാചീന സ്മാരകങ്ങൾ സംരക്ഷിക്കുന്നത് സംബന്ധിച്ച് തൽസമയം നിലവിലിരിക്കുന്ന നിയമപ്രകാരം സംരക്ഷിക്കപ്പെട്ടുപോരുന്ന പ്രാചീന സ്മാരകങ്ങളും, വാസഗൃഹങ്ങളായോ പൊതു ഓഫീസുകളായോ ഉപയോഗിക്കപ്പെടാത്ത അവയുടെ ഭാഗങ്ങളും;

(ജി) ശവം അടക്കുകയും ദഹിപ്പിക്കുകയും ചെയ്യുന്ന സ്ഥലങ്ങൾ;

Book.png This page is Accepted in Panchayath Wiki Project. updated on: 29/ 05/ 2019 by: SujithPT